തട്ടത്തുമല നാട്ടുവർത്തമാനം

Thursday, November 13, 2008

നവംബര്‍ വാര്‍ത്തകള്‍

നവംബര്‍ വാര്‍ത്തകള്‍

മരണം

' മെമ്പര്‍ ' സ്വയം യാത്രയായി

കിളിമാനൂര്‍, നവംബര്‍ 24: സി.പി.എം പഴയകുന്നുമ്മേല്‍ ലോക്കല്‍ കാമ്മിറ്റി മുന്‍ സെക്രട്ടറിയും നിലവില്‍ ലോക്കെല്‍ കാമ്മിറ്റി മെമ്പറും കര്‍ഷകസംഘം എരിയ‌ാ ജോയിന്റ് സെക്രടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ മഞ്ഞപ്പാറ എ . ഇബ്രാഹിം കുഞ്ഞ് മെമ്പര്‍ മരണപ്പെട്ടു.

തന്നെ അറിയുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ജന മനസ്സുകളില്‍ ദുരൂഹമായ ഒരു ചോദ്യ ചിഹ്നം നല്കി അദ്ദേഹം സ്വയം യാത്രയായി. സി . പി. എമ്മിന്‍റെ പഴയകുന്നുമ്മല്‍ എല്‍. സി ഓഫീസ് മുറിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. മരണകാരണം വ്യക്തമാല്ല. ഏതാനും ദിവസങ്ങളായി അദ്ദേഹം അസ്വസ്ഥനും ഭയവിഹ്വലനുമായി കാണപ്പെട്ടിരുന്നതായി പറയപ്പെടുന്നു.

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം രണ്ടു തവണ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. എന്നാല്‍ കര്‍മ്മം കൊണ്ടു പിന്നീട് എപ്പോഴും അദ്ദേഹം 'മെമ്പര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു. മുഴുവന്‍ സമയ നിസ്വാര്‍ഥ സേവകനായ സഖാവ് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവായിരുന്നു.സദാ സമയവും ജനങ്ങള്‍ക്ക്‌ സഹായവുമായി അവര്‍ക്ക് ഒപ്പം നിന്നു. അവിവാഹിതനായിരുന്നു.

സി. പി. എം ജില്ലാ സെക്രടറി കടകം പള്ളി സുരേന്ദ്രന്‍ , വര്‍ക്കല രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഖബറടക്കത്തിനു ശേഷം സന്ധ്യയ്ക്ക്‌ കിളിമാനൂരില്‍ സര്‍വകക്ഷി അനുശോചന യോഗം നടന്നു. വര്‍ക്കല രാധാകൃഷ്ണന്‍ എം. പിയും വിവിധ കക്ഷി നേതാക്കളും സംസാരിച്ചു.

പതാക നശിപ്പിച്ചു

തട്ടത്തുമല , നവംബര്‍ 23: ത്ട്ടത്തുമല ജംഗ്ഷനില്‍ നാട്ടിയിരുന്ന യുവമോര്‍ച്ച-ബി. ജെ. പി പതാകകള്‍ ആരോ രാത്രിയില്‍ നശിപ്പിച്ചു. ചില കടകളിലെ ഉപ്പുചാക്കുകള്‍, മേശത്തട്ടുകള്‍ എന്നിവയും നശിപ്പിച്ചു. വൈകിട്ട് ബി. ജെ. പി പ്രതിഷേധ പ്രകടനം നടത്തി.

മരണം


തട്ടത്തുമല നവംബര്‍ 21: സ്റാര്‍ കോളേജിലെ മുന്‍ അദ്ധ്യാപകന്‍ പരേതനായ പുല്ലുപണ പത്മകുമാറിന്റെ അമ്മ മരണപ്പെട്ടു.

ഡി. വൈ. എഫ്. ഐ. യോഗം

തട്ടത്തുമല, നവംബര്‍ 21: വൈകിട്ട് തട്ടത്തുമല ജംഗ്ഷനില്‍ ഡി. വൈ. എഫ്. ഐ. യുടെ ശക്തി പ്രകടനവും പൊതുയോഗവും നടന്നു . സംസ്ഥാന കമ്മിറ്റി അംഗം ജി. എസ്. വിനോദ് മുഖ്യ പ്രസംഗം നടത്തി.

അനുസ്മരണം

കിളിമാനൂര്‍ ,നവംബര്‍ 20: സി പി എം ആഭിമുഖ്യത്തില്‍ കെ. എം ജയദേവന്‍ മാസ്റര്‍ അനുസ്മരണം കിളിമാനൂരില്‍ നടന്നു.

സി.പി. എം ജില്ലാജാഥയ്ക്ക് കിളിമാനൂരില്‍ സ്വീകരണവും നല്കി. ജാഥാക്യാപ്ടന്‍ ആനാവൂര്‍ നാഗപ്പനായിരുന്നു.

ജയകുമാര്‍ സി. പി. എം ബ്രാഞ്ച് സെക്രടറി

തട്ടത്തുമല : സി പി. എം തട്ടത്തുമല മറവക്കുഴി ബ്രാഞ്ച് സെക്രടറിയായി ജി. ജയകുമാര്‍ (ചായക്കര്‍പച്ച ) തെരഞ്ഞെടുക്കപ്പെട്ടു. മുന്‍സെക്രട്ടറി ശശിധരന്‍ നായര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഒഴിവുവന്നത്.

നിലമേല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ്

നിലമേല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ .ഡി. എഫ്. വിജയിച്ചു.

റവന്യു ജില്ലാ യുവജനോത്സവം

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം ഇത്തവണ കിളിമാനൂരില്‍ വച്ചു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്നു കിളിമാനൂര്‍ ഗവ.എച്ച്. എസ്.എസില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം എ.വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം നടന്നില്ല.

നീതി സ്റ്റോര്‍

തട്ടത്തുമല ജംഗ്ഷനില്‍ വാസുദേവന്‍ പിള്ള സാറിന്റെ വി. വി. ബില്‍ടിങ്ങില്‍ കേരള ഗവര്‍മെന്റ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ന്യായവില ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനവാര്‍ത്ത അന്ന് പോസ്റ്റു ചെയ്യാന്‍ വിട്ടുപോയിരുന്നു.

കുടുംബശ്രീ കാന്റീന്‍

തട്ടത്തുമല ജംഗ്ഷനും വാഴോടിനും ഇടയില്‍ എം. സി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കാന്റീന്‍ ഇപ്പോള്‍ തട്ടത്തുമല ജംഗ്ഷനില്‍ വട്ടപ്പാറ റോഡില്‍ കെ. എം. ലൈബ്രറിയ്ക്കു എതിര്‍ വശത്ത് പ്രവര്‍ത്തിക്കുകയാണ്.

യുവജനോത്സവം

തട്ടത്തുമല, നവംബര്‍ 14: തട്ടത്തുമല ഗവ. എച്ച്.എസ്.എസ്. യുവജനോത്സവം നവംബര്‍ 13, 14 തീയതികളില്‍ നടന്നു.

മരണം

തട്ടത്തുമല, നവംബര്‍ 14: തട്ടത്തുമല നെടുമ്പാറ പാറക്കടയില്‍ കൊച്ചുവീട്ടില്‍കോണത്ത് അപ്പുക്കുട്ടന്‍ പിള്ളയുടെ ഭാര്യ മരണപ്പെട്ടു. ( കിളിമാനൂരില്‍ ഹോട്ടല്‍ നടത്തുന്ന അപ്പുക്കുട്ടന്‍പിള്ളയുടെ ഭാര്യ )

യുവമോര്‍ച്ച യൂണിറ്റ് ഉല്‍ഘാടനം

തട്ടത്തുമല, നവംബര്‍ 14: യുവമോര്‍ച്ച തട്ടത്തുമല യൂണിറ്റ് രൂപീകരിച്ചു. തട്ടത്തുമല ജംഗ്ഷനില്‍ വൈകുന്നേരം ഉദ്ഘാടനയോഗവും പതാക ഉയര്‍ത്തലും നടന്നു.

മരണം

തട്ടത്തുമല, നവംബര്‍ 13: തട്ടത്തുമല ലക്ഷംവീട് നമ്പര്‍ ഒന്നില്‍ പരേതനായ രാജുവിന്റെ മാതാവ് വാസന്തി ഹൃദയാഘാതം മൂലം കഴിഞ്ഞ രാത്രിയില്‍ മരണപ്പെട്ടു. മകള്‍: ബീന.

No comments: