തട്ടത്തുമല നാട്ടുവർത്തമാനം

Saturday, October 2, 2010

2010 ഒക്ടോബര്‍ വാര്‍ത്തകള്‍



എ.അയ്യപ്പനെ അനുസ്മരിച്ചു


കിളിമാനൂർ, ഒക്ടോബർ 30: ചെഗുവേരാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവി .അയ്യപ്പൻ അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഹരീഷ് സ്വാഗതം പറഞ്ഞു. ..സജിം അനുശോചനപ്രമേയം വായിച്ചു. കല്ലറ അജയൻ, കൃഷ്ണൻ കുട്ടി മടവൂർ, എം.നാരായണൻ, ആർ.രാധാകൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷിജിത്ത് കൃതജ്ഞ പറഞ്ഞു.
**************************************************************************************

തട്ടത്തുമലയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ


തട്ടത്തുമല, ഒക്ടോബർ 27: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തട്ടത്തുമലയിൽ വാർഡ് 1-ൽ യു.ഡി.എഫും, വാർഡ് 2-ലും 3-ലും എൽ.ഡി.എഫും വിജയിച്ചു. ഷെഡ്ഡിൽക്കട, കുളപ്പാറ വാർഡുകളും എൽ.ഡി.എഫ് നേടി. ആകെ പതിനേഴ് വാർഡുകളാണുള്ളത്.

പഴയകുന്നുമ്മേൽ ഒന്നാം വാർഡിൽ (തട്ടത്തുമല) യു.ഡി.എഫ് സ്ഥാനാർത്ഥി അംബികാകുമാരി (കോൺഗ്രസ്സ്) വിജയിച്ചു. രണ്ടാം വാർഡിൽ (പറണ്ടക്കുഴി) എൽ.ഡി.എഫിലെ റെഹിയാനത്ത് ബീവി (സി.പി.ഐ.എം) വിജയിച്ചു. മൂന്നാം വാർഡിൽ എൽ.ഡി.എഫിലെ സുമ (സി.പി.ഐ.എം) വിജയിച്ചു. ഈ മൂന്നുവാർഡും തട്ടത്തുമല ജംഗ്ഷനിൽ സന്ധിക്കുന്നവയാണ്.

തൊട്ടടുത്ത വാർഡുകളായ കുളപ്പാറയിൽ എൽ.ഡി.എഫിലെ രതീഷും (സി.പി.ഐ.എം), ഷെഡ്ഡിൽക്കട വാർഡിൽ എൽ.ഡി.എഫിലെ ഹരീഷും (സി.പി.ഐ.എം) വിജയിച്ചു.

ചെറുനാരകംകോട് വാർഡിൽ യു.ഡി.എഫിലെ ജോണി (കോൺഗ്രസ്സ്) വിജയിച്ചു.

പതിനാറാം വാർഡിൽ (പാപ്പാല) യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഷിഹാബുദീൻ (കോൺഗ്രസ്സ്) വിജയിച്ചു.

പതിനേഴാം വാർഡിൽ (മണലേത്തുപച്ച-പാപ്പാല) എൽ.ഡി.എഫിലെ ജി.എൽ. അജീഷ് (സി.പി.ഐ) വിജയിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് വന്ന സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ ഖലാമിനോടായിരുന്നു ഇഞ്ചോടിഞ്ച് മത്സരം. കോൺഗ്രാസ് സ്ഥാനാർത്ഥി ശോഭ മൂന്നാം സ്ഥാനത്തേയ്ക്കു പോയി.

എൽ.ഡി.എഫിലെ ജനനി-സി.പി.ഐ.എം (അടയമൺ), ലീല-സി.പി.ഐ-എം (വണ്ടന്നൂർ), സരളമ്മ-സി.പി.ഐ.എം (മഞ്ഞപ്പാറ), രഘുനാഥൻ-സി.പി.ഐ.എം(കാനാറ), ആരാധന-സി.പി.ഐ, സ്വതന്ത്രചിഹ്നം (പുതിയകാവുഭാഗം), സുജിത്ത്-സി.പി.ഐ (പുതിയകാവ്) എന്നിവരും യു.ഡി.എഫിലെ പ്രസന്ന-കോൺഗ്രസ്സ് (അടയമൺ), ഗായത്രീദേവി -കോൺഗ്രസ്സ് (മഹാദേവേശ്വരം), യു.ഡി.എഫ് റിബൽ അനിൽകുമാർ (കുന്നുമ്മേൽ) എന്നിവരും വിജയിച്ചു. ആകെ പതിനേഴു സീറ്റിൽ പതിനൊന്നെണ്ണം എൽ.ഡി.എഫും ആറെണ്ണം യു.ഡി.എഫും ഒരെണ്ണം യു.ഡി.എഫ് റിബലും നേടി. പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിന്.

ബ്ലോക്ക് പഞ്ചായത്ത്

തട്ടത്തുമല ഉൾപ്പെടുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പഴയകുന്നുമ്മേൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ബിന്ദു രാമചന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. കോൺഗ്രസ്സിലെ ലളിതയായിരുന്നു മുഖ്യ എതിരാളി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിനാണ്.

ജില്ലാപഞ്ചാ‍യത്ത്

തട്ടത്തുമല ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിളിമാനൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാജേന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. യു.ഡീഫിലെ സുഗതൻ-ജെ.എസ്.എസ്- ആയിരുന്നു മുഖ്യ എതിരാളി. ഇക്കുറി ജില്ലാപഞ്ചായത്ത് ഭരണം യു.ഡി.എഫിനാകാനാണ്.
*************************************************

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

തട്ടത്തുമല, ഒക്ടോബർ 23: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. തട്ടത്തുമല ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഉൽ‌പ്പെടെ ഇന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
************************************************************

മരണം

വട്ടപ്പാറ നവാസ് സാറിന്റെ മ്മ മരണപ്പെട്ടു

തട്ടത്തുമല, 2010 ഒക്ടോബർ 14: തട്ടത്തുമല വട്ടപ്പാറ കളിയിലിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സൈനബാ ബീവി (80) നിര്യാതയായി. കുറച്ചു നാളായി കൊട്ടിയം പോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊട്ടിയത്ത് മകൾ ലൈലയുടെ വീട്ടിൽ വച്ച് ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർ സ്ഥാനിൽ വൈകുന്നേരം നാലുമണിയ്ക്ക്.

ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്.

പിതാവ് വട്ടപ്പാറ കറ്റുവട്ടി വീട്ടില്‍ പരേതനായ ഹബീബ്; മാതാവ് പരേതയായ ബീവിക്കുഞ്ഞ്.

സൈനബാ ബീവിയുടെ മക്കൾ : സൈനുദീൻ (വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ- ഇപ്പോൾ പോങ്ങനാട് കാവേരി ഹോട്ടൽ ഉടമ ), നവാസുദ്ദീൻ (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ, ഇപ്പോൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ), ജമീലാ ബീവി (പരേത ), ലൈലാ ബീവി (കൊട്ടിയം), നസീമാ ബീവി (ചങ്ങനാശേരി).

സൈനബാ ബീവിയുടെ മരുമക്കൾ : റാഫിയത്ത് ബീവി, നുജുമാ ബീഗം (ടീച്ചർ ,ഗവ.എച്ച്.എസ്.എസ് തട്ടത്തുമല), ഇസ്ഹാക്ക് (റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ), അബൂ ബേക്കർ (പരേതൻ, കൊല്ലം ഉമയനല്ലൂരിലെ പഴയ ബ്രദേഴ്സ് ഹോട്ടൽ ഉടമ), ഹലീൽ റഹ്മാൻ (വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ കോട്ടയം- സ്റ്റേറ്റ് എമ്പ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ്).

മരണം

തട്ടത്തുമല, ഒക്ടോബർ 9: തട്ടത്തുമലയിൽ ഏറെ സുപരിചിതയായിരുന്ന തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചിരുന്ന കുഞ്ഞി (ഉദ്ദേശം 65-70 വയസ്സ്) നിര്യാതയായി. കലശലായ ശ്വാസംമുട്ടിന് ചികിത്സയിലിരിയ്ക്കയായിരുന്നു കുഞ്ഞി അമ്മുമ്മ. ശവസംസ്കാരം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു.
**************************************************************
പൊതുയോഗം


ട്ടത്തുമല, ഒക്ടോബർ 5: സി.പി.എം അനുകൂല അദ്ധ്യാപക- സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ പൊതുയോഗം നടന്നു.
***********************************************************
തെരഞ്ഞെടുപ്പ് കൺവെൻഷൻ

എൽ.ഡി.എഫ് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പു കൺവെൻഷൻ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
*******************************************************
സ്ഥാനാർത്ഥികൾ


തട്ടത്തുമല വാര്‍ഡ്‌

തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മറവക്കുഴി ഗിരിജ കുമാരി (സി.പി.ഐ) മത്സരിക്കുന്നു. പട്ടാളം മുരളിയുടെ ഭാര്യയാണ് റിട്ടയേർഡ് ടീച്ചറായ ഗിരിജ കുമാരി. ചായക്കാർപച്ചയിലെ അംബികയാണ് (മണിയുടെ ഭാര്യ) യു.ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്)
************************************************

കിളിമാനൂർ ജില്ലാ ഡിവിഷനിൽ കെ.രാജേന്ദ്രൻ

കിളിമാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കിളിമാനൂർ ഡിവിഷനിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്തിയായി കെ. രാജേന്ദ്രൻ (സി.പി.എം) മത്സരിക്കുന്നു. എതിർ സ്ഥാ‍നാർത്ഥി യു.ഡി.എഫിൽ മത്സരിക്കുന്നത് ആരെന്ന് വ്യക്തമായിട്ടില്ല. ജെ.എസ്.എസിനാണ് സീറ്റെന്ന് കേൾക്കുന്നു.
******************************************
തട്ടത്തുമല വാർഡുകൾ

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ തട്ടത്തുമല ഉൾപ്പെടുന്ന വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആയി. ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്) ചായക്കാർപച്ച മണിയുടെ ഭാര്യയും കുട്ടൻപിള്ളയുടെ മകളുമായ അംബികയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മറവക്കുഴി ഗിരിജ കുമാരി (സി.പി.ഐ) മത്സരിക്കുന്നു. പട്ടാളം മുരളിയുടെ ഭാര്യയാണ് റിട്ടയേർഡ് ടീച്ചറായ ഗിരിജ കുമാരി. ആദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന അഡ്വ. ഷീന പ്രചരണം തുടങ്ങിയിരുന്നെങ്കിലും സ്വന്തം പ്രൊഫഷനുമായി ബന്ധപ്പെട്ട അസൌകര്യങ്ങളും മറ്റും കണക്കിലെടുത്ത് പിന്മാറി. പിന്നീട് ചായക്കാർപച്ചയിലെ സുനിമോളെ എൽ.ഡി.എഫ് സ്ഥാ‍നാർത്ഥിയായി തീരുമാനിച്ചെങ്കിലും ആ കുട്ടിയും പിന്മാറുകയായിരുന്നു.

രണ്ടാം വാർഡിൽ (പറണ്ടക്കുഴി) എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി. (എം) -ലെ റഹിയാനത്ത് ബീവിയും യു,ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്) ബ്രഹ്മദത്തയും ആണ്.

മൂന്നാം വാർഡിൽ (ചെമ്പകശേരി) എൽ.ഡി.എഫ് സ്ഥാനാർത്ഥി സുമയും (സി.പി.എം), യു.ഡി. എഫിൽ കോൺഗ്രസ്സ്) സ്ഥാനാർത്ഥി അനിതാ സാമും തമ്മിലാണ് മത്സരം.

പപ്പാല മണലേത്തുപച്ച പതിനേഴാം വാർഡിൽ ജി.എൽ അജീഷും (സി.പി.) ശോഭയും (കോൺഗ്രസ്സ്) തമ്മിലും പപ്പാല അതിനടുത്ത വാർഡിൽ ജി. വിക്രമനും (സിപി.എം), . ഷിഹാബുദീനും (കോൺഗ്രസ്സ്) തമ്മിലാണ് മത്സരം.

ഡി.വൈ.എഫ്. നേതാവ് ഹരീഷ് ഷെഡ്ഡിൽക്കടയിലും മുൻ പറണ്ടക്കുഴി മെമ്പർ രതീഷ് (സി.പി.എം) കുളപ്പാറ വാർഡിലും മത്സരിക്കുന്നു.

തട്ടത്തുമല ഉൾപ്പെടുന്ന കിളിമാനൂർ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ കെ.രാജേന്ദ്രൻ (സി.പി.എം) എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്.

No comments: