തട്ടത്തുമല നാട്ടുവർത്തമാനം

Saturday, January 1, 2011

2011 ജനുവരി വാർത്തകൾ


2011 ജനുവരി വാർത്തകൾ

തട്ടത്തുമല സ്കൂളിൽ സാമൂഹ്യ വിരുദ്ധശല്യം


തട്ടത്തുമല, 2011 ജനുവരി 29: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ കഴിഞ്ഞ ദിവസം ഏതോ സാമൂഹ്യ വിരുദ്ധർ കടന്നു കയറി നാശനഷ്ടങ്ങൾ വരുത്തി. പൈപ്പുകൾ എല്ലാം അടിച്ചു പൊട്ടിച്ചു. എൽ.പി. കെട്ടിടത്തിനുള്ളിൽ കയറി രേഖകളും ചാർട്ടുകളും മാഗസിനുകളും മറ്റും വാരിയിട്ട് കത്തിച്ചു. കിണറിൽ മാലിന്യങ്ങൾ വിതറി. പ്രതിഷേധിച്ച് ഇന്ന് പ്ലസ്- ടു വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അദ്ധ്യയനം നടത്താതെ സ്കൂൾ വിട്ടു. നാട്ടുകാരും പോലീസും മാദ്ധ്യമ പ്രവർത്തകരും സ്കൂളിലെത്തി. ഇതിനു മുമ്പും സ്കൂളിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

മരണം

തട്ടത്തുമല, ജനുവരി 31: തട്ടത്തുമല വട്ടപ്പാറ കണ്ണൻ കര കുടയ്ക്കാല വീട്ടിൽ മൈതീൻ കുഞ്ഞ് (79) മരണപ്പെട്ടു. മുമ്പ് തടി ബിസിനസും കൈലാസംകുന്നിൽ തടിവർഷോപ്പും നടത്തിയിരുന്നു. സക്കീറിന്റെ പിതാവാണ്. പോലീസ് സലിം പെരുംകുന്നത്തിന്റെ ഭാര്യാ പിതാവും അമ്മാവനും ആണ്.

തട്ടത്തുമല, ജനുവരി 31: തട്ടത്തുമല മറവക്കുഴി ഷാബി മന്ദിരത്തിൽ പരേതനായ ബദർ സാറിന്റെ മകൾ ഷബ്ന മരണപ്പെട്ടു (26). ഷബ്നയുടെ പ്രസവം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ.

മരണം

മറിയം: തങ്കച്ചന്‍ സാറിന്റെ മാതാവ്

തട്ടത്തുമല, 2011 ജനുവരി 17: തട്ടത്തുമല വിലങ്ങറ സണ്ണി മന്ദിരത്തിൽ മറിയം (80) മരണപ്പെട്ടു. തട്ടത്തുമലയിൽ പാരലൽ കോളേജ് അദ്ധ്യാപകൻ ആയിരുന്ന തങ്കച്ചന്റെ അമ്മയാണ്. ഇന്ന് രാവിലെ എട്ട് 40 -ഓടെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറെ നാളായി കിടപ്പിലായിരുന്നു. മകൻ സണ്ണിയോടൊപ്പം കുടുംബ വീട്ടിൽ തന്നെയായിരുന്നു താമസം. ഭർത്താവ നേരത്തെ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ വൈകുന്നേരത്തോടെ നടക്കും.

വിവാഹം

തട്ടത്തുമല, ജനുവരി 16: തട്ടത്തുമല കദളീവനത്തിൽ ഡോ. മറവക്കുഴി ഹരികുമാറിന്റെയും, ഡോ. ശാന്തകുമാരിയുടെയും മകൾ എസ്.എച്ച്. അനന്തലക്ഷ്മിയും കോട്ടയം ചോഴിയക്കാട് ചാന്നാനിക്കാട് കുളക്കറോട്ടു ഹൌസിൽ കെ.കെ.കൃഷ്ണപിള്ളയുടെയും വി.ജി.ആനന്തവല്ലി അമ്മയുടെയും മകൻ കെ. പ്രശാന്തും തമ്മിലുള്ള വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ നടന്നു.



അറിയിപ്പ്: പ്രവാസി ക്ഷേമനിധിയിൽ പണമടയ്ക്കാം


തട്ടത്തുമല, ജനുവരി 11: ക്ഷേമ നിധിയിൽ രജിസ്റ്റർ ചെയ്ത തട്ടത്തുമല സ്വദേശികൾക്ക് തട്ടത്തുമല അക്ഷയ സെന്റർ ( ഇന്റെർ ഫെയിസ്) വഴി പണം അടയ്ക്കാവുന്നതാണ്.

എം.ആര്‍. വാര്‍ഷികം

. ഇബ്രാഹിംകുഞ്ഞ്സാർ
ഉദ്ഘാടനം ചെയ്യുന്നു


തട്ടത്തുമല, 2011 ജനുവരി 8: മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം.ആർ.) വാർഷിക പൊതുയോഗവും കുടുംബ സംഗമവും 2011 ജനുവരി 8 നു് ഉച്ചയ്ക്കു ശേഷം മൂന്നു മണിയ്ക്ക് എം.ആർ. അങ്കണത്തിൽ നടന്നു. .ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജസേനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മെംബർ അംബികാ കുമാരി എന്നിവരെ യോഗത്തിൽ അനുമോദിച്ചു. കഴിഞ്ഞ തവണത്തെ എസ്.എസ്.എൽ.സി ഗ്രേഡ് ജേതാവ് അഭിജിത്തിന് അവാർഡ് നൽകി. യോഗത്തിൽ കെ.ജി.പ്രിൻസ്, അംബികാകുമാരി, ജി.ഭാർഗ്ഗവൻ, ..സജിം, സി.ബി.അപ്പു, അഹമ്മദ് കബീർ, എസ്. ലാബറുദീൻ, അഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാഫി പ്രവർത്തന റിപ്പോർട്ടും പള്ളം ബാബു വരവുചെലവു കണക്കും അവതരിപ്പിച്ചു. എസ്.സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതജ്ഞതയും പറഞ്ഞു.