തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, March 22, 2011

സ്ഥാനാർത്ഥികൾ (ആറ്റിങ്ങൽ)


സ്ഥാനാർത്ഥികൾ (ആറ്റിങ്ങൽ)

തട്ടത്തുമല, 2011 മാര്‍ച്ച് 22: എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥാനാർത്ഥികളായി. എൽ.ഡി.എഫിൽ സി.പി.ഐ(എം) സ്ഥാനാർത്ഥിയായി അഡ്വ.ബി.സത്യൻ ആണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ പ്രചരണ രംഗത്ത് വളരെ മുന്നിലായി. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞു. ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും നിരന്നു കഴിഞ്ഞു.

അഡ്വ. ബി.സത്യൻ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കിളിമാനൂർ മണ്ഡലത്തിൽ സ്ഥിരം സി.പി.ഐ സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിൽ മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കിളിമാനൂർ മണ്ഡലം ഇല്ലാതായി. ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി. പഴയ കിളീമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന സി.പി.ഐ.എം പ്രവർത്തകർ വർഷങ്ങൾക്ക് ശേഷം സി.പി.എം സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആവേശത്തിലാണ്.

കിളിമാനൂർ സംവരണ മണ്ഡലമായിരുന്നു. ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലമായപ്പോഴും സംവരണമണ്ഡലം തന്നെ. എൽ.ഡി.എഫ് ഇടവേളകളില്ലാതെ വിജയിച്ചു പോരുന്ന മണ്ഡലമായിരുന്നു കിളിമാനൂർ. എൻ. രാജനാണ് കഴിഞ്ഞ എം.എൽ.എ. ആറ്റിങ്ങലിൽ ആനത്തലവട്ടം ആനന്ദനായിരുന്നു കഴിഞ്ഞ എം.എൽ.എ. കിളീമാനൂർ മണ്ഡലത്തിൽ ആയിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ വർക്കല മണ്ഡലത്തിന്റെ ഭാഗമായി. കിളീമാനൂർ മണ്ഡലത്തിലായിരുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, നഗരൂർ, പുളിമാത്ത്, കരവാരം, മുദായ്ക്കൽ ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ ആറ്റിങ്ങൽ നിയമസഭാമന്ദിരത്തിന്റെ ഭാഗമായിരിക്കുന്നു. മുമ്പ് ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്ന ചില ഗ്രാമ പഞ്ചായത്തുകൾ കൂടി പുതിയ ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി.

കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.

No comments: