തട്ടത്തുമല നാട്ടുവർത്തമാനം

Friday, April 1, 2011

2011 ഏപ്രില്‍ വാര്‍ത്തകള്‍


2011 ഏപ്രില്‍ വാര്‍ത്തകള്‍

എൻഡോ സൽഫാൻ: ചെഗുവേരാ സാംസ്‌കാരിക സമിതി സായാഹ്ന ധർണ്ണ നടത്തി

കിളീമാനൂർ, ഏപ്രിൽ 25: എൻഡോസൽഫാൻ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കിളിമാനൂർ ചെഗുവേരാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണയും ഒപ്പു ശേഖരണവും നടത്തി. കിളിമാനൂർ കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ നടന്ന ധർണ്ണ ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് ശ്രീ. രമേശ് ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. കിളീമാനൂർ ചന്ദ്രൻ, ഹിന്ദു ഐക്യവേദി നേതാവ് കിളിമാനൂർ സുരേഷ്, എ.ഗണേശൻ, പി. ഹരീഷ്, എന്നിവർ സംസാരിച്ചു. യോഗത്തിനു സ്വാഗതം പറഞ്ഞ കൃഷ്ണൻ കുട്ടി മടവൂർ സ്വന്തം കവിതയും അവതരിപ്പിച്ചു. ജി.എൽ.അജിഷ് കൃതജ്ഞത പറഞ്ഞു. ധർണ്ണ കഴിഞ്ഞ് ബസ്സ്റ്റാൻഡ് ജംഗ്ഷൻ മുതൽ കിളിമാനൂർ മുക്ക്റോഡ് വരെ പന്തം കൊളുത്തി പ്രകടനവും നടത്തി.

മാരണം

റഫീക്കാ ബീവി

തട്ടത്തുമല, 2011 ഏപ്രിൽ 20: തട്ടത്തുമല വട്ടപ്പാറ തേവയിൽ വീട്ടിൽ ജമാലുദീന്റെ ഭാര്യ റഫീക്കാ ബീവി മരണപ്പെട്ടു. ഏപ്രിൽ 20-ന് രാത്രി വട്ടപ്പാറയിലുള്ള മകൾ നിസയുടെ വീട്ടിൽ വച്ചായിരുന്നു മരണം. അസുഖം ബാധിച്ച് കുറച്ചു നാളായി വീട്ടിൽ കിടപ്പായിരുന്നു. ഭർത്താവ്: ജമാൽ. മക്കൾ : നസീം ഖാൻ, നിസ, ഷൈനി. മൂന്നു മക്കളും വിവാഹിതരാണ്. മകൻ നസീം ഖാൻ പുലർച്ചയോടെ ഗൾഫിൽ നിന്നും എത്തിച്ചേർന്നു. ഖബറടക്കം ഏപ്രിൽ 21 നു രാവിലെ പത്ത് മണിയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.

വിവാഹം

തട്ടത്തുമല 2011 ഏപ്രിൽ 21 : വട്ടപ്പാറ തേവയിൽ മുഹമ്മാദാലി സാറിന്റെയും കൈലാസം കുന്ന് പി.വി.എൽ.പി.എസ് ഹെഡ്മിസ്ട്രസ്സ് നസീല ടീച്ചറുടെയും മകൻ സുഫിയാന്റെ വിവാഹം ഏപ്രിൽ 21 ന് ആയൂരിൽ നടന്നു. വധു ഷെറീന.

വിവാഹം

തട്ടത്തുമല, 2011 ഏപ്രിൽ 9: കൈലാസം കുന്ന് മങ്കാട്ട് വീട്ടിൽ എസ്.വിശ്വനാഥന്റെയും രമാ ഭായിയുടെയും മകൾ വി. ആർ. രേശ്മയും, തിരുവനന്തപുരം പാപ്പനംകൊട് ഇന്റ്സ്ട്രിയൽ എസ്റ്റേറ്റ് പ്ലാങ്കാലമുക്ക് ജയാനന്ദത്തിൽ എൻ. ജയാനന്ദന്റെയും ബി. ശ്യാമളാ ജയന്റെയും മകൻ ജെ.എസ്. അനീഷും തമ്മിലുള്ള വിവാഹം 2011 ഏപ്രിൽ 9-ന് കിളിമാനൂർ ടൌൺ ഹാളിൽ നടന്നു.

സ. അഡ്വ. ബി.സത്യന്റെ സ്വികരണ പരിപാടി

കിളിമാനൂർ, 2011 ഏപ്രിൽ 10 : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ. അഡ്വ. ബി. സത്യന് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായിരുന്നു സ്വീകരണം. രാവിലെ 9 മണിയ്ക്ക് തട്ടത്തുമല ലക്ഷം വീട് കോളനിയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി രാത്രി 7 . 30-നു പാപ്പാലയിൽ സമാപിച്ചു.




ബി. ജെ. പി സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം നൽകി

തട്ടത്തുമല, 2011 എപ്രിൽ 8 : ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. പി. വി. ബാവയ്ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.

തങ്കമണി ദിവാകരന് സീകരണം നല്‍കി

തട്ടത്തുമല, 2011 ഏപ്രിൽ 7 : യു.ഡി.എഫ് സ്ഥാനാർത്ഥി തങ്കമണി ദിവാകരന് ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. തൊട്ട് മുമ്പ് കോൺഗ്രസ്സ് പ്രാദേശിക നേതാവ് പി. സൊണാൾജ് പ്രസംഗിച്ചു.

പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

കിളിമാനൂർ
, 2011 ഏപ്രിൽ 3 : കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നാല് മൂന്ന് മണിയ്ക്ക് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സി. പി. . എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചു. ഇംഗ്ലീഷ് പ്രസംഗം . സമ്പത്ത് എം. പി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തു. തൊട്ടു മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു.

മരണം

ആരിഫാബീവി (കൊല്ലക്കാർ)


തട്ടത്തുമല, 2011 ഏപ്രിൽ 1 : തട്ടത്തുമല ജാബീ മൻസിലിൽ പരേതനായ ഇസ്മായിൽ പിള്ള വൈദ്യരുടെ രണ്ടാമത്തെ മകൾ ആരിഫാ ബീവി ( ഉദ്ദേശം 67 വയസ്സ്) കൊല്ലത്ത് അന്തരിച്ചു. കൊല്ലത്ത് അഷ്ടമുടിയിലായിരുന്നു ഇവർ താമസം. ഖബറടക്കം വൈകുന്നേരം 4 മണിയോടടുപ്പിച്ച് അഷ്ടമുടി മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ.

ഭർത്താവ് ഇഞ്ചിനീയർ ആയിരുന്ന ഗിയാസുദീൻ നേരത്തെ മരണപ്പെട്ടു. ഇവർക്ക് മൂന്ന് മക്കൾ. ഒരാണും രണ്ട് പെണ്ണും. പരേതയുടെ മൂത്ത മകൾ ജെബിനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

തട്ടത്തുമലയിലെ കുടുംബ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ആരിഫാ ബീവിയുടെ അനുജത്തി മെഹ്ജാ ബീവിയും ഭർത്താവ് ജലാലും (റിട്ടേർഡ് ട്രഷറി ഉദ്യോഗസ്ഥൻ ) കുടുംബവുമാണ്. പെരിങ്ങന്മല ഇക്ക്ബാൽ കോളേജ് പ്രൊഫസറായിരുന്ന സൌദാ ബീവിയാണ് പരേതയുടെ മൂത്ത സഹോദരി. സൌദാ ബീവി ഇഞ്ചിനീയർ മണിസാറിന്റെ ഭാര്യയാണ്.

No comments: