തട്ടത്തുമല നാട്ടുവർത്തമാനം

Thursday, March 15, 2012

തട്ടത്തുമലയിൽ ക്രിക്കറ്റ് മാച്ച്


തട്ടത്തുമലയിൽ ക്രിക്കറ്റ് പരമ്പരയും കലാ-സാംസ്കാരിക പരിപാടികളും


തട്ടത്തുമല ക്രിക്കറ്റ് മാച്ച് (റ്റി.പി.എൽ) ഇത്തവണയും ഗംഭീരമായി നടത്തുന്നതിനുള്ള ആലോചനായോഗം 2012 മാർച്ച് 14 ന് വൈകുന്നേരം കെ.എം ലൈബ്രറി ഹാളിൽ നടന്നു. എം.ആർ.അഭിലാഷ്, ജി.ജയശങ്കർ, റഹിം ആലുമ്മൂട്, ജെ.വിനു തുടങ്ങിയവർ സംസാരിച്ചു. പരിപടിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തട്ടത്തുമല കെ. എം.ലൈബ്രറിയും പ്രീമിയർ ലീഗും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രസ്തുത പരിപാടി ഇത്തവണയും തട്ടത്തുമലയുടെ സാംസ്കാരിക ഉത്സവമായി മാറും. കഴിഞ്ഞ വർഷം യു.എ.ഇ യിലെ തട്ടത്തുമലക്കാരായ പ്രവാസീ മലയാളികളുടെ കൂടി സഹകരണത്തിൽ നടന്ന പരിപാടി വൻ വിജയമായിരുന്നു.

കഴിഞ്ഞ വർഷത്തെ പരിപാടികൾക്കു ശേഷം ബാക്കിവന്ന തുകകൊണ്ട് വാങ്ങിയ കളിസാധനങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ തിങ്കളാഴച ചിറയിൻ‌കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം പ്രീമിയർ ലീഗ് സെക്രട്ടറി ജി.ജയശങ്കറിനു നൽകി നിർവ്വഹിച്ചിരുന്നു. ഇത്തവണയും ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് വമ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും നാടൻ കലാമേളകൾ ഉൾപ്പെടെ വിവിധ കലാ പരിപാടികളും നടക്കും. പ്രശസ്ത വ്യക്തികൾ സമാപന യോഗത്തിൽ പങ്കെടുക്കും. ഏവരുടെയും സഹായസഹകരണവും കഴിയുന്നത്ര ജനസാന്നിദ്ധ്യവും ഇത്തവണയും പ്രതീക്ഷിക്കുന്നു.

1 comment:

Unknown said...

അണ്ണന്‍ കൊച്ചുസാറായോ, ങെഹ്..!