തട്ടത്തുമല നാട്ടുവർത്തമാനം

Sunday, December 9, 2012

പ്രസവചിത്രീകരണവും കേരളസംസ്കാരവും



പ്രസവചിത്രീകരണവും കേരളസംസ്കാരവും

തട്ടത്തുമല, 2012 ഡിസംബർ 8: പുരോഗമന കലാസാഹിത്യസംഘം തട്ടത്തുമല യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ “പ്രസവ ചിത്രീകരണവും കേരളസംസ്കാരവും’ എന്ന വിഷയത്തിൽ 2012 ഡിസംബർ 8-ന് വൈകുന്നേരം ചർച്ച നടന്നു. തട്ടത്തുമല കെ.എം ലൈബ്രറി പാർക്കിൽ നടന്ന ചർച്ച തിരുവനന്തപപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്വ്വേതാ മേനോന്റെ പ്രസവം ഒരു സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. എങ്കിലും ഭൂരിപക്ഷം പേരും. പ്രസവം ചിത്രീകരിക്കുന്നതിൽ സാസ്കാരിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന  പക്ഷക്കാരായിരുന്നു. അഭിനയം എന്ന തൊഴിലിന്റെ ഭാഗമായി ഒരു സ്ത്രീ തന്റെ പ്രസം ചിത്രീകരിക്കാൻ അനുവദിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും തന്റെ സിനിമയിൽ ആ രംഗം ചിത്രീകരിക്കേണ്ടത് അനിവാര്യമെങ്കിൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ടായി. എന്നാൽ ഒരു വിഭാഗം സ്വകാര്യമാക്കി വയ്ക്കേണ്ട ചിലത് മനുഷ്യ ജിവിതത്തിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്തുന്നത് സമൂഹത്തിൽ മനുഷ്യസംസ്കാരത്തിനു നിരക്കുന്നതല്ലെന്നും  അഭിപ്രായപ്പെട്ടു. അഡ്വ.എസ്.ജയച്ചന്ദ്രൻ, രാജേന്ദ്രകുമർ, കെ.ജി.ബിജു, സജ്ജനാൻ, നിഷാദ്, അഭിലാഷ്  തുടങ്ങിയവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും ജയതിലകൻ നായർ കൃതജ്ഞതയും പറഞ്ഞു.

1 comment:

Manoj മനോജ് said...

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണു ശ്വേതയുടെ പ്രസവം.. കാലത്തിന്റെ ഒരു പോക്കേയ് :(

സ്വന്തം കുഞ്ഞിനെ, സഹോദരിയെ, അനന്തരവളെ പീഡിപ്പിക്കുന്നതിനു പിന്നിലെ മനശ്ശാസ്ത്രത്തെ പറ്റിയോ അതിനെ എങ്ങിനെ തരണം ചെയ്യാം എന്നതിനെ പറ്റിയോ ചർച്ച ചെയ്യാതെ പ്രസവ ഷൂട്ടിങ്ങ് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്ന അവസ്ഥയിലേയ്ക്ക് കേരള സംസ്കാരം നിലം പതിച്ചുവോ :(