ചലച്ചിത്ര ആസ്വാദന-പഠനക്യാമ്പ്
തട്ടത്തുമല, 2013 മാർച്ച് 2: പുരോഗമന കലാസാഹിത്യ സംഘം തട്ടത്തുമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടത്തുമലയിൽ ഇന്ന് ചലച്ചിത്രാസ്വാദന-പഠന ക്യാമ്പ് നടന്നു. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ രാവിലെ 11 മണിയ്ക്ക് ക്യാമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹൻ ഉദ്ഘാടനം ചെയ്തു. പിന്നീട് ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാർ വി.കെ.ജോസഫ് ക്ലാസ്സെടുത്തു. സാങ്കേതിക സഹായവുമായി ഷിജിയും ഉണ്ടായിരുന്നു. ക്ലിപ്പിങ്ങുകൾ ക്ലാസ്സിനു കൊഴുപ്പുകൂട്ടി. ഉദ്ഘാടനച്ചടങ്ങിൽ അഡ്വ.എസ്.ജയച്ചന്ദ്രൻ, കിളിമാനൂർ ചന്ദ്രൻ, ബി.ഹീരലാൽ, എം.നാരായണൻ, ബി.ജയതിലകൻനായർ എന്നിവർ സംസാരിച്ചു. ജി. ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബിജു സ്വാഗതവും എം.ആർ.അഭിലാഷ് കൃതജ്ഞതയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ചാർളി ചാപ്ലിന്റെ ദ കിഡ് പ്രദർശിപ്പിച്ചു. കെ.ആർ. മോഹനനും, വി.കെ.ജോസഫും അവർക്കൊപ്പമെത്തിയ മോഹൻദാസും, ഷിജിയും ആദ്യവസാനം ക്യാമ്പിലുണ്ടായിരുന്നു.