തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label കോൺഗ്രസ്സ്. Show all posts
Showing posts with label കോൺഗ്രസ്സ്. Show all posts

Tuesday, July 17, 2012

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു



കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിച്ചു.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം തട്ടത്തുമലയിൽ  എത്തിയത്. അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ ചേർന്ന്  തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് ചെയർമാൻ എൻ, സുദർശനൻ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് നഗരൂർ ഇബ്രാഹിം കുട്ടി,  മരിയാപുരം ശ്രീകുമാർ,  എ.ഷിഹാബുദീൻ, യൂത്ത് കോൺഗ്രാസ്സ് നേതാവ്  അഡ്വ. നഗരൂർ  ഷിഹാബുദീൻ , എൻ.നളിനൻ, വാർഡ് മെംബർ അംബികാ കുമാരി, എം.റഫീക്ക്, രാജേഷ് ,  അൻസാർ തുടങ്ങിയവർ സംസാരിച്ചു. തട്ടത്തുമല ബഷീർ അദ്ധ്യക്ഷത വഹിച്ചു. എം.റഹിം സ്വാഗതവും സനൂജ്  കൃതജ്ഞതയും പറഞ്ഞു.  യോഗത്തിൽ വച്ച്  നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്തു. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകി. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബ കിളീമാനൂരിലും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബ് തട്ടത്തുമലയിലും  ഈയിടെ   നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ പാതയോരത്ത് വലിയ സ്റ്റേജ് കെട്ടിയാണ് പൊതുയോഗം നടത്തിയത്. 

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍


കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ എത്തുന്നു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിക്കും.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. .  അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിക്കും. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിക്കും. യോഗത്തോടനുബന്ധിച്ച് നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്യും. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകും. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബും ഈയിടെ വെവ്വേറെ  നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകും. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരിക്കും.