തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label സമ്മേളനം. Show all posts
Showing posts with label സമ്മേളനം. Show all posts

Friday, July 27, 2012

കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!

കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!

2012 ജൂലായ് 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ കവി കുരീപ്പുഴ ശ്രീകുമാറെത്തി. ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഒരു അനുമോദന സമ്മേളനത്തിനാണ് അദ്ദേഹം എത്തിയത്. പാട്ടും പറച്ചിലുമായി ഒരു മണിക്കൂറോളം കുരീപ്പുഴ കുട്ടികൾക്ക് അറിവും സന്തോഷവും നൽകി. സ്കൂൾ വികസന സമിതി സ്പോൺസർ ചെയ്തതായിരുന്നു പരിപാടി. ലളീതമെങ്കിലും പ്രിയ കവിയുടെ സാന്നിദ്ധ്യം കൊണ്ട് പരിപാടീ പ്രൌഢ ഗംഭീരമായി. കൊട്ടിയും പാടിയുമാണ് കുട്ടികൾ കവിയെ വരവേറ്റത്.  കൈകൊട്ടും   നാടൻ പാട്ടുകളുടെ കൂട്ട ആലാപനവുമായി  കുട്ടികൾ അവരുടെ ഈ ഇഷ്ട കവിയെ കാത്തിരിക്കുകയായിരുന്നു. കുരീപ്പുഴ മൈക്കിനു മുന്നിൽ എത്തുമ്പോൾ തന്നെ  ഇഷ്ടകവിതകൾ  കവിയെക്കൊണ്ട് ചൊല്ലിക്കുവാൻ  കുട്ടികൾ മത്സരിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. തങ്ങൾക്ക് മലയാളപാഠപുസ്തകത്തിൽ  പഠിക്കാനുള്ള കവിതയെഴുതിയ കവിയെ നേരിട്ട് കണ്ടതിന്റെ കൌതുകം കൂടിയായപ്പോൾ കുട്ടികൾ ആവേശഭരിതരാകുകയായിരുന്നു. കുട്ടികൾപ്പൊപ്പം കുരീപ്പുഴയുടെ സർഗ്ഗ സല്ലാപത്തിന്റെ കൂടി നിമിഷങ്ങളായിരുന്നു സദസ്സ് അനുഭവിച്ചറിഞ്ഞത്.

ബാലസംഘം  തിരുവനന്തപുരം  ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രൊ. എ.സുധാകരൻ സ്മാരക  കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തട്ടത്തുമല ഗവ.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സുതിനാ സുഗതനെയും,  ഡോക്ടറേറ്റ് നേടിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ബി.എൽ.വിനുവിനെയും അനുമോദിക്കുന്നതിന്  തട്ടത്തുമല സ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ   2012 ജൂലൈ 26- വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച്  അനുമോദന സമ്മേളനം നടന്നു.  ഈ അനുമോദന സമ്മേളനത്തിൽ  വിശിഷ്ടാതിഥിയായി വന്നതാണ് കുരീപ്പുഴ ശ്രീകുമാർ. കഥാരചനയ്ക്ക് സമ്മാനം നേടിയ സുതിനയ്ക്ക് സ്കൂൾ വികസന സമിതി വാങ്ങി നൽകിയ ബഷീർ കൃതികൾ അടങ്ങുന്ന പുസ്തകക്കെട്ടും,  ഡോ.വിനുവിന് സ്കൂൾവക ഷീൽഡും കുരീപ്പുഴ ശ്രീകുമാർ നൽകി.

Friday, June 22, 2012

കവിതാ സമാഹാരം- കണ്ണൂരിൽ പ്രകാശനം ചെയ്തു

കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ   പ്രകാശനം ചെയ്തു

മനു മൊട്ടുമ്മലിന്റെ കവിതാ സമാഹാരം സി.കെ.ഗുപ്തൻ സി.പി. അബൂ ബേക്കറിനു നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇ.എ.സജിം തട്ടത്തുമല, കെ.ജി.സൂരജ്, അനിൽ കുര്യാത്തി, മനു മൊട്ടുമ്മൽ, സുബീർ കണ്ണൂർ 

കണ്ണൂർ, 2012 ജൂൺ 20: ബ്ലോഗർ യുവകവി മനു മൊട്ടമ്മലിന്റെ ആദ്യ കവിതാസമാഹാരമായ “കടമ്പുകൾ പൂക്കുന്ന വഴികൾ” കണ്ണൂരിൽ പ്രകാശനം ചെയ്തു. 2012 ജൂൺ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ നടന്ന  ചടങ്ങിൽ എഴുത്തുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സി.കെ.ഗുപ്തൻ  പ്രമുഖ സാഹിത്യകാരൻ സി.പി.അബൂബേക്കറിന് പുസ്തകത്തിന്റെ പ്രതി  നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പുസ്തകത്തിന്റെ ആദ്യവില്പന യുവകവി കെ.ജി.സൂരജ് വിനോദ് അഞ്ചാമരെയ്ക്ക് നൽകി നിർവ്വഹിച്ചു. യുവ കവിയും ശ്രുതിലയം കമ്മ്യൂണിറ്റി ചീഫ് എഡിറ്ററുമായ അനിൽ കുര്യാത്തി അദ്ധ്യക്ഷത വഹിച്ചു.സുബിർ കണ്ണൂർ,ഹരിശങ്കർ കർത്താ ഇ.എ.സജിം തട്ടത്തുമല (സ്വാഗതം)   മനു മൊട്ടമ്മൽ (നന്ദി) എന്നിവർ സംസാരിച്ചു.തിരുവനന്തപുരം പരിധി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ശ്രുതിലയം ഗ്രൂപ്പാണ് പുസ്തകത്തിന്റെ പസിദ്ധീകരണത്തിനും പ്രകാശനത്തിനും മറ്റും നേതൃത്വം നൽ‌കിയത്.

സി.കെ.ഗുപ്തൻ
സി.പി.അബൂബേക്കർ

ഇ.എ.സജിം തട്ടത്തുമല 

Wednesday, May 9, 2012

കെ.ഇ.എൻ തട്ടത്തുമലയിൽ പ്രസംഗിച്ചു

സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 മേയ് 8: തട്ടത്തുമല പ്രീമിയർ ലീഗിന്റെയും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള  ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനവും  കവിയരങ്ങും സമ്മാന വിതരണവും നടന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന  സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. ഇ.എ.സജിം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷറഫുദീൻ, അഡ്വ.എസ് ജയച്ചന്ദ്രൻ, അഡ്വ.എസ്.ജയച്ചന്ദ്രൻ, ബിന്ദു രാമ ചന്ദ്രൻ, ജി.എൽ.അജീഷ്, അംബികാ കുമാരി, സുമ, പി.റോയ്, കെ.ജി.ബിജു, എം.റഹിം, ജി.ജയതിലകൻ നായർ, ആർ.വിജയകുമാർ(പള്ളം ബാബു), ജി.രാജേന്ദ്രകുമാർ (ബോംബെ ബാബു), എസ്.സലിം, എസ്. സുലൈമാൻ,  വൈ.അഷ്‌റഫ്, എം.ആർ. അഭിലാഷ്, ജാസിം (തപസ് യു.എ.ഇ) തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ മടവൂർ കൃഷ്ണൻ കുട്ടി, ഗണപൂജാരി, ബേബി അനഘ എന്നിവർ പങ്കെടുത്തു.  ജി.ജയശങ്കർ സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു. തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് സിനിമാറ്റിക്ക് ഡാൻസും കിളിമാനൂർ രാജീവും സംഘവും അവതരിപ്പിച്ച മിമിക്സ് പരേഡും നടന്നു.

Wednesday, May 2, 2012

മെയ്ദിന ചർച്ച

മെയ്ദിനത്തെക്കുറിച്ച് ചർച്ചാക്ലാസ്സ് നടത്തി

തട്ടത്തുമല, 2012 മെയ് 2:   പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം തട്ടത്തുമല കെ.എം ലൈബ്രറിയിൽ മെയ്ദിനം എന്ന വിഷയത്തെ ആസ്പദമാക്കി  ചർച്ച നടന്നു. പു.ക.സ മേഖലാ സെക്രട്ടറി സജ്ജനൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു മോഡറേറ്ററായിരുന്നു. ഇ.എ.സജിം, ജയതിലകൻ നായർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം തയ്യാറാക്കിയ പ്രബന്ധം അഭിലാഷ് വായിച്ചു. സജീവമായ ചർച്ച നടന്നു. തൊഴിലാളി എന്നതിന്റെ നിർവ്വചനം അഥവാ ആരാണ് തൊഴിലാളി എന്നതു  സംബന്ധിച്ച് ചൂടേറിയ സംവാദമുണ്ടായി. മെയ്ദിനം ഒരു അവധി ദിവസം എന്നതിനപ്പുറം അതിന്റെ ചരിത്ര പശ്ചാത്തലം ഉൾക്കൊള്ളാൻ ഈ ചർച്ചാക്ലാസ്സ് ഉപകരിച്ചതായി പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. പി.എസ്.എസിയ്ക്ക് പഠിക്കുമ്പോഴാണ് മെയ്ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആദ്യമായി ചിന്തിക്കുന്നതെന്ന് ചർച്ചയിൽ  ഒരു വിദ്യാർത്ഥി തുറന്നുപറഞ്ഞിരുന്നു. ഇതുപോളുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിച്ച് അറിവുകൾ പങ്കുവയ്ക്കണമെന്ന് ഇതിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. അടുത്ത ചർച്ചയുടെ വിഷയം സിനിമയെക്കുറിച്ചാകണമെന്ന് ഒരു പൊതു ധാരണയിൽ എത്തിയിട്ടുണ്ട്. അന്ന് പു.ക.സയുടെ പുതിയ  യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുവാനും ധാരണയായി.

Monday, April 30, 2012

പു.ക.സ കൺ‌വെൻഷൻ

പു.ക.സ കൺ‌വെൻഷൻ 

കിളീമാനൂർ, 2012 ഏപ്രിൽ 29: പുരോഗമന കലാ സാഹിത്യ സംഘം കിളിമാനൂർ മേഖലാ കൺ‌വെൻഷനും സെമിനാറും കിളിമാനൂർ ടൌൺ ഹാളിൽ (മിനി ഹാൾ) നടന്നു. എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി  പുനസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളായി എം. നാരായണൻ (പ്രസിഡന്റ്), സജ്ജനൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Thursday, April 5, 2012

2012 ഏപ്രിൽ വാർത്തകൾ

പു.ക.സ കൺ‌വെൻഷൻ

കിളീമാനൂർ, 2012 ഏപ്രിൽ 29: പുരോഗമന കലാ സാഹിത്യ സംഘം കിളിമാനൂർ മേഖലാ കൺ‌വെൻഷനും സെമിനാറും കിളിമാനൂർ ടൌൺ ഹാളിൽ (മിനി ഹാൾ) നടന്നു. എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി  പുനസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളായി എം. നാരായണൻ (പ്രസിഡന്റ്), സജ്ജനൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ബാലസംഘം കലോത്സവം

കിളീമാനൂർ 2012 ഏപ്രിൽ 29: ബാലസംഘം പഴയകുന്നുമ്മേൽ മേഖലാ കലോത്സവം കിളിമാനൂർ ടൌൺ യു.പി.എസിൽ നടന്നു. ഗംഭീരമായിരുന്നു.

ഫ്രാ‍ക്ക് വാർഷികം

കിളീമാനൂർ, 2012 ഏപ്രിൽ 29: ഫെഡറേഷൻ ഓഫ് ദി റെസിഡന്റ്സ് അസോസിയേഷൻ (ഫ്രാക്ക്) വാർഷിക സമ്മേളനം കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.സമ്പത്ത് എം.പി ഉഘാടനം ചെയ്തു. രാവിലെ മുതൽ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.ആളുകളുടെ  നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഹാൾ നിറഞ്ഞ് കവിഞ്ഞ സദസ്സായിരുന്നു. ഇക്കാലത്ത് സ്ത്രീകളടക്കം ഇത്രയും ആളുകളുടെ പങ്കാളിത്തം ഒരു നേട്ടം തന്നെയാണ്.

എം.ആർ.എയ്ക്ക് അവാർഡ്

 കിളിമാനൂർ, 2012 ഏപ്രിൽ 29: ഫ്രാക്കിന്റെ (ഫെഡറേഷൻ ഓദ് ദ റെസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റവും നല്ല പ്രവർത്തനത്തിന്  അംഗ സംഘടനകൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന് രണ്ടാം സ്ഥാനം ലഭിച്ചു. എം.ആർ.എ പ്രവർത്തകർ രാത്രി ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിൽ ആഘോഷപൂർവ്വമാണ് ട്രോഫി കൊണ്ടു പോയത്

ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ്  സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 ഏപ്രിൽ 7:  നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ് യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി  തുടങ്ങിയവരും പങ്കെടുത്തു. എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.

പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും ധനസഹായ വിതരണവും ആ‍യിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും  ഇവയുടെ  വിതരണകർമ്മം നിർവ്വഹിച്ചു.  ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന് ശേഖരിച്ച് തയ്യാറാക്കിയ  രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ  നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.

കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും  നൽകുന്നതിലേയ്ക്ക് യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ സംഭാവന  നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ അവിടെ ഗാനമേള നടക്കുകയാണ്.

മരണം: ബഷീർ (മാഞ്ചിമല)

കിളിമാനൂർ, 2012 ഏപ്രിൽ 6: തട്ടത്തുമല മാഞ്ചിമല എന്നറിയപെടുന്ന കുടുംബത്തിൽ ഉൾപ്പെട്ട ബഷീർ മരണപ്പെട്ടു.കിളിമാനൂർ ടൌൺ പള്ളിയ്ക്ക് സമീപമായിരുന്നു താമസം.  ഇക്കഴിഞ്ഞ  രാത്രി പന്ത്രണ്ട് മണിയോടടുപ്പിച്ചാണ് മരണം സംഭവിച്ചത്. രാത്രി വീട്ടിൽ റ്റി.വിയിൽ ക്രിക്കറ്റ്  കണ്ടുകൊണ്ടിരിക്കവേ ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് കിളിമാനൂരിലെ  ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് ഒരു അറ്റാക്ക് വന്നിട്ടുള്ളതാണ്. ഗൾഫിലായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി നാട്ടിൽ കൃഷിയും ബ്വിസിനസും മറ്റുമായി കഴിയുകയായിരുന്നു. കിളീമാനൂർ മഹാദേവേശ്വരത്ത് റബ്ബർ ഡീലർ  കട നടത്തിയിരുന്നു. തട്ടത്തുമലയിൽ “മാഞ്ചിമലക്കാർ“ എന്നപേരിൽ അറിയപ്പെടുന്ന  കുടുംബത്തിലെ അംഗമായ ബഷീർ വിവാഹശേഷം കുടുംബമായി കിളിമാനൂരിൽ താ‍മസമാക്കുകയായിരുന്നു. പരേതന്റെ  ഖബറടക്കം ഉച്ചയോടെ തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.

മരണം: അബ്ദുൽ മജീദ്

തട്ടത്തുമല, 2012 ഏപ്രിൽ 4: തട്ടത്തുമല പഴയ ചന്തയ്ക്ക് സമീപം ജെ.ജെ മൻസിലിൽ താമസിക്കുന്ന റിട്ടയേർഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ  അബ്ദുൽ മജീദ് മരണപ്പെട്ടു.  ( റേഷൻകടകുടുംബാംഗം; തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റ് അഷ്‌റഫിന്റെ സഹോദരീ ഭർത്താവും , ജസാർ, ജലീൽ, ജസാം എന്നിവരുടെ പിതാവുമാണ്.) ഖബറടക്കം ഉച്ചയ്ക്ക് തട്ടത്തുമല മുസ്ലിൽ ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു.

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

2012 ഏപ്രിൽ 4: സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ് പ്രതിനിധി സമ്മേളനം കോഴിക്കോട്ട് ആരംഭിച്ചു. ഇന്നലെ പതാക ഉയർന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമായി. 

തട്ടത്തുമല സ്കൂളീൽ ഇംഗ്ലിഷ് മീഡിയം ആരംഭിക്കുന്നു

തട്ടത്തുമല, 2012 ഏപ്രിൽ 3: ഈ 2012- 13 അദ്ധ്യയന വർഷം മുതൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇംഗ്ലീഷ് മീഡിയം (സ്റ്റേറ്റ് സിലബസ്) ആരംഭിക്കുകയാണ്. അഞ്ചാം സ്റ്റാൻഡാർഡിലും എട്ടാം സ്റ്റാൻഡാർഡിലുമാണ് ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിക്കുന്നത്. സമീപ പ്രദേശത്തെ മിക്ക സർക്കാർ-എയ്ഡഡ് സ്കൂളുകളിലും മുമ്പേതന്നെ ഇംഗ്ലിഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങിയിരുന്നെങ്കിലും തട്ടത്തുമല സ്കൂളിൽ ഇപ്പോൾ മാത്രമാണ് ഇത് ആരംഭിക്കുവാനായത്.  ഇംഗ്ലീഷ് മീഡിയം പഠിക്കാൻ ആഗ്രഹിക്കുന്ന തട്ടത്തുമല പ്രദേശത്തെ കുട്ടികൾ  ഇതുവരെ മറ്റ് പ്രദേശങ്ങളിലെ സർക്കാർ -എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലേയ്ക്കായി  ചിന്നിച്ചിതറി പോകുകയായിരുന്നു. ഇതിന് ഭാവിയിൽ  ഇനി ഒരറുതി വരും എന്നു പ്രതീക്ഷിക്കാം. തട്ടത്തുമല സ്കൂളീൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷനില്ലെന്നു പറഞ്ഞാണ് പ്രദേശത്തെ   പല രക്ഷകർത്താക്കളും  കുട്ടികളെ മറ്റ് പല സ്കൂളൂകളിലും ചേർത്തുകൊണ്ടിരുന്നത്. ഇത് തട്ടത്തുമല സ്കൂളീലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ  കുറവുവരുത്തിയിരുന്നു. ഇംഗ്ലീഷ് മീഡിയം തട്ടത്തുമലയിലും തുടങ്ങുവാനുള്ള തീരുമാനത്തെ നാട്ടുകാരും രക്ഷകർത്താക്കളും കുട്ടികളും  പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.

നിലമേലിൽ ഇ.എം.എസ് അനുസ്മരണം നടന്നു

നിലമേൽ, 2012 ഏപ്രിൽ 1: നിലമേൽ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണ സെമിനാറും കവിയരങ്ങും നടന്നു. ഇ.എം.എസ് ഭരണാധികാരിയും ചിന്തകനും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. വൈകുന്നേരം അഞ്ച് മണിയ്ക്ക്  നിലമേൽ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സെമിനാറിൽ മടത്തറ സുഗതൻ, ഡോ.തട്ടത്തുമല ഷറഫുദീൻ (കേരള സർവ്വകലാശാലാ ചരിത്രവിഭാഗം അദ്ധ്യക്ഷൻ), കിളിമാനൂർ ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പി.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിൽ പ്രൊ.കുമ്മിൾ സുകുമാരൻ, കല്ലറ അജയൻ, ശശി മാവിൻ‌മൂട്, മടവൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.   വയലാർ എഴുതിയ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു....” എന്ന ഗാനം പ്രശസ്ത ഗായകൻ നിലമേൽ സംഗീത് ആലപിച്ചു. എം. ഹാഷിം സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. 

Tuesday, February 7, 2012

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

തട്ടത്തുമല, 2012 ഫെബ്രുവരി 6 : 2012 ഫെബ്രുവരി 7 മുതൽ പത്ത് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേല്പ് നൽകി. കടകം‌പള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി.കെ.മധു, കോലിയക്കോട് കൃഷ്ണൻ നായർ, എ. സമ്പത്ത് എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശത്തിമിർപ്പിലായിരുന്ന വൻജനാവലിയെ സാക്ഷിനിർത്തി ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ വച്ച് കഥകളിയാചാര്യൻ മടവൂർ വാസുദേവൻ ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജന് സ്വീകരണം നൽകി.

ആറാം തീയതി രാവിലെ എട്ട് മണിയോടെതന്നെ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും തട്ടത്തുമല ജംഗ്ഷനിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. പത്ത് മണിയായപ്പോഴേയ്ക്കും വൻജനാവലിയായി. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടി ശ്രദ്ധേയമായി. റെഡ് വാളണ്ടിയർ മാർച്ച്, കായിക വേഷം ധരിച്ച് അത്‌ലറ്റുകളുടെ കൂട്ട ഓട്ടം, ബാൻഡ് മേളം, ചെണ്ടമേളം, കഥകളിവേഷങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ മുതലായവ പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. കൊല്ലം ജില്ലയിലെ നിലമേൽ നിന്ന് ബൈക്ക് റാലിയോടെയും മറ്റ് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയുമാണ് പതാക ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കടയ്ക്കൽ ഏരിയകളിലെ പ്രവർത്തകരും നേതാക്കളും തട്ടത്തുമലവരെ ജാഥയെ അനുഗമിക്കുകയായിരുന്നു. ഇതോടെ അതിർത്തിഗ്രാമമായ തട്ടത്തുമല ജംഗ്ഷൻ അസാമാന്യമായ തിക്കിലും തിരക്കിലും ആവേശത്തിമിർപ്പിലുമായി.കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാലും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

എം.സി റോഡിൽ ഇരുവശത്തുനിന്നുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ നിലമേൽ ഭാഗത്തുനിന്നും വിവിധ വാഹനങ്ങളിൽ പ്രവർത്തകർ വന്നുനിറയുകയായിരുന്നു. അഭൂതപൂർവ്വമായ ഈ തിക്കിനും തിരക്കിനുമിടയിൽ പാർട്ടി പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചതിനാൽ റോഡ് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജാഥ തട്ടത്തുമലയിൽ എത്തുമ്പോൾ ജനം ആർത്തിരമ്പുകയായിരുന്നു.

സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരത്തെ അലങ്കരിച്ച് സ്വീകരണ വേദിയാക്കി നിർത്തിയിരുന്ന വാഹനത്തിനു മുകളിൽ കയറി നിന്ന് ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജൻ നടത്തിയ ആവേശകരമായ പ്രസംഗം കരഘോഷങ്ങളുയർത്തിണ് ജനം സശ്രദ്ധം കേട്ടുനിന്നത്. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ തട്ടത്തുമലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടരുമ്പോൾ തട്ടത്തുമല ജംഗ്ഷനിൽ ഒരു വന്മഴ പെയ്തു തോർന്ന പ്രതീതി അനുഭവപ്പെട്ടു.

പതാകജാഥയ്ക്ക് ഗംഭീര വരവേല്പു നൽകുവാൻ ഏതാനും ദിവസങ്ങളായി തട്ടത്തുമല ജംഗ്ഷനിഉൽ കിളിമാനൂർ ഏരിയയിലെയും പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തകരും ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. തട്ടത്തുമല- മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ കീഴിൽ വരുന്ന തട്ടത്തുമലജംഗ്ഷനിൽ ഈ ബ്രാഞ്ചുകൾക്കു പുറമേ അലങ്കാരപ്പണികൾക്കും മറ്റുമായി സമീപ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തിരുന്നു.അഞ്ചാം തീയതി രാത്രി പുലർച്ചയോടെ തട്ടത്തുമല ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ചുവപ്പണിഞ്ഞു “ചുവന്നമല”യായി മാറി. മുൻ കാലങ്ങളിലും ഇത്തരം പരിപാടികൾക്ക് തട്ടത്തുമലയിൽ ആവേശകരമായ പ്രവർത്തനങ്ങളും ജന പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയിലും അതിന് ഒട്ടുംതന്നെ കുറവുവന്നില്ല.

സി.പി.ഐ എം സംസ്ഥനസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ

Monday, February 6, 2012

2012 ഫെബ്രുവരി വാര്‍ത്തകള്‍

ഉത്സവം

തട്ടത്തുമല, 2012 ഫെബ്രുവരി 24: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്സവവും ഗജമേളയും ഇന്നായിരുന്നു. ഇരുപത്തിരണ്ട് ആന. രാത്രി ക്ഷേത്രവളപ്പിൽ നാടകവും ബാലേയും.

സി.എൻ.ദേവദാസ് അന്തരിച്ചു

കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.

അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.

കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.

തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺ‌മക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

മരണം

തട്ടത്തുമല മനാസ് അന്തരിച്ചു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശസ്താം പൊയ്കയിൽ റിട്ടയേർഡ് അദ്ധ്യാപകനും - രാഷ്ട്രീയ-സാമൂഹ്യ നേതാവുമായിരുന്ന തട്ടത്തുമല മനാസ് ( മനാസ് സാർ‌) 2012 ഫെബ്രുവരി 4 ന് അന്തരിച്ചു. അസുഖം ബാധിച്ച് കുറച്ചു കാലമായി ചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. രണ്ട് അണും രണ്ട് പെണ്ണും.

തട്ടത്തുമല മനാസ് ദളിദ് രാഷ്ട്രീയ പാർട്ടിയായിരുന്ന ഐ.എൽ.പിയുടെ നേതാവായിരുന്നു. പ്രസ്തുത സംഘടന പിളർന്നപ്പോൾ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വിഘടിത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് തന്റെ നേതൃത്വത്തിലുള്ള ഐ.എൽ.പിയെ കോൺഗ്രസിൽ ലയിപ്പിച്ചു. നിലമേൽ ലൂഥർ മിഷൻ സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂൾ നടത്തിപ്പിന്റെ ചുമതലയും ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല ഓടിട്ടകടയിൽ വീട്ടിൽ പരേതനായ അബ്ദുൽ വാഹിദിന്റെയും, മണിയുടെയും മകൾ അഡ്വ. ഷീനയും തട്ടത്തുമല മാവിളയിൽ ബദറുദീന്റെ മകൻ നിസാമും തമ്മിലുള്ള വിവാഹം 2012 ഫെബ്രുവരി 5 -ന് വൈകുന്നേരം ലളിതമായ ചടങ്ങുകളോടെ വധൂഗൃഹത്തിൽ നടന്നു.

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല നെടുമ്പാറ പരേതനായ ഗോപി സാറിന്റെ ചെറുമകനും ചന്ദ്രശേഖരൻ നായർ - പ്രേമചന്ദ്രിക (എമ്പ്ലോയ്മെന്റ് ഓഫീസർ) ദമ്പതികളുടെ മകനുമായ ജിതിൻ ശേഖറിന്റെ വിവാഹം 2012 ഫെബ്രുവരി 5 ന് ഹരിപ്പാട്ട് നടന്നു.