Showing posts with label തെരഞ്ഞെടുപ്പ്. Show all posts
Showing posts with label തെരഞ്ഞെടുപ്പ്. Show all posts
Friday, April 8, 2011
ബി. ജെ. പി സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം നൽകി
ബി. ജെ. പി സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം നൽകി
തട്ടത്തുമല, 2011 എപ്രിൽ 8 : ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. പി. വി. ബാവയ്ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
Monday, April 4, 2011
പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

കിളിമാനൂർ, 2011 ഏപ്രിൽ 3 : കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നാല് മൂന്ന് മണിയ്ക്ക് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സി. പി. ഐ. എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചു. ഇംഗ്ലീഷ് പ്രസംഗം എ. സമ്പത്ത് എം. പി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തു. തൊട്ടു മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു.
Friday, April 1, 2011
എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
കിളീമാനൂർ ജംഗ്ഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 2011 മാർച്ച് 31-നു സി. പി. ഐ (എം) തിരുവനന്ത പുരം ജില്ലാ ജില്ലാ സെക്രട്ടറി സ. കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി സ. അഡ്വ. ബി.സത്യൻ, സ. ബി. പി. മുരളി , സ. ആറ്റിങ്ങൽ രാമു, സ. അഡ്വ. എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സ. കടകമ്പള്ളി സുരേന്ദ്രനും , ബി. സത്യനും അകത്തിരുന്ന് ദേശാഭിമാനി പത്രം പരിശോധിക്കുന്നു.
Tuesday, March 29, 2011
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.
Monday, March 28, 2011
സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗ്
അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗ്
കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.
കൂടാതെ http://voteforleftfront.blogspot.com, http://cpimzindabad.blogspot.com, http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.
വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com

Subscribe to:
Posts (Atom)