തട്ടത്തുമല നാട്ടുവർത്തമാനം

Monday, May 3, 2010

2010 മേയ് മാസ വാർത്തകൾ

എം.ആർ.എ എക്സിക്യൂട്ടിവ്-പ്രവാസി സംയുക്ത കമ്മിറ്റി

തട്ടത്തുമല, മേയ് 23: തട്ടത്തുമല-മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും എം. ആർ.എ യുടെ പരിധിയിൽ ഉൾപ്പെടുന്നവരും ഇപ്പോൾ നാട്ടിൽ ലീവിൽ വന്നിട്ടുള്ളവരുമായ ക്ഷണിക്കപ്പെട്ട പ്രവാസികളുടെയും സംയുക്ത കമ്മിറ്റി ഇന്ന് എം.ആർ.എ ഓഫീസിൽ കൂടി.

എം.ആർ.എ ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളും അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. എം.ആർ.എ ആസ്ഥാനത്ത് കിണറും ബാത്ത് റൂമും മറ്റു സൌകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ പ്രവാസി അംഗങ്ങൾ വാഗ്ദാനം ചെയ്തു. എം.ആർ.എയുടെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്നവരിൽ നിന്ന് എല്ലാവിധ സഹായങ്ങളും തുടർന്നും ലഭിക്കുമെന്ന് പ്രവാസികളായ. എം.ആർ.എ കുടുംബാംഗങ്ങൾ അറിയിച്ചു.


യു.എ.ഇ- തട്ടത്തുമല പ്രവാസി സംഗമം (തപസ്സ്) തട്ടത്തുമലക്കാരായ പ്രവാസികളുടെ പൊതു സംഘടനയാണെന്നും തട്ടത്തുമല പ്രദേശത്തെ മൊത്തം വികസനനപ്രവർത്തനങ്ങൾക്കും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ആയിരിക്കും തപസ്സ് നില കൊള്ളുകയെന്നും തപസ്സിന്റെ പ്രവർത്തകർ കൂടിയായ പ്രവാസികൾ പറഞ്ഞു.


എം.ആർ.എ പരിധിയിൽ താമസിക്കുന്ന പ്രവാസികളിൽ നിന്ന് എം.ആർ.എ ക്ക് ആശ്യമായ സഹായ സഹകരണങ്ങൾ നാളിതുവരെയെന്ന പോലെ തുടർന്നും നൽകുമെന്നും അവർ പറഞ്ഞു.
സി.ബി അപ്പു സ്വാഗതവും പള്ളം ബാബു നന്ദിയും പറഞ്ഞു.

കിളിമാനൂരിൽ ഇന്ന് പ്രതിഷേധ യോഗം


കിളിമനൂർ, മേയ് 9: കിളിമാനൂരിൽ ഓട്ടോ ഡ്രൈവർ രതീഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (മേയ് 9) വൈകുന്നേരം ക്ലിമാനൂർ ടൌണിൽ ഡി.വ.എഫ്.ഐ യുടെയും മറ്റ് വർഗ്ഗ ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടക്കും. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും.

തട്ടത്തുമലയിൽ ഇന്ന് അംഗൻ വാടി കെട്ടിടംഉദ്ഘാടനം

തട്ടത്തുമല, മേയ് 9:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പുതുതാ‍യി പണികഴിപ്പിച്ച അംഗൻ വാഡി കെട്ടിടത്തിന്റെ ഉഘാടനം ഇന്ന് എ. സമ്പത്ത് എം.പി നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനം ഉച്ച്യ്ക്ക് ശേഷം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക. എൻ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.

വിവാഹം

തട്ടത്തുമല, മേയ് 9: തട്ടത്തുമല കൈലാസം തേരിയടി സബിതാ മന്ദിരത്തിൽ ബാബുവിന്റെ മകൻ സാബുവിന്റെ വിവാഹം ഇന്ന് കല്ലമ്പലത്ത് വച്ച് നടക്കുന്നു.

2010 മേയ് മാസ വാർത്തകൾ

ആട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കിളിമാനൂർ, മേയ് 8 : കിളിമാനൂർ ടൌണിലെ ആട്ടോ ഡ്രൈവറായിരുന്ന പോങ്ങനാ‍ട് മാത്തയിൽ സ്വദേശി രതീഷ് എന്ന യുവാവിനെ ഇക്കഴിഞ്ഞ രാത്രിയിൽ അജ്ഞാതർ വെട്ടി കൊലപ്പെടുത്തി. രതീഷിന്റെ ഓട്ടോ ഓട്ടത്തിനെന്നു പറഞ്ഞ് വിളിച്ചു കൊണ്ടു പോയി കിളിമാനൂർ പോലിസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മൃഗീയമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്നും ചാരുപാ‍റയിലേക്ക് പോകുന്ന റോഡിന്റെ അടുത്തുള്ള പറമ്പിൽ വെട്ടേറ്റു കിടന്ന രതീഷിനെ യാദൃശ്ചികമായി കണ്ട ചിലരും നാട്ടുകാരും പോലിസും ചേർന്ന് രാത്രി തന്നെ വെഞ്ഞാറമൂട്ടിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഗൂണ്ടാ ആക്രമണമാണെന്നാണ് നിഗമനം.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയവരെ കുറിച്ച് പോൽലീസിന് ചില സൂചനകൾ ലഭിച്ചതായി അറിയുന്നു.

കൊല്ലപ്പെട്ട രതീഷ് ഡി.വൈ.എഫ്.ഐ കിളിമാനൂർ ടൌൺ യൂണിറ്റ് സെക്രട്ടറിയും ആട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു) യൂണിറ്റ് കൺവീനറും ആയിരുന്നു. മൃതു ദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തട്ടത്തുമല, മേയ് 3: 2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.എം.എ. ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഉടൻ തന്നെ പരീക്ഷാഫലം ഇന്റെർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവ വഴി ലഭ്യമായി. ഉച്ചയ്ക്കു ശേഷമുള്ള പത്രങ്ങളിലും ഫലം പ്രസ്സിദ്ധീകരിച്ചു.

മുൻപൊക്കെ അധികൃതർ റിസൾട്ടിന്റെ കോപ്പി പത്രങ്ങൾക്ക് പ്രസ്സിദ്ധീകരണത്തിന് കൊടുക്കുമ്പോൾ മത്രമാണ് റിസൾട്ട് പുറത്ത് അറിയാൻ കഴിഞ്ഞിരുന്നത്. അന്നൊക്കെ റിസൾട്ട് മുമ്പേ അറിയാൻ വേണ്ടി രക്ഷാകർത്താക്കളും കുട്ടികളും പാരലൽ കോളേജുകാരും തിരുവനന്തപുരത്ത് പി.ആർ.ഡി യിലും , പത്രമോഫീസുകളിലുമൊക്കെ തിക്കി തിരക്കിയിരുന്നു.

സ്വാധീനം ചെലുത്തി പരീക്ഷാ ഭവനിൽ നിന്ന് ദിവസങ്ങൾക്ക് മുന്നേ ഒപ്പിച്ചെടുക്കുന്ന പ്രവണത മുമ്പുണ്ടായിരുന്നു. പ്രത്യേകിച്ചും പാരലൽ കോളേജുകാർ റിസൾട്ട് നേരത്തെ എത്തിക്കുന്ന കാര്യത്തിലും കടുത്ത മത്സരമാണ് സൃഷ്ടിച്ചിരുന്നത്. അന്ന് ഇന്നത്തെ പോലെ ഇന്റെർനെറ്റും മറ്റും വ്യാപകമായിരുന്നില്ല. രക്ഷകർത്താക്കളും പാരലൽ കോളേജ് അദ്ധ്യാപകരും മരും രാത്രി പോലും നല്ല മാർക്ക് പ്രതീക്ഷിക്കുന്ന കുട്ടികളുടെ റിസൾട്ട് ചോർത്താൻ വേണ്ടി ടാബുലേഷൻ നടക്കുന്ന പരീക്ഷഭവന്റെ മുന്നിൽ ചെന്നു നിന്ന് ഉറക്കമൊഴിയുമായിരുന്നു.

പിന്നീട് ഗ്രേഡിംഗ് സിസ്റ്റം വന്നതോടെയാണ് റിസൽട്ട് അറിയുന്ന കാര്യത്തിലെ ആവേശത്തിന് അല്പം ശമനമുണ്ടായത്. പണ്ടത്തെ ആ കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്ന് ചിരിവരും. ഇപ്പോൾ എല്ലാവർക്കും ഒരേസമയം റിസൾട്ട് കിട്ടുന്നതുകൊണ്ട് ഇക്കാര്യത്തിൽ മുമ്പ് നടന്നിരുന്ന ഒരു അസമത്വമാണ് ഇല്ലാതായിരിക്കുന്നത്. കാരണം അന്ന് സമൂഹത്തിൽ പണവും സ്വാധീനവും ഉള്ളവന് മുമ്പേ റിസൾട്ടിക്കഴിഞ്ഞിരിക്കും. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേ മറ്റുള്ളവർക്ക് അത് ലഭിച്ചിരുന്നുള്ളൂ. എന്തായാലും ഇന്റെർനെറ്റേ നിനക്കു സ്തുതി.

തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇത്തവണ 129 കുട്ടികൾ പരീക്ഷയെഴുതി. 99 പേർ വിജയിച്ചു. രണ്ടു പേർക്ക് മാത്രമേ പത്തു വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചുള്ളു. കഴിഞ്ഞ തവണ ഒരു കുട്ടിയ്ക്ക് മാത്രമാണ് ഫുൾ എ പ്ലസ് കിട്ടിയത്. എങ്കിലും പ്രദേശത്തിന്റെ പൊതുവായ സ്ഥിതി വച്ച് നോക്കുമ്പോൾ ഈ വിജയത്തെ കുഅച്ചു കണാ‍ൻ കഴിയില്ല.

സാമ്പത്തിക ശേഷി ഉള്ളവർക്ക് ഇംഗ്ലീഷ് മീഡിയം ട്രെൻഡ് ഉള്ളതുകൊണ്ട് വളരെ താഴ്ന്ന്ന കുടുംബ സാഹചര്യങ്ങൾ ഉള്ള കുട്ടികൾ മാത്രമാണ് ഇപ്പോൾ ഈ സർക്കാർ സ്കൂളിൽ പഠിക്കുന്നത്. അവരെ സംബന്ധിച്ച് ഇത് മികച്ച വിജയം തന്നെ. കടുത്ത പരാധീനതകൾക്കിടയിലാണ് അവർ ഈ മികച്ച വിജയം നേടുന്നത്. വിജയികൽക്ക് ആസംസകൾ!