തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

Thursday, October 14, 2010

മരണം

വട്ടപ്പാറ നവാസ് സാറിന്റെ മ്മ മരണപ്പെട്ടു

തട്ടത്തുമല, 2010 ഒക്ടോബർ 14: തട്ടത്തുമല വട്ടപ്പാറ കളിയിലിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സൈനബാ ബീവി (80) നിര്യാതയായി. കുറച്ചു നാളായി കൊട്ടിയം പോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊട്ടിയത്ത് മകൾ ലൈലയുടെ വീട്ടിൽ വച്ച് ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർ സ്ഥാനിൽ വൈകുന്നേരം നാലുമണിയ്ക്ക്.

ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്.

പിതാവ് വട്ടപ്പാറ കറ്റുവട്ടി വീട്ടില്‍ പരേതനായ ഹബീബ്; മാതാവ് പരേതയായ ബീവിക്കുഞ്ഞ്.

സൈനബാ ബീവിയുടെ മക്കൾ : സൈനുദീൻ (വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ- ഇപ്പോൾ പോങ്ങനാട് കാവേരി ഹോട്ടൽ ഉടമ ), നവാസുദ്ദീൻ (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ, ഇപ്പോൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ), ജമീലാ ബീവി (പരേത ), ലൈലാ ബീവി (കൊട്ടിയം), നസീമാ ബീവി (ചങ്ങനാശേരി).

സൈനബാ ബീവിയുടെ മരുമക്കൾ : റാഫിയത്ത് ബീവി, നുജുമാ ബീഗം (ടീച്ചർ ,ഗവ.എച്ച്.എസ്.എസ് തട്ടത്തുമല), ഇസ്ഹാക്ക് (റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ), അബൂ ബേക്കർ (പരേതൻ, കൊല്ലം ഉമയനല്ലൂരിലെ പഴയ ബ്രദേഴ്സ് ഹോട്ടൽ ഉടമ), ഹലീൽ റഹ്മാൻ (വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ കോട്ടയം- സ്റ്റേറ്റ് എമ്പ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ്).

Tuesday, August 17, 2010

പിണറായി പറഞ്ഞത്

പിണറായി വിജയൻ മടവൂരിൽ

കിളിമാനൂർ, 2010 ആഗസ്റ്റ് 16: ഇന്ന് വൈകിട്ട് 6 മണിയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയൻ മടവൂരിൽ പ്രസംഗിച്ചു. പാർട്ടിയുടെ മടവൂർ ലോക്കൽ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് (ഇ.എം.എസ ഭവന്‍ ) നിർമ്മിച്ച കെ.പി. അയ്യൂബ് സ്മാരക ഹാൾ, വി.എസ്. സതീശ് ചന്ദ്രൻ സ്മാരക ലൈംബ്രറി എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഹാളിന്റെ ഉദ്ഘാടനം പിണറായിയും വായനശാലയുടെ ഉദ്ഘാടനം പാർട്ടി ജില്ലാ കടകമ്പള്ളി സുരേന്ദ്രനും നിർവ്വഹിച്ചു.ഏരിയാസെക്രട്ടറി ബി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മധു, ബി.പി. മുരളി, അഡ്വ. എസ്.ജയച്ചന്ദ്രൻ, ആർ. രാമു, അഡ്വ. എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞു. എസ്.പി. അരവിന്ദൻ കൃതജ്ഞത പറഞ്ഞു.Justify Full
പൊതുവഴിയരികിൽ തന്നെയായിരുന്നു യോഗത്തിനുള്ള വേദിയും സദസ്സും സജ്ജീകരിച്ചിരുന്നത്.എന്നാൽ സമയത്ത് പെരു മഴകാരണം പുതുതായി നിർമ്മിച്ച ഹാളിലേയ്ക് യോഗം മാറ്റി.

പീണറായി വിജയൻ പറഞ്ഞതിന്റെ ചുരുക്കം:

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഈ ഗവർണ്മെന്റിൽ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേൽ വൻപിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിലൂടെ ജനങ്ങൾക്ക് മേൽ വൻപിച്ച ഭാരം അടിച്ചേൽ‌പ്പിക്കുകയാണ്. അവർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവർക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവർക്ക് താല്പര്യം.

ശതകോടീശ്വരൻ എന്നാൽ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരൻ എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജിമയാണ്. ഡോളർ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെയാണ് യഥാർത്ഥത്തിൽ ശതകോടീശ്വരന്മാർ എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവർത്തിക്കുന്നത്. വിലവർദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങൾക്കു മേൽ കെട്ടിവച്ച കേന്ദ്രഗവർണ്മെന്റ് കോർപ്പറേറ്റ് മുതലാളിനാർക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ താല്പര്യം വ്യക്തമാ‍ണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. വിലനിലവാരം പിടിച്ചു നിർത്തുന്നതിന് വിപണിയിൽ ഫലപ്രദമായി ഇടപെടൽ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതിൽ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കർഷക ആത്മഹത്യകൾ മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും വ്യാപകമാണ്.എന്നാൽ കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.

ജമാ‍ത്തേ മത്രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോൾ അവർ പരസ്യമായി പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികൾ പിള്ളക്കോഴികളെ ചിറകിനടിയിൽ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലർ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആർ.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലർ ഫ്രണ്ടുകാർ. ആർ.എസ്.എസിൽ തലപ്പത്തൊരു സംഘടനയായി ആർ.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാർട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേർന്നതാണ് സംഘപരിവാർ.

അതുപോലെ പോപ്പുലർ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങൾ. പഴയ എൻ.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലർഫ്രണ്ട് ഗ്രൂപ്പ്.അവർ നിലവിൽ വന്നിട്ട് അധികകാലമായില്ല. ഇതിനിടയിൽ അവർ മാത്രം ആറ് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. ആർ.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാർട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുകാരും ആർ.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വർഗീയതയെയും സി.പി.എം എതിർക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു.

കേരളാ കോൺഗ്രസ്സ് പിളർത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങൾ ഉള്ളതിനാൽ“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ സി.പി.എം എതിർക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എൽ.ഡി.എഫ് സർക്കാർ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങൾ ജനങ്ങളിൽ ആത്മ വിശ്വാസം വളർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകൾ അതിനു തെളിവാണ്. ഇനിയും പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണം.

Wednesday, July 28, 2010

2010 ജൂലായ് വാർത്തകൾ

പത്രം പ്രകാശനം

തിരുവനന്തപുരം, ജൂലായ് 31:ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ബൂലോകം ഓൺലൈൻ പത്രം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വി.ശിവൻ കുട്ടി എം.എൽ.എ രഘുനാഥ് പലേരിയ്ക്ക് ഒരു കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.കവി ഡി.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംബന്ധിച്ചു.

2010 ജൂലായ് വാര്‍ത്തകള്‍

ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം

തട്ടത്തുമല, ജൂലായ് 26: തട്ടത്തുമല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ഉച്ച്യ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജന്‍ബാബു, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം.മൈതീന്‍ കുഞ്ഞ്, പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.സുദര്‍ശനന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജി.എല്‍..അജീഷ്, മെമ്പര്‍ . ഷിഹാബുദീന്‍, എസ്.സിന്ധു, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു, വി.വാസുദേവന്‍ പിള്ള, പി. റോയ്, .ജയതിലകന്‍ നായര്‍, വൈ.അഷ്റഫ്, വി.ഭാര്‍ഗ്ഗവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

നോട്ടീസില്‍ ചേര്‍ത്ത പേരുകള്‍ ഓര്‍മ്മയ്ക്ക്: ആനാവൂര്‍ നാഗപ്പന്‍, ബി.പി.മുരളി,എന്‍.രാജന്‍ എം.എല്‍., കെ.രാജന്‍ബാബു, എന്‍.സുദര്‍ശനന്‍, എസ്.ജയച്ചന്ദ്രന്‍, ജി.എല്‍.അജീഷ്, എസ്.സിന്ധു, .ഷിഹാബുദീന്‍, ജി.രതീഷ്, ഡോ.വി.എം.സുനന്ദകുമാരി (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), .വിജയലക്ഷ്മി (ഡി..), ജി.വിക്രമന്‍, .ഇബ്രാഹിംകുഞ്ഞ്, വി.വാസുദേവന്‍ പിള്ള, എം.എം.ബഷീര്‍, പള്ളം ബാബു, പി. റോയ്, ജയതിലകന്‍ നായര്‍, വൈ.അഷ്രഫ്, വി.ഭാര്‍ഗ്ഗവന്‍, ആര്‍.അശോകന്‍, വി.മോഹനന്‍പിള്ള, സി..വത്സമ്മ (പ്രിന്‍സിപ്പള്‍), വി.സ്നേഹലത (ഹെഡ്മിസ്ട്രസ്സ്)

ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലെക്സ് ഉദ്ഘാടനം

കിളിമാനൂര്‍ ജൂലായ് 27: കിളിമാനൂര്‍ എം.എല്‍ അഡ്വ. എന്‍. രാജന്റെ വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മ്മിച്ച കിളിമാനൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലക്സിന്റെയും ബസ് തറയുടെയും ഉദ്ഘാടനം വൈകുന്നേരം ബസ്സ്റ്റാന്‍ഡ് മൈതാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍. രാജന്‍ എം.എല്‍. അദ്ധ്യക്ഷനായിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ജോസ്. തെറ്റയില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ തറക്കല്ലിടീല്‍ സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ നിര്‍വ്വഹിച്ചു.

സി.പി.ഐ (എം) പോസ്റ്റ് ഓഫീസ് ഉപരോധം

കിളിമാനൂര്‍ ജൂലായ് 28:പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധിപ്പിച്ച കേന്ദ്രഗവര്‍ണ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി. (എം) കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭികുഖ്യത്തില്‍ കിളിമാനൂര്‍ പോസ്റ്റ് ഓഫീസിലും ഉപരോധം നടന്നു. വാമനപുരം എം.എല്‍. ജെ.അരുന്ധതി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പ്രകടനം

കിളിമാനൂര്‍ ജൂലായ് 28: കിളിമാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്റ്റേഷന്‍ ഷോപ്പൊംഗ് കോമ്പ്ലെക്സ്, കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവയുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ച് രാവിലെ പത്ത് മണിയ്ക്ക് കിളിമാനൂര്‍ ടൌണില്‍ ബി.ജെ.പി പ്രകടനം നടന്നു.

Tuesday, June 8, 2010

2010 ജൂൺമാസ വാർത്തകൾ

2010
ജൂൺമാസ വാർത്തകൾ

ഹർത്താൽ

ജൂണ്‍ 26: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇടതുമുന്നണി ഹർത്താൽ നടത്തി

ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനം

കിളിമാനൂർ, ജൂൺ 26 : ഡിവൈ.എഫ്. പഴയകുന്നുമ്മേൽ പഞ്ചായത്ത് സമ്മേളനം രതീഷ് നഗറിൽ (കിളിമാനൂർ ടൌൺ യു.പി.എസ്) നടന്നു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്-അഭിലാഷ് (തട്ടത്തുമല), സെക്രട്ടറി-അനസ് (തൊളിക്കുഴി), ട്രഷറർ-ദയാൽ (പുതിയകാവു)

സ്വാഗതസംഘം

തട്ടത്തുമല, ജൂൺ 24:തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കണ്ട
മന്ദിരം ഉദ്ഘാടനം നടത്തുന്നതിന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു.

വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !

നമ്മൾ തട്ടത്തുമലക്കാരുടെ പ്രിയങ്കരനായ എൽ.ജി.വികാസും രണ്ടു കൂട്ടുകാരും വാഹന അപകടത്തിൽ മരണപ്പെട്ട വിവരം അത്യന്തം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

2010 ജൂൺ 6 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് തരിവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് ചാന്തമ്പറ നാഷണൽ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മുമ്പേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാ മദ്ധ്യേയും മരണപ്പെട്ടു. വികാസ്, സാജിദ്, പ്രിയലാൽ എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് സജി ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അബൂദാബിയിലായിരുന്ന വികാസ് ചില അത്യാവശ്യകാര്യങ്ങൾക്കായി രണ്ടുദിവസം മുൻപ് നാട്ടിൽ വന്നതാണ്. കഴിഞ്ഞ അവധിയ്ക്ക് വന്നപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. നാട്ടിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ നിശ്ചയിച്ച വിവാഹം നടത്താൻ ഇരുന്നതാണ്. തട്ടത്തുമല സ്വദേശിയായ കൂട്ടം കൂട്ടുകാരൻ നാട്ടുകാർക്ക് പ്രിയങ്കരനാണ്. ഈയുള്ളവന്റെ വിദ്യാർത്ഥി കൂടിയായിരുന്ന വികാസ് പഠിക്കാൻ സമർത്ഥനായിരുന്നു. ബി.എസ്.സി കഴിഞ്ഞ് യു..യിലേയ്ക്ക് പോകുകയായിരുന്നു. നാട്ടിൽ നിന്നും ദുബൈയിലും അബൂദാബിയിലും ആദ്യമായി എത്തുന്ന നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു റോമിയോ എന്ന അപര നാമം കൂടി സ്വയം സ്വീകരിച്ചിരുന്ന (കൂട്ടം സോഷ്യൽ നെറ്റ്വർക്കിൽ പ്രൊഫൈലിൽ അതായിരുന്നു പേര് ) വികാസ്. പലർക്കും തൊഴിൽ കണ്ടെത്തുന്നതിലും യുവാവിന്റെ സ്നേഹവും സാമർത്ഥ്യവും സഹായിച്ചിരുന്നു.

മരിച്ച കൂട്ടുകാർ എല്ലാവരും അടുത്തടുത്ത പ്രദേശങ്ങളിൽ ഉള്ളവർ ആണ്. മരിച്ച വികാസ് തട്ടത്തുമല സ്വദേശിയും, സാജിദ് കിളിമാനൂർ പാപ്പാല സ്വദേശിയും, പ്രിയലാൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളും ആണ്. മൂവരുടേയും മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനുശേഷം അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. മരിച്ച സാജിദ് ഈയുള്ളവന്റെ ഒരു ബന്ധു കൂടിയാണ്. കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പ്രിയലാൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള സജി പുല്ലയിൽ സ്വദേശിയാണ്.

വികാസിന്റെ പിതാവ് ഗോപിനാഥൻ. അമ്മ ലീല. മൂത്ത സഹോദരൻ വിവേക്. അനുജൻ വിശാഖ് ലണ്ടനിൽ വിദ്യാർത്ഥിയാണ്.ഏക അനിയത്തി പാർവ്വതിയും വിദ്യാർത്ഥിനിയാണ്.

ഒരു ഗൾഫുകാരന്റെ യാതൊരു ലക്ഷണങ്ങളും ചെറുപ്പക്കാരനില്ലായിരുന്നു. ലീവിൽ വന്നു നിൽക്കുമ്പോൾ ഇതൊരു ഗൾഫുകാരനാണെന്ന് ആർക്കും തോന്നില്ല. എപ്പോഴും നാട്ടിൽതന്നെ ഉള്ള ഒരാൾ എന്നേ ആർക്കും തോന്നൂ. കൂടെക്കൂടെ വരികയും പോകുകയും ചെയ്യുന്നതുകൊണ്ടു കൂടിയാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. വികാസ് ഇനി നമ്മോടൊപ്പമില്ലെന്ന യാഥാർത്ഥ്യവുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര വേഗം പൊരുത്തപ്പെടാൻ കഴിയില്ല.

ഇത്തവണ ഈയുള്ളവൻ പനിബാധിച്ച് കിടപ്പായിരുന്നതിനാൽ വികാസിന്റെ ഇപ്പോഴത്തെ വരവ് അറിയുകയോ തമ്മിൽ കാണുകയോ ചെയ്തില്ല. അല്ലെങ്കിലും അവന്റെ വരവും പോക്കും എല്ലാം ഒരു മായാജാലം പോലെയാണ്. ഇന്ന് അബൂദാബിയിൽ ഇരുന്ന് മെയിലയക്കും. നാളെ രാവിലെ ചിലപ്പോൾ തട്ടത്തുമല ജംഗ്ഷനിൽ നിൽക്കും. ഇന്നു രാത്രി അവന്റെ പൂർവ്വ അദ്ധ്യാപകരായ ഞങ്ങളിൽ ചിലരെ നിർബന്ധിച്ച് കാറിൽ കയറ്റി ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് വീട്ടിലേയ്ക്ക് മടങ്ങും. നാളെ രാവിലെ മെയിൽ തുറക്കുമ്പോൾ അബൂദാബിയിൽ നിന്നും ചാറ്റിനു വരും. വരവും പോക്കും ആരോടും പറയാറില്ല. അതായിരുന്നു വികാസ് !

എന്തായാലും ഇനി നമ്മെ അതിശയിപ്പിക്കാൻ അവനില്ല. അടക്കാനാവാത്ത ദു:ഖം കൂട്ടം കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.

( അപകട മരണങ്ങൾ നൽകിയ ഷോക്കും, മരണങ്ങളറിഞ്ഞ ശേഷം മരണ വീടുകളിലും പരിസരങ്ങളിലുമായി ബന്ധപ്പെട്ടു നിന്നതിനാലും രണ്ടുമൂന്നുദിവസമായി കടുത്ത പനി ബാധിച്ച് കിടന്നതിന്റെ ക്ഷീണവും മറ്റും കാരണം ആണ് പോസ്റ്റ് യഥാസമയം പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നത്. മാത്രവുമല്ല അടുത്ത ചില ബന്ധുക്കളിൽ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും മരണവാർത്ത സ്ഥിരീകരിക്കാതെ മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. പെട്ടെന്ന് താങ്ങാൻ പറ്റുന്നതല്ലല്ലോ ദുരന്തവർത്തമാനം )

Thursday, March 4, 2010

2010 മാര്‍ച്ച്‌ വാര്‍ത്തകള്‍

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം

കല്ല്യാണം

തട്ടത്തുമല മാർച്ച് 21: പരേതനായ മറവക്കുഴി ബദർ സാറിന്റെ മകളുടെ വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ ഇന്ന് നടന്നു.

മരണം

തട്ടത്തുമല, മാർച്ച് 3: മണലേത്തുപച്ച സുധീറിന്റെ അച്ഛൻ (കൊച്ചുവിള സോമന്റെ ജ്യേഷ്ഠൻ) മരണപ്പെട്ടു.

സി.പി.എം മറവക്കുഴി ബ്രാഞ്ച് സെക്രട്ടറി

തട്ടത്തുമല, മാർച്ച് 3: സി.പി.ഐ.(എം) തട്ടത്തുമല മറവക്കുഴി ബ്രാഞ്ച് കമ്മിറ്റി ഇന്ന് ചേർന്ന് ആക്ടിംഗ് സെക്രട്ടറിയായി എസ്. സലീമിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. നിലവിലെ ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി ജയകുമാറിന് ഏതാനും നാളത്തേയ്ക്ക് സമയ പരിമിതികൾ ഉണ്ടെന്ന് അറിയിച്ചതിനാലാണ് സലിമിന് ചുമതല നൽകിയത്.

മരണം

തട്ടത്തുമല, മാർച്ച് 4: മറവക്കുഴിയിൽ ശ്രീ. ദാമോദരപിള്ള അവർകളുടെ മകൾ ഗിരിജയുടെ ഭർത്താവ് മരണപ്പെട്ടു. വീട്ടിനു സമീപം തൂങ്ങി മരിച്ച് നിൽക്കുന്നതായാണ് കാണപ്പെട്ടത്.

കല്ല്യാണം

തട്ടത്തുമല, മാർച്ച് 4: തട്ടത്തുമല വട്ടപ്പാറ ചേക്കോട്ടുവിള വീട്ടിൽ പരേതനായ വാളക്കാടൻ മാമയുടെ മകൻ സുലൈമാൻ തൊളിക്കുഴിയിൽ വച്ച് വിവാഹിതനായി.

Sunday, February 7, 2010

2010 ഫെബ്രുവരി വാർത്തകൾ

2010 ഫെബ്രുവരി വാർത്തകൾ

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 21: പെരുംകുന്നം എസ്.എസ് മൻസിലിൽ ബദറുദീന്റെയും, സൌദാബീവിയുടെയും മകൻ സുധീറും, തലവിള കുടവൂർ എസ്.എൻ മൻസിലിൽ ഷറഫുദീന്റെയും, ആരിഫാ ബീവിയുടെയും മകൾ നുസ്റത്തും തമ്മിലുള്ള വിവാഹം ഫെബ്രുവരി 21-ന് കാട്ടുചന്ത വി.കെ.ആർ ആഡിറ്റോറിയത്തിൽ.

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 18: നെടുമ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 18, 19.

മരണം

കിളിമാനൂർ, ഫെബ്രുവരി 18: ഫ്രാക്ക് ( ഫെഡറേഷൻ ഓഫ് ദ റെസിഡന്റ്സ് അസോസിയേഷൻ കിളീമാനൂർ) ജനറൽ സെക്രട്ടറി ബേബിഹരീന്ദ്രദാസിന്റെ അമ്മ മരണപ്പെട്ടു.

മരണം

ആലംകോട്‌, ഫെബ്രുവരി 18 : തട്ടത്തുമല മറവക്കുഴി സുൽഫിക്കറിന്റെ (ആലുമ്മൂട്) ഭാര്യാ സഹോദരൻ അപകടത്തിൽ മരിച്ചു(ആലംകോട്).

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.

വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)

മരണം

ശ്രീ. ഭുവനചന്ദ്രൻ മരണപ്പെട്ടു.

തട്ടത്തുമല, ഫെബ്രുവരി 6: തട്ടത്തുമല പെരുംകുന്നം കുന്നിൽ വാസുദേവൻ അവർകളുടെ മരുമകൻ ( മകളുടെ ഭർത്താവ്) തട്ടത്തുമല മണലേത്തു പച്ച ജംഗ്ഷനിൽ താമസിക്കുന്ന ഭുവനചന്ദ്രൻ നായർ ഹൃദയാഘാദം മൂലം മരണപ്പെട്ടു.

മതപ്രഭാഷണം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളിയില്‍ ഇന്ന് മുതല്‍ ഏതാനും ദിവസത്തേയ്ക്ക് മതപ്രഭാഷണ പരമ്പര ആരംഭിച്ചു.

മരണപ്പെട്ടു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശാസ്താം പൊയ്ക എസ്.എൻ എന്നറിയപ്പെടുന്ന സാജുദീന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് നിലമേലുള്ള സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെയാണ് ബോഡി ആളുകൾ കണ്ടത്. മരണം നടന്ന ദിവസം കൃത്യമായി അറിയില്ല. കടയ്ക്കൽ ഗവർണ്മെന്റ് ആശുപത്രിയിൽ പോസ്റ്റു മാർട്ടത്തിനു ശേഷം ചടയമംഗലം മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഖബറടക്കം നടന്നു.

വിവാഹങ്ങള്‍

റാസിയും സജ്മിയും

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ റാസി മൻസിലിൽ ഷാഹുൽ ഹമീദിന്റെയും ഖദീജയുടെയും മകൻ റാസിയും പോങ്ങനാട് ആരൂർ മുളയ്ക്കലത്തുകാവ് പള്ളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് റഷീദിന്റെയും ബീമയുടെയും മകൾ സജ്മിയും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 1 തിങ്കളാഴ്ച കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ (മുൻ എസ്.എൻ.വി തിയേറ്റർ). എസ്.എൻ.വി തിയേറ്റർ ഹാളാക്കിയ ശേഷം രണ്ടാമത്തെ കല്യാണമാണിത്. കെ.എസ്.എഫ്.ഇ കിളിമാനൂർ ശാഖയിലെ കളക്ഷൻ ഏജന്റാണ് റാസി.

Friday, January 1, 2010

2010 ജനുവരി വാര്‍ത്തകള്‍

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

കിളിമാനൂർ, ജനുവരി 30: കിളിമാനൂർ പാപ്പാല കടമ്പ്രവാരത്ത് വീട്ടിൽ ഉഷ (30) മരണപ്പെട്ടു.ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് പതിനേഴു വയസ്സുള്ള ഒരു മകളും പതിനാലു വയസ്സുള്ള ഒരു മകനും ഉണ്ട്. കടുത്ത പനി ബാധിച്ച് ഉഷ കേശവപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

ഈ നിർദ്ധനയായ ദളിത് സ്ത്രീ യഥാസമയം ചികിത്സ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പരാതിയുണ്ട്. കിളിമാനൂരിനടുത്ത് പാപ്പാല കടമ്പ്രവാരം കോളനിക്കു സമീപം താമസിയ്ക്കുന്ന പാവപ്പെട്ട ഈ സ്ത്രീയെ കടുത്ത പനിയെ തുടർന്ന് ജനുവരി 29-ന് രാത്രിയും പിറ്റേന്നു രാവിലെയുമായി പലവട്ടം കേശവപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ഡോകടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു.

കിളിമാനൂർ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ സൌകര്യമുള്ള ഏക സർക്കാർ ആശുപത്രിയുടെ സ്ഥിതി ഏറെക്കാലമായി ശോചനീയമാണ്. ആവശ്യത്തിനു ഡോക്ടർമാരും മറ്റു സ്റ്റാഫുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഈ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരവധി തവണ ജനങ്ങൾ പരാതിപ്പെടുകയും പല സംഘടനകളും സമരം നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.

അടുത്തിടെ ഇവിടെ ഒന്നോ രണ്ടോ പുതിയഡോക്ടർമാർ നിയമിക്കപ്പെട്ടെന്നു പറയുന്നു.എന്നിട്ടും യഥാസമയം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മരണം

സത്യപ്രകാശിന്റെ അമ്മ

തട്ടത്തുമല, ജനുവരി 31: പറണ്ടക്കുഴി തെങ്ങുവിള വീട്ടിൽ വീഡിയോഗ്രാഫർ സത്യപ്രകാശിന്റെ അമ്മ രാത്രി പുലർച്ചെ മരണപ്പെട്ടു. കുറച്ചുനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

വിവാഹം

നിഷാറാണിയും പ്രകാശും

തട്ടത്തുമല ജനുവരി 31: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ നടന്നു. നിഷാറാ‍ണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.

വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)

മരണം

വട്ടപ്പാറ, ജനുവരി 26: വട്ടപ്പാറ പരേതനായ വെമ്പായത്തിന്റെ മരുമകൻ സിംഗപ്പൂർ സാലി അവർകൾ നിര്യാതനായി. കുറച്ചുനാളായി കിടപ്പിലായിരുന്നു.കല്ലുവെട്ടാംകുഴി ഷാജഹാൻ, ചെറുന്നോട്ട് അകബർ ലാൽ എന്നിവരുടെ ഭാര്യാപിതാവായിരുന്നു പരേതൻ. ഭാര്യയുണ്ട്. ഉച്ചയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടന്നു.

അപകട മരണം

ജനുവരി 21:
ഇന്ന്‍ വൈകുന്നേരം പാലോട് മൈലമൂട് സുമതി വളവിനു സമീപം ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തട്ടത്തുമല പോസ്റ്റ്‌ ഓഫീസിനു സമീപം മദ്രാസ് ബാബുവിന്റെ തയ്യല്‍ കടയില്‍ സഹായ തയ്യല്‍ക്കാരനായിരുന്ന ചാക്കുടി എന്നറിയപ്പെടുന്ന രാജേഷ് (30) ആയിരുന്നു. പാപ്പല ചാക്കുടി സ്വദേശിയാണ് രാജേഷ്‌. മരിച്ചതില്‍ ഒരു സ്ത്രീ രാജേഷിന്റെ ബന്ധുവും മറൊരു പയ്യന്‍ ഈ ബന്ധുവിന്റെ അയല്‍വാസിയും ആയിരുന്നു. വിവാഹ നിശ്ചയത്തിനു പോയി മടങ്ങിയവരയിരുന്നു ജീപ്പ് യാത്രക്കാര്‍.

ലൈബ്രറി കലോത്സവം

ആറ്റിങ്ങല്‍ ജനുവരി 23: ചിറയിന്‍കീഴ്‌ താലൂക്ക് ലൈബ്രറി കലോത്സവം ആറ്റിങ്ങല്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് 23. 24 തീയതികളില്‍ നടക്കുന്നു. സ്കൂളുകളില്‍ ഹിന്ദി സുഗമ , എല്‍.എസ്.എസ് പരീക്ഷയുള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

ജ്യോതി
ബസു അന്തരിച്ചു.

കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവാഹം

വട്ടപ്പാറ, ജനുവരി 17:
തട്ടത്തുമല വട്ടപ്പാറ ഈഞ്ചപ്പച്ചയിൽ അസുമാ ബീവിയുടെ മകൻ ഹുസ്സൈന്റെ വിവാഹം കൈതോട് മർഹബ ആഡിറ്റോറിയത്തിൽ നടന്നു.

വിവാഹം

വട്ടപ്പാറ, ജനുവരി 14: വട്ടപ്പാറ വിലങ്ങറ രണ്ടുപാറ മുഹമ്മദ് ഇല്ല്യാസിന്റെയും സെയിഫുന്നിസയുടെയും മകൻ ഇർഷാദിന്റെ വിവാഹം ആറ്റിങ്ങൽ റീജൻസിയിയിൽ നടന്നു. ന്യൂസ്റ്റാറിൽ അദ്ധ്യാപകനായിരുന്നു.

എം.ആർ.എ ഭാരവാഹികൾ

ജനുവരി 10: എം.ആർ.എയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി. പുതിയ ഭാരവാഹികളായി കെ.രാജസേനൻ (പ്രസിഡന്റ്), ജി.വിശ്വമോഹനൻ (വൈസ്.പ്രസിഡന്റ്), എസ്.സലിം (സെക്രട്ടറി), ബി. ഷാഫി (ജോയിന്റ് സെക്രട്ടറി), പള്ളം ബാബു (ട്രഷറർ) എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.

മരണം

മോഹനൻ നായർ (പിരപ്പൻകോടൻ)

തട്ടത്തുമല, ജനിവരി 1: തട്ടത്തുമല ചായക്കാറുപച്ച വൃന്ദാഭവനിൽ പിരപ്പൻ കോടൻ എന്നറിയപ്പെടുന്ന മോഹനൻ നായർ മരണപ്പെട്ടു.

മരണം

ഗോപിയണ്ണന്റെ സഹോദരി
തട്ടത്തുമല, ജനുവരി 1: തട്ടത്തുമലയിൽ ഗോപീ സലൂൺ നടത്തുന്ന ഗോപി അവർകളുടെ സഹോദരി വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് പുലർച്ചെ അന്തരിച്ചു.

Sunday, December 27, 2009

സദ്യവട്ടങ്ങളുമായി എം.ആര്‍.എ പൊതുയോഗം

സദ്യവട്ടങ്ങളുമായി എം.ആർ.എ പൊതുയോഗം

തട്ടത്തുമല, ഡിസംബർ 27: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ ഏഴാമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും കുടുംബസംഗമവും ഡിസംബർ 27 ഞായറാഴ്ച നടന്നു. ഉച്ചയ്ക്ക് പ്രഥമൻ ഉൾപ്പെടെയുള്ള ഗംഭീര സദ്യയും ഒരുക്കിയിരുന്നു. സദ്യയുടെ മൂന്നാം പന്തിയ്ക്കിടെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി തകർത്തു പെയ്ത മഴ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും തുടർന്നും പരിപാടികൾ മുടക്കമില്ലാതെ നടന്നു.

വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ച പൊതുയോഗം എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി), ശ്രീ.എ. ഇബ്രാഹിം കുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട. അസി. കൺട്രോളർ, ലീഗൽ മെട്രോളജി) ശ്രീ.കെ.ഗോപാലകൃഷ്ണൻ നായർ, ശ്രീ.എസ്.ലാബറുദീൻ, ശ്രീ.എ. അബ്ദുൽ അസീസ്, ശ്രീ.എസ്.അബ്ദുൽ ഖലാം എന്നിവർ സംസാരിച്ചു.

ശ്രീ.അഹമ്മദ് കബീർ എം.ആർ.എയുടെ കഴിഞ്ഞ ഭരണവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്ക് ശ്രീ. ആർ. വിജയകുമാർ (പള്ളം ബാബു) അവതരിപ്പിച്ചു. ശ്രീ. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എസ്.സലിം സ്വാഗതവും, ശ്രീ.ആർ. വിജയകുമാർ(പള്ളം ബാബു) നന്ദിയും പറഞ്ഞു. ശ്രീ. എ.ഇബ്രാഹിംകുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ എന്നിവർ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

എം.ആർ.എ മാസവരി അഞ്ചുരൂപയിൽനിന്നും പത്തു രൂപയായി വർദ്ധിപ്പിയ്ക്കാൻ പൊതുയോഗം തീരുമാനിച്ചു. അടുത്ത ഭരണസമിതിയിലേയ്ക്ക് പതിമൂന്നംഗ എക്സിക്യൂട്ടീവിനെ പൊതു യോഗം തെരഞ്ഞെടുത്തു. ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.

Saturday, December 26, 2009

മരണം: പത്രം ഈസുകാക്ക മരണപ്പെട്ടു

എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്തെ ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി ഓർമ്മമാത്രം!

പത്രം ഈസു മരണപ്പെട്ടു

കിളിമാനൂർ, ഡിസംബർ 25: പതിറ്റാണ്ടുകളായി കിളിമനൂർ, തട്ടത്തുമല പ്രദേശങ്ങളിൽ പത്രവിതരണം നടത്തുന്ന ഈസു മരണപ്പെട്ടു. ഈസു കാക്ക എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറെ നാ‍ളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.

അങ്ങനെ എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്ത് ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി നമുക്ക് ഓർമ്മമാത്രം!

കിളിമാനൂർ മഞ്ഞപ്പാറ സ്വദേശിയാണ് പരേതൻ. നക്സൽ കേസിൽ ഏറെക്കാലം തടവുകാരനായിരുന്നു. പിന്നീട് മാനസാന്തരം വന്നു. ജയിൽമോചിതനായശേഷം രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു മാറി കിളിമാ‍നൂരിൽ പത്ര ഏജൻസി നടത്തിവരികയായിരുന്നു.

വിപ്ലവത്തിന്റെ കനൽ വഴിയിൽ സഞ്ചരിച്ച് അനുഭവങ്ങളുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ അദ്ദേഹം ജയിൽ മോചിതനായ ശേഷമുള്ള തന്റെ ജീവിതത്തിലുടനീളം ശാന്തനും മിതഭാഷിയുമായി കാണപ്പെട്ടു.ആ‍വശ്യമായ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കുടുംബപ്രാരാബ്ധങ്ങൾ പല‌പ്പോഴും അദ്ദേഹത്തെയും കുടുംബത്തെയും അലട്ടിയിരുന്നെങ്കിലും പതറാതെ പിടിച്ചുനിന്നു.

ഭാര്യയും രണ്ടു പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

വിവിധ സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാരുൾപ്പെടെ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഖബറടക്കം ഡിസംബർ 26 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് മഞ്ഞപ്പാറ മുസ്ലീൽ ജമാ‍ അത്ത് പള്ളി ഖബർസ്ഥാനിൽ.

Saturday, December 5, 2009

സബ്ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.

സബ്ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.

തട്ടത്തുമല, ഡിസംബർ 5: നാലു ദിവസമായി തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം ഇന്നു വൈകുന്നേരം സമാപിച്ചു. സമാപന സമ്മേളനം വൈകുന്നേരം എ. സമ്പത്ത് എം.പി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകനും നടനും ഗായകനുമായ രാജസേനൻ സമ്മാന ദാനം നിർവ്വഹിച്ചു. പോകാൻ അത്യാവശ്യം ഉള്ളതുകൊണ്ട് ആദ്യം തന്നെ പ്രസംഗിച്ച് രണ്ട് പാട്ടുകളും പാടി ഓവറോൾ കിരീടം നേടിയ സ്കൂളിനുള്ള ട്രോഫിയും നൽകി രാജസേനൻ വിരമിച്ചു. തുടർന്ന് എ. സമ്പത്ത് എം.പി ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് വൈ.അഷ്റഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എം.എം. താഹ, കിളിമാനൂർ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ജയച്ചന്ദ്രൻ, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ. വത്സലകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അർ.രാജീവ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഹരിശങ്കർ, ജി.രതീഷ് തുടങ്ങിയവർ സംസാരിച്ചു. അവാർഡു പ്രഖ്യാപനം നടത്തിയത് പി.സലിൽ ആയിരുന്നു. മൂന്നു ദിവസവും നല്ല നിലയിൽ ഭക്ഷണം പാകം ചെയ്തു നൽകിയ ഭ്ക്ഷന സംഘം തലവൻ ശശിയെ യോഗത്തിൽ പൊന്നാട അണിയിച്ചു.തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സി.എ.വത്സമ്മ കൃതജ്ഞത പറഞ്ഞു.

ഇത്തവണത്തെ കലോത്സവത്തിലെ പരിപാടികൾ മിക്കതും നിലവാരം കുറഞ്ഞവയായിരുന്നു. കൂടാതെ കലോത്സവത്തിനിടയിൽ ഇടയ്ക്കിടെ കൊച്ചു കൊച്ചു കശപിശകൾ നടന്നിരുന്നു. എന്നാൽ നാട്ടുകാരുട്രെ അവസരോചിതമായ ഇടപെടൽമൂലം പരിപാടികൾ സുഗമമായി നടന്നു. പ്രോഗ്രാം നടത്തിപ്പിലെ ചില പോരായ്മകളാണ് ചില്ലറ പ്രശ്നങ്ങൾക്കു കാരണമായത്ത്. ഭക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം വളരെ സുഗമമായി നടന്നത് എടുത്തു പറയേണ്ട ഒന്നാണ്. പരാതികൾക്കിടയില്ലാത്ത വിധം സമയാസമയം ഭക്ഷണം നൽകാൻ ഭക്ഷണ വിഭാഗത്തിനു കഴിഞ്ഞു. നാട്ടിലെ യുവജനങ്ങളുടെയും മറ്റു നാട്ടു കാരുടെയും ആത്മാർത്ഥമായ സേവനം ഭക്ഷണ കമ്മിറ്റിയ്ക്കു ലഭിച്ചു. ആദ്യത്തെ ദിവസം ഉദ്ഘാടനച്ചടങ്ങിൽ കലപില ഉണ്ടാക്കിയ ബി.ജെ.പി ക്കാർ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. പോലീസിന്റെ സജീവ സാന്നിദ്ധ്യം മൂന്നു ദിവസവും ഉണ്ടായിരുന്നു. ആദ്യമായി തട്ടത്തുമലയിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിന്റെ അത്രത്തോളം മികവ് ഇത്തവണ ഉണ്ടായില്ല. എങ്കിലും ഒരു വിധം ഭംഗിയായി കലോത്സവം നടന്നു. നാലു ദിവസം തട്ടത്തുമലയിൽ ഉത്സവ പ്രതീതിയായിരുന്നു.

Thursday, December 3, 2009

കിളിമാനൂര്‍ സാബ്‌ ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

കിളിമാനൂര്‍ സാബ്‌ ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

തട്ടത്തുമല, ഡിസംബർ 3: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടക്കുന്ന ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ഉദ്ദേശം 10 മണിയ്ക്ക് ശ്രീ. എൻ. രാജൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

സ്കൂൾകലോത്സവ വേദിയിൽ ബി.ജെ.പി പ്രതിഷേധം

തട്ടത്തുമല, ഡിസംബർ 3: ഇന്ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസ്-ൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലേയ്ക്ക് ഏതാനും ബി.ജെ.പി പ്രവർത്തകർ കടന്നുകയറി മുദ്രാവാക്യം വിളിച്ചു. ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഇവരെ കയ്യോടെ പിടികൂടി പുറത്താക്കി. ഉദ്ഘാടന ചടങ്ങ് മുടങ്ങാതെ നടന്നു.

സ്കൂൾ കലോത്സവത്തിൽ സംഘപരിവാർ അനുകൂല അദ്ധ്യാപക സംഘടനയായ എൻ.റ്റി.യു വിന് പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചാ‍യത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകുന്നേരം അവർ തട്ടത്തുമല ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കെ.എസ്.റ്റി. എയ്ക്കും എ.ഇ.ഒയ്ക്കും എതിരെയാണ് മുദ്രാവാക്യം മുഴക്കിയത്. കലോത്സവം നടക്കുന്ന ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ അവർ ഉപവാസവും സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ കലോത്സവ ഉദ്ഘാടന സമ്മേളനത്തിനു മുമ്പ് തട്ടത്തുമല ജംഗ്ഷനിൽ ഘോഷയാത്ര നടക്കുമ്പോഴും അവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ കുഴപ്പമുണ്ടാക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഘോഷയാത്ര കഴിഞ്ഞ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം. നാരായണൻ സ്വാഗതപ്രസംഗം നടത്തവേയാണ് പുറത്തുനിന്നുള്ള മൂന്നോളം ബി.ജെ.പി പ്രവർത്തകർ ഉദ്ഘാടനവേദിയിലേയ്ക്ക് ഓടിക്കയറിയത്. കരുതി നിന്നിരുന്ന പോലീസ് പൊടുന്നനെ ഇവരെ പിടികൂടി പുറത്താക്കി.

ഇവരിൽ യുവമോർച്ച പ്രവർത്തകനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പിടിച്ച യുവമോർച്ച പ്രവർത്തകനെ പോലിസ് മർദ്ദിച്ചെന്നാരോപിച്ചും ഇയാളെ വിടണമെന്നാവശ്യപ്പെട്ടും സ്കൂൾ ഗേറ്റിൽ ബി.ജെ.പി പ്രവർത്തകർ മാർഗ്ഗതടസ്സം സൃഷ്ടിച്ചു. ഇവരെ പിന്തിരിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തയാളെ പോലീസ് കിളിമാനൂർ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. ജംഗ്ഷനിൽ ബി.ജെ.പിയുടെ ഉപവാസ സമരം തുടർന്നു. തോട്ടയ്ക്കാട് ശശി, കിളിമാനൂർ സുരേഷ്, കാരേറ്റ് ശിവപ്രസാദ്, കൈലാസം സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.നാല്പത്തിയഞ്ചോളം ബി.ജെ.പിക്കാരാണ് പ്രകടനത്തിലും ഉപവാസത്തിലും പങ്കെടുത്തത്.

കലോത്സവത്തിൽ സംഘപരിവാർ അനുകൂല സംഘടനയെ പങ്കെടുപ്പിയ്ക്കാത്തത് സർക്കാർ നിർദ്ദേശം ഇല്ലാത്തതിനാലാണെന്ന് കെ.എസ്.റ്റി. എ വൃത്തങ്ങൾ പറയുന്നു. എ.ഇ.ഒയ്ക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനപൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഏതെങ്കിലും സംഘടനയുടെ അംഗീകാരം അക്രമമാർഗ്ഗേണ തട്ടിപ്പറിച്ചെടുക്കേണ്ടതല്ലെന്ന് കലോത്സവ ഉൽഘാടനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചാ‍യത്ത് വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി പറഞ്ഞു. അദ്ധ്യാപക സംഘടനയ്ക്ക് കലോത്സവത്തിൽ പ്രാതിനിധ്യം കിട്ടാത്തതിൽ രാഷ്ട്രീയ സംഘടനയാണോ പ്രതികരിയ്ക്കേണ്ടതെന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണൻ സ്വാഗത പ്രസംഗത്തിനിടെ ചോദിച്ചു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ വേദിയിലേയ്ക്ക് കയറിയതെന്നാണ് ബി.ജെ.പി നേതാക്കൾ വിശദീകരിയ്ക്കുന്നത്. എന്നാൽ ഉദ്ഘാടന വേദിയിൽ ഇവർ കരിങ്കൊടി കാണിയ്ക്കുമെന്ന് നേരത്തെ ഇന്റെലിജെന്റ് റിപ്പോർട്ട് ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു.

കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എൻ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

Wednesday, December 2, 2009

കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം

കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം

ഡിസംബർ 2, 3, 4, 5 തട്ടത്തുമലയിൽ

തട്ടത്തുമല: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 3 ന് രാവിലെ 8-30-നുള്ള ഘോഷയാത്രയെ തുടർന്ന് ശ്രീ. എൻ രാജൻ എം.എൽ എ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബി.പി.മുരളി അദ്ധ്യക്ഷത വഹിയ്ക്കും. ഡിസംബർ 2, 3, 4, 5 തീയതികളിലാണ് കലോത്സവം നടക്കുന്നത്‌.

പതാക ഉയർത്തി

തട്ടത്തുമല, ഡിസംബർ 2: കലോത്സവം നടക്കുന്ന തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇന്ന് രാവിലെ 10 മണിയ്ക്ക് കിളിമാനൂർ എ.ഇ.ഒ ശ്രീ. പ്രസാദ് പതാക ഉയർത്തി.

രചനാ മത്സരങ്ങൾ ആരംഭിച്ചു

കിളിമാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ രചനാ മത്സരങ്ങൾ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ഇന്ന് ആരംഭിച്ചു.

ഡിസംബർ 3-ന് ബി.ജെ.പി ഹർത്താൽ

കിളിമാനൂർ: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ്ജില്ലാ കലോത്സവത്തിൽ ബി.ജെ.പി അനുഭാവമുള്ള അദ്ധ്യാപക പരിഷത്തിന് പ്രാധിനിത്യം നൽകിയില്ലെന്ന് ആരോപിച്ച് കലോത്സവം ഉദ്ഘാടനം ചെയ്യുന്ന ഡിസംബർ 3-ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ ആചരിയ്ക്കുന്നു.

ബി.ജെ.പിക്കാര്‍ പ്രകടനം നടത്തി

തട്ടത്തുമല, ഡിസംബര്‍ 2: നാളത്തെ ഹര്‍ത്താല്‍ വിളംബരം ചെയ്ത് തട്ടത്തുമല ജംഗ്ഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുപ്പത്താറോളം പേര്‍ പങ്കെടുത്തു.

Tuesday, December 1, 2009

2009 ഡിസംബര്‍ വാര്‍ത്തകള്‍

ഇന്ന് ബി.ജെ.പി ഹർത്താൽ

തട്ടത്തുമല, ഡിസംബർ 29: ഇന്ന് വിലവർദ്ധനവിനെതിരെ കേരളത്തിൽ ബി.എം.എസ്, ബി.ജെ.പി ഹർത്താൽ ആചരിച്ചു.

സദ്യവട്ടങ്ങളുമായി എം.ആർ.എ പൊതുയോഗം

തട്ടത്തുമല, ഡിസംബർ 27: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ ഏഴാമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും കുടുംബസംഗമവും ഡിസംബർ 27 ഞായറാഴ്ച നടന്നു. ഉച്ചയ്ക്ക് പ്രഥമൻ ഉൾപ്പെടെയുള്ള ഗംഭീര സദ്യയും ഒരുക്കിയിരുന്നു. സദ്യയുടെ മൂന്നാം പന്തിയ്ക്കിടെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി തകർത്തു പെയ്ത മഴ അല്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും തുടർന്നും പരിപാടികൾ മുടക്കമില്ലാതെ നടന്നു.

വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ച പൊതുയോഗം എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി), ശ്രീ.എ. ഇബ്രാഹിം കുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട. അസി. കൺട്രോളർ, ലീഗൽ മെട്രോളജി) ശ്രീ.കെ.ഗോപാലകൃഷ്ണൻ നായർ, ശ്രീ.എസ്.ലാബറുദീൻ, ശ്രീ.എ. അബ്ദുൽ അസീസ്, ശ്രീ.എസ്.അബ്ദുൽ ഖലാം എന്നിവർ സംസാരിച്ചു.

ശ്രീ.അഹമ്മദ് കബീർ എം.ആർ.എയുടെ കഴിഞ്ഞ ഭരണവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്ക് ശ്രീ. ആർ. വിജയകുമാർ (പള്ളം ബാബു) അവതരിപ്പിച്ചു. ശ്രീ. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എസ്.സലിം സ്വാഗതവും, ശ്രീ.ആർ. വിജയകുമാർ(പള്ളം ബാബു) നന്ദിയും പറഞ്ഞു. ശ്രീ. എ.ഇബ്രാഹിംകുഞ്ഞ്, ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ എന്നിവർ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

എം.ആർ.എ മാസവരി അഞ്ചുരൂപയിൽനിന്നും പത്തു രൂപയായി വർദ്ധിപ്പിയ്ക്കാൻ പൊതുയോഗം തീരുമാനിച്ചു. അടുത്ത ഭരണസമിതിയിലേയ്ക്ക് പതിമൂന്നംഗ എക്സിക്യൂട്ടീവിനെ പൊതു യോഗം തെരഞ്ഞെടുത്തു. ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.

വിവാഹം

കടയ്ക്കൽ, ഡിസംബർ 27: കടയ്ക്കൽ പൊയ്കവിളവീട്ടിൽ കെ.രവീന്ദ്രൻ നായരുടെയും, ബി.സിദ്ധാത്മികയുടെയും മകൾ രശ്മിയും (രാജി), എഴുകോൺ ഇടയ്ക്കിടം പടിഞ്ഞാറ്റേതിൽ വീട്ടിൽ എം.ബാലകൃഷ്ണൻ നായരുടെയും ബി.രത്നമ്മയുടെയും മകൻ രതീഷ് കുമാറും തമ്മിലുള്ള വിവാഹം ഡിസംബർ 27 ഞായറഴ്ച 9.55 -നുമേൽ 10.26-നകം കടയ്ക്കൽ പഞ്ചായത്ത് ഠൌൺ ഹാളിൽ നടന്നു. (വധു രശ്മിയുടെ സഹോദരൻ രാജേഷ് തട്ടത്തുമല ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകനായിരുന്നു.)

മരണം: പത്രം ഈസുകാക്ക മരണപ്പെട്ടു

എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്തെ ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി ഓർമ്മമാത്രം!

പത്രം ഈസു മരണപ്പെട്ടു

കിളിമാനൂർ, ഡിസംബർ 25: പതിറ്റാണ്ടുകളായി കിളിമനൂർ, തട്ടത്തുമല പ്രദേശങ്ങളിൽ പത്രവിതരണം നടത്തുന്ന ഈസു മരണപ്പെട്ടു. ഈസു കാക്ക എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറെ നാ‍ളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.

അങ്ങനെ എന്നും പുലർച്ചെ മോട്ടോർ ബൈക്കിൽ പത്രക്കെട്ടുകളുമായി മ്ലാനമുഖത്ത് ചെറുപുഞ്ചിരിയുമായി കടന്നുവരുന്ന ഈസുകാക്ക ഇനി നമുക്ക് ഓർമ്മമാത്രം!

കിളിമാനൂർ മഞ്ഞപ്പാറ സ്വദേശിയാണ് പരേതൻ. നക്സൽ കേസിൽ ഏറെക്കാലം തടവുകാരനായിരുന്നു. പിന്നീട് മാനസാന്തരം വന്നു. ജയിൽമോചിതനായശേഷം രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞു മാറി കിളിമാ‍നൂരിൽ പത്ര ഏജൻസി നടത്തിവരികയായിരുന്നു.

വിപ്ലവത്തിന്റെ കനൽ വഴിയിൽ സഞ്ചരിച്ച് അനുഭവങ്ങളുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ അദ്ദേഹം ജയിൽ മോചിതനായ ശേഷമുള്ള തന്റെ ജീവിതത്തിലുടനീളം ശാന്തനും മിതഭാഷിയുമായി കാണപ്പെട്ടു.ആ‍വശ്യമായ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കുടുംബപ്രാരാബ്ധങ്ങൾ പല‌പ്പോഴും അദ്ദേഹത്തെയും കുടുംബത്തെയും അലട്ടിയിരുന്നെങ്കിലും പതറാതെ പിടിച്ചുനിന്നു.

ഭാര്യയും രണ്ടു പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

വിവിധ സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാരുൾപ്പെടെ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഖബറടക്കം ഡിസംബർ 26 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് മഞ്ഞപ്പാറ മുസ്ലീൽ ജമാ‍ അത്ത് പള്ളി ഖബർസ്ഥാനിൽ.

എം.ആർ.എ തട്ടത്തുമല, വാർഷിക പൊതുയോഗം ഡിസംബർ 27-ന്

തട്ടത്തുമല: മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതു യോഗവും, എം.ആർ.എ കുടുംബസംഗമവും 2009 ഡിസംബർ 27 ഞായറഴ്ച നടക്കും. ഉച്ചയ്ക്ക് സദ്യയും ഉണ്ടായിരിക്കും.. ഇതിനോടനുബന്ധിച്ച് 2008 -2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡു ദാനം, ഇക്കഴിഞ്ഞ
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളമത്സര വിജയികൾക്കുള്ള സമ്മാനദാനം, യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ഉപഹാരം നൽകൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.

നോട്ടീസ്
മാറ്റർ

മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ

(എം.ആർ.എ)

രജി: നംബർ: ടി.4765/2001

തട്ടത്തുമല

-മെയിൽ : mrathattathumala@gmail.com

ബ്ലോഗ് : mrathattathumala.blogspot.com

7-ആമത് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും, കുടുംബസംഗമവും

സ്ഥലം: എം.ആർ.എ അങ്കണം

തീയതി: 27-12-2009 (ഞായർ)

2008-2009 എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളുടെ കുട്ടികളുടെ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് 23-12-2009 ബുധനാഴ്ചയ്ക്ക് മുൻപ് എം.ആർ.എ ഓഫീസിൽ എത്തിക്കേണ്ടതാണ്.

ഫോൺ: 0470-2648587, 9446518717

ബഹുമാന്യ എം.ആർ.എ കുടുംബാംഗങ്ങളേ,

എം.ആർ.എ യുടെ 7-ആമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2008-2009 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ കുടുംബാംഗങ്ങളായ കുട്ടികൾക്കുള്ള അവാർഡും, എം.ആർ.എ കുടുംബ സംഗമവും, സദ്യയും, അത്തപ്പൂക്കള മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും, എം.ആർ.എ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും യോഗത്തിൽ പങ്കെടുക്കുന്ന എം.ആർ.എ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് എം.ആർ.എയുടെ ഉപഹാരവും പ്രസ്തുത യോഗത്തിൽ വച്ച് നൽകുന്നു.

എം.ആർ.എ പത്താമത് വാർഷികത്തിലേയ്ക്ക് കടക്കുന്ന ഈ അവസരം സംഘടനയുടെ ഊന്നുകല്ലായി നിൽക്കുന്ന നമ്മുടെ നാട്ടുകാരായ പ്രവാസി മലയാളികളെയും, കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം ആദരിക്കുന്നു. ഒപ്പം എം.ആർ.എ യുടെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു വേണ്ടി തുടർന്നും ഇന്നാട്ടിലെ എല്ലാവരുടെയും സഹായ സഹകരണങ്ങൾ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

പുതുവാത്സരാശംസകളോടെ,

സെക്രട്ടറി- എസ്. സലിം

പ്രസിഡന്റ്
- സി.ബി.അപ്പു

ട്രഷറർ- പള്ളം ആർ. വിജയകുമാർ

കാര്യ പരിപാടികൾ:

രാവിലെ 9.00 മണിയ്ക്ക് : പതാക ഉയർത്തൽ

ഉച്ചയ്ക്ക് 12.00 മണിയ്ക്ക് :കുടുംബ സംഗമവും സദ്യയും

2 മണിയ്ക്ക് : രജിസ്ട്രേഷൻ

3 മണിയ്ക്ക് : പൊതുയോഗം

അദ്ധ്യക്ഷൻ : ശ്രീ. സി.ബി.അപ്പു (എം.ആർ.എ പ്രസിഡന്റ്)
ഈശ്വര-
പ്രാർത്ഥന : എം. ആർ.എ കോറസ്

സ്വാഗതം : ശ്രീ. എസ്.സലിം (എം.ആർ.എ സെക്രട്ടറി)

റിപ്പോർട്ട് : ശ്രീ. എ. അഹമ്മദ് കബീർ (മുൻ സെക്രട്ടറി)

ഉദ്ഘാടനം : ശ്രീ. വി.ഭാർഗ്ഗവൻ (രക്ഷാധികാരി)
മുഖ്യ-

പ്രഭാഷണം : ശ്രീ. ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക് ജനറൽ സെക്രട്ടറി)

ആശംസകൾ :

ശ്രീ. കെ. ഗോപാലക്രിഷ്ണൻ നായർ
(മുൻ പ്രസിഡന്റ്)

ശ്രീ. എസ്. ലാബറുദീൻ

ശ്രീ.എ. അബ്ദുൽ അസീസ്

ശ്രീ. എസ്. അബ്ദുൽ ഖലാം

ശ്രീ. സജിൻ വാഹിദ്
(എം.ആർ.എ ജൂനിയർ വിംഗ് പ്രസിഡന്റ്)

എം.ആർ.എ വാർഷിക വരവു ചെലവ് കണക്ക്
അവതരണം :

ശ്രീ. പള്ളം ബാബു
(എം.ആർ.എ ട്രഷറർ)

തുടർന്ന് ചർച്ച

വൈകുന്നേരം

4 മണിയ്ക്ക് : പൊതു തെരഞ്ഞെടുപ്പ്

വൈകുന്നേരം

4.30-ന് : അവാർഡ്ദാനം

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് (റിട്ട: ഹെഡ്മാസ്റ്റർ)

സമ്മാനദാനം : ശ്രീ. കെ.എം. ബാലകൃഷ്ണൻ നായർ (റിട്ട: അസി.
കൺട്രോളർ, ലീഗൽ മെട്രോളജി)

നന്ദി : ട്രഷറർ (എം.ആർ.എ)

അത്തപ്പൂക്കള മത്സരത്തിൽ വിജയികളായവർക്കും, എം.ആർ.എ മാസവരി കുടിശിക തീർത്തവരിൽ നിന്നും, പൊതുയോഗത്തിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് സമ്മാനം നൽകുന്നതാണ്.

സമ്മാനം വേദിയിൽ നിന്നും ഏറ്റുവാങ്ങേണ്ടതാണ്

എൽ.ഡി.എഫ് സായാഹ്നധർണ്ണ നടത്തി

കിളിമാനൂർ, ഡിസംബർ 15: രാജ്യവ്യാപകമായ വിലവർദ്ധനവിന് കാരണമായ കേന്ദ്ര ഗവർണ്മെന്റ് നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാനവ്യാപകമായി പ്രധാന കേന്ദ്രങ്ങളിൽ സായാഹ്നധർണ്ണ നടത്തി. കിളിമാനൂർ ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഗോപാലകൃഷ്ണൻ നായർ, അഡ്വ.എസ്.ജയച്ചന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ജി.എൽ.അജീഷ് എന്നിവർ സംസാരിച്ചു.സി.പി.ഐ മണ്ഠലം കമ്മിറ്റി അംഗം അർ.വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രൻ സ്വാഗതവും, ഇ.ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു.

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ, ഡിസംബർ 14: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആറ്റിങ്ങൽ ടൌൺ യു.പി.എസിൽ വച്ച് വൈകുന്നേരം നാലുമണിയ്ക്ക് റിട്ടേണിംഗ് ഓഫീസറായിരുന്ന ആറ്റിങ്ങൽ എ.ഇ.ഓയുടെ സാന്നിദ്ധ്യത്തിലാണ് താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം. നാരായണൻ താൽക്കാലിക അദ്ധ്യക്ഷനായി. പുതിയ പ്രസിഡന്റായി രാജേന്ദ്രൻ (വക്കം), വൈസ് പ്രസിഡന്റായി മുരളി (ആറ്റിങ്ങൽ), സെക്രട്ടറിയായി അജയകുമാർ (പകൽക്കുറി), ജോയിന്റ് സെക്രട്ടറിയായി സുധീർ (മണമ്പൂർ) എന്നിവരെയാണ് ഐകകണ്ഠേന തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കൌൺസിൽ മുൻ സെക്രട്ടറി ശിവശങ്കരൻ നായർ, മുൻ പ്രസിഡന്റ് ഗോപാലപിള്ള, വിശ്വനാഥക്കുറിപ്പ്, ഇ.എ.സജിം, അഡ്വ.ബെൻസി എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി അജയകുമാർ നന്ദി പറഞ്ഞു. ഒൻപതംഗ സമിതിയിൽ പഴയ അംഗങ്ങളിൽ അജയകുമാർ, ഇ.എ.സജിം, വിജയലക്ഷ്മി, വിശ്വനാഥക്കുറിപ്പ് എന്നിവർ പുതിയ സമിതിയിലും ഉണ്ട്. മറ്റുള്ളവർ സമിതിയിൽ പുതിയവരാണ്. രാജേന്ദ്രൻ, അജയകുമാർ, മുരളി, സുധീർ, നാരായണൻ, സജിം, വിജയലക്ഷ്മി, വിശ്വനാഥക്കുറിപ്പ്, അഡ്വ.ബെൻസി എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഇന്നു തന്നെ പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയ്ക്ക് ചുമതല കൈമാറി. രാവിലെ കൌൺസിൽ ഓഫീസിൽ പഴയ കമ്മിറ്റിയും ചേർന്നിരുന്നു.

സബ്ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.

തട്ടത്തുമല, ഡിസംബർ 5: നാലു ദിവസമായി തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന കിളിമാനൂർ സംജില്ലാ സ്കൂൾ കലോത്സവം ഇന്നു വൈകുന്നേരം സമാപിച്ചു. സമാപന സമ്മേളനം വൈകുന്നേരം എ. സമ്പത്ത് എം.പി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകനും നടനും ഗായകനുമായ രാജസേനൻ സമ്മാന ദാനം നിർവ്വഹിച്ചു. പോകാൻ അത്യാവശ്യം ഉള്ളതുകൊണ്ട് ആദ്യം തന്നെ പ്രസംഗിച്ച് രണ്ട് പാട്ടുകളും പാടി ഓവറോൾ കിരീടം നേടിയ സ്കൂളിനുള്ള ട്രോഫിയും നൽകി രാജസേനൻ വിരമിച്ചു. തുടർന്ന് എ. സമ്പത്ത് എം.പി ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് വൈ.അഷ്റഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എം.എം. താഹ, കിളിമാനൂർ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ജയച്ചന്ദ്രൻ, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ. വത്സലകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അർ.രാജീവ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഹരിശങ്കർ, ജി.രതീഷ് തുടങ്ങിയവർ സംസാരിച്ചു. അവാർഡു പ്രഖ്യാപനം നടത്തിയത് പി.സലിൽ ആയിരുന്നു. മൂന്നു ദിവസവും നല്ല നിലയിൽ ഭക്ഷണം പാകം ചെയ്തു നൽകിയ ഭ്ക്ഷന സംഘം തലവൻ ശശിയെ യോഗത്തിൽ പൊന്നാട അണിയിച്ചു.തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സി.എ.വത്സമ്മ കൃതജ്ഞത പറഞ്ഞു.

ഇത്തവണത്തെ കലോത്സവത്തിലെ പരിപാടികൾ മിക്കതും നിലവാരം കുറഞ്ഞവയായിരുന്നു. കൂടാതെ കലോത്സവത്തിനിടയിൽ ഇടയ്ക്കിടെ കൊച്ചു കൊച്ചു കശപിശകൾ നടന്നിരുന്നു. എന്നാൽ നാട്ടുകാരുട്രെ അവസരോചിതമായ ഇടപെടൽമൂലം പരിപാടികൾ സുഗമമായി നടന്നു. പ്രോഗ്രാം നടത്തിപ്പിലെ ചില പോരായ്മകളാണ് ചില്ലറ പ്രശ്നങ്ങൾക്കു കാരണമായത്ത്. ഭക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം വളരെ സുഗമമായി നടന്നത് എടുത്തു പറയേണ്ട ഒന്നാണ്. പരാതികൾക്കിടയില്ലാത്ത വിധം സമയാസമയം ഭക്ഷണം നൽകാൻ ഭക്ഷണ വിഭാഗത്തിനു കഴിഞ്ഞു. നാട്ടിലെ യുവജനങ്ങളുടെയും മറ്റു നാട്ടു കാരുടെയും ആത്മാർത്ഥമായ സേവനം ഭക്ഷണ കമ്മിറ്റിയ്ക്കു ലഭിച്ചു. ആദ്യത്തെ ദിവസം ഉദ്ഘാടനച്ചടങ്ങിൽ കലപില ഉണ്ടാക്കിയ ബി.ജെ.പി ക്കാർ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. പോലീസിന്റെ സജീവ സാന്നിദ്ധ്യം മൂന്നു ദിവസവും ഉണ്ടായിരുന്നു. ആദ്യമായി തട്ടത്തുമലയിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിന്റെ അത്രത്തോളം മികവ് ഇത്തവണ ഉണ്ടായില്ല. എങ്കിലും ഒരു വിധം ഭംഗിയായി കലോത്സവം നടന്നു. നാലു ദിവസം തട്ടത്തുമലയിൽ ഉത്സവ പ്രതീതിയായിരുന്നു.

കിളിമാനൂര്‍ സാബ്‌ ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടക്കുന്ന ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ഉദ്ദേശം 10 മണിയ്ക്ക് ശ്രീ. എൻ. രാജൻ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

സ്കൂൾകലോത്സവ വേദിയിൽ ബി.ജെ.പി പ്രതിഷേധം

തട്ടത്തുമല, ഡിസംബർ 3: ഇന്ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസ്-ൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിലേയ്ക്ക് ഏതാനും ബി.ജെ.പി പ്രവർത്തകർ കടന്നുകയറി മുദ്രാവാക്യം വിളിച്ചു. ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഇവരെ കയ്യോടെ പിടികൂടി പുറത്താക്കി. ഉദ്ഘാടന ചടങ്ങ് മുടങ്ങാതെ നടന്നു.

സ്കൂൾ കലോത്സവത്തിൽ സംഘപരിവാർ അനുകൂല അദ്ധ്യാപക സംഘടനയായ എൻ.റ്റി.യു വിന് പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചാ‍യത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകുന്നേരം അവർ തട്ടത്തുമല ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കെ.എസ്.റ്റി. എയ്ക്കും എ.ഇ.ഒയ്ക്കും എതിരെയാണ് മുദ്രാവാക്യം മുഴക്കിയത്. കലോത്സവം നടക്കുന്ന ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ അവർ ഉപവാസവും സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ കലോത്സവ ഉദ്ഘാടന സമ്മേളനത്തിനു മുമ്പ് തട്ടത്തുമല ജംഗ്ഷനിൽ ഘോഷയാത്ര നടക്കുമ്പോഴും അവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ കുഴപ്പമുണ്ടാക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഘോഷയാത്ര കഴിഞ്ഞ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം. നാരായണൻ സ്വാഗതപ്രസംഗം നടത്തവേയാണ് പുറത്തുനിന്നുള്ള മൂന്നോളം ബി.ജെ.പി പ്രവർത്തകർ ഉദ്ഘാടനവേദിയിലേയ്ക്ക് ഓടിക്കയറിയത്. കരുതി നിന്നിരുന്ന പോലീസ് പൊടുന്നനെ ഇവരെ പിടികൂടി പുറത്താക്കി.

ഇവരിൽ യുവമോർച്ച പ്രവർത്തകനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പിടിച്ച യുവമോർച്ച പ്രവർത്തകനെ പോലിസ് മർദ്ദിച്ചെന്നാരോപിച്ചും ഇയാളെ വിടണമെന്നാവശ്യപ്പെട്ടും സ്കൂൾ ഗേറ്റിൽ ബി.ജെ.പി പ്രവർത്തകർ മാർഗ്ഗതടസ്സം സൃഷ്ടിച്ചു. ഇവരെ പിന്തിരിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തയാളെ പോലീസ് കിളിമാനൂർ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. ജംഗ്ഷനിൽ ബി.ജെ.പിയുടെ ഉപവാസ സമരം തുടർന്നു. തോട്ടയ്ക്കാട് ശശി, കിളിമാനൂർ സുരേഷ്, കാരേറ്റ് ശിവപ്രസാദ്, കൈലാസം സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.നാല്പത്തിയഞ്ചോളം ബി.ജെ.പിക്കാരാണ് പ്രകടനത്തിലും ഉപവാസത്തിലും പങ്കെടുത്തത്.

കലോത്സവത്തിൽ സംഘപരിവാർ അനുകൂല സംഘടനയെ പങ്കെടുപ്പിയ്ക്കാത്തത് സർക്കാർ നിർദ്ദേശം ഇല്ലാത്തതിനാലാണെന്ന് കെ.എസ്.റ്റി. എ വൃത്തങ്ങൾ പറയുന്നു. എ.ഇ.ഒയ്ക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനപൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഏതെങ്കിലും സംഘടനയുടെ അംഗീകാരം അക്രമമാർഗ്ഗേണ തട്ടിപ്പറിച്ചെടുക്കേണ്ടതല്ലെന്ന് കലോത്സവ ഉൽഘാടനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചാ‍യത്ത് വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി പറഞ്ഞു. അദ്ധ്യാപക സംഘടനയ്ക്ക് കലോത്സവത്തിൽ പ്രാതിനിധ്യം കിട്ടാത്തതിൽ രാഷ്ട്രീയ സംഘടനയാണോ പ്രതികരിയ്ക്കേണ്ടതെന്ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണൻ സ്വാഗത പ്രസംഗത്തിനിടെ ചോദിച്ചു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ വേദിയിലേയ്ക്ക് കയറിയതെന്നാണ് ബി.ജെ.പി നേതാക്കൾ വിശദീകരിയ്ക്കുന്നത്. എന്നാൽ ഉദ്ഘാടന വേദിയിൽ ഇവർ കരിങ്കൊടി കാണിയ്ക്കുമെന്ന് നേരത്തെ ഇന്റെലിജെന്റ് റിപ്പോർട്ട് ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു.

കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ. എൻ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ എം.എൽ.എ, കെ.പ്രസാദ് (എ.ഇ.ഒ), വി.സ്നേഹലത (സ്കൂൾ ഹെഡ്മിസ്റ്റർ) വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണൻ സാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.എം.നൌഷാദ് കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് വിവിധ മത്സരയിനങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് സ്വാഗതസംഘം വക ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 5 ന് കലോത്സവം സമാപിയ്ക്കും.

ബി.ജെ.പിക്കാര്‍ പ്രകടനം നടത്തി

തട്ടത്തുമല, ഡിസംബര്‍ 2: നാളത്തെ ഹര്‍ത്താല്‍ വിളംബരം ചെയ്ത് തട്ടത്തുമല ജംഗ്ഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുപ്പത്താറോളം പേര്‍ പങ്കെടുത്തു.

കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം

ഡിസംബർ 2, 3, 4, 5 തട്ടത്തുമലയിൽ

തട്ടത്തുമല: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 3 ന് രാവിലെ 8-30-നുള്ള ഘോഷയാത്രയെ തുടർന്ന് ശ്രീ. എൻ രാജൻ എം.എൽ എ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബി.പി.മുരളി അദ്ധ്യക്ഷത വഹിയ്ക്കും. ഡിസംബർ 2, 3, 4, 5 തീയതികളിലാണ് കലോത്സവം നടക്കുന്നത്‌.

പതാക ഉയർത്തി

തട്ടത്തുമല, ഡിസംബർ 2: കലോത്സവം നടക്കുന്ന തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ഇന്ന് രാവിലെ 10 മണിയ്ക്ക് കിളിമാനൂർ എ.ഇ.ഒ ശ്രീ. പ്രസാദ് പതാക ഉയർത്തി.

രചനാ മത്സരങ്ങൾ ആരംഭിച്ചു

കിളിമാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ രചനാ മത്സരങ്ങൾ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ഇന്ന് ആരംഭിച്ചു.

ഡിസംബർ 3-ന് ബി.ജെ.പി ഹർത്താൽ

കിളിമാനൂർ: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് നടക്കുന്ന കിളിമാനൂർ സബ്ജില്ലാ കലോത്സവത്തിൽ ബി.ജെ.പി അനുഭാവമുള്ള അദ്ധ്യാപക പരിഷത്തിന് പ്രാധിനിത്യം നൽകിയില്ലെന്ന് ആരോപിച്ച് കലോത്സവം ഉദ്ഘാടനം ചെയ്യുന്ന ഡിസംബർ 3-ന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ബി.ജെ.പി ഹർത്താൽ ആചരിയ്ക്കുന്നു.

മരണം

തട്ടത്തുമല, ഡിസംബർ 1: ചായക്കാർ പച്ച കുട്ടൻപിള്ളയുടെ ഭാര്യ മരണപ്പെട്ടു.

Tuesday, November 24, 2009

സ. മഞ്ഞപ്പാറ ഇബ്രാഹിം കുഞ്ഞ് മെമ്പറെ അനുസ്മരിച്ചു

. മഞ്ഞപ്പാറ ഇബ്രാഹിം കുഞ്ഞ് മെമ്പറെ അനുസ്മരിച്ചു

കിളിമാനൂർ, നവംബർ 24:ജനപ്രിയനായിരുന്ന സാമൂഹ്യസേവകനും പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ മെമ്പറും സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എ. ഇബ്രാഹിം കുഞ്ഞിന്റെ (മെമ്പർ) ഒന്നാം ചരമ വാർഷികം ആചരിച്ചു. ചാരുപാറ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം ചാരുപാറയിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു.നല്ലൊരു സദസ്സുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബി.പി. മുരളി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്. ജയച്ചന്ദ്രൻ,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.ജി.മധു, ബി.ജെ.പി നേതാവ് കാരേറ്റ് ശിവപ്രസാദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണൻ, പഴയകുന്നുമ്മേൽ പഞ്ചായത്ത് മെമ്പർമാരായ എ. ഷിഹാബുദീൻ, ജി.എൽ. അജീഷ്, ബ്ലോക്കു പഞ്ചായത്തംഗം വി. ബിനു, വ്യാപാരി വ്യവസായി സമിതി നേതാവ് പുഷ്കരൻ, ഫ്രാക്ക് (ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ കിളിമാനൂർ) ജനറൽ സെക്രട്ടറി ബേബി ഹരീന്ദ്രദാസ് എന്നിവർ സംസാരിച്ചു.

സമൂഹത്തിനും വിശിഷ്യാ പൊതു പ്രവർത്തകർക്കും ഉദാത്ത മാതൃകയായിരുന്നു മെമ്പർ എന്ന് അറിയപ്പെട്ടിരുന്ന ഇബ്രാഹിം കുഞ്ഞെന്ന് യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും പറഞ്ഞു. സ്വാർത്ഥതയും സ്ഥാനമോഹങ്ങളുമില്ലാത്ത അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾക്കും, നാടിന്റെ വികസനത്തിനും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ചു. ജങ്ങളുടെ സ്നേഹനിധിയായ കര്യക്കാരനായി അദ്ദേഹം അവിരാമം ഓടി നടന്നു.

സി.പി.ഐ (എം)- ന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്താതിരുന്നതിനെ കോൺഗ്രസ്സ് നേതാവ് എൻ.സുദർശനൻ വിമർശിച്ചു. എന്നാൽ പിന്നീട് സംസാരിച്ച സി.പി.എം പ്രതിനിധികൾ ഇതിനു വിശദീകരണം നൽകി. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ഇബ്രാഹിം കുഞ്ഞ് അനുസ്മരണം സംഘടിപ്പിയ്ക്കാൻ കഴിയാത്ത സാഹചര്യം പാർട്ടിപ്രവർത്തകരിൽ വിഷമമുണ്ടാക്കിയിട്ടുണ്ട്. ഇതിന് കാരണമായി പറയുന്ന സാങ്കേതികത്വം സംബന്ധിച്ച് പാർട്ടി സംവിധാനങ്ങൾക്കനുസൃതമായി നേതൃത്വത്തിൽ പരാതി നൽകാൻ ചില പാർട്ടി പ്രവർത്തകർ ആലോചിയ്ക്കുന്നുണ്ട്.

Friday, November 20, 2009

വൻ മഴനാശം

സ്കൂൾമതിൽ തകർന്നു

തട്ടത്തുമല, നവംബർ 20: ഇന്ന് ഉച്ചയ്ക്കുശേഷം തട്ടത്തുമല, കിളിമാനൂർ, നിലമേൽ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ തകർത്തുപെയ്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രധാന കളിസ്ഥലത്തിന്റെ ഒരു വശത്തു കെട്ടി ഉയർത്തിയിരുന്ന വലിയ കൽമതിൽ ഉരുൾ പൊട്ടുന്നതു മാതിരി മഴയിൽ തകർന്നുവീണു. മതിലിനോടു ചേർന്നിരുന്ന വീട്ടിന്റെ ഭാഗത്തെ മതിൽഭാഗം താഴേയ്ക്കു പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുമുറ്റത്തുള്ള കിണർ തകർന്നുവീണ മണ്ണും പാറയുംകൊണ്ട് നികന്നുപോയി.

മതിലിന്റെ താഴത്തുള്ള കൊക്കയും മണ്ണും പാറയും കൊണ്ട് മൂടപ്പെട്ടു. അതിനോടു ചേർന്നുള്ള തടത്തിന്റെ ഒരു ഭാഗവും മണ്ണും പാറക്കല്ലുകളും കൊണ്ട് മൂടി മാർഗ്ഗതടസ്സം ഉണ്ടായി. മഴകാരണം പരസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.ഗ്രൌണ്ടിൽ വന്നിറങ്ങിയ വെള്ളം താഴ്ന്നിറങ്ങി വശത്തുള്ള കൽകെട്ടിൽ സമ്മർദ്ദം ചെലുത്തിയതാണ് അപകടകാരണമെന്നു കരുതുന്നു.

അശാസ്ത്രീയമായ
രീതിയിൽ മതിൽ നിർമ്മിച്ചതാണ് അപകടകാരണമെന്നും ആരോപണം ഉണ്ട്. അടിയിലെ കെട്ടും അതിനു മീതെയുള്ള മതിലും ഒരുമിച്ചു തകർന്നടിയുകയായിരുന്നു. കിളിമാനൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഇളകി താഴെവീഴാതെ കുലുങ്ങിനിന്ന മതിലിന്റെ ശേഷിയ്ക്കുന്ന ഭാഗം പോലീസ് ഇടപെട്ട് ജെ.സി.ബിയ്ക്കു കോരിമറ്റി.

വീടു തകർന്നു

കുറവൻ കുഴി, നവംബർ 20: കുറവൻ കുഴിയിൽ എം.സി റോഡിൽ വഴിയോരകടയ്ക്കു സമീപം പുതുതായി താമസം തുടങ്ങിയിരുന്ന സലാഹുദീൻകുടുംബത്തിന്റെ വീടിന്റെ പുറകുവശത്തുള്ള ഇടിവര ഇടിഞ്ഞ് വീണ് വീടിന്റെ പുറകുവശം തകർന്നു. അടുക്കളയുടെ വാതിൽ തകർത്ത് വലിയ പാറകൾ വീടിനകത്തു പതിച്ചു.

വാഹന അപകടം

തട്ടത്തുമല, നവംബർ 20: തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയിൽ ഒരു ലോറിയും അയ്യപ്പഭക്തന്മർ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് ഒരു ബാലനടക്കം മൂന്നുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മാരുതി ഒമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ, എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റിനെ മറികടക്കുന്നതിനിടയിലാണ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ വാനില്‍ നിന്ന് അതുവഴി പണിയായുധങ്ങളുമായി വരികയായിരുന്ന മെക്കാനിക്കുകളാണ് തകിടും മറ്റും വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.

അതുവഴി വരികയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി (അഡ്മിനിസ്ട്രേഷന്‍) ഡിവൈ.എസ്.പി വിജയകുമാര്‍ തന്റെ കാറില്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അര്‍ജ്ജുനനും സുധീറും മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷും പിന്നീട് മരണമടഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

കിളിമാനൂരില്‍ നിന്ന് വാടകയ്ക്കെടുത്ത മാരുതി വാനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ഇരുമുടി കെട്ടി ഇവര്‍ ശബരിമലയിലേക്ക് യാത്രയായത്. സുധീറാണ് കാര്‍ ഓടിച്ചിരുന്നത്. രാജേഷ് അവിവാഹിതനാണ്. രാധയാണ് മാതാവ്. രജനി, ഗിരിജ എന്നിവര്‍ സഹോദരങ്ങളാണ്. സീനയാണ് സുധീറിന്റെ മാതാവ്. ഭാര്യ: ശാന്തി. ഒരു മകനുണ്ട്. സുധീറിന്റെ ചിറ്റപ്പന്റെ മകനാണ് മരണമടഞ്ഞ അര്‍ജ്ജുന്‍.

വെള്ളല്ലൂര്‍ പാളയം സുമന്‍ നിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ (11), ബന്ധുവായ സുനി നിവാസില്‍ ശിവതാണുവിന്റെ മകന്‍ സുധീര്‍ (35), ഗിരിജാമന്ദിരത്തില്‍ പരേതനായ ശശിധരന്റെ മകന്‍ രാജേഷ് (25) എന്നിവരാണ് മരിച്ചത്. വിനീത് ഭവനില്‍ വിനീത് (19), അശ്വതി ഭവനില്‍ അനൂപ് (20), സുമന്‍ നിവാസില്‍ സുമന്‍ (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസ്റ്റർ അനുസ്മരണം

കിളിമാനൂർ, നവംബർ 20: പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡന്റും സി.പി. (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. രാവിലെ 9-30-ന് സി.പി.എം പ്രവർത്തകർ മാസ്റ്ററുടെ വീട്ടിലെത്തി പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ശേഷം
കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ (രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാൾ) അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി.മുരളി (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.ചാവർകോട് രാജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.Justify Full

Sunday, November 1, 2009

നവംബര്‍ വാര്‍ത്തകള്‍

നവംബര്‍ വാര്‍ത്തകള്‍

ഡി.എ.ഡബ്ലിയു.എഫ് മേഖലാ സമ്മേളനം

കിളിമാനൂർ, നവംബർ 30: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ ( ഡി.എ.ഡബ്ലിയു.എഫ്) കിളിമാനൂർ മേഖലാ സമ്മേളനം കിളിമാനൂർ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ലിയു.എഫ് ജില്ലാ സെക്രട്ടറി മലയിങ്കീഴ് രവി, അഡ്വ. എസ്.ജയച്ചന്ദ്രൻ, കെ.രാജേന്ദ്രൻ, എം.നാരായണൻ, വെമ്പായം വാസുദേവൻ എന്നിവർ സംസാരിച്ചു. ഇ.ഷാജഹാൻ സ്വാഗതവും, ബിജുകുമാർ കൃതജ്ഞതയും പറഞ്ഞു. സംഘടനയുടെ കിളിമാനൂർ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ബിജുമോൻ (പ്രസിഡന്റ്), കെ.സുബൈർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മരണം

തട്ടത്തുമല, നവംബർ 29: കിളിമാനൂര്‍ :തട്ടത്തുമല മണലേത്തുപച്ച മുരുക ഭവനില്‍ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. മക്കള്‍: മുരുകദാസ്, ഡോ. അജയകുമാര്‍ (വെറ്ററിനറി സര്‍ജന്‍, ശാര്‍ക്കര), സുലജ. മരുമക്കള്‍: ഇന്ദിര, രാധിക, രവീന്ദ്രന്‍.

മരണം

തട്ടത്തുമല, നവംബർ 28: സി.പി.ഐ (എം) തട്ടത്തുമല മുൻ ബ്രാഞ്ച് സെക്രട്ടറി കുന്നിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ അംബിക മരണപ്പെട്ടു. കുറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലും കിടപ്പിലായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. മൂത്തത് ആണും ഇളയത് പെ
ണ്ണും. ചന്ദ്രൻ പിള്ള ഗൾഫിൽ നിന്നും ലീവിൽ വന്നു നിൽക്കുകയായിരുന്നു.

മരണം

തട്ടത്തുമല, നവംബർ 28: വല്ലൂർ അയ്യൂബ് ലബ്ബ അവർകൾ മരണപ്പെട്ടു. എഴുപത്തിയഞ്ചിനു മുകളിൽ പ്രായം വരും. ഖബറടക്കം ഉച്ച കഴിഞ്ഞ് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബർസ്ഥാനത്ത് നടന്നു.

വൻ മഴനാശം

സ്കൂൾമതിൽ തകർന്നു

തട്ടത്തുമല, നവംബർ 20: ഇന്ന് ഉച്ചയ്ക്കുശേഷം തട്ടത്തുമല, കിളിമാനൂർ, നിലമേൽ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ തകർത്തുപെയ്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. തട്ടത്തുമല ഗവർണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രധാന കളിസ്ഥലത്തിന്റെ ഒരു വശത്തു കെട്ടി ഉയർത്തിയിരുന്ന വലിയ കൽമതിൽ ഉരുൾ പൊട്ടുന്നതു മാതിരി മഴയിൽ തകർന്നുവീണു. മതിലിനോടു ചേർന്നിരുന്ന വീട്ടിന്റെ ഭാഗത്തെ മതിൽഭാഗം താഴേയ്ക്കു പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ വീട്ടുമുറ്റത്തുള്ള കിണർ തകർന്നുവീണ മണ്ണും പാറയുംകൊണ്ട് നികന്നുപോയി. മതിലിന്റെ താഴത്തുള്ള കൊക്കയും മണ്ണും പാറയും കൊണ്ട് മൂടപ്പെട്ടു. അതിനോടു ചേർന്നുള്ള തടത്തിന്റെ ഒരു ഭാഗവും മണ്ണും പാറക്കല്ലുകളും കൊണ്ട് മൂടി മാർഗ്ഗതടസ്സം ഉണ്ടായി. മഴകാരണം പരസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി.ഗ്രൌണ്ടിൽ വന്നിറങ്ങിയ വെള്ളം താഴ്ന്നിറങ്ങി വശത്തുള്ള കൽകെട്ടിൽ സമ്മർദ്ദം ചെലുത്തിയതാണ് അപകടകാരണമെന്നു കരുതുന്നു. അശാസ്ത്രീയമായ രീതിയിൽ മതിൽ നിർമ്മിച്ചതാണ് അപകടകാരണമെന്നും ആരോപണം ഉണ്ട്. അടിയിലെ കെട്ടും അതിനു മീതെയുള്ള മതിലും ഒരുമിച്ചു തകർന്നടിയുകയായിരുന്നു. കിളിമാനൂർ പോലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഇളകി താഴെവീഴാതെ കുലുങ്ങിനിന്ന മതിലിന്റെ ശേഷിയ്ക്കുന്ന ഭാഗം പോലീസ് ഇടപെട്ട് ജെ.സി.ബിയ്ക്കു കോരിമറ്റി.

തട്ടത്തുമല, നവംബർ 20: കുറവൻ കുഴിയിൽ എം.സി റോഡിൽ വഴിയോരകടയ്ക്കു സമീപം പുതുതായി താമസം തുടങ്ങിയിരുന്ന സലാഹുദീൻകുടുംബത്തിന്റെ വീടിന്റെ പുറകുവശത്തുള്ള ഇടിവര ഇടിഞ്ഞ് വീണ് വീടിന്റെ പുറകുവശം തകർന്നു. അടുക്കളയുടെ വാതിൽ തകർത്ത് വലിയ പാറകൾ വീടിനകത്തു പതിച്ചു.

വാഹന അപകടം

തട്ടത്തുമല, നവംബർ 20: തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയിൽ ഒരു ലോറിയും അയ്യപ്പഭക്തന്മർ സഞ്ചരിച്ചിരുന്ന വാനും കൂട്ടിയിടിച്ച് ഒരു ബാലനടക്കം മൂന്നുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മാരുതി ഒമ്നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ, എം.സി റോഡില്‍ കിളിമാനൂരിന് സമീപം മണലയത്തുപച്ചയില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റിനെ മറികടക്കുന്നതിനിടയിലാണ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ വാനില്‍ നിന്ന് അതുവഴി പണിയായുധങ്ങളുമായി വരികയായിരുന്ന മെക്കാനിക്കുകളാണ് തകിടും മറ്റും വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.

അതുവഴി വരികയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി (അഡ്മിനിസ്ട്രേഷന്‍) ഡിവൈ.എസ്.പി വിജയകുമാര്‍ തന്റെ കാറില്‍ പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അര്‍ജ്ജുനനും സുധീറും മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷും പിന്നീട് മരണമടഞ്ഞു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

കിളിമാനൂരില്‍ നിന്ന് വാടകയ്ക്കെടുത്ത മാരുതി വാനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അണയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ഇരുമുടി കെട്ടി ഇവര്‍ ശബരിമലയിലേക്ക് യാത്രയായത്. സുധീറാണ് കാര്‍ ഓടിച്ചിരുന്നത്. രാജേഷ് അവിവാഹിതനാണ്. രാധയാണ് മാതാവ്. രജനി, ഗിരിജ എന്നിവര്‍ സഹോദരങ്ങളാണ്. സീനയാണ് സുധീറിന്റെ മാതാവ്. ഭാര്യ: ശാന്തി. ഒരു മകനുണ്ട്. സുധീറിന്റെ ചിറ്റപ്പന്റെ മകനാണ് മരണമടഞ്ഞ അര്‍ജ്ജുന്‍.

വെള്ളല്ലൂര്‍ പാളയം സുമന്‍ നിവാസില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ (11), ബന്ധുവായ സുനി നിവാസില്‍ ശിവതാണുവിന്റെ മകന്‍ സുധീര്‍ (35), ഗിരിജാമന്ദിരത്തില്‍ പരേതനായ ശശിധരന്റെ മകന്‍ രാജേഷ് (25) എന്നിവരാണ് മരിച്ചത്. വിനീത് ഭവനില്‍ വിനീത് (19), അശ്വതി ഭവനില്‍ അനൂപ് (20), സുമന്‍ നിവാസില്‍ സുമന്‍ (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാസ്റ്റർ അനുസ്മരണം

കിളിമാനൂർ, നവംബർ 20: പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡന്റും സി.പി. ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. രാവിലെ 9-30-ന് സി.പി.എം പ്രവർത്തകർ മാസ്റ്ററുടെ വീട്ടിലെത്തി പരേതന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ (രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാൾ) അനുസ്മരണ സമ്മേളനം നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.പി.മുരളി (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ.ചാവർകോട് രാജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി

തട്ടത്തുമലയിൽ ഉപജില്ലാ സ്കൂൾ കലോത്സവം

തട്ടത്തുമല: ഇത്തവണത്തെ കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2009 ഡിസംബർ 2, 3 ,4, 5 തീയതികളിലായി തട്ടത്തുമല ഗവർണ്മെന്റ് എച്ച്.എസ്.എസ്-ൽ വച്ചാണ് നടക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിയ്ക്കുന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ ഏഴു വേദികളിലായി അരങ്ങേറും. കലോത്സവത്തിന്റെ വിജയത്തിനായി വിശാലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകാൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഏകദേശം നാലു ലക്ഷം രൂപ ചെലവു പ്രതീക്ഷിയ്ക്കുന്നു. സാമ്പത്തികം സ്വരൂപിയ്ക്കുന്നതിനുള്ള പിരിവ് ആരംഭിച്ചുകഴിഞ്ഞു.

സംഘാടക സമിതിയുടെ പ്രധാന ഭാരവാഹികളുടെ പേരുവിവരം ചുവടെ:

ചെയർമാൻ: ശ്രീ. എം. നാരായണൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)

ജനറൽ കൺവീനർ: ശ്രീമതി. സി.എ.വത്സമ്മ (പ്രിൻസിപ്പാൾ, ജി. എച്ച്. എസ്. എസ് തട്ടത്തുമല)

ജോയിന്റ് കൺവീനർ:
ശ്രീമതി. സ്നേഹലത (ഹെഡ്മിസ്ട്രസ്, ജി. എച്ച്. എസ്. എസ് തട്ടത്തുമല)

ട്രഷറർ: ശ്രീ. കെ.പ്രസാദ് (എ. ഇ. ഒ, കിളിമാനൂർ)

രക്ഷാധികാരികൾ:

ശ്രീ. എ. സമ്പത്ത് എം.പി

ശ്രീ. അഡ്വ. എൻ.രാജൻ എം. എൽ. എ

ശ്രീ. ആനാവൂർ നാഗപ്പൻ (പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)

ശ്രീ. ബി. പി. മുരളി (വൈസ് പ്രസിഡന്റ്, തിരുവനതപുരം ജില്ലാ പഞ്ചായത്ത്)

ശ്രീ. എം. എം. താഹ ( അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്)

ശ്രീമതി. അഡ്വ. ഒ. ദീപ (പ്രസിഡന്റ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്)

ശ്രീ. എൻ. സുദർശനൻ (പ്രസിഡന്റ്, പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക്)

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് ( ആദ്യകാല അദ്ധ്യാപകൻ, ജി. എച്ച്. എസ്. എസ്. തട്ടത്തുമല)

ഈ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിയ്ക്കുന്നു.

സ്വാഗതസംഘം രൂപീകരണം അലങ്കോലമായി

തട്ടത്തുമല, നവംബർ 5: തട്ടത്തുമലയിൽ വച്ചു നടത്താൻ തീരുമാനിച്ചിരിയ്ക്കുന്ന കിളിമാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം തട്ടത്തുമല സ്കൂളിൽ നടന്നു. സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിലെ അപാകതകൾ ചൂണ്ടി കാണിച്ച് നാട്ടുകാർ ബഹളം വച്ചു. പരിപാടി അലങ്കോലമായി. കമ്മിറ്റി രൂപീകരിച്ചതിൽ തദ്ദേശവാസികൾക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപണം ഉണ്ടായി.നാ‍ട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചിലരെ കൂടി പിന്നീട് ഉൾപ്പെടുത്തി. എന്നാൽ അതു കൊണ്ടൊന്നും എല്ലാവരും തൃപ്തരായില്ല. ചുമതലകൾ ആർക്കെങ്കിലും ലഭിയ്ക്കാത്തതിലല്ല, കമ്മിറ്റി രൂപീകരിച്ചതിലെ അപാകതകളിലാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. ക്ഷണിച്ചുവരുത്തിയ നാട്ടുകാരെ അവഹേളിക്കുന്ന രീതിയിലാണ് സ്വാഗത സംഘം രൂപീകരിച്ചതെന്നാണ് നാട്ടുകാർ ആരോപിയ്ക്കുന്നത്.

ലൈബ്രറി കൌൺസിൽ ജില്ലാ കലാജാഥ

പനപ്പാംകുന്ന്, നവംബർ 5:തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ സാംസ്കാരിക ജാഥയ്ക്ക് പനപ്പാംകുന്നിൽ ജനതാ വായന ശാലയുടെ നേതൃത്വത്തിൽ സ്വീകരണം നടന്നു. അവിടെ കഥകളി വേഷം, താലപ്പൊലിയും വിളക്കും, ചെണ്ടമേളം, ശുഭ്രവസ്ത്രധാരികളായ നിരവധി സ്ത്രീകൾ മുതലായവയുടെ അകമ്പടിയോടെ ഗംഭീര സ്വീകരണമാണു നടന്നത്.നല്ല സംഘാടന മികവ് ഈ പരിപാടിയിൽ കണ്ടു. ജാഥയോടൊപ്പം നാടൻപാട്ടു മേളവും ഉണ്ടായിരുന്നു.

കെ.എസ്.കെ.റ്റി.യു പഞ്ചായത്ത് സമ്മേളനം

കിളിമാനൂർ, നവംബർ 4: കെ.എസ്.കെ.റ്റി.യു പഴയകുന്നുമ്മേൽ പഞ്ചായത്ത് സമ്മേളനം കിളിമാനൂർ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാപഞ്ചായത്തു വൈസ് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ ജി.വിക്രമൻ (പ്രസിഡന്റ്), എ. ദേവദാസ് തൊളിക്കുഴി (സെക്രട്ടറി)

മരണം

പാപ്പാല, നവംബർ 4: മാവേലി മേശിരി മരണപ്പെട്ടു. ഏതാനും ദിവസം മുൻപ് വിഷം കഴിച്ച് ആശുപത്രിയിലായിരുന്നു. രാജൻ എന്നായിരുന്നു യഥാർത്ഥ പേര്. നല്ലൊരു മേശിരിയായിരുന്നു. എല്ലാവർക്കും വലിയ കാര്യമായിരുന്നു.

ഇലക്ട്രിക്കൽ അസോസിയേഷൻ യൂണിറ്റ് ഭാരവാഹികൾ

കിളിമാനൂർ: കേരളാ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് ഭാരവാഹികളായി ആർ.ഉത്തമൻ നായർ (പ്രസിഡന്റ്), പി. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), എസ്.ശശിധരൻ (സെക്രട്ടറി), ആർ.ചന്ദ്രശേഖരൻ നായർ (ജോയിന്റ് സെക്രട്ടറി), എസ്.സലിം (ഖജാൻജി), കെ.രാജു (ജില്ലാ എക്സിക്യൂട്ടീവ്), കെ.ദേവദാസൻ (യൂണിറ്റ് എക്സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.

സബ് ജില്ലാ സ്കൂൾ കലോത്സവം

തട്ടത്തുമല: ഈ വർഷത്തെ കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവം തട്ടത്തുമല ഗവ. എസ്.എസ്.എസ്-ൽ വച്ചാണ് നടക്കുന്നത്. സ്വാഗത സംഘം നവംബർ 5-ന് വൈകിട്ട് 3 മണിയ്ക്ക് നടക്കും.

സാംസ്കാരിക ജാഥ

പനപ്പാംകുന്ന്: തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക ജാഥയ്ക്ക് നവംബർ 5-ന് വൈകിട്ട് 5 മണിയ്ക്ക് പനപ്പാംകുന്നിൽ സ്വീകരണം.