തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Saturday, October 9, 2021

വൈ.സണ്ണി അന്തരിച്ചു

 

തട്ടത്തുമല വിലങ്ങറ തങ്കച്ചൻ സാറിൻ്റെ ജ്യേഷ്ഠൻ സണ്ണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  മരണപ്പെട്ടു. സണ്ണിയണ്ണന് ആദരാഞ്ജലികൾ!

എ.താജുദ്ദീൻ അന്തരിച്ചു


:

 

Friday, July 30, 2021

നിഹിദയ്ക്ക് മികച്ച വിജയം

 

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് 5 A+, 1 A. സഹോദരീ പുത്രിയാണ്. ഫുൾ എ പ്ലസിലൊന്നും വലിയ കാര്യമില്ലെന്നറിയാം. എങ്കിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ആയിരുന്നു എന്നതിനാൽ തന്നെ പ്ലസ് -ടുവിലും ഫുൾ എ പ്ലസ്പ്രതീക്ഷിച്ചിരുന്നു. പ്ലസ്-ടു സയൻസിൽ ഇപ്പോൾ അഞ്ച് എ പ്ലസും ഒരു എ യും നേടി. കണക്കിന് മാത്രം എ ആയി പോയി. ഒട്ടും സാരമില്ല. മൂത്തവൾക്ക് ഫുൾ എ പ്ലസുകളൊന്നും കിട്ടിയിരുന്നില്ലെങ്കിലും ഇംഗ്ലീഷിൽ ഡിഗ്രിയും ബി എഡും ഇപ്പോൾ എം യും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി രോഗത്തോടു മല്ലടിച്ചു കഴിഞ്ഞ സ്വന്തം ഉമ്മയെ വീട്ടിൽ രാവും പകലും മുതിർന്നവരെപോലെ ഒട്ടും മുഷിവില്ലാതെ പരിചരിച്ച് പുണ്യം ചെയ്ത രണ്ട് മക്കളാണ്. പഠിക്കാനുള്ള മാനസികാവസ്ഥയും സമയവും ഏറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും വിവരണാതീതമായ കടുത്ത സഹനവുമായി രോശയ്യയിൽ കിടന്നും പഠിക്കാൻ പ്രോത്സാഹിപ്പിച്ച അവരുടെ ഉമ്മച്ചിയ്ക്ക് ഇളയവളുടെ പരീക്ഷാ ഫലമറിഞ്ഞ് സന്തോഷിക്കാനായില്ല. 2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി, എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!

Friday, April 10, 2020

സ.ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

സ.ഗോപാലകൃഷ്ണൻ നായർ (പട്ടരണ്ണൻ) അന്തരിച്ചു



 പാപ്പാല 2020 മാർച്ച് 15: സി.പി.ഐ.എം കിളിമാനൂർ മുൻ ഏരിയാ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ നായർ (പട്ടർ ) അന്തരിച്ചു. ഏറെ നാളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു. നന്നെ ചെറുപ്പത്തിൽ യുവജന സംഘടനയായ കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ സ. ഗോപാലകൃഷ്ണൻ നായർ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ (എം) പഴയുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.ഐ.റ്റി.യു ഭാരവാഹിത്വം, സി.പി.ഐ (എം) കിളിമാനൂർ ഏരിയാ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ലളിത ജീവിതം കൊണ്ട് ജനശ്രദ്ധ നേടിയ സ.ഗോപാലകൃഷ്ണൻ പഴയകുന്നുമ്മേൽ പഞ്ചായത്തിലെയും കിളിമാനൂർ ഏരിയയിലെയും ഓരോ മണൽത്തരികൾക്കും സുപരിചിതനാണ്.

ചെറുപ്പം മുതൽക്കിങ്ങോട്ട് സി.പി.ഐ (എം) ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരിക്കുമ്പോഴും കാലിൽ ചെരിപ്പു പോലുമണിയാതെ മെൽഗാഡു പോലും എടുത്തുമാറ്റി ഭാരം കുറച്ച പഴയ സൈക്കിളുമായി സഞ്ചരിച്ചിരുന്ന തികഞ്ഞ ലാളിത്യത്തിനുടമയായിരുന്ന, അക്ഷോഭ്യനായ, സൗമ്യനായ, ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു സ.ഗോപാലകൃഷ്ണൻ നായർ. സി.പി.ഐ.(എം) മുൻ കിളിമാനൂർ ഏരിയാ സെക്രട്ടറി പി.ജി.മധുവുമൊത്ത്, ഒരാൾ സൈക്കിളിൻ്റെ മുന്നിലെ കമ്പിയിലും ഒരാൾ മെയിൻ സീറ്റിലുമിരുന്ന് ഇരട്ട സഹോദരന്മാരെ പോലെ യാത്ര ചെയ്യുന്ന പതിവുകാഴ്ച അക്കാലങ്ങളിൽ ഏവരിലും കൗതുകമുണർത്തിയിരുന്നു. ഇരുവരും പാപ്പാല സ്വദേശികളായിരുന്നു. അടിയന്തിരാവസ്ഥയുടെ വെല്ലുവിളികളിലും അടിപതറാതെ പാർട്ടിയെയും വർഗ്ഗ ബഹുജന സംഘടനകളെയും നയിച്ച ഇവർ കിളിമാനൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ.കെ.എം.ജയദേവൻ മാസ്റ്ററുടെ വാത്സല്യത്തിലും തണലിലുമാണ് വളർന്നത്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പട്ടരണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ.ഗോപാലകൃഷ്ണൻ സൗമ്യവും സ്നേഹമസൃണവുമായ പെരുമാറ്റം കൊണ്ട് എതിർരാഷ്ട്രീയ ചേരിയിലുള്ളവരുടെയും പൊതുജനങ്ങളുടെയാകെയും സ്നേഹഭാജനമായിരുന്നു.

അധികാരദുർമോഹങ്ങളോ പാർളമെൻ്ററി വ്യാമോഹളോ ഇല്ലാതിരുന്ന സഖാവ് തൻ്റെ ഊഴങ്ങൾ സ്വയമേവ എത്തുന്നതുവരെ കാത്തിരുന്ന് ചുമതലകൾ ഏറ്റെടുത്തിരുന്ന സഖാവാണ്. എത്തിയതിലുമപ്പുറം സ്ഥാനലബ്ധികൾ പുറകെ വരേണ്ടതായിരുന്നെങ്കിലും വ്യക്തി ജീവിതത്തിലെ ചില താളപ്പിഴകളാലും അസുഖങ്ങളാലും പൊടുന്നനെ സജീവ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറുകയായിരുന്നു. ഈയുള്ളവൻ ബാലസംഘം, എസ്.എഫ്.ഐ എന്നിവയുടെ ഏരിയാ സെക്രട്ടറി, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ പലതും വഹിച്ചിരുന്ന കാലഘട്ടങ്ങളിൽ ഉടനീളം പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന പട്ടരണ്ണൻ്റെ വാത്സല്യങ്ങളും സ്നേഹ-ശാസനകളും ഉപദേശങ്ങളും ഏറെ ഏറ്റു വാങ്ങുകവഴി എന്നുമെൻ്റെ മനസ്സിൽ ഗുരുസ്ഥാനീയനായിരുന്നു . ഒരുത്തമ കമ്മ്യൂണിസ്റ്റുകാരൻ പാർടിയിലും സമൂഹത്തിലും കുടുംബത്തിലും ഏങ്ങനെയാ യിരിക്കണമെന്ന സഖാവിൻ്റെ ഗുരുവരുളുകൾ പാർട്ടി കമ്മിറ്റികളിലും നേരിട്ടും എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു! കമ്മ്യൂണിസ്റ്റുകാരൻ മദ്യപിച്ചാൽ ഭാര്യ പോലും അറിയരുതെന്ന ഉപദേശം നൽകിയ സഖാവിൻ്റെ ആത്മാർത്ഥമായ കമ്മ്യൂണിസ്റ്റ് ചിന്തയെ ഇന്നും വിലമതിക്കുന്നു.

സഖാവിൻ്റെ ആത്മനിയന്ത്രണങ്ങൾക്കപ്പുറം പിൽക്കാല ജീവിതത്തിലുണ്ടായ മാറ്റങ്ങളിൽ നാമെല്ലാം ഏറെ ദു:ഖിക്കുകയും സഖാവ് പൊതുജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതുണ്ടായില്ലെങ്കിലും ജീവിതാന്ത്യം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റായും പ്രദേശത്തെ പഴയതും പുതിയതുമായ പാർട്ടി പ്രവർത്തകർക്ക് ഗുരുതുല്യനായും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിച്ചും സ്വന്തം ജീവിതത്തിൻ്റെ നല്ലൊരു പങ്കും പട്ടരണ്ണൻ സാർത്ഥകമാക്കി. പാപ്പാലയിൽ എൻ്റെ പിതാവിൻ്റെ കുടുംബ വീടും സഖാവിൻ്റെ വീടും അടുത്തടുത്തായിരുന്ന കുടുംബബന്ധം കൂടി ഞങ്ങൾക്കുണ്ട്. സ.ഗോപാലകൃഷ്ണൻ നായർക്ക്, ഞങ്ങളുടെ സ്വന്തം പട്ടരണ്ണന് എൻ്റെയും വിശിഷ്യാ എൻ്റെ കുടുംബത്തിൻ്റെയും ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല )

Monday, November 11, 2019

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പാറമുകൾ സുരേന്ദ്രൻ

പഴയ കായികാവേശവുമായി പ്രായം മറന്ന് പാറമുകൾ സുരേന്ദ്രൻ. ഇന്നലെയും ഇന്നുമായി (2019 നവംബർ 9, 10) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് അത് ലെറ്റിക്ക് മീറ്റിൽ ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറമുകൾ സുരേന്ദ്രൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പഠനകാലത്ത് മികച്ച അത് ലറ്റായി സംസ്ഥാന തലത്തിൽ വരെ വിന്നറായിരുന്ന സുരേന്ദ്രൻ ജീവിത പ്രാരാബ്ധങ്ങൾ മൂലം പാതിവഴിയിൽ തന്റെ പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്ന നിർഭാഗ്യവാനാണ്. തട്ടത്തുമല ഗവ.എച്ച്.എസ്. എന്നിലെ സ്കൂളിലെ സ്കൂൾ ലീഡറായിരുന്ന സുരേന്ദ്രൻ പൊതുരംഗത്തും സജീവമായിരുന്നു. സ്കൂൾ പഠനകാലത്ത് കായിക രംഗത്തും പൊതുരംഗത്തും നാട്ടുകാർ പ്രതീക്ഷകളുയർത്തിയ ഈ പ്രതിഭ കലാരംഗത്തും ശോഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പൂർവ്വകാലം അറിയാവുന്ന ഞങ്ങൾ ചിലർ പതിറ്റാണ്ടുകൾക്ക് ശേഷം ജിവിതത്തിന്റെ സായന്തനത്തിലെങ്കിലും സുരേന്ദ്രന്റെ സ്വപ്ന സായൂജ്യത്തിന് അവസരമൊരുക്കിമൊരുക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. മത്സരങ്ങൾക്കിടയിൽ കാൽമുട്ടിന് നിസാര പരിക്കേറ്റതിനാൽ ഒരിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശസ്ത വെറ്ററൻ അത്ലറ്റ് നഗരൂർ രവീന്ദ്രനാണ് തന്റെ നേട്ടങ്ങളുടെ പാതയിലേക്ക് ഒരാളെ കൂടി കൈപിടിച്ചുയർത്തിയത്. തട്ടത്തുമല വട്ടപ്പാറ പാറ മുകളിൽ ഒരു കുഞ്ഞിക്കുടിലിൽ താമസിക്കുന്ന സുരേന്ദ്രൻ ഇന്നും കഠിനമായി അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്നു. ഭാര്യ രാജമ്മയും രണ്ടാൺ മക്കളും വിവാഹിതയായ ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ ചെറിയ കുടുംബം. പരേതരായ മധവൻ - സരസു (കുഞ്ഞി ) ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം മുതൽ എനിക്കൊപ്പമുള്ള പാറമുകളിന്റെ ഈ നേട്ടത്തിൽ അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Sunday, November 3, 2019

തട്ടത്തുമലയിലെ കൊലപാതകം

തട്ടത്തുമലയിലെ കൊലപാതകം

സംഭവം നടന്നത് 2019 ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ.

തട്ടത്തുമലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അടിപിടിക്കേസ് കൊലപാതകത്തിൽ കലാശിച്ചു. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടമായി. കൊല ചെയ്തവർ ജയിലിലുമായി. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അന്ത്യന്തം ദുഃഖകരം. അപലപനീയം. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കൊല്ലുന്നവരുടെയും കുടുംബങ്ങൾക്ക് ഒരേ തരം ദു:ഖമല്ലെങ്കിലും രണ്ടു കൂട്ടരെ സംബന്ധിച്ചും സമ്മാനിക്കുന്നത് ദുരന്തമാണ്. പ്രതികളായവർക്ക് ശേഷിക്കുന്ന നല്ല പ്രായമത്രയും ജയിൽ. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനുമാകില്ല. തീരാ ദുഃഖവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം. തലമുറകളോളം കൊലപാതകത്തിന്റെ അപഖ്യാതിയും പാപഭാരവുമായി ജീവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബം. ഒരാൾ ആരെയെങ്കിലും കൊല്ലുക എന്നു പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെത്തന്നെ ശിക്ഷികുന്നതിനു തുല്യമാണ്. കുടുംബത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലാത്തവർ കൂടി പ്രതികളാക്കപ്പെടാനും പാപഭാരമേൽക്കാനും ഇടയാകും.  നിസ്സാര പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുതർക്കങ്ങളിൽ അമിതാവേശം കാണിക്കുന്നവർക്ക് ഇതൊരു പാഠമാണ്. ആരും പിടിച്ചു മാറ്റാൻ കൂടിയില്ലാത്ത സ്ഥലത്തും അസമയത്തുമൊക്കെ  വാക്കുതർക്കങ്ങളിലേർപെടുന്നതിന്റെ പരിണത ഫലം ഇരു ഭാഗത്തുള്ളവരും അനുഭവിക്കേണ്ടി വരും. ഒരു ബ്ലെയ്ഡ് തുണ്ടെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ആരോടും വാക്കുതർക്കത്തിലേർപ്പെടരുതെന്ന പാഠം കൂടി ഈ സംഭവം നൽകുന്നുണ്ട്. അത് ക്രിമിനൽ മൈൻഡ് ഉള്ളവരായാലും ഇല്ലാത്തവരായാലും. ഈ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവും പ്രതികളായി പിടിക്കപ്പെട്ടവരിൽ ഒരു യുവാവും എന്റെ മുന്നിൽ കുറച്ചു ദിവസമെങ്കിലും ഇരുന്ന് പഠിച്ചിട്ടുള്ള കുട്ടികളാണെന്നാണ് എന്റെ ഓർമ്മ. അതു കൊണ്ടു തന്നെ ഇതെന്നിൽ വ്യക്തിപരമായിത്തന്നെ അലോസരമുണ്ടാക്കുന്നുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും ഓർക്കുക. നിങ്ങളുടെ അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിക്കാവുന്ന ഒരു കൈപ്പിഴകൊണ്ട് ഒരു വിലപ്പെട്ട ജീവൻ നഷ്ടമായേക്കാം. ആ ജീവൻ തിരിച്ചുനൽകാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കൈപ്പിഴ നിങ്ങളെ ജയിലിലുമാകും. ജയിൽ ജീവിതം അത്ര സുഖകരമല്ല. അവിടെക്കിടന്ന് ഒന്നും വേണ്ടായിരുന്നുവെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ആരു മായി ആർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിയമപരമായോ മല സ്ഥതയിലൂടെയോ അവ പരിഹരിക്കപ്പെടാനള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. പിന്നെന്തിന് അക്രമം നടത്തുന്നു? എന്തെങ്കിലും ഒരു വിഷയം ഒരു സംഘട്ടനത്തിലേക്കും ഇതുപോലുള്ള ദാരുണ സംഭവങ്ങളിലേയ്ക്കുമൊക്കെ പരിണമിക്കുന്നതിനു മുമ്പ് അത് സമാധാനപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവർക്ക് ഒന്നു ശ്രമിച്ചു നോക്കാനെങ്കിലും അവസരം നൽകു. അല്ലെങ്കിൽ നിയമപരമായ പരിഹാരത്തിന് ശ്രമിക്കൂ. മേലിൽ ഇത്തരം ദാരുണ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിയുമ്പോഴാണല്ലോ പല കാര്യത്തിലും നമ്മൾ അലർട്ടാകുന്നത്! നമ്മുടെ നാടിന്റെ പാരമ്പര്യവും അന്തസ്സും സൽപേരും നിലനിർത്താൻ സാമൂഹ്യമായ ഒരു ജാഗ്രത നമുക്ക് ആവശ്യമായിരിക്കുന്നു. എന്ന് സസ്നേഹം ഞാൻ ഇ.എ.സജിം (ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ എഴുതിയിട്ട് വാട്ട്സ് ആപ്പിലും മറ്റുമൊക്കെ കോപ്പി പേസ്റ്റും ഷെയറും ചെയ്യുന്നതിനാലാണ് പേരു കൂടി സൂചിപ്പിച്ചത്)

കൊല്ലപ്പെട്ട സഞ്ജു എസ്

Sunday, July 14, 2019

ഷെമീർ സുബൈർ എസ് ഐ ആയി

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും പി എസ് സി ടെസ്റ്റ് വഴി നേരിട്ട് എസ് ഐ ആകുന്ന ആദ്യത്തെ വിദ്യാർത്ഥി ഷെമീർ സുബൈർ. വട്ടപ്പാറ സ്വദേശി. ഇപ്പോൾ തട്ടത്തുമലമറവക്കുഴിയിൽ സ്വന്തമായി വീടുവച്ച് താമസമായി. തട്ടത്തുമല സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ പാസ്റ്റിന്റെ കൂടി ഭാഗമായ ഷെമീറിന് ആദ്യം പാസ്റ്റിന്റെ പ്രസിഡന്റ് എന്നനിലയ്ക്കുള്ള അഭിനന്ദനം അറിയിക്കുന്നു. വ്യക്തിപരമായി പറഞ്ഞാൽ എന്റെ വിദ്യാർത്ഥിയും പിന്നീട് ന്യൂസ്റ്റാർ കോളേജിലെ അദ്ധ്യാപകനുമായിരുന്നു ഷെമീർ സുബൈർ.  എസ്.ഐ ആയി ജോയിന്റ് ചെയ്തു. തൃശൂരിൽ ട്രെയിനിംഗ് ആരംഭിച്ചു. ഇതിനു മുമ്പ് വിജിലൻസിലായിരുന്നു. എന്റെ അറിവും ഓർമ്മയും ശരിയാണെങ്കിൽ തട്ടത്തുമല പ്രദേശത്തു നിന്നും തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും ഡയറക്ട് പി.എസ്.സി ടെസ്റ്റ് വഴി എസ്.ഐ ആകുന്ന ആദ്യത്തെ ആളാണ് ഷെമീർ. പോലീസുകാരും പ്രമോഷൻ എസ്.ഐമാരും ഒരു പാടുണ്ട് തട്ടത്തുമലയിൽ. പോലീസിൽ നല്ലൊരു പങ്ക് എന്റെ വിദ്യാർത്ഥികൾ തന്നെ! എന്നാൽ ഡയറക്ട് എസ്.ഐ ഇതാദ്യം.സ്റ്റാർ കോളേജിൽ എന്റെ വിദ്യാർത്ഥിയായും ന്യൂസ്റ്റാർ കോളജിൽ വർഷങ്ങളോളം എനിക്കൊപ്പം അദ്ധ്യാപകനായി നിന്ന് എന്നെയും സ്ഥാപനത്തെയും സഹായിച്ച, ന്യൂസ്റ്റാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച് ഇപ്പോൾ വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്ന നിരവധി പേരിൽ ഒരാളുമായ ഷെമീറിന് എന്റെയും ന്യൂസ്റ്റാർ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഭിനന്ദനങ്ങൾ!

Friday, April 27, 2018

സ.സദാശിവയണ്ണന് ആദരാഞ്‌ജലികൾ

സ. സദാശിവയണ്ണന് ആദരാഞ്‌ജലികൾ
 
സ.പി.സദാശിവൻ

തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് മര്യാദയുള്ളൊരു മാറാപ്പുമായി കാറ്റുകൊള്ളാൻ ഉടുപ്പിന്റെ കോളർ ഇടയ്ക്കിടെ ഉയർത്തി വച്ച് ചെറു പുഞ്ചിരി തൂകി സൗമ്യനായി പതുക്കെ നടന്നു വരുന്ന ആ ആൾരൂപം ഇനി ഓർമ്മ മാത്രം! ഇഷ്ടമില്ലാത്തത് കേൾക്കുമ്പോൾ സ്ഥിരം ശൈലിയിൽ "ആ താളമൊന്നും വേണ്ടെന്ന്" സൗമ്യനായി നമ്മോട് പറയാൻ ഇനി നമുക്ക് ആരാണുള്ളത്? തട്ടത്തുമലയിലെ പഴയ തലമുറയിലെ ഒരു പൊതു പ്രവർത്തകൻ കൂടി ലോകത്തോട് വിട പറഞ്ഞു. സ. സദാശിവയണ്ണന്റെ മരണം ഇന്ന് പുലർച്ചെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ വച്ചായിരുന്നു. പിലിയൻ സദാശിവൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തട്ടത്തുമല പറണ്ടക്കുഴി നിവാസിയായിരുന്നു. സാമൂഹ്യ നിരീക്ഷകരിൽ കൗതുകമുണർത്തുന്ന വേറിട്ടൊരു വ്യക്തിത്വത്തിനുടമയായിരുന്നു നാട്ടുകാർക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്ന സ. സദാശിവയണ്ണൻ. നിലമേൽ എം എം എച്ച് എസ് എസിലെ നൈറ്റ് വാച്ചറായിരുന്ന അദ്ദേഹം സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷവും പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു.

അനുശോചനയോഗത്തിൽ വിജയൻ സാർ
സ്കൂൾ പഠന കാലത്ത് സ്റ്റുഡെന്റ്സ് ഫെഡറേഷൻ പ്രവർത്തകനായിരുന്ന അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം സി.പി.ഐ എമ്മിന്റെയും സജീവ പ്രവർത്തകനായി. തട്ടത്തുമല-പറണ്ടക്കുഴി മേഖലകളിൽ സി.പി.ഐ.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച സഖാവ് സദാശിവൻ ആദ്യകലത്ത് പാർട്ടിയുടെ തട്ടത്തുമല ബ്രാഞ്ച് മെമ്പറായിരുന്നു. പിന്നീട് പറണ്ടക്കുഴി ബ്രാഞ്ച് രൂപീകരിച്ചപ്പോൾ ആ ബ്രാഞ്ചിലേയ്ക്ക് മാറി. നിലപാടുകളിൽ കർക്കശക്കാരനായിരുന്ന അദ്ദേഹം പാർട്ടി നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കും മാർഗ്ഗ ദർശിയായിരുന്നു. നിലപാടുകളിലെ കാർക്കശ്യം പലപ്പോഴും പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തെ ഒരു കലാപകാരിയാക്കിയിരുന്നു. പൊതുക്കാര്യങ്ങളിൽ തനിക്ക് ശരിയെന്ന് തോന്നുന നിലപാടുകൾ സ്വീകരിക്കുനതിൽ പലപ്പോഴും രാഷ്ട്രീയ വിശ്വാസം പോലും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. വെറുമൊരു രാഷ്ട്രീയജീവി എന്നതിലപുറം നാട്ടുകാർക്കിടയിൽ പൊതുവെ ആദരണീയമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

അനുശോചനയോഗത്തിൽ കെ ജി ബിജു
രാഷ്ട്രീയ പ്രവർത്തനം ഇന്നത്തെ പോലെ സമാധാനപൂർണ്ണമല്ലാതിരുന്ന കാലത്തെ രാഷ്ട്രീയ പരിരിമുറുക്കങ്ങൾക്കും സംഘർഷാത്മകമായ രാഷ്ട്രീയാന്തരീക്ഷങ്ങൾക്കുമിടയിൽ പാർട്ടി പ്രവർത്തകർക്ക് ആത്മ വിശ്വാസം പകരാൻ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉപകരിച്ചു. ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായ വിപുലമായ സുഹൃദ് ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പല രാഷ്ട്രീയ സംഘർഷങ്ങൾക്കും അയവു വരുത്തുവാൻ സദാശിവയണ്ണന്റെ രാഷ്ട്രീയത്തിനതീതമായ ഈ സഹൃദങ്ങൾ ഉപകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ വിശ്വാസം വ്യക്തി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന അദ്ദേഹം ഉയർന്ന മാനവിക മൂല്യങ്ങൾ പുലർത്തിയിരുന്നു. സമൂഹത്തിൽ ഒരു കാരണവരുടെ സ്ഥാനമായിരുന്നു സദാശിവയണ്ണന്. തൂവെള്ള വസ്ത്രം ധരിച്ച് മര്യാദയുള്ളൊരു മാറാപ്പുമായി ദേഹത്ത് കാറ്റു കിട്ടാൻ ഇടയ്ക്കിടെ ഷർട്ടിന്റെ കോളർ ഉയർത്തി വച്ച് ചെറു പുഞ്ചിരിയോടെ ആളുകളോട് കുശലം പറഞ്ഞു നിൽക്കുന്ന ആ ആൾ രൂപം തട്ടത്തുമലക്കാർക്ക് അത്രവേഗം മറക്കാനാവില്ല.

തികഞ്ഞ സഹൃദയനായിരുന്ന അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം നാട്ടിലെ ഉത്സവസ്ഥലങ്ങളിലും പൊതുയോഗ സ്ഥലങ്ങളിലും ഉൾപ്പെടെ എവിടെയും സജീവ സാന്നിദ്ധ്യമായിരുന്നു.കല്യാണ വീടുകളിലും മരണ വീടുകളിലും മറ്റ് വിശേഷങ്ങളിലുമെല്ലാം അദ്ദേഹം ഒരു മേൽ നോട്ടക്കാരനെപോലെ സന്നിഹിതനാകുമായിരുന്നു. പാർട്ടി കമ്മിറ്റികളിലും പൊതൊയോഗസ്ഥലങ്ങളിലും ഒരു തുണ്ടു കടലാസ്സും പേനയുമായി കുറിപ്പെഴുതുന്ന ശീലം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ അദ്ദേഹം പറയുന്ന " ആ താളമൊന്നും വേണ്ട" എന്ന സ്ഥിരം ശൈലി എല്ലാവരിലും കൗതുകമുണർത്തുന്നതായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ സ്വന്തം കോളർ ഒന്നുയർത്തി പിടിച്ചിട്ട് ആരുടെ മുഖത്തു നോക്കിയും " ആ താളമൊന്നും വേണ്ടെന്ന്" പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. നേതാക്കളോടായാലും! തമാശകളിൽ പോലും ഗൗരവം പുലർത്തിയിരുന്ന അദ്ദേഹം പൊതുവേ അക്ഷോഭ്യനും സൗമ്യനുമായിരുന്നു.

വീടിനോട് ചേർന്നുള്ള സ്വന്തം കടമുറിയിൽ പാർട്ടിയുടെ പഴയ ബോർഡുകളുടെയും കൊടി തോരണങ്ങളുടെയും കസ്റ്റോഡിയനായി കഴിഞ്ഞിരുന്ന അദ്ദേഹം കടവരാന്തയിലെ ബഞ്ചിൽ വിശ്രമിക്കുമ്പോൾ പോലും നാട്ടുകാരുമായി കുശലങ്ങളുമായി കഴിഞ്ഞിരുന്നു. രോഗാവസ്ഥയിലാകും മുമ്പ് തട്ടത്തുമല ജംഗ്ഷനിലെ ഒരു നിത്യ സാന്നിദ്ധ്യമായിരുന്നു സദാശിവയണ്ണൻ. പ്രത്യേകിച്ചും റിട്ടയർമെന്റിനു ശേഷം..ഒരാളുടെ വേർപാട് പുർണ്ണാർത്ഥത്തിൽ മറ്റൊരാളെക്കൊണ്ട് പരിഹരിക്കനാകില്ല. ആ സ്പെയ്സ് എക്കാലത്തും ഒഴിഞ്ഞു തന്നെ കിടക്കും. ആ നിലയിൽ സദാശിവയണന്റെ വേർപാട് നികത്താനാക്കാത്ത ഒരു വിടവ് തന്നെയാണ്. സഹജീവികളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെട്ടും വിപുലമായ സ്നേഹ ബന്ധങ്ങൾ സൃഷ്ടിച്ചും സാമൂഹ്യ പ്രതിപത്തതയോടെ ജീവിച്ച് താൻ ജീവിക്കുന്ന ചെറുസമൂഹത്തിന്റെ ചരിത്രത്തിൽ സ്വന്തം ജീവിതം അടയാളപ്പെടുത്തിയ സദാശിവയണ്ണന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തിൽ പങ്ക് ചേർന്നുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Monday, April 23, 2018

മരണം: വിജയൻ വട്ടപ്പാറ

മരണം

വട്ടപ്പാറയിലുള്ള വിജയൻ (ബാലചന്ദ്രൻ, രാഘവൻ ഇവരുടെ അനുജൻ, വിക്രമന്റെ ജ്യേഷ്ഠൻ) 2018 ഏപ്രിൽ 21-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  അന്തരിച്ചു. 22-ന് മകൻ സൈജു വന്നശേഷം മൃതുദേവം സംസ്കരിച്ചു. 

Tuesday, April 10, 2018

ശ്രീകുമാർ മരണപ്പെട്ടു

ശ്രീകുമാർ മരണപ്പെട്ടു 

വിലങ്ങറ വിജയ വിലാസത്തിൽ എസ് ശ്രീകുമാർ (ചാക്കോ, 47) 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകിട്ട് മരണപ്പെട്ടു.
 
അന്തരിച്ച എന്റെ പ്രിയ സുഹൃത്ത് ശ്രീകുമാറിന് ആദരാഞ്ജലികൾ!

വിലങ്ങറ വിജയ വിലാസത്തിൽ എസ് ശ്രീകുമാർ (ചാക്കോ, 47) 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകിട്ട് മരണപ്പെട്ടു. ഈ വാർത്ത അറിഞ്ഞിട്ട് വിശ്വാസമില്ലാതെ ബൈക്കുമെടുത്ത് വിലങ്ങറയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിട്ടും മനസിനെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ പാട് പെട്ടു. എന്ത് പറയാൻ. എന്റെ അല്പം ജൂനിയർ ആയിരുന്നെങ്കിലും ഒരേ കാലഘട്ടത്തിൽ സ്കുളിലും കോളേജിലുമൊക്കെ പഠിച്ചതാണ്. ഒരുമിച്ച് കളിച്ചും ചിരിച്ചും ഉത്സവം കണ്ടുമൊക്കെ നടന്ന ആ പഴയകാലം ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നു.
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന്റെ കിളിമാനൂർ ബ്രാഞ്ച് സെയിൽസ് മാനേജറായി ജോലി നോക്കിവരികയായിരുന്നു. നാട്ടിൽ ഏവർക്കും സുപരിചിതനായിരുന്നു ഒരു പൊതുപ്രവർത്തകൻ കൂടിയായ ശ്രീകുമാർ. കോൺഗ്രസ്സ് പ്രവർത്തകനും നിലവിൽ തട്ടത്തുമല ഗവ. എച്ച്.എസ് എസിലെ പി റ്റി എ കമ്മിറ്റി അംഗവുമായിരുന്നു. മുൻ പാരലൽ കോളേജ് അദ്ധ്യാപകൻ കൂടിയായിരുന്ന ശ്രീകുമാർ ബി എസ് സി ബിരുദ ധാരിയായിരുന്നു. ഭാര്യ: നിഷ. മക്കൾ കാർത്തിക്ക്, ഗൗരവ്.

Monday, January 29, 2018

മാറ്റത്തിന്റെ വഴിയേ ഒരു പൊതുവിദ്യാലയം

മാറുന്ന കാലം മാറ്റത്തിന്റെ വഴിയേ ഒരു പൊതുവിദ്യാലയം
Image may contain: 1 person, text

Friday, January 26, 2018

നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്

നവതയുടെ മികവുകളിലേയ്ക്ക്  മിഴിതുറന്ന്
തട്ടത്തുമല ഗവ.എച്ച്.എസ്.എസ്



കെ.ജി.ബിജു (പി ടി.എ പ്രസിഡന്റ്‌)

അറിവിന്റെയും സ‍ര്‍ഗാത്മകതയുടെയും ആധുനികസൗകര്യങ്ങളുടെയും വിശാലമായ ലോകത്തേയ്ക്ക് മിഴി തുറക്കുകയാണ് നമ്മുടെ സ്കൂള്‍. പ്രീപ്രൈമറി മുതല്‍ ഹയ‍ര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടി മീഡിയ സൗണ്ട് സിസ്റ്റവും സ്ഥാപിക്കുന്നു. പത്തു കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എയ‍ര്‍ കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബുകള്‍ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് സ്വന്തമാകുന്നു. എന്നാല്‍ അതുക്കുംമേലെ ആക‍ര്‍ഷകവും ക്രിയാത്മകവുമായിരിക്കും "മിഴി" എന്ന ഇന്‍ററാക്ടീവ് ചാനല്‍.

ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീ‍ര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാ‍ര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധ‍ര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ് സ്കൂളിന്റെ മിഴി തുറക്കുന്നത്.

ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഒരു സ്മാര്‍ട് ഫോണിലൂടെ നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗപ്രകടനങ്ങള്‍ കാണാനാവും. നമ്മുടെ നാട്ടുകാരും പൂ‍ര്‍വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. അവരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളുമൊക്കെ സ്കൂളിലേയ്ക്കു പെയ്യട്ടെ.

വൈവിദ്ധ്യമാ‍ര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂ‍‍ര്‍വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മറ്റു പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു സമ്പ‍ര്‍‌ക്കസംവിധാനമായി "മിഴി" പ്രവര്‍ത്തിക്കും.

കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്ത‍ര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയ‍ര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍‌ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.

അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.

ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.

Wednesday, January 3, 2018

പറണ്ടക്കുഴി സതീഷ് ചന്ദ്രൻ മരണപ്പെട്ടു


പറണ്ടക്കുഴി സതീഷ് ചന്ദ്രൻ മരണപ്പെട്ടു

തട്ടത്തുമല, 2018 ജനുവരി 3: തട്ടത്തുമല പറണ്ടക്കുഴിയിൽ സതീഷ് ചന്ദ്രൻ (സതി) മരണപ്പെട്ടു. എന്റെ പ്രിയ സുഹൃത്തായിരുന്നു. നാട്ടിൽ എല്ല്ലാവരുടെയും സ്നേഹ നിധിയും. അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ സതീഷ് ചന്ദ്രന് ആദരാഞ്‌ജലികൾ!

Sunday, December 31, 2017

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

എം ആർ എ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

ഡിസംബർ 31, 2017: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം ആർ എ) 2017 ഡിസംബർ 28-ന് വാർഷിക പൊതുയോഗം  തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യയോഗം 2017 ഡിസംബർ 31-ന് കൂടി. പ്രസിഡന്റായി എ താജുദീനെയും സെക്രട്ടറിയായി  അഹമ്മദ് കബീറിനെയും  ട്രഷററായി പള്ളം ആർ വിജയകുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും രക്ഷാധികാരി ഭാർഗവൻ സാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മരണപ്പെട്ടു

"ആറ്റിങ്ങൽ" മരണപ്പെട്ടു

2017 ഡിസംബർ 31: ആറ്റിങ്ങൽ എനറിയപ്പെട്ടിരുന്ന തട്ടത്തുമല പെരുംകുന്നം അബ്ദുൽ റഷീദ് മരണപ്പെട്ടു. ഖബറടക്കം ഉച്ച കഴിഞ്ഞ് തട്ടത്തുമല മുസ്ലിം ജമാ- അത്ത് ഖബർസ്ഥാനിൽ നടന്നു.

Friday, December 29, 2017

എം ആർ എ വാർഷികം 2017


എം  ആർ എ വാർഷികം 2017


തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടന്നു. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേർന്നു.  എസ്.സലിം സ്വാഗതം  ആശംസിച്ചു. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരുന്നു. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തി. ഷാബി ബി എസ് മുഖ്യ അവതാരകനായിരുന്നു.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ നടന്നു.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിച്ചു.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിച്ചു. കഥ "ആയിഷ"

Wednesday, December 27, 2017

എം ആർ എ വാർഷികം 2017 mra


എം  ആർ എ വാർഷികം 2017

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടക്കും. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.  ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, ഇ.എ.സജിം, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേരും.  എസ്.സലിം സ്വാഗതം  ആശംസിക്കും. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിക്കും. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരിക്കും. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തും. ഷാബി ബി എസ് മുഖ്യ അവതാരകനായിരിക്കും. പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും. ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിക്കും.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിക്കും. കഥ "ആയിഷ"

എം ആർ എ വാർഷികം 2017mra


എം  ആർ എ വാർഷികം 2017

 
തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ  (എം ആർ എ) പതിനാറാമത് വാർഷികാഘോഷം 2017 ഡിസംബർ 28 വ്യാഴാഴ്ച നടക്കും. എം ആർ.എ പ്രസിഡന്റ് എ താജുദീന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം  തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. കവി മടവൂർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

ജി .എൽ.അജീഷ്, എസ്. ഷാജുമൊൾ, എസ്. അബ്ദുൽ ഖലാം, എസ്. ലാബറുദീൻ, കെ. രാജസേനൻ, ജി.സരസ്വതിഅമ്മ,സി.ബി.അപ്പു, ഇ.എ.സജിം, എ.അബ്ദുൽ അസീസ്, എം ആർ എ രക്ഷാധികാരി വി.ഭാർഗ്ഗവൻ മുതലായവർ ആശംസകൾ നേരും.  എസ്.സലിം സ്വാഗതം  ആശംസിക്കും. സി.ബി.അനിൽ കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. 

സെക്രട്ടറി എ അഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പള്ളം ആർ വിജയകുമാർ വരവു ചെലവു കണക്കും അവതരിപ്പിക്കും. കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരി ആയിരിക്കും. എസ്. ശ്രീകല കൃതജ്ഞ രേഖപ്പെടുത്തും. ഷാബി ബി എസ് മുഖ്യ അവതാരകനായിരിക്കും.  

പൊതുയോഗം, ഭരണ സമിതി തെരഞ്ഞെടുപ്പ് എന്നിവയ്ക്കു പുറമെ വിവിധ കലാ കായിക മത്സരങ്ങൾ , കുടുംബ സംഗമം, കുടുംബ സദ്യ, എസ് എസ് എൽ സി അവാർഡ് ദാനം വിശിഷ്ഠ വ്യക്തികളെയും മുതിർന്നവരെയും ആദരിക്കൽ, സമ്മാന ദാനം വിവിധ  കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും.

ചടങ്ങിൽ ബി.എൽ. ബിജുലാൽ, കെ.എം. ബാലകൃഷ്ണൻ നായർ, ഷൈലാ ഫാൻസി, അർഷദ് എസ്, ഫൈസൽ എസ്, ഷെഹിൻഷാ എസ്.എൻ, ശ്രീശങ്കരൻ ജെ ബി എന്നിവരെ അനുമോദിക്കും.  സുപ്രസിദ്ധ കാഥികൻ കിളിമാനൂർ സലിം കുമാർ കഥാപ്രസംഗം അവതരിപ്പിക്കും. കഥ "ആയിഷ"

Wednesday, November 29, 2017

ഉപജില്ലാ സ്കൂൾ കലോത്സവം


ഉപജില്ലാ സ്കൂൾ കലോത്സവം

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം  2017 നവംബർ 27-ന് തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. 27,28,29 തീയതികളിൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ 26-ന് കിളിമാനൂർ ടൗൺ യു പി എസിൽ നടന്നു. മറ്റ് മത്സരങ്ങൾ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ആറ് വേദികളിലും തൊറ്റടുത്തുള്ള അൽഹിദായ യത്തീം ഖാനയിലെ രണ്ട് വേദികളിലുമാണ് നടക്കുന്നത്.  സമാപന സമ്മേളനം 29-ന് വൈകുന്നേരം സ്കൂൾ ആഡിറ്റോറിയത്തിൽ (വേദി 1)നടക്കും. നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കലോത്സവം.
ദേശാഭിമാനി വാർത്ത ചുവടെ:

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
കിളിമാനൂര്‍
ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു. അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 


കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195

കിളിമാനൂര്‍ > ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു.
 അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195
കിളിമാനൂര്‍ > ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു.
 അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

Read more: http://www.deshabhimani.com/news/kerala/news-thiruvananthapuramkerala-28-11-2017/689195

Friday, October 13, 2017

വൈ.അഷ്റഫ് അന്തരിച്ചു


വൈ.അഷ്റഫ് അന്തരിച്ചു 

തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് മുൻ പി.റ്റി.എ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും സി.പി.ഐ.എം സഹയാത്രികനുമായിരുന്ന വൈ.അഷ്റഫ്   ( റേഷൻകട അഷ്റഫ്-58) 2017 ഒക്ടോബർ 11-ന് അന്തരിച്ചു. വൈകുന്നേരം ജമാ-അത്ത് കമ്മിറ്റി കഴിഞ്ഞ് ഇറങ്ങിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ റേഷൻകട യൂനുസിന്റ മകനും മുൻ ജമാ-അത്ത് പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന  വൈ. റഹിമിന്റെ  സഹോദരനുമായിരുന്നു. ഭാര്യ നസീറാ ബീവി. മക്കൾ നൂറ, അസ്ലം.

ഖബറടക്കം 2017 ഒക്ടോബർ 12 വ്യാഴാഴ്ച തട്ടത്തുമല മുസ്ലിം ജമാ-അത്ത്  ഖബർസ്ഥാനിൽ നടന്നു. തുടർന്ന് മദ്രസ്സ അങ്കണത്തിൽ അബുശോചന യോഗം ചേർന്നു. വൈകുന്നേരം കെ.എം. ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല ജംഗ്ഷനിൽ അനുസോചന യോഗം നടന്നു. എസ്.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഹീരലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി.എൽ. അജീഷ്, കടുവയിൽ മൺസൂർ മൗലവി, ബാബുക്കുട്ടൻ, എസ്.യഹിയ, എ.എം. നസീർ, പള്ളം ബാബു,പി.റോയ്, എ.ഗണേശൻ, എസ്.ലാബറുദീൻ, ജയതിലകൻ നായർ, ഇ.എ.സജിം, താജുദീൻ, അബ്ദുൽ അസീസ്, എം. വിജായകുമാർ സി.ബി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.