Friday, October 13, 2017

വൈ.അഷ്റഫ് അന്തരിച്ചു


വൈ.അഷ്റഫ് അന്തരിച്ചു 

തട്ടത്തുമല മുസ്ലിം ജമാ-അത്ത് പ്രസിഡന്റും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് മുൻ പി.റ്റി.എ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും സി.പി.ഐ.എം സഹയാത്രികനുമായിരുന്ന വൈ.അഷ്റഫ്   ( റേഷൻകട അഷ്റഫ്-58) 2017 ഒക്ടോബർ 11-ന് അന്തരിച്ചു. വൈകുന്നേരം ജമാ-അത്ത് കമ്മിറ്റി കഴിഞ്ഞ് ഇറങ്ങിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകനായിരുന്ന പരേതനായ റേഷൻകട യൂനുസിന്റ മകനും മുൻ ജമാ-അത്ത് പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന  വൈ. റഹിമിന്റെ  സഹോദരനുമായിരുന്നു. ഭാര്യ നസീറാ ബീവി. മക്കൾ നൂറ, അസ്ലം.

ഖബറടക്കം 2017 ഒക്ടോബർ 12 വ്യാഴാഴ്ച തട്ടത്തുമല മുസ്ലിം ജമാ-അത്ത്  ഖബർസ്ഥാനിൽ നടന്നു. തുടർന്ന് മദ്രസ്സ അങ്കണത്തിൽ അബുശോചന യോഗം ചേർന്നു. വൈകുന്നേരം കെ.എം. ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല ജംഗ്ഷനിൽ അനുസോചന യോഗം നടന്നു. എസ്.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഹീരലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജി.എൽ. അജീഷ്, കടുവയിൽ മൺസൂർ മൗലവി, ബാബുക്കുട്ടൻ, എസ്.യഹിയ, എ.എം. നസീർ, പള്ളം ബാബു,പി.റോയ്, എ.ഗണേശൻ, എസ്.ലാബറുദീൻ, ജയതിലകൻ നായർ, ഇ.എ.സജിം, താജുദീൻ, അബ്ദുൽ അസീസ്, എം. വിജായകുമാർ സി.ബി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Thursday, December 10, 2015

ശശിയണ്ണൻ അന്തരിച്ചു


അന്തരിച്ചു
.
തട്ടത്തുമല പെരുങ്കുന്നം എസ്.എസ് ഭവനിൽ ശശിധരൻ (67) അന്തരിച്ചു. ഭാര്യ സോമലത. മക്കൾ: ബീന, സണ്ണി (ദുബയ്), മരുമക്കൾ: ബാബു (ദുബായ്), റീജ. ഇന്ന് (2015 ഡിസംബർ 10 വ്യാഴാഴ്ച ) വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് ശബരിമല ദർശനത്തിനു പോയി മടങ്ങി വരവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വെഞ്ഞാറമൂട്ടിലും തുടർന്ന് തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം നാളെ (വെള്ളി) രാവിലെ 9. 30-ന്.

Wednesday, April 15, 2015

എ. ഷാഫുദീൻ മരണപ്പെട്ടു


മരണപ്പെട്ടു 

തട്ടത്തുമല: ഉമ്മറയ്ക്കു പോയ തട്ടത്തുമല പണയിൽ പുത്തൻ വീട്ടിൽ എ.ഷറഫുദീൻ (63) മദീനയിൽ മരണപ്പെട്ടു. നാട്ടിൽ നിന്നും ഭാര്യയുമൊത്ത്  ഏതാനും ദിവസം മുമ്പ് ഉമ്മറയ്ക്ക് പോയതായിരുന്നു. മക്കയിൽ എത്തി ഉമ്മറ ചെയ്ത ശേഷം മദീനയിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐ.സി.യുവിൽ കിടക്കവെ 2015 ഏപ്രിൽ 14 ന് സന്ധ്യയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഏറെ കാലം ദുബായി ഇലക്ട്രിക്ക് സിറ്റി വകുപ്പിൽ ജോലി നോക്കിയിരുന്ന ഷറഫുദീൻ പെൻഷൻ പറ്റി നാട്ടിൽ മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. നാട്ടിൽ ഒരു ബൈപ്പാസ് സർജറി കഴിഞ്ഞതാണ്. ജീവിതാഭിലാഷമായ ഉമ്മറയ്ക്ക് ഭാര്യയുമൊത്ത് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്നും ഭാര്യയോടൊപ്പം പോയത്. ഖബറടക്കം ഏപ്രിൽ 15 ബുധനാഴ്ച മദീനയിൽ നടക്കും. ഭാര്യ: ഷാനിഫാ ബീവി. മക്കൾ ഷബനാസ്, ഷിഹാസ്, മുഹമ്മദ് ഷഫാൻ. മരുമകൾ: നിഫി.  

പരേതരായ പോരേടം വലിയ വീട്ടിൽ  അബ്ദുൽ ഖാദറിന്റെയും പാപ്പാല പുളിമൂട്ടിൽ ബീവിക്കുഞ്ഞിന്റെയും മകനാണ് മരണപ്പെട്ട ഷറഫുദീൻ. പരേതനായ പാപ്പാല ഇസ്മയിൽ പിള്ള വൈദ്യന്റെ അനന്തിരവനാണ്. തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഏറ്റവും ഇളയ സഹോദരനുമാ‌ണ് പരേതൻ.     

ചെറുപ്പകാലത്ത് തട്ടത്തുമലയിൽ വായനശാലാ പ്രവർത്തകനും നാടകപ്രവർത്തകനുമായിരുന്ന  ഷറഫുദീൻ തട്ടത്തുമല 
കെ.എം. ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.  നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 

ദേശാഭിമാനി വാർത്ത ചുവടെ 

Monday, March 9, 2015

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു 

  (മലയാള മനോരമ, 2015 മാർച്ച് 9)കിളിമാനൂര്‍, 2015 മാർച്ച് 8: നിര്‍മാണത്തിലിരിക്കുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തട്ടത്തുമല നെടുംപാറ ചിന്താണിക്കോണത്ത് കുളത്തിലിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിഷ്ണു (16), പ്ലസ് ടു വിദ്യാര്‍ഥിയായ രഞ്ചു (17) എന്നിവര്‍ക്കാണു ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങിയ നെടുംപാറ സ്വദേശികളായ ഷാജി (17), രാജീവ് (17) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുളിക്കിടെ നീന്തല്‍ അറിഞ്ഞുകൂടാത്ത വിഷ്ണു വെള്ളത്തില്‍ താഴാന്‍തുടങ്ങിയപ്പോള്‍ രഞ്ചുവിനെ കയറിപ്പിടിക്കുകയും ഇരുവരും ചെളിയിലേക്കു താഴുകയുമായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കടയ്ക്കലില്‍ നിന്നെത്തിയ അഗ്നിശമനസേന നാലര മണിയോടെയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തട്ടത്തുമല നെടുംപാറ ദിവ്യാ ഭവനില്‍ സുചീന്ദ്രന്‍-രത്നമണി ദമ്പതികളുടെ മകനാണു മരിച്ച വിഷ്ണു. രഞ്ചു, നെടുംപാറ ചരുവിള വീട്ടില്‍ രവി-ശശികല ദമ്പതികളുടെ മകന്‍. ഇരുവരും തട്ടത്തുമല ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളാണ്. ഇരുവരും ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ദിവ്യയാണു മരിച്ച വിഷ്ണുവിന്റെ സഹോദരി. മഞ്ജു, മാളു എന്നിവര്‍ രഞ്ചുവിന്റെ സഹോദരിമാര്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

മുങ്ങി മരിച്ചു


മുങ്ങി മരിച്ചു 

തട്ടത്തുമല, 2015 മാർച്ച് 8:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയും ഒരു പ്ലസ് ടൂ-വിദ്യാർത്ഥിയും ഇവരുടെ വീട്ടിനടുത്തുള്ള കുളത്തിൽ നീന്താനിറങ്ങി മുങ്ങി മരിച്ചു. തട്ടത്തുമല നെടുമ്പാറ- വട്ടപ്പച്ചയിലാണ് സംഭവം. മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ (2015 മാർച്ച് 9) ഉച്ചയോടെ സംസകരിക്കും. ഈ കുട്ടികളുടെ ദാരുണമായ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

Friday, February 13, 2015

എം.ആർ.എ വാർഷികം 2014 ഡിസംബർ 31


എം.ആർ.എ വാർഷികം 2014 ഡിസംബർ 31 

തട്ടത്തുമല മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷികം 2014 ഡിസംബർ 31 ശനിയാഴ്ച നടന്നു.

ചിത്രങ്ങൾ.

പതാക ഉയർത്തൽ


പതാക ഉയർത്തി


ഉഘാടനം-കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, (വാർഡ് മെമ്പർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ (എം.ആർ.എ.പ്രസിഡന്റ്)


കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, വാർഡ് മെമ്പർ


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ, എം.ആർ.എ പ്രസിഡന്റ്


രാജസേനൻ, എം.ആർ.എ സെക്രട്ടറി 


ഭാർഗ്ഗവൻ സാർ (എം.ആർ.എ രക്ഷാധികാരി)


പള്ളം ബാബു (ആർ വിജയകുമാർ),  എം.ആർ.എ ട്രഷറർ


അബ്ദുൽ അസീസ്


സി.ബി.അപ്പു


ഇ.എ.സജിം 


എസ്.സലിം


മുതിർന്ന പൗരനെ ആദരിക്കൽ


സമ്മാാനദാനം


സമ്മാനദാനം


സമ്മാനദാനം


സമ്മനദാനം


സമ്മാന ദാനം


സദസ്സ് 

Tuesday, November 18, 2014

മരണം


മരണം

തട്ടത്തുമല, 2014 നവംബർ 18: തട്ടത്തുമല ജംഗ്ഷനിലെ പഴയ റഷീദ് ബിൽഡിംഗിൽ റഷീദിന്റെ മാതാവ് നബീസാ ബീവി മരണപ്പെട്ടു.