തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label സഹകരണം. Show all posts
Showing posts with label സഹകരണം. Show all posts

Tuesday, August 12, 2014

അഡ്വ. എസ്. ജയച്ചന്ദ്രന് മികച്ച സഹകാരിയ്ക്കുള്ള അവാർഡ്


അഡ്വ. എസ്. ജയച്ചന്ദ്രന് മികച്ച സഹകാരിയ്ക്കുള്ള അവാർഡ്



കിളിമാനൂർ: വർക്കല അലിഹസൻ മെമ്മോറിയൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച സഹകാരിയ്ക്ക് ഏർപ്പെടുത്തിയ അലിഹസൻ പുരസ്കാരത്തിന്  കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയച്ചന്ദ്രൻ അർഹനായി. സുതാര്യമായ വായ്പാ വിതരണവും തിരിച്ചടവും നിക്ഷേപ സമാഹരണവും മെച്ചപ്പെട്ട പ്രവർത്തനവും പരിഗണിച്ചാണ് അവാർഡ് നൽകിയതെന്ന് അലിഹസൻ സാംസ്കാരിക സമിതി ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സി.പി.ഐ.എം നേതൃത്വത്തിലേയ്ക്ക് ഉയർന്നു വന്ന അഡ്വ. എസ് ജയച്ചന്ദ്രൻ നിലവിൽ  സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.  ഗ്രന്ഥശാലാലാ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം തട്ടത്തുലലയുടെ അഭിമാന‌സ്തംഭമായ  തട്ടത്തുമല കെ.എം.ലൈബ്രറി സെക്രട്ടറികൂ‌ യാണ്. തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, നിലമേൽ എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ചെയർമാനും ഗവ. ലാ കോളേജിൽ കൌൺസിലറും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.  അഭിമാനകരമായ ഈ പുരസ്കാരത്തിന് അർഹനായ അഡ്വ. എസ്. ജയച്ചന്ദ്രൻ സഖാവിന് സി.പി.ഐ.എം തട്ടത്തുമല-മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ അഭിവാദനങ്ങൾ!