തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

Tuesday, July 17, 2012

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു



കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ പ്രസംഗിച്ചു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിച്ചു.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം തട്ടത്തുമലയിൽ  എത്തിയത്. അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ ചേർന്ന്  തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് ചെയർമാൻ എൻ, സുദർശനൻ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് നഗരൂർ ഇബ്രാഹിം കുട്ടി,  മരിയാപുരം ശ്രീകുമാർ,  എ.ഷിഹാബുദീൻ, യൂത്ത് കോൺഗ്രാസ്സ് നേതാവ്  അഡ്വ. നഗരൂർ  ഷിഹാബുദീൻ , എൻ.നളിനൻ, വാർഡ് മെംബർ അംബികാ കുമാരി, എം.റഫീക്ക്, രാജേഷ് ,  അൻസാർ തുടങ്ങിയവർ സംസാരിച്ചു. തട്ടത്തുമല ബഷീർ അദ്ധ്യക്ഷത വഹിച്ചു. എം.റഹിം സ്വാഗതവും സനൂജ്  കൃതജ്ഞതയും പറഞ്ഞു.  യോഗത്തിൽ വച്ച്  നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്തു. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകി. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബ കിളീമാനൂരിലും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബ് തട്ടത്തുമലയിലും  ഈയിടെ   നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ പാതയോരത്ത് വലിയ സ്റ്റേജ് കെട്ടിയാണ് പൊതുയോഗം നടത്തിയത്. 

Saturday, April 7, 2012

സാംസ്കാരികസദസ്സും യൂണിഫോം വിതരണവും മറ്റും


ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ്  സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 ഏപ്രിൽ 7:  നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ് യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി  തുടങ്ങിയവരും പങ്കെടുത്തു. എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.

പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും ധനസഹായ വിതരണവും ആ‍യിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും  ഇവയുടെ  വിതരണകർമ്മം നിർവ്വഹിച്ചു.  ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന് ശേഖരിച്ച് തയ്യാറാക്കിയ  രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ  നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.

കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും  നൽകുന്നതിലേയ്ക്ക് യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ സംഭാവന  നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ അവിടെ ഗാനമേള നടക്കുകയാണ്.

Thursday, March 15, 2012

തട്ടത്തുമലയിൽ ക്രിക്കറ്റ് മാച്ച്


തട്ടത്തുമലയിൽ ക്രിക്കറ്റ് പരമ്പരയും കലാ-സാംസ്കാരിക പരിപാടികളും


തട്ടത്തുമല ക്രിക്കറ്റ് മാച്ച് (റ്റി.പി.എൽ) ഇത്തവണയും ഗംഭീരമായി നടത്തുന്നതിനുള്ള ആലോചനായോഗം 2012 മാർച്ച് 14 ന് വൈകുന്നേരം കെ.എം ലൈബ്രറി ഹാളിൽ നടന്നു. എം.ആർ.അഭിലാഷ്, ജി.ജയശങ്കർ, റഹിം ആലുമ്മൂട്, ജെ.വിനു തുടങ്ങിയവർ സംസാരിച്ചു. പരിപടിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തട്ടത്തുമല കെ. എം.ലൈബ്രറിയും പ്രീമിയർ ലീഗും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രസ്തുത പരിപാടി ഇത്തവണയും തട്ടത്തുമലയുടെ സാംസ്കാരിക ഉത്സവമായി മാറും. കഴിഞ്ഞ വർഷം യു.എ.ഇ യിലെ തട്ടത്തുമലക്കാരായ പ്രവാസീ മലയാളികളുടെ കൂടി സഹകരണത്തിൽ നടന്ന പരിപാടി വൻ വിജയമായിരുന്നു.

കഴിഞ്ഞ വർഷത്തെ പരിപാടികൾക്കു ശേഷം ബാക്കിവന്ന തുകകൊണ്ട് വാങ്ങിയ കളിസാധനങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ തിങ്കളാഴച ചിറയിൻ‌കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം പ്രീമിയർ ലീഗ് സെക്രട്ടറി ജി.ജയശങ്കറിനു നൽകി നിർവ്വഹിച്ചിരുന്നു. ഇത്തവണയും ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് വമ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും നാടൻ കലാമേളകൾ ഉൾപ്പെടെ വിവിധ കലാ പരിപാടികളും നടക്കും. പ്രശസ്ത വ്യക്തികൾ സമാപന യോഗത്തിൽ പങ്കെടുക്കും. ഏവരുടെയും സഹായസഹകരണവും കഴിയുന്നത്ര ജനസാന്നിദ്ധ്യവും ഇത്തവണയും പ്രതീക്ഷിക്കുന്നു.