തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label എം.ആർ.എ. Show all posts
Showing posts with label എം.ആർ.എ. Show all posts

Friday, February 13, 2015

എം.ആർ.എ വാർഷികം 2014 ഡിസംബർ 31


എം.ആർ.എ വാർഷികം 2014 ഡിസംബർ 31 

തട്ടത്തുമല മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷികം 2014 ഡിസംബർ 31 ശനിയാഴ്ച നടന്നു.

ചിത്രങ്ങൾ.

പതാക ഉയർത്തൽ


പതാക ഉയർത്തി


ഉഘാടനം-കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, (വാർഡ് മെമ്പർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ (എം.ആർ.എ.പ്രസിഡന്റ്)


കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, വാർഡ് മെമ്പർ


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ, എം.ആർ.എ പ്രസിഡന്റ്


രാജസേനൻ, എം.ആർ.എ സെക്രട്ടറി 


ഭാർഗ്ഗവൻ സാർ (എം.ആർ.എ രക്ഷാധികാരി)


പള്ളം ബാബു (ആർ വിജയകുമാർ),  എം.ആർ.എ ട്രഷറർ


അബ്ദുൽ അസീസ്


സി.ബി.അപ്പു


ഇ.എ.സജിം 


എസ്.സലിം


മുതിർന്ന പൗരനെ ആദരിക്കൽ


സമ്മാാനദാനം


സമ്മാനദാനം


സമ്മാനദാനം


സമ്മനദാനം


സമ്മാന ദാനം


സദസ്സ് 

Monday, January 6, 2014

എം.ആർ.എ വാർഷികം


എം.ആർ.എ വാർഷികം

തട്ടത്തുമല, 2013 ഡിസംബർ 28: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗം എം.ആർ.എ ആസ്ഥാനത്ത് നടന്നു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അംഗം  കെ. അംബികാകുമാരി, ഗായിക കുമാരി ഭാഗ്യ ലക്ഷ്മി, എ. അഹമ്മദ് കബീർ,  എ.അബ്ദുൽ അസീസ്,  വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ബി.എസ്. ഷാബി,. പള്ളം ബബു,  ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷതവഹിച്ചു. എസ്. സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതജ്ഞതയും പറഞ്ഞു. പുതിയ ഭാരവാഹികൾ എ.താജുദീൻ (പ്രസിഡന്റ്), എ. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്), കെ.രാജസേനൻ (സെക്രട്ടറി), എ. അഹമ്മദ് കബീർ, ഷൈലാ ഫാൻസി (ജോയിന്റ് സെക്രട്ടറിമാർ), പള്ളം ബാബു  (ട്രഷറർ), വി.ഭാർഗ്ഗവൻ (രക്ഷാധികാരി)

വിശദ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും:
http://mrathattathumala.blogspot.in/2013/12/mrapothuyogam.html

Wednesday, January 1, 2014

എം.ആർ.എ പൊതുയോഗം


മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ)
പതിനൊന്നാമത് പൊതുയോഗം

മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ പതിനൊന്നാമത് പൊതുയോഗം 2013 ഡിസംബർ 28 ശനിയാഴ്ച  എം. ആർ.എ അങ്കണത്തിൽ നടന്നു കുടുംബസംഗമം, കലാ-കയികമത്സരങ്ങൾ, ക്വിസ് പ്രോഗ്രാം,  സമൂഹസദ്യ, സാംസ്കരികസമ്മേളനം, അവാർഡ് ദാനം, പഠനോപകരണ വിതരണം, മുതിർന്ന പൌരന്മാരെ ആദരിയ്ക്കൽ, എം.ആർ.എ ഭരണസമിതി തെരഞ്ഞെടുക്കൽ എന്നിങ്ങനെ  വിവിധ പരിപാടികൾ  പതിനൊന്നാമത് പൊതുയോഗത്തിന്റെ ഭാഗമായി നടന്നു. പൊതുയോഗത്തിൽ ആദ്യവസാനം എം.ആർ.എ കുടുംബാംഗങ്ങൾ ഉൾപ്പെട്ട   നല്ലൊരു സദസ്സ് ഉണ്ടായിരുന്നു എന്നത് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. 

കാര്യ പരിപാടികൾ


പൊതുയോഗത്തിന്റെ കാര്യപരിപാടികൾ രാവിലെ ഒൻപതു മണിയ്ക്ക് എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ പതാക ഉയർത്തിയതോടെ  ഔപചാരികമായി ആരംഭിച്ചു.

കലാ-കായിക മത്സരങ്ങൾ

പതാക ഉയർത്തലിനെ  തുടർന്ന്  കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. എം.ആർ.എ കുടുംബാംഗവും സ്കൂൾ  അദ്ധ്യാപകനുമായ ഇസ്മയിൽ സാർ  കലാ-കായിക മത്സരങ്ങൾക്ക് ഭംഗിയായി  നേതൃത്വം നൽകി. 

കുടുംബസദ്യ

ഉച്ചയ്ക്ക് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്പോൺസർ ചെയ്ത കുടുംബ സദ്യ നടന്നു.

പൊതുയോഗം

വൈകുന്നേരം 4 മണിയോടെ പൊതു‌യോഗം ആരംഭിച്ചു. എം.ആർ.എ പ്രസിഡന്റ് ശ്രീ. സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ വൈസ് പ്രസിഡന്റ് ശ്രീ. അഹമ്മദ് കബീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.ആർ.എ ജോയിന്റ് സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. പൊതുയോഗം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. എം.ആർ.എ സെക്രട്ടറി ശ്രീ. ബി.എസ് ഷാബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വശ്രി. എ.അബ്ദുൽ അസീസ്, വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.ആർ.എ ട്രഷറർ, ശ്രീ. ആർ. വിജയകുമാർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീ.കെ.ജി. പ്രിൻസ് അവാർഡ് ദാനവും, കുമാരി ഭാഗ്യ ലക്ഷ്മി സമ്മാനദാനവും നിർവ്വഹിച്ചു. ഭാഗ്യലക്ഷ്മിയുടെ മനോഹരമായ ഗാനാലാപനവും നടന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ്  കഴിഞ്ഞ് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. ഷൈലാ ഫാൻസി കൃതജ്ഞത രേഖപ്പെടുത്തി.

ഭരണസമിതി തെരഞ്ഞെടുപ്പ്

പൊതുയോഗത്തിൽവച്ച്  എം.ആർ.എയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു.  ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. പതിനഞ്ചംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല. രക്ഷധികാരിയായി വി.ഭാർഗ്ഗവനെയും പൊതുയോഗം തെരഞ്ഞെടുത്തു. 

അദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയും  സത്യപ്രതിജ്ഞയും

എം.ആർ.എയുടെ പതിനൊന്നാമത് പൊതുയോഗം തെരഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ്   കമ്മിറ്റിയുടെ ആദ്യ യോഗം 2013 ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക്  എം.ആർ.എ ഓഫീസിൽ കൂടി. മുൻഭാരവാഹികൾ പുതിയ ഭരണ സമിതിയ്ക്ക് ഔപചാരികമായി അധികാരം കൈമാറി. തുടർന്ന് രക്ഷാധികാരി വി.ഭാർഗ്ഗവന്റെ  അദ്ധ്യക്ഷതയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ. താജുദീനെയും  വൈസ് പ്രസിഡന്റായി എ.അബ്ദുൽ അസീസിനെയും സെക്രട്ടറിയായി കെ. രാജസേനനെയും ജോയിന്റ് സെക്രട്ടറിമാരായി എ.അഹമ്മദ് കബീർ,  ഷൈലാ ഫാൻസി എന്നിവരെയും ട്രഷററായി ആർ. വിജയ കുമാറിനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. ആദ്യം പുതിയ പ്രസിഡന്റ് ശ്രീ. എ. താജുദീൻ സത്യപ്രതിജ്ഞചെയ്തു. രക്ഷാധികാരി വി.ഭാർഗ്ഗവനാണ് പ്രസിഡന്റിന്  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അതിനുശേഷം ശേഷം പ്രസിഡന്റ്  സെക്രട്ടറിയ്ക്കും തുടർന്ന്    എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾക്കും  അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാൾ ഒഴികെയുള്ളവർ  ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു.  ഒരാൾ  ദൃഢപ്രതിജ്ഞയാണ് എടുത്തത്.  കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തശേഷം കമ്മിറ്റിയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  ശ്രീ. ജനാർദ്ദനൻ നായരെ കൂടി ഉൾപ്പെടുത്താനും ആദ്യ കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ പുതിയ കമ്മിറ്റിയിൽ ആകെ പതിനേഴ്  അംഗങ്ങളായി. മുരളീധരൻ നായരെ ആഡിറ്റർ ആയും കമ്മിറ്റി തീരുമാനിച്ചു.

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂട്ടീവ് കമ്മിറ്റി

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂവ് കമ്മിറ്റി 2014 ജനുവരി 5 ന്   പ്രസിഡന്റ്  എ. താജുദീന്റെ  അദ്ധ്യക്ഷതയിൽ എം.ആർ.എ ഓഫീസ് ഹാളിൽ കൂടി. മുൻഭാരവാഹികൾ  പുതിയ കമ്മിറ്റിയ്ക്ക് ഔപചാരികമായി അധികാരവും രേഖകളും കൈമാറി. തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ച്  എക്സിക്യൂട്ടീവ്  കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശ്രി. ജനാർദ്ദനൻ നായരുടെ സത്യപ്രതിജ്ഞ നടന്നു. പ്രസിഡന്റ് എ.താജുദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.  ശ്രീ.സി.ബി.അനിൽകുമാറിനെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ  ഇന്നത്തെ കമ്മിറ്റി തീരുമാനിച്ചു. അങ്ങനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അംഗം 17  ആകും. കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല, 16. ശ്രീ. ജനാർദ്ദനൻ നായർ, 17. സി.ബി.അനിൽ കുമാർ. രക്ഷാധികാരി വി.ഭാർഗ്ഗവൻ. ഇന്നത്തെ കമ്മിറ്റി    ഭാവി പ്രവർത്തനങ്ങളുടെ ആലോചനയിൽ  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മൂന്ന് വികസന മേഖലകൾ നിശ്ചയിച്ച്  ഓരോന്നിനും ചുമതലക്കാരെ തീരുമാനിച്ചു.

Sunday, November 18, 2012

രാത്രികാല യാത്രികർക്ക് സൌജന്യ ചുക്ക് കാപ്പി


ജനമൈത്രി പോലീസിന്റെ സൌജന്യ ചുക്കുകാപ്പി

കിളീമാനൂർ, 2012 നവംബർ 16: മണ്ഡലകാലം പ്രമാണിച്ച് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എം.സി.റോഡുവക്കിൽ ജനമൈത്രി പോലീസിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. ഇന്ന് രാത്രി ഉദ്ഘാടനം നടന്നു. (2012 നവംബർ 16). രാത്രികാല വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ സേവനം നൽകുന്നത്. പ്രത്യേകിച്ചും ഡ്രൈവർമാർക്ക് ഈ ചുക്ക് കാപ്പി കിടിച്ച് വിശ്രമിച്ച ശേഷമുള്ള വാഹനമോടിക്കൽ ഉല്ലാസകരമാകും. ഉറക്കം പോകും. മറ്റ് യാത്രക്കാർക്കും കാപ്പി നൽകും. വരുന്ന വാഹനങ്ങളെ പോലിസും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന്  തടഞ്ഞു നിർത്തി ചുക്ക് കാപ്പി കുടിച്ചിട്ടു പോകാൻ ക്ഷണിക്കും. ആവശ്യമുള്ളവർ വന്നു കുടിക്കും. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ കൂടി ഭാഗമാണിത്. എം.സി.റോഡിലും (സ്റ്റേറ്റ് ഹൈവേ) നാഷണൽ ഹൈവേയിലും ഇടയ്ക്കിടയ്ക്കുളള പോലീസ്സ്റ്റേഷൻ പരിസരത്തുള്ള റോഡുവക്കിൽ ഈ സേവനം നടത്തുന്നുണ്ട്. ഇന്നലെ കിളിമാനൂർ പോലീസ് സ്റ്റേഷനുമുന്നിൽ ചുക്കുകാപ്പി വിതരണത്തിനു പോലീസുകാർക്കൊപ്പം സഹായത്തിനെത്തിയത് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ്. (ഞാനുമുണ്ടായിരുന്നു). ഓരോ ദിവസവും ഓരോ റെസിഡന്റ്സ് അസോസിയേഷനുകൾക്കാണ് സഹായച്ചുമതല. പോലീസിന്റെ ഈ ജനമൈത്രി വളരെ നല്ല ഒരു ഉദ്യമമാണ്.

Tuesday, May 29, 2012

ക്യാൻസർ നിർണ്ണയ ക്യാമ്പ്


ക്യാൻസർ നിർണ്ണയ ക്യാമ്പ്

തട്ടത്തുമല, 2012 മേയ് 28: തട്ടത്തുമലയിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടന്നു.  മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ  തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെയാണ് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന ക്യാമ്പ് കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ബേബി ഹരീന്ദ്രദാസ്, ആർ.സി.സിയിൽ നിന്നും വന്ന ഒരു ഡോക്ടർ എന്നിവർ സംസാരിച്ചു. ഷാഫി സ്വാഗതവും പള്ളം ബാബു കൃതജ്ഞതയും പറഞ്ഞു. വായപരിശോധന, സ്ത്രീകളുടെ സ്തനപരിശോധന, ഗർഭപാത്ര ഗള പരിശോധന എന്നിവയാണ് മുഖ്യമായും നടന്നത്. ഉച്ച കഴിഞ്ഞ് ക്യാമ്പ് അവസാനിച്ചു.നൂറിനടുത്ത് ആളുകൾ പരിശോധനയ്ക്കെത്തിയിരുന്നു. പരിശോധയക്ക് വരുന്നവർക്ക്  അൻപത് രൂപാ രജിഷ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു.സംഘാടകർ പ്രതീക്ഷിച്ചതുപോലെ ആളുകൾ വന്നില്ല.

Sunday, May 27, 2012

കാൻസർ നിർണ്ണയക്യാമ്പ്


കാൻസർ നിർണ്ണയക്യാമ്പ്

തട്ടത്തുമല: മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷന്റെയും (എം.ആർ.എ) തിരുവനനന്തപുരം ആർ.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 2012 മേയ് 28 തിങ്കളാഴ്ച തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് സൌജന്യ കാൻസർ നിർണ്ണയ ക്യാമ്പ് നടക്കുന്നു. രാവിലെ ഒൻപത് മണിയ്ക്ക് ക്യാമ്പ് ആരംഭിക്കും. കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അൻപത് രൂപാ രജിസ്ട്രെഷൻ ഫീസ് നൽകി ക്യാൻസർ നിർണ്ണയ പരിശോധനകൾക്ക് വിധേയമാകാം. പന്ത്രണ്ട് മണിവരെയായിരിക്കും രജിസ്റ്റ്ട്രേഷൻ.

Monday, April 30, 2012

എം.ആർ.എയ്ക്ക് അവാർഡ്

എം.ആർ.എയ്ക്ക് അവാർഡ്

 കിളിമാനൂർ, 2012 ഏപ്രിൽ 29: ഫ്രാക്കിന്റെ (ഫെഡറേഷൻ ഓദ് ദ റെസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ) വാർഷികാഘോഷത്തിന്റെ ഭാഗമായി ഏറ്റവും നല്ല പ്രവർത്തനത്തിന്  അംഗ സംഘടനകൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന് രണ്ടാം സ്ഥാനം ലഭിച്ചു. എം.ആർ.എ പ്രവർത്തകർ രാത്രി ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിൽ ആഘോഷപൂർവ്വമാണ് ട്രോഫി കൊണ്ടു പോയത്

ഫ്രാ‍ക്ക് വാർഷികം

ഫ്രാ‍ക്ക് വാർഷികം

കിളീമാനൂർ, 2012 ഏപ്രിൽ 29: ഫെഡറേഷൻ ഓഫ് ദി റെസിഡന്റ്സ് അസോസിയേഷൻ (ഫ്രാക്ക്) വാർഷിക സമ്മേളനം കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ.സമ്പത്ത് എം.പി ഉഘാടനം ചെയ്തു. രാവിലെ മുതൽ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.ആളുകളുടെ  നല്ല പങ്കാളിത്തമുണ്ടായിരുന്നു. ഹാൾ നിറഞ്ഞ് കവിഞ്ഞ സദസ്സായിരുന്നു. ഇക്കാലത്ത് സ്ത്രീകളടക്കം ഇത്രയും ആളുകളുടെ പങ്കാളിത്തം ഒരു നേട്ടം തന്നെയാണ്.

ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച റെസിഡന്റ്സ് അംഗ സംഘടനകൾക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) നേടി.രാത്രി ഉച്ച ഭാഷിണി ഘടിപ്പിച്ച വാഹനത്തിൽ ആഘോഷപൂർവ്വമാണ് എം.ആർ.എ പ്രവർത്തകർ ട്രോഫി കൊണ്ടു പോയത്.