തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label കെ.ഇ.എൻ. Show all posts
Showing posts with label കെ.ഇ.എൻ. Show all posts

Tuesday, May 8, 2012

കെ.ഇ.എൻ ഇന്ന് തട്ടത്തുമലയിൽ


കെ.ഇ.എൻ ഇന്ന് തട്ടത്തുമലയിൽ 

തട്ടത്തുമല, 2012 മെയ് 8: ധൈഷണിക കേരളത്തിന്റെ അഗ്രഗാമിയായ  സാംസ്കാരികപ്രതിഭ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഇന്ന് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനത്തിനെത്തുന്നു. തട്ടത്തുമല പ്രീമിയർ ലീഗിന്റെയും കെ.എം.ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സിന്റെറയും  സംയുക്താഭിമുഖ്യത്തിൽ നടന്ന വാർഷിക   ക്രിക്കറ്റ് പരമ്പരയ്ക്ക്  സമാപനം കുറിച്ചുകൊണ്ട്   വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കുക. കേരള സർവ്വകലാശാല ഹിസ്റ്ററി വിഭാഗം റീഡർ ഡോ.ഷറഫുദീനും സംസാരിക്കും.