മസൂദ് സാർ അന്തരിച്ചു
തട്ടത്തുമല ഗവ.എച്ച്എസ്.എസിലെ പൂർവ്വകാല അദ്ധ്യാപകനും ആകാശവാണി ഫെയിമും കലാ-സാഹിത്യകാരനുമായിരുന്ന മസൂദ് സാർ (കിളീമാനൂർ മസൂദ്) അന്തരിച്ചു. തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. പിന്നീട് അദ്ദേഹം യംഗ്‌മെൻസ് തിയേറ്റേഴ്സ് എന്ന പേരിൽ മറ്റൊരു സമിതി രൂപീകരിച്ച അതിനെ നയിച്ചു. നല്ലൊരു കലാകാരനയിരുന്നു അദ്ദേഹം. റേഡിയോ നാടകങ്ങളിൽ പങ്കെടുത്തിരുന്നു. നാടൻ കലാരൂപങ്ങളുടെ പ്രചാരകനായിരുന്നു. ഒരു കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആകാശവണിയിലും പൊതു വേദികളീലും വില്പാട്ട് അവതരിപ്പിച്ചിരുന്നു. പ്രൊഫഷണൽ നടകങ്ങളിലും അമച്ച്വർ നാടകങ്ങളിലും അഭിനയ്ച്ചിരുന്നു. ദീർഘകാലം തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു.