ഡി.വൈ.എഫ്.ഐ & ഫ്രണ്ട്സ് സാംസ്കാരിക സമ്മേളനം
തട്ടത്തുമല, 2012 ഏപ്രിൽ 7: നെടുമ്പാറ പാറക്കട ഡി.വൈ.എഫ്.ഐ യും ഫ്രണ്ട്സ് യുവജനവേദിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികസദസ്സും അനുബന്ധപരിപാടികളും പാറക്കട ജംഗ്ഷനിൽ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പ്രസംഗിക്കുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വ.എസ്.ജയച്ചന്ദ്രൻ, അഡ്വ.ശ്രീകുമാർ, പി.പി.ബാബു, ഇ.എ.സജിം എന്നിവർ സംസാരിച്ചു. പി.റോയ്, ബി.ജയതിലകൻ നായർ, ബെന്നി തുടങ്ങിയവരും പങ്കെടുത്തു. എം.ആർ. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. സരിൻ കുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനനതപുരം രാഗലയയുടെ ഗാനമേളയും നടന്നു.
പരിപാടിയുടെ മുഖ്യ ഇനം കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും യൂണിഫോം വിതരണവും ധനസഹായ വിതരണവും ആയിരുന്നു.അഡ്വ. എസ്. ജയച്ചന്ദ്രനും മറ്റ് അതിഥികളും ഇവയുടെ വിതരണകർമ്മം നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐയും ഫ്രണ്ട്സും ചേർന്ന് ശേഖരിച്ച് തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഇത് കെ.എസ്. സുനിൽ കുമാർ ആണ് നിർവഹിച്ചത്.
കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും മറ്റും നൽകുന്നതിലേയ്ക്ക് യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തപസ്സ് പതിനയ്യായിരം രൂപ സംഭാവന നൽകിയിരുന്നു. തപസിനെ പ്രതിനിധീകരിച്ച് പി.പി. ബാബു ചടങ്ങിൽ പങ്കെടുത്തു. സംഘാടന മികവുകൊണ്ട് പരിപാടികൾ ഗംഭീരമായി. ഈ വാർത്തയെഴുതുമ്പോൾ അവിടെ ഗാനമേള നടക്കുകയാണ്.
No comments:
Post a Comment