പറണ്ടക്കുഴി, 2012 ജൂൺ 27: പറണ്ടക്കുഴി ശിവദാസൻ മരണപ്പെട്ടു. ഭാര്യ ബ്രഹ്മദത്ത. മക്കൾ: അനിൽ കുമാർ (ഗൾഫ്), അജിത്ത് (ഗൾഫ്), അനിജ, അഭിലാഷ് (നേവി), അനൂപ് (റെയിൽവേ). ജ്യേഷ്ഠൻ സദാശിവൻ. സംസ്കാരം നാളെ വൈകുന്നേരം.
തട്ടത്തുമല, 2012 ജൂൺ 25: നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ പാർട്ടി ജില്ലാ സെക്രറ്ററിയേറ്റ് അംഗം വി.കെ.മധു ജാഥാക്യാപ്റ്റൻ ബി.എസ്.അനിൽ കുമാറിന് പതാക കൈമാറി. ഉദ്ഘാടനം ചെയ്തു. പാർട്ടി-വർഗ്ഗബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.
കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ പ്രകാശനം ചെയ്തു
മനു മൊട്ടുമ്മലിന്റെ കവിതാ സമാഹാരം സി.കെ.ഗുപ്തൻ സി.പി. അബൂ ബേക്കറിനു നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇ.എ.സജിം തട്ടത്തുമല, കെ.ജി.സൂരജ്, അനിൽ കുര്യാത്തി, മനു മൊട്ടുമ്മൽ, സുബീർ കണ്ണൂർ
കണ്ണൂർ, 2012 ജൂൺ 20: ബ്ലോഗർ യുവകവി മനു മൊട്ടമ്മലിന്റെ ആദ്യ കവിതാസമാഹാരമായ “കടമ്പുകൾ പൂക്കുന്ന വഴികൾ” കണ്ണൂരിൽ പ്രകാശനം ചെയ്തു. 2012 ജൂൺ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സി.കെ.ഗുപ്തൻ പ്രമുഖ സാഹിത്യകാരൻ സി.പി.അബൂബേക്കറിന് പുസ്തകത്തിന്റെ പ്രതി നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പുസ്തകത്തിന്റെ ആദ്യവില്പന യുവകവി കെ.ജി.സൂരജ് വിനോദ് അഞ്ചാമരെയ്ക്ക് നൽകി നിർവ്വഹിച്ചു. യുവ കവിയും ശ്രുതിലയം കമ്മ്യൂണിറ്റി ചീഫ് എഡിറ്ററുമായ അനിൽ കുര്യാത്തി അദ്ധ്യക്ഷത വഹിച്ചു.സുബിർ കണ്ണൂർ,ഹരിശങ്കർ കർത്താ ഇ.എ.സജിം തട്ടത്തുമല (സ്വാഗതം) മനു മൊട്ടമ്മൽ (നന്ദി) എന്നിവർ സംസാരിച്ചു.തിരുവനന്തപുരം പരിധി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ശ്രുതിലയം ഗ്രൂപ്പാണ് പുസ്തകത്തിന്റെ പസിദ്ധീകരണത്തിനും പ്രകാശനത്തിനും മറ്റും നേതൃത്വം നൽകിയത്.