ഡോ.ശാന്തകുമാരി അന്തരിച്ചു
തട്ടത്തുമല, 2012 ഡിസംബർ 23: തട്ടത്തുമല കദളീവനം വീട്ടിൽ ഡോ. ഹരികുമാറിന്റെ പത്നി ഡോ.ശാന്തകുമാരി (57) മരണപ്പെട്ടു. രാവിലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. ഡോക്ടറുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും ബന്ധുക്കളും ഡോക്ടർമാരും നടത്തി വരികയായിരുന്നെങ്കിലും ഒടുവിൽ മരണം അവരെ കീഴ്പെടുത്തുകയായിരുന്നു. നാട്ടുകാർ ശാന്തച്ചേച്ചി എന്ന് വിളിച്ചിരുന്ന ഡോ.ശാന്തകുമാരി സ്നേഹമസൃണമായ പെരുമാറ്റത്തിനുടമയായിരുന്നു. കടയ്ക്കലിൽ ശ്രീരാമകൃഷ്ണ ഹോമിയോ ക്ലീനിക്ക് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു. വീട്ടിലും ധാരാളം പേർ ചികിത്സ തേടി എത്തിയിരുന്നു. കുട്ടികളുടെ ചികിത്സയ്ക്ക് പേരുകേട്ട ഡോക്ടറായിരുന്നു അവർ. ഹോമിയോ ഡോക്ടർതന്നെയായ ഭർത്താവ് തട്ടത്തുമല മറവക്കുഴി കുടുംബാംഗം ഡോ.ഹരികുമാർ വിഹാഹം കഴിച്ചുകൊണ്ടുവന്നതോടെയാണ് ഡോ.ശാന്തകുമാരി തട്ടത്തുമലക്കാർക്ക് പ്രിയങ്കരിയായി മാറിയത്. മക്കൾ അനന്തലക്ഷ്മി (ഫിസിയോ തെറാപ്പിസ്റ്റ്), അംബാലക്ഷ്മി. മരുമകൻ പ്രശാന്ത് (ഫിസിയോ തെറാപ്പിസ്റ്റ്). അമ്മ ജീവിച്ചിരിപ്പുണ്ട്. മൂന്നു സഹോദരങ്ങൾ ഉണ്ട്.രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മൃതുദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശാന്തച്ചേച്ചി മരണപ്പെട്ട ദിവസം ഈ വാർത്ത പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. 2012 ഡിസംബർ 23 നാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്.
No comments:
Post a Comment