തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, January 1, 2014

എം.ആർ.എ പൊതുയോഗം


മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ)
പതിനൊന്നാമത് പൊതുയോഗം

മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ പതിനൊന്നാമത് പൊതുയോഗം 2013 ഡിസംബർ 28 ശനിയാഴ്ച  എം. ആർ.എ അങ്കണത്തിൽ നടന്നു കുടുംബസംഗമം, കലാ-കയികമത്സരങ്ങൾ, ക്വിസ് പ്രോഗ്രാം,  സമൂഹസദ്യ, സാംസ്കരികസമ്മേളനം, അവാർഡ് ദാനം, പഠനോപകരണ വിതരണം, മുതിർന്ന പൌരന്മാരെ ആദരിയ്ക്കൽ, എം.ആർ.എ ഭരണസമിതി തെരഞ്ഞെടുക്കൽ എന്നിങ്ങനെ  വിവിധ പരിപാടികൾ  പതിനൊന്നാമത് പൊതുയോഗത്തിന്റെ ഭാഗമായി നടന്നു. പൊതുയോഗത്തിൽ ആദ്യവസാനം എം.ആർ.എ കുടുംബാംഗങ്ങൾ ഉൾപ്പെട്ട   നല്ലൊരു സദസ്സ് ഉണ്ടായിരുന്നു എന്നത് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. 

കാര്യ പരിപാടികൾ


പൊതുയോഗത്തിന്റെ കാര്യപരിപാടികൾ രാവിലെ ഒൻപതു മണിയ്ക്ക് എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ പതാക ഉയർത്തിയതോടെ  ഔപചാരികമായി ആരംഭിച്ചു.

കലാ-കായിക മത്സരങ്ങൾ

പതാക ഉയർത്തലിനെ  തുടർന്ന്  കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. എം.ആർ.എ കുടുംബാംഗവും സ്കൂൾ  അദ്ധ്യാപകനുമായ ഇസ്മയിൽ സാർ  കലാ-കായിക മത്സരങ്ങൾക്ക് ഭംഗിയായി  നേതൃത്വം നൽകി. 

കുടുംബസദ്യ

ഉച്ചയ്ക്ക് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്പോൺസർ ചെയ്ത കുടുംബ സദ്യ നടന്നു.

പൊതുയോഗം

വൈകുന്നേരം 4 മണിയോടെ പൊതു‌യോഗം ആരംഭിച്ചു. എം.ആർ.എ പ്രസിഡന്റ് ശ്രീ. സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ വൈസ് പ്രസിഡന്റ് ശ്രീ. അഹമ്മദ് കബീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.ആർ.എ ജോയിന്റ് സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. പൊതുയോഗം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. എം.ആർ.എ സെക്രട്ടറി ശ്രീ. ബി.എസ് ഷാബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വശ്രി. എ.അബ്ദുൽ അസീസ്, വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.ആർ.എ ട്രഷറർ, ശ്രീ. ആർ. വിജയകുമാർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീ.കെ.ജി. പ്രിൻസ് അവാർഡ് ദാനവും, കുമാരി ഭാഗ്യ ലക്ഷ്മി സമ്മാനദാനവും നിർവ്വഹിച്ചു. ഭാഗ്യലക്ഷ്മിയുടെ മനോഹരമായ ഗാനാലാപനവും നടന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ്  കഴിഞ്ഞ് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. ഷൈലാ ഫാൻസി കൃതജ്ഞത രേഖപ്പെടുത്തി.

ഭരണസമിതി തെരഞ്ഞെടുപ്പ്

പൊതുയോഗത്തിൽവച്ച്  എം.ആർ.എയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു.  ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. പതിനഞ്ചംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല. രക്ഷധികാരിയായി വി.ഭാർഗ്ഗവനെയും പൊതുയോഗം തെരഞ്ഞെടുത്തു. 

അദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയും  സത്യപ്രതിജ്ഞയും

എം.ആർ.എയുടെ പതിനൊന്നാമത് പൊതുയോഗം തെരഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ്   കമ്മിറ്റിയുടെ ആദ്യ യോഗം 2013 ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക്  എം.ആർ.എ ഓഫീസിൽ കൂടി. മുൻഭാരവാഹികൾ പുതിയ ഭരണ സമിതിയ്ക്ക് ഔപചാരികമായി അധികാരം കൈമാറി. തുടർന്ന് രക്ഷാധികാരി വി.ഭാർഗ്ഗവന്റെ  അദ്ധ്യക്ഷതയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ. താജുദീനെയും  വൈസ് പ്രസിഡന്റായി എ.അബ്ദുൽ അസീസിനെയും സെക്രട്ടറിയായി കെ. രാജസേനനെയും ജോയിന്റ് സെക്രട്ടറിമാരായി എ.അഹമ്മദ് കബീർ,  ഷൈലാ ഫാൻസി എന്നിവരെയും ട്രഷററായി ആർ. വിജയ കുമാറിനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. ആദ്യം പുതിയ പ്രസിഡന്റ് ശ്രീ. എ. താജുദീൻ സത്യപ്രതിജ്ഞചെയ്തു. രക്ഷാധികാരി വി.ഭാർഗ്ഗവനാണ് പ്രസിഡന്റിന്  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അതിനുശേഷം ശേഷം പ്രസിഡന്റ്  സെക്രട്ടറിയ്ക്കും തുടർന്ന്    എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾക്കും  അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാൾ ഒഴികെയുള്ളവർ  ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു.  ഒരാൾ  ദൃഢപ്രതിജ്ഞയാണ് എടുത്തത്.  കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തശേഷം കമ്മിറ്റിയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  ശ്രീ. ജനാർദ്ദനൻ നായരെ കൂടി ഉൾപ്പെടുത്താനും ആദ്യ കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ പുതിയ കമ്മിറ്റിയിൽ ആകെ പതിനേഴ്  അംഗങ്ങളായി. മുരളീധരൻ നായരെ ആഡിറ്റർ ആയും കമ്മിറ്റി തീരുമാനിച്ചു.

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂട്ടീവ് കമ്മിറ്റി

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂവ് കമ്മിറ്റി 2014 ജനുവരി 5 ന്   പ്രസിഡന്റ്  എ. താജുദീന്റെ  അദ്ധ്യക്ഷതയിൽ എം.ആർ.എ ഓഫീസ് ഹാളിൽ കൂടി. മുൻഭാരവാഹികൾ  പുതിയ കമ്മിറ്റിയ്ക്ക് ഔപചാരികമായി അധികാരവും രേഖകളും കൈമാറി. തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ച്  എക്സിക്യൂട്ടീവ്  കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശ്രി. ജനാർദ്ദനൻ നായരുടെ സത്യപ്രതിജ്ഞ നടന്നു. പ്രസിഡന്റ് എ.താജുദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.  ശ്രീ.സി.ബി.അനിൽകുമാറിനെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ  ഇന്നത്തെ കമ്മിറ്റി തീരുമാനിച്ചു. അങ്ങനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അംഗം 17  ആകും. കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല, 16. ശ്രീ. ജനാർദ്ദനൻ നായർ, 17. സി.ബി.അനിൽ കുമാർ. രക്ഷാധികാരി വി.ഭാർഗ്ഗവൻ. ഇന്നത്തെ കമ്മിറ്റി    ഭാവി പ്രവർത്തനങ്ങളുടെ ആലോചനയിൽ  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മൂന്ന് വികസന മേഖലകൾ നിശ്ചയിച്ച്  ഓരോന്നിനും ചുമതലക്കാരെ തീരുമാനിച്ചു.

No comments: