മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് എ. ഇബ്രാഹിം കുഞ്ഞ് സാറിന് നൽകി
തട്ടത്തുമല
എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ
ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ
തെരഞ്ഞെടുക്കപ്പെട്ടു. 7-10-2014 ചൊവ്വാഴ്ച വൈകുന്നേരം തട്ടത്തുമല
ഗവ.എച്ച്.എസ്.എസ്
ആഡിറ്റോറിയത്തിൽ നടന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ
വച്ച് പ്രസ്തുത അവാർഡും ആദരവും നൽകി. പ്രശസ്ത സിനിമാ സംവിധായകൻ
ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും
നിർവഹിച്ചത്. പ്രദേശത്തെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികൾ പരിപാടിയിൽ
സംബന്ധിച്ചു. പ്രസ്തുത പരിപാടിയുടെ ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
സ്വാഗതം: ബി.ഹീരലാൽ
ഉദ്ഘാടനപ്രസംഗം: പ്രശസ്ത സിനിമാ സംവിധായകനും ഗാന രചയിതാവുമായ ശ്രീ. ബാലു കിരിയത്ത്.
പ്രശസ്തി പത്രം വായിക്കുന്നു.
പ്രശസ്തി പത്രം വായിക്കുന്നു.
ഏറ്റവും നല്ല പൊതു പ്രവർത്തകനുള്ള അവാർഡ് ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാറിന് ബാലു കിരിയത്ത് നൽകുന്നു
ഇബ്രാഹിം കുഞ്ഞ് സാറിന്റെ മറുപടി പ്രസംഗം.
ജഡ്ജിംഗ് കമ്മിറ്റി അംഗം എം. വിജയകുകുമാർ സാറിനെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥൻ ആദരിക്കുന്നു.
തുളസിസാറിനെ ഡോ.ഷറഫുദീൻ ആദരിക്കുന്നു.
പ്രശസ്തി പത്രം