എൻ.ബാഹുലേയൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന്
എ.ഇബ്രാഹിം കുഞ്ഞ് സാർ
മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് എന്റെ പിതാവ് എ. ഇബ്രാഹിം കുഞ്ഞ് സാറിന് ആണെന്ന വിവരവും സന്തോഷവും ഇതിനാൽ പങ്ക് വയ്ക്കുന്നു.
എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയിരിക്കുന്ന
ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും
അർഹനായിരിക്കുന്നത് എന്റെ പിതാവ് ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ അവർകൾ ആണ്.
ഇന്ന് (7-10-2014 ചൊവ്വ) വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ്
ആഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ
വച്ച് പ്രസ്തുത അവാർഡ് ദാനവും ആദരവും നൽകും. പ്രശസ്ത സിനിമാ സംവിധായകൻ
ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും
നിർവഹിക്കുന്നത്. വിവിധ സാംസ്കാരിക രാഷ്ട്രീയ നായകൻമാർ പരിപാടിയിൽ
സംബന്ധിക്കും. എല്ലാവർക്കും സ്വാഗതം.
No comments:
Post a Comment