എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ അന്തരിച്ചു
സ്നേഹ നിധിയായ എന്റെ പിതാവ് 2018 ആഗസ്റ്റ് 25-ന് നിശബ്ദനായി അവസാനത്തെ
ഉറക്കത്തിലെയ്ക്ക് വഴുതി വീണു.അതിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇനിയും
മോചിതനായിട്ടില്ല. ഒരുപാട് എഴുതാനുണ്ട് നാട്ടുകാരെയും കുടുംബത്തെയും
സ്നേഹിച്ചിരുന്ന- മനുഷ്യരെ മാത്രമല്ല, സകല ജന്തു-ജീവജാലങ്ങളെയും അകമഴിഞ്ഞ്
സ്നേഹിച്ചിരുന്ന എന്റെ വാപ്പയെക്കുറിച്ച്. പക്ഷെ ഞാൻ ഇനിയും
യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി വാപ്പ
ഇല്ലാത്ത ഒരു ലോകത്ത് ജീവിച്ച് എനിക്ക് പരിചയമില്ല. എത്രനാൾ കൊണ്ട് ഞാൻ
പുതിയ ലോകത്ത് ജീവിക്കാൻ പരിചയിച്ചു തുടങ്ങുമെന്ന് ഇപ്പോൾ നിശ്ചയമില്ല.
ശരീരം കൊണ്ട് ഞാനിപ്പോൾ വാപ്പ ഇല്ലാത്ത ലോകത്താണ്. എന്നാൽ മനസ്സുകൊണ്ട്
അങ്ങനെയൊരു ലോകത്തേയ്ക്ക് ഞാൻ ഇനിയും ഇറങ്ങി വന്നിട്ടില്ല. അതത്ര
എളുപ്പവുമല്ല.
No comments:
Post a Comment