തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നിന്നും പി എസ് സി ടെസ്റ്റ് വഴി നേരിട്ട് എസ്
ഐ ആകുന്ന ആദ്യത്തെ വിദ്യാർത്ഥി ഷെമീർ സുബൈർ. വട്ടപ്പാറ സ്വദേശി. ഇപ്പോൾ
തട്ടത്തുമലമറവക്കുഴിയിൽ സ്വന്തമായി വീടുവച്ച് താമസമായി. തട്ടത്തുമല
സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ പാസ്റ്റിന്റെ കൂടി ഭാഗമായ ഷെമീറിന്
ആദ്യം പാസ്റ്റിന്റെ പ്രസിഡന്റ് എന്നനിലയ്ക്കുള്ള അഭിനന്ദനം അറിയിക്കുന്നു.
വ്യക്തിപരമായി പറഞ്ഞാൽ എന്റെ വിദ്യാർത്ഥിയും പിന്നീട് ന്യൂസ്റ്റാർ കോളേജിലെ
അദ്ധ്യാപകനുമായിരുന്നു ഷെമീർ സുബൈർ. എസ്.ഐ ആയി ജോയിന്റ് ചെയ്തു. തൃശൂരിൽ
ട്രെയിനിംഗ് ആരംഭിച്ചു. ഇതിനു മുമ്പ് വിജിലൻസിലായിരുന്നു. എന്റെ അറിവും
ഓർമ്മയും ശരിയാണെങ്കിൽ തട്ടത്തുമല പ്രദേശത്തു നിന്നും തട്ടത്തുമല
ഗവ.എച്ച്.എസ്.എസിൽ നിന്നും ഡയറക്ട് പി.എസ്.സി ടെസ്റ്റ് വഴി എസ്.ഐ ആകുന്ന
ആദ്യത്തെ ആളാണ് ഷെമീർ. പോലീസുകാരും പ്രമോഷൻ എസ്.ഐമാരും ഒരു പാടുണ്ട്
തട്ടത്തുമലയിൽ. പോലീസിൽ നല്ലൊരു പങ്ക് എന്റെ വിദ്യാർത്ഥികൾ തന്നെ! എന്നാൽ
ഡയറക്ട് എസ്.ഐ ഇതാദ്യം.സ്റ്റാർ കോളേജിൽ എന്റെ വിദ്യാർത്ഥിയായും ന്യൂസ്റ്റാർ
കോളജിൽ വർഷങ്ങളോളം എനിക്കൊപ്പം അദ്ധ്യാപകനായി നിന്ന് എന്നെയും
സ്ഥാപനത്തെയും സഹായിച്ച, ന്യൂസ്റ്റാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച്
ഇപ്പോൾ വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്ന നിരവധി പേരിൽ ഒരാളുമായ ഷെമീറിന്
എന്റെയും ന്യൂസ്റ്റാർ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അഭിനന്ദനങ്ങൾ!
No comments:
Post a Comment