ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു




തട്ടത്തുമല സ്വദേശി ഹസന്റെ ജ്യേഷ്ഠൻ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് ഇന്നലെ (20-11-29019) വർക്കലയിൽ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. പാലച്ചിറ ഭാഗത്ത് വച്ച് ഇന്ന് വൈകുന്നേരം നാല് മണിയോടടുപ്പിച്ചാണ് അപകടം നടന്നത്. രണ്ട് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് നരിക്കല്ല് മുക്ക് ഭാഗത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട ശേഷം അതേ ബൈക്കുമായി വർക്കല ഭാഗത്തേക്ക് പോകുമ്പോഴാണ് ഒരു മതിലിൽ ഇടിച്ച് വീണ്ടും അപകടത്തിൽ പെട്ടതത്രേ. പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട അബ്ദുൽ അബ്ദുൽ സമദ്. കൂടെയുണ്ടായിരുന്നയാൾക്കും ഗുരുതരമായ പരിക്കുണ്ടത്രേ. മൃതുദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷം ഹസന്റെ പാപ്പാല വെട്ടിയിട്ട കോണത്തുള്ള വീട്ടിൽ കൊണ്ടുവന്ന ശേഷം തട്ടത്തുമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ അടക്കം ചെയ്തു.
No comments:
Post a Comment