ഗണപതിപ്പാറ ഉത്സവം
തട്ടത്തുമല, ഫെബ്രുവരി 27: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്ര്‌ട്ടാതി മഹോത്സവം ഫെബ്രുവരി 26,27 തീയതികളിൽ നടക്കുന്നു.
ഇന്നലെ ആദ്യ ദിവസം (ഇന്നലെ, ഫെബ്രുവരി 26) കഥകളിയും മറ്റും ഉണ്ടായിരുന്നു. ഇന്ന് (ഫെബ്രുവരി 27) ക്ഷേത്ര ചടങ്ങുകൾക്കു പുറമേ പറയെഴുന്നള്ളത്തും ആന നേർച്ചയും ചെണ്ടമേളവും വിവിധ കലാപരിപാടികളും ഉൾപ്പെടെ ഗംഭീര പരിപാടികൾ. പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പറയെടുപ്പും, ആന ഘോഷ യാത്രയും നേരത്തേ ആയിരുന്നു. ഇത്തവണ മുപ്പത്തിയാറോളം ആനകൾ ഘോഷയാത്രയിൽ അണിനിരന്നു.
വൈകുന്നേരം നാലു മണിയോടെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തട്ടത്തുമലയിൽ എത്തിച്ചേർന്ന ഗജവീരന്മാരുടെ എഴുന്നള്ളത്ത് മണലേത്തുപച്ചയിൽ പോയി വന്ന് തട്ടത്തുമല ജംഗ്ഷനിൽ അണിനിരന്ന ശേഷം അഞ്ചര മണിയോടെ ഗണപതി ക്ഷേത്രത്തിലെയ്ക്കു നടന്നു നീങ്ങി. ആനകളുടെ സുരക്ഷാർഥം എല്ലാ ക്ഷേത്രങ്ങൾക്കും മറ്റും ആനമേളം രാത്രി ഏറെ ഇരുട്ടുന്നതിനു മുൻപ് തീർക്കണമെന്ന് ഇപ്പോൾ അധിക്ര്ത നിർദ്ദേശം ഉണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തവണ എഴുന്നള്ളത്തു നേരത്തെ ആക്കിയത്.
ക്ഷേത്ര പരിസരത്തിനു പുറമേ തട്ടത്തുമല ജംഗ്ഷൻ, കൈലാസം കുന്നു ജംഗ്ഷൻ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ വൻ ജനാവലിയാണു ഉച്ചകഴിയുന്നതോടെ ആന എഴുന്നള്ളത്തും മറ്റും കാണാൻ കാത്തുനിൽക്കുന്നത്
ഇവിടെ ഈ ക്ഷേത്രത്തിൽ പണ്ട് പറയെടുക്കാനുള്ള ഒരാന മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കാലക്രമേണ ആനകളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരുന്നത്.തട്ടത്തുമല പ്രദേശത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവം ഗണപതിപ്പാറയിലേതു തന്നെ. കേരളത്തിന്റെ ട്യൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഗണപതിപ്പാറ റവന്യു രേഖകൾ പ്രകാരം ചിറയിൻ കീഴ് താലൂക്കിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരമുള്ള സ്ഥലമാണ്.
ഈ ക്ഷേത്ര പരിസരത്തു നിന്നാൽ എല്ലാ വശത്തും വളരെ ദൂരം ദർശിയ്ക്കാവുന്ന പ്രക്ര്‌തി ദ്ര്‌ശ്യങ്ങൾ അതി മനോഹരങ്ങളാണ്. അറബിക്കടലിന്റെ ചില ഭാഗങ്ങൾ പോലും ഇവിടെ നിന്നാൽ വിദൂരതയിൽ ദർശിയ്ക്കാം.എപ്പോഴും കുളിർകാറ്റു വീശുന്ന ഈ സ്ഥലം പ്രക്ര്‌തി സൌന്ദര്യം നിറഞ്ഞു തുളുമ്പുന്നതാണ്. രാത്രി ദ്ര്‌ശ്യം പ്രത്യേകിച്ചും വളരെ മനോഹരമാണ്.
Friday, February 27, 2009
Sunday, February 22, 2009
നവകേരള യാത്രയ്ക്ക് തട്ടത്തുമലയില്‍ വന്‍ വരവേല്‍പ്പ്
നവകേരള മാർച്ചിനു തട്ടത്തുമലയിൽ വൻ വരവേല്പ് നൽകി
തട്ടത്തുമല, ഫെബ്രുവരി 23: സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം എന്ന സന്ദേശം ഉയർത്തി സി.പി. ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ആവേശ്വോജ്ജ്വലമായ സ്വീകരണം നൽകി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങൽ മാമത്തേയ്ക്ക് ആനയിച്ചു.
ചുവപ്പിൽ കുളിച്ചു നിന്ന തട്ടത്തുമലയിൽ സംസ്ഥാന-ജില്ലാ നേതാക്കളുൾപ്പെടെ വൻ ജനാവലി ജാഥയെ വരവേൽക്കുവാൻ കാത്തുനിന്നിരുന്നു. അഞ്ചു മണിയോടെ കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വീകരണം കഴിഞ്ഞ് ജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ തിരുനന്തപുരം ജില്ലാ നേതാക്കൾ ജാഥയെ ജില്ലയിലേയ്ക്കു സ്വീകരിച്ചു.
ബാൻഡു മേളങ്ങളും, കഥകളി വേഷങ്ങലും, ഗായക സംഘങ്ങളും, മുത്തുക്കുടയേന്തിയ സ്ത്രീകളും, കമ്പക്കെട്ടും, ആവേശ്വോജ്ജ്വലമായ മുദ്രാവാക്യങ്ങളും എല്ലാം കൊണ്ട് വർണാഭവും, ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന സ്വീകരണം തട്ടത്തുമലക്കാർക്ക് അവിസ്മരണീയമായ ഒരു അനുഭവമായി.
ഉച്ചയ്ക്കു മുൻപുതന്നെ നേതാക്കൾ എത്തിത്തുടങ്ങി. മന്ത്രി. എം. വിജയകുമാർ, പാർട്ടി സംസ്ഥാന സെക്രറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, വർക്കല രാധാക്ര്‌ഷ്ണൻ എം.പി, ജില്ലാപഞ്ചായത്തു പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി, കടകമ്പള്ളി സുരേന്ദ്രൻ, വി.ശിവൻ കുട്ടി എം.എൽ.എ , തിരുവനന്തപുരം മേയർ ജയൻ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എ.എ. റഷീദ് , ജനതാദൾ നേതാവ് ഗംഗാധരൻ നാടാർ, തുടങ്ങിയ നിരവധി നേതാക്കൾ വിവിധ സമയങ്ങളിലായി തട്ടത്തുമല ജംഗ്ഷനിൽ എത്തിച്ചേർന്നു.ഉച്ച കഴിഞ്ഞതോടെ തട്ടത്തുമല ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഷാമിയാനാ പന്തൽ നേതാക്കളെ കൊണ്ട് നിറഞ്ഞു.
നേതാക്കൾക്കു പുറമെ സ.ഇ.എം.എസ്സ്, ഇ.കെ.നായനാർ, പിണറായി വിജയൻ തുടങ്ങിയവരുടെ കുടുംബാംഗങ്ങളും വളരെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു.ഇ.എം.എസ്സിന്റെ മകൾ, നായനാരുടെമകൻ ക്ര്‌ഷ്ണകുമാർ, മകൾ, ചെറു മകൻ, പിണറായിയുടെ ഭാര്യ കമല ടീച്ചെർ തുടങ്ങിയവരുടെ സാനിദ്ധ്യം ശ്രദ്ധേയമായി.
രണ്ടു പ്രാവശ്യം സ. പീണറായി വിജയൻ കാറിൽ നിന്നും ഇറങ്ങിനിന്നിട്ടും തിക്കും തിരക്കും കാരണം സ്ത്രീകൾ അടക്കം പലർക്കും സ. പിണറായിയെ കാണാൻ കഴിയാതിരുന്നതു പരാതിയ്ക്കിടയാക്കി. സ്വീകരണത്തിനിടയിൽ നായനാരുടെ മകൻ ക്ര്‌ഷ്ണകുമാർ നായനാരുടെ മകൾ എന്നിവർ വാഹനത്തിനടുത്തു ചെന്നു പിണറായിയെ വിഷ് ചെയ്തു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ തിരക്കു കാരണം പിണറായിയുടെ പത്നിയ്ക്ക് വാഹനത്തിനടുത്തേയ്ക്ക് എത്തിച്ചേരാൻ പോലും കഴിഞ്ഞില്ല.
സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകൾ വന്നു നിറഞ്ഞ് തട്ടത്തുമലയിൽ നിന്നു തിരിയാൻ ഇടമില്ലാതെയായി. പിണറായിയുടെ വാഹനം കടത്തിവിടാൻ പോലീസും, പാർട്ടി നേതാക്കളും നന്നേ പാടുപെട്ടു. ഇവിടെ പ്രസംഗം ഇല്ലായിരുന്നെങ്കിലും ജില്ലാ അതിർത്തിയായതിനാൽ വൻപിച്ച സ്വീകരണം ഒരുക്കുകയായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി കെ. രാജ ഗോപാൽ ഉൾപ്പെടെ കൊല്ലം ജില്ലാ നേതാക്കൾ തട്ടത്തുമല വരെ ജാഥയെ അനുഗമിച്ചിരുന്നു.
നവകേരള മാർച്ചിനെ അനുഗമിച്ചു മടങ്ങിയ ബൈക്ക് അപകടത്തിൽ പെട്ടു രണ്ടു യുവാക്കൾക്കു പരിക്ക്
തട്ടത്തുമല, ഫെബ്രുവരി 23: തട്ടത്തുമലയിൽ നിന്നും സ്വീകരണം കഴിഞ്ഞ് സ. പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനെ അനുഗമിച്ച് ആറ്റിങ്ങൽ മാമത്തു പോയിട്ടു മടങ്ങിയ ബൈക്ക് നഗരൂർ തേക്കിൻ കാടു വച്ച് ഒരു ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കു പറ്റി.
ബൈക്ക് ഓടിച്ചിരുന്ന തട്ടത്തുമല ആലുമ്മൂട്ടിൽ വീട്ടിൽ അർഷാദിന്റെ രണ്ടുകാലുകളിലും ഗുരുതരമായ ഒടിവു സംഭവിച്ചു. ബൈക്കിനു പുറകിലിരുന്ന തട്ടത്തുമല റസിയാ മൻസിലിൽ അനസിനും കാലിനും കൈക്കും പരിക്കേറ്റു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നവകേരള മാർച്ചിനു വൻ വരവേല്പു നൽകും
തട്ടത്തുമല, ഫെബ്രുവരി 22: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല ജംഗ്ഷനില്‍ നാളെ (ഫെബ്രുവരി 23-ന്) വന്‍ വരവേല്‍പ്പ്.
വന്പിച്ച അലങ്കരങ്ങലുംയി തട്ടത്തുമല ജംഗ്ഷന്‍ ഒരുങ്ങിയിരിയ്ക്കുന്നു. ബാന്റ് മേളം , കമ്പം, മറ്റു കലാരൂപങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, തിരുവനന്തപുരം മേയര്‍ ജയന്‍ ബാബു തുടങ്ങിയവര്‍ തട്ടത്തുമലയില്‍ എത്തി ഒരുക്കങ്ങള്‍ നിരീക്ഷിച്ചു.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ടൌണിലെ സ്വീകരണം കഴിഞ്ഞാണ് തട്ടത്തുമലയില്‍ എത്തിച്ചേരുന്നത്. ഇവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന സ്വീകരണ സ്ഥലമായ ആറ്റിങ്ങല്‍ മാമം ജംഗ്ഷനിലേയ്ക്ക് ആനയിക്കും.

Monday, February 2, 2009
ഇബ്രാഹിം കുഞ്ഞ് സാർ
ഇത് ഞാൻ ഒരു മകൻ എന്ന
നിലയിൽ എഴുതുന്നതല്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ മാറി നിന്ന് വീക്ഷിച്ച് മുമ്പൊരിൽക്കൽ
വെറുതെ എഴുതിവച്ചതാണ്. വാപ്പ പറഞ്ഞും ഉമ്മ പറഞ്ഞും നാട്ടുകാർ പറഞ്ഞും അറിഞ്ഞ കാര്യങ്ങളാണിവ.
ഇബ്രാഹിം കുഞ്ഞ് സാർ
തട്ടത്തുമല പ്രദേശത്തെ ഒരു എളിയ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകൻ.പൊതു സമ്മതനായ ഒരു സമൂഹ്യസേവകൻ എന്ന് പലരും വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്.. നാടിനും നാട്ടുകാർക്കും വേണ്ടി ഉഴിഞ്ഞു വച്ചജീവിതം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബത്തിൽ ആദ്യമായി സർക്കാർ ജോലി കിട്ടിയ അദ്ദേഹം അല്പം വിസ്തൃതമായ കുടുംബത്തിലും എല്ലാവർക്കും ആശ്രയവും അവസാനഅഭയവുമായിട്ടുണ്ട്.
ഗ്രന്ഥശാലാ പ്രവർത്തകൻ. തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുഖ്യസ്ഥാപകൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ വായന ശാലയ്ക്കു വേണ്ടി സമർപ്പിച്ചു എന്നു പറയുന്നത് അതിശയോക്തിയല്ല.വയോജന വിദ്യാഭ്യാസ രംഗത്തു് ഈ ലൈബ്രറി കേന്ദ്രീകരിച്ചു നടത്തിയ സേവനവും അവിസ്മരണീയമാണ്. എത്രയോ വൃദ്ധജനങ്ങളെ ഈ മനുഷ്യൻ അക്ഷരം പഠിപ്പിക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.
ഈ പ്രദേശത്ത് കമ്മ്യൂണിസ്റ്റു പാർടി കെട്ടിപ്പടുക്കുന്നതിലും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചൊക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. തട്ടത്തുമല ഗവർണ്മെന്റു സ്കൂൾ സ്ഥാപിയ്ക്കുന്നതിലും മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്.. ഈ പ്രൈമറി സ്കൂൾ യു. പി ആയും, എച്ച് എസ്സ് ആയും ഉയർത്തുന്നതിനും വേണ്ട പരിശ്രമങ്ങളിൽ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതേ സ്കൂളിൽതന്നെയാണ് ദീർഘകാലം എൽ.പി.സ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചതും. സുദീർഘമായ കാലത്തോളം തട്ടത്തുമല സ്കൂളിലാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അദ്ധ്യാപകനായി ജോലി ലഭിച്ച ആദ്യത്തെ കുറച്ചു നാളുകളും പ്രഥമ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചശേഷമുള്ള കുറച്ചു നാളുകളും ഒഴികെ സുദീർഘമായ കാലത്തോളവും തട്ടത്തുമല ഗവ.സ്കൂളിൽ തന്നെയാണു സേവനം അനുഷ്ഠിച്ചത്
.
സജീവ സി.പി.എം പ്രവർത്തകനായിരുന്നു. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവർത്തികൊണ്ട് തികഞ്ഞ ഗാന്ധിയനും ആയിരുന്നു. തികച്ചും സമാധാനപ്രിയൻ. കക്ഷി രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി സർവരാലും ആദരിയ്ക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനസേവനത്തിനുള്ള മാർഗ്ഗമായിത്തന്നെ സാറു കണ്ടിരുന്നു. ജനങ്ങളെ സേവിയ്ക്കുന്നതിലും, സഹായിക്കുന്നതിലും സാറിനു രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഉണ്ടായിരുന്നില്ല. എല്ലാ ജനങ്ങളും ഒരുപോലെ ആയിരുന്നു.
നാടക പ്രവർത്തകനും ആയിരുന്നു. സ്റ്റാർ തിയേറ്റേഴ്സിന്റെ മിക്ക നാടകങ്ങളുടേയും സംവിധായകനായിരുന്നു. പ്രദേശത്തെ ഏതു നല്ല കാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നു. ദളിതരുടെ ഉറ്റ തോഴൻ ആയിരുന്നു. അതിനാൽ ദളിതരുടെ പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചിരുന്നു. സമൂഹത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളോട് പ്രത്യേക ദയാവായ്പായിരുന്നു. നാനാജാതി മതസ്ഥർക്കും സ്വീകാര്യമായ വ്യക്തി വൈശിഷ്ട്യം. കെ.എം ലൈബ്രറിയുടെ എന്നത്തെയും രക്ഷാധികാരി. യാതൊരുവിധ സ്ഥാനമാനങ്ങളുടേയും പുറകേ പോകാൻ ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.വേറെയും ധാരാളം നല്ല അദ്ധ്യാപകർ ഈ പ്രദേശത്ത് ഉണ്ടെങ്കിലും ‘സാർ’ എന്ന് മാത്രം പറഞ്ഞാൽ തട്ടത്തുമലക്കാർക്ക് അർഥം ഇബ്രാഹിം കുഞ്ഞു സാർ എന്ന ഈ മാതൃകാ അദ്ധ്യാപകനാണ്. അവസാനം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പാപ്പാല എൽ.പി സ്കൂളിൽനിന്നും വിരമിയ്ക്കുമ്പോൾ ആ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ചേർന്ന് നല്ലൊരു പാരിതോഷികവും നൽകിയിരുന്നു. അതേ സമയം സമൂഹ്യ സേവനത്തിനു മുഴുവൻ സമയവും വീണ്ടു കിട്ടുന്നതിൽ സന്തോഷിച്ച് തട്ടത്തുമല ഗ്രന്ഥശാലാ പ്രവർത്തകർ ഗംഭീര സ്വീകരണം ഒരുക്കി വരവേല്പും നൽകി.

കിളിമാനൂർ പാപ്പാല നിന്നും
വർഷങ്ങൾക്കുമുമ്പേ മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള തട്ടത്തുമലയിലേയ്ക്കു കുടിയേറിയ
ദരിദ്ര കർഷക കുടുംബമായ പുളിമൂട് കുടുംബത്തിലെ അംഗമാണ്. അമ്മാവൻ ഇസ്മയില്പിള്ള വൈദ്യർ
പേരെടുത്ത അയ്യൂർവേദ വൈദ്യനും അതുവഴി നാട്ടിലെ സമ്പന്നനുമായിരുന്നു. സ്വാതന്ത്ര്യ സമര
പ്രവർത്തകനുമായിരുന്നു അമ്മാവൻ. അമ്മാവന്റെ വിശ്വസ്തനായിരുന്നു ഈ അനന്തിരവൻ. അമ്മാവന്റെ
നിലം പുരയിട്ങ്ങളിൽ ഉഴുതും കാളകളെ പൂട്ടിയും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണു വിദ്യാഭ്യാസം
ചെയ്തിരുന്നത്. മണ്ണെണ്ണ തീരുമെന്നു പറഞ്ഞു വീട്ടിൽ ചിമ്മിനി വിളക്ക് നൽകാത്തതിനാൽ
വീട്ടിന്റെ മുറ്റത്ത് ചൂട്ടു കത്തിച്ചിട്ടു് അതിന്റെ വെളിച്ചത്തിൽ പഠിച്ചിട്ടുണ്ട്.
ഭാര്യ ആരിഫാബീവി. രണ്ടു
മക്കൾ.ഒരാണും ഒരു പെണ്ണും. മകൻ പാരലൽ കോളേജ് നടത്തുന്നു.മകൾ കുടുംബിനി.തട്ടത്തുമലയിലും
അതിനടുത്തുള്ള വട്ടപ്പാറയിലും(ഭാര്യാഗൃഹം) മാറി മാറി താമസിച്ചിരുന്നു. ഇപ്പോൾ തട്ടത്തുമലയിൽ.
ഭാര്യയുടെ കുടുംബം വർഷങ്ങൾക്കു മുൻപേ കിളിമാനൂർ കിഴക്കടത്തുനിന്നും തട്ടത്തുമല നിന്നും
മൂന്നു കിലോമീറ്റർ ദൂരമുള്ള വട്ടപ്പാറയിൽ കുടിയേറിയതാണ്. ഇബ്രാഹിംകുഞ്ഞു സാറിന്റെ പിതാവ്
പരേതനായ അബ്ദുൽ ഖാദർ ചടയമംഗലം പോരേടം വലിയവീട്ടിൽ കുടുംബാംഗം ആയിരുന്നു. മാതാവു പരേതയായ
പാപ്പാല പുളിമൂടു വീട്ടിൽ ബീവിക്കുഞ്ഞ്.
നാട്ടിലെ ഏതൊരു പൊതു പരിപാടിയിലും മുഖ്യ ക്ഷണിതാവാണ് സാറ്. ഏതു തർക്ക വിഷയങ്ങളിലും പ്രശ്നങ്ങളിലും സാറിന്റെ അഭിപ്രായങ്ങൾ വിലമതിപ്പുള്ളതാണ്. കുടുംബ പ്രശ്നങ്ങൾ എത്രയെങ്കിലും സാറിന്റെ സമാധാന കോടതിയിൽ തീർപ്പാക്കപ്പെടുന്നു. കുട്ടികളെ എഴുത്തിനിരുത്താനും സാറുതന്നെ വേണമായിരുന്നു പലർക്കും. അളവറ്റ മനുഷ്യ സ്നേഹത്തിന്റെ നിറകുടമായിരുന്നു സാറ്. പൊതുപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉദാത്ത മാത്ര്ക. സ്നേഹത്തിനു കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതങ്ങളുടെയോ അതിർത്തിരേഖകൾ ഇല്ലെന്നു തന്റെ കർമ്മപഥങ്ങളിലൂടെ സാറു തെളിയിച്ചു.

പാപ്പാലനിന്നും തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ചെറുപ്പകാലം മുതൽ തട്ടത്തുമലയ്ക്കും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിസ്തുലമായ സേവനങ്ങൾ അനുഷ്ഠിച്ച സാറിനെ തട്ടത്തുമലയുടെ ശില്പി എന്നു പലരും വിശേഷിപ്പിയ്ക്കാറുണ്ട്.
Subscribe to:
Posts (Atom)