തട്ടത്തുമല നാട്ടുവർത്തമാനം

Thursday, March 5, 2009

2009 മാര്‍ച്ച് വാര്‍ത്തകള്‍, ഡയറി

സമ്പത്തിന്റെ തെരഞ്ഞെറ്റുപ്പു പ്രചരണത്തിന്ഇന്റെർനെറ്റ് ബ്ലോഗും


കിളിമാനൊർ, 2009 ഏപ്രിൽ 1: ആറ്റിങ്ങൽ പാർൾമെന്റ്മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ..സമ്പത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി പുതിയ രണ്ടു ബ്ലോഗുകൾ ആരംഭിച്ചിരിയ്ക്കുന്നു.


വോട്ട്ഫോർ സമ്പത്ത്‌, വോട്ട്ഫോർ ലെഫ്റ്റ് ഫ്രണ്ട്എന്നീ തലക്കെട്ടുകളിൽ രണ്ടു ബ്ലോഗുകൾ നിർമ്മിച്ചിട്ടുണ്ട്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി പഴയകുന്നുമ്മേൽ പഞ്ചായത്ത്തെരഞ്ഞെടുപ്പു കമ്മിറ്റിയ്ക്കു സമർപ്പിച്ചിരിയ്ക്കുന്ന ഈ ബ്ലോഗുകൾ നിർമ്മിച്ചതും നടത്തുന്നതും സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ..സജിം ആണ്.


ബ്ലോഗ് സൈറ്റുകളിൽ എത്താൻ ലോഗിൻ ചെയ്യേണ്ടത്‌ http://voteforsampath.blogspot.com, http://voteforleftfront.blogspot.com, http://www.cpimzindabad.blogspot.com എന്നീ യു.ആർ.എൽകളിലൂടെയാണ്.


സമ്പത്തിന്റെ ലോക്സഭാപ്രസംഗം ഈ ബ്ലോഗുകളിൽ നിന്നും ലഭിയ്ക്കും. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു വെബ്സൈറ്റ്, സി.പി.എം വെബ്സിറ്റ് , നവകേരളമാർച്ച് വെബ്സൈറ്റ് ,സമ്പത്തിന്റെ വെബ്സൈറ്റ് തുടങ്ങിയവയിലേയ്ക്ക്ഈ ബ്ലോഗുകളിൽനിന്നും ലിങ്കു നൽകിയിട്ടുണ്ട്‌.


തെരഞ്ഞെടുപ്പു കഴിഞ്ഞാലും സമ്പത്ത്ജയിച്ചാൽ അദ്ദേഹം എം.പി.എന്ന നിലയിൽ കിളിമാനൂർ മേഖലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ഈ ബ്ലോഗുകൾ തുടർന്നും നടത്താൻ താല്പര്യപ്പെടുന്നതായി ബ്ലോഗ്ഗർ ഇ..സജിം പറഞ്ഞു.


ഇന്റെർനെറ്റിലെ ഗൂഗിളിന്റെ ചുവരുകളിലാണ് ഈ ബ്ലോഗിംഗ്



തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.


കിളിമാനൂർ, 2009 മാർച്ച്‌ 31: ആറ്റിങ്ങൽ പാർളമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി കിളിമാനൂർ ജംഗ്ഷനിൽ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ ഉറ്ദ്ഘാടനം ചെയ്തു.

ഉത്സവം

തട്ടത്തുമല, മാര്‍ച്ച് 29: തട്ടത്തുമല ചായക്കാറുപച്ച ശിവപാർവ്വതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷം മാർച്ച്‌ 27,28,29 തീയതികളിൽ നടന്നു. ക്ഷേത്ര ചടങ്ങുകൾക്കായിരുന്നു ഇത്തവണ പ്രാധാന്യം. കലാപരിപാടികൾ ഉണ്ടായിരുന്നില്ല. എന്നാൽ അന്നദാനവും, സമൂഹപൊങ്കാലയും ആനയെഴുന്നള്ളത്തും പറയെടുപ്പും മറ്റും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു.

മരണം

രാജേഷ്

തട്ടത്തുമല, മാർച്ച്‌ 21: തട്ടത്തുമലമറവക്കുഴി രാജേഷ് ഭവനില്‍തുളസിയുടെയും രമണിയുടെയുംമകന്‍ രാജേഷ് (28) ദുബായില്‍നിര്യാതനായി. ഭാര്യ: സുനിത. മകള്‍: ദേവനന്ദ .ഏതാനും ദിവസം മുൻപ്‌ ലീവിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നാട്ടിൽ പാരലൽ കോളേജ് അദ്ധ്യാപകൻ ആയിരുന്നു. മാർച്ച്‌ 18-നാണ് മരണം സംഭവിച്ചതെന്ന്‌ അറിയുന്നു.

ഹവ്വാ ഉമ്മാള്‍

തട്ടത്തുമല, മാര്‍ച്ച് 16: തട്ടത്തുമല പെരുംകുന്നം പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഹവ്വാ ഉമ്മാള്‍ (75) സ്വവസതിയ‌ില്‍ വച്ചു മരണപ്പെട്ടു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ഹനീഫ . മക്കള്‍ - മജീദ് , ലത്തീഫ് (Late), സിദ്ദീക്ക്. മരുമക്കള്‍- മാജിദ , നസീമ. കബറടക്കം ഇന്നു രാത്രി ഇഷായ്ക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

സമ്പത്ത് കിളിമാനൂരില്‍ പര്യടനം നടത്തി.

കിളിമാനൂര്‍
, മാര്‍ച്ച് 15: ചിറയിന്‍കീഴ്‌ പാര്ളമെന്‍റ് ല്‍.ഡി.എഫ് സ്ഥാനാര്‍ഥി .സമ്പത്ത് ഇന്നു വൈകുംനേരം കിളിമാനൂര്‍ ടൌണില്‍ വോട്ടു ചോദിയ്ക്കുവാന്‍ എത്തി. എന്നാല്‍ മഴ കാരണം കുറച്ചു സമയം മാത്രമെ നടക്കാന്‍ സാധിച്ചുള്ളൂ. അതിനാല്‍ പര്യടനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി മടവൂരിലേയ്ക്ക് പോയി.

യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ ഇനിയും അറിവായിട്ടില്ല.

നബിദിനം

തട്ടത്തുമല, മാര്‍ച്ച് 9:ഇന്നു നബിദിനാഘോഷം ആയിരുന്നു. തട്ടത്തുമലയില്‍ മുസ്ലിം ജമാ അത്തിന്റേയും, അൽഹിദായ യത്തീം ഖാനയുടേയും ആഭിമുഖ്യത്തിൽ വെവ്വേറെ ഘോഷയാത്രകളും കലാ പരിപാടികളും മറ്റും നടന്നു.

മരണം


തട്ടത്തുമല,മാർച്ച് 6: തട്ടത്തുമല ലക്ഷം വീടു കോളനിയിൽ ചിൽക്കാ ബിജു (30) തികച്ചും അപ്രതീക്ഷിതമായി ഇക്കഴിഞ്ഞ രാത്രിപുലർച്ചേ മരണപ്പെട്ടു. സി.പി.എം പ്രവർത്തകൻ (ഗ്രൂപ്പ്‌ അംഗം) ആയിരുന്നു. ചന്തകളിൽ പച്ചക്കറി കച്ചവടമായിരുന്നു മുഖ്യതൊഴിൽ. വിവാഹിതനും പിതാവും ആണ്.

കടയ്ക്കൽ തിരുവാതിര

കടയ്ക്കൽ, മാർച്ച് 6 : ഇന്നു കടയ്ക്കൽ തിരുവാതിര മഹോത്സവം ആണ് .

ഉത്സവം


പാപ്പാല, മാർച്ച്‌ 6: പാപ്പാല വല്ലൂർ ശ്രീ ഉടയവൻ കാവു ക്ഷേത്രത്തിൽ ഇന്ന്‌ ഉത്സവം ആണ്.

സുഖമില്ല


ബ്ലോഗർ മൂന്നുനാലു ദിവസമായി പനിക്കിടക്കയിൽ ആണ്. കണ്ടതു ഡോ. സന്തോഷ് കുമാറിനെ (ക്ലീനിക്ക്‌, പാപ്പാല)

മരണം

കിളിമാനൂര്‍, മാര്‍ച്ച് 3: കിളിമാനൂര്‍ കുന്നുമ്മേല്‍ പഴവിള വീട്ടില്‍ സി.കെ.ഭാസി (53) നിര്യാതനായി. സി.പി.എം കുന്നുമ്മേല്‍ ബ്രാഞ്ച് അംഗം ആയിരുന്നു. ഭാര്യ :ഷീല. മക്കള്‍: വരുണ്‍, വര്‍ഷ.
സംസ്കാരം മാര്‍ച്ച് 4-ന് നടന്നു.

No comments: