ഇബ്രാഹിംകുഞ്ഞു സാറിന് സുഖമില്ല
തട്ടത്തുമല, മേയ് 24: അസുഖം ബാധിച്ച് കിളിമാനൂർ സരള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന തട്ടത്തുമല ശ്രീ. എ. ഇബ്രാഹിംകുഞ്ഞു സാറിനെ രാത്രി അസുഖം കൂടുതലായതിനെ തുടർന്നു മേയ് 17-നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു രാവിലെ ഡിസ്ചാർജു ചെയ്തു വീട്ടിൽ പോയി. മേയ് 21-നു മെഡിക്കൽ കൊളേജ് നെഫ്രോളജി ഓ.പിയിൽ കാണിച്ചു മടങ്ങി. അദ്ദേഹം വീട്ടിൽ ബെഡ് റെസ്റ്റിലാണ്.
മേയ്, 29-ന് എഴുതുന്നത്: പിന്നീട് വീണ്ടും രോഗം മൂർച്ഛിച്ച അദ്ദേഹത്തെ തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജു ചെയ്ത് വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. അസുഖം സുഖപ്പെട്ടുവരുന്നു.
മന്ത്രിസഭാ വാർഷികം
തിരനന്തപുരം, മേയ് 22; ഇടതുമുന്നണി മന്ത്രിസഭയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. കിളിമാനൂരിൽനിന്നും ഒരു ബസിൽ തിരുവനന്തപുരത്ത് ആളുപോയി.
വിജയത്തിന്റെ ആഹ്ലാദവും പരാജയത്തിന്റെ ക്ഷീണവും
തട്ടത്തുമല, മെയ് 22: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത പരാജയത്തിന്റെ ക്ഷീണത്തിലാണ് ഇടതുപക്ഷ പ്രവർത്തകർ. ആറ്റിങ്ങലിൽ യു.ഡി എഫ് സ്ഥാനാർത്ഥി തോറ്റെങ്കിലും യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദത്തിലും ആണ്.
വിവാഹം
തട്ടത്തുമല: തട്ടത്തുമല നെടുമ്പാറ ഷീനാ മൻസിലിൽ ശ്രീ. ഇ.എം. മുസ്തഫയുടേയും എ. ആരിഫാ ബീവിയുടേയും മകൻ ഷജീബും, പാങ്ങോട് ഉളിയംകോട് അൽഫി മൻസിലിൽ ശ്രീ. അബൂ ഷൈഹിന്റേയും ശ്രീമതി. ലൈലാബീവിയുടേയും മകൾ അൽഫിയും തമ്മില്ലുള്ള വിവാഹം 2009 മേയ് 17-ന് പാങ്ങോട് യത്തീംഖാന ആഡിറ്റോറിയത്തിൽ വച്ചു നടന്നു.
സി. പി. ഐ (എം) പ്രകടനം
കിളിമാനൂര്‍, മേയ് 6: ലാവ്ലിന്‍ വിഷയം ഉന്നയിച്ച് നാളെ കോണ്‍ഗ്രസ്സ് നടത്തുന്ന ഹര്‍ത്താലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രകടനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കിളിമാനൂര്‍ ടൌണിലും സി.പി.എം പ്രകടനം
ലാവ്ലിന്‍ വിഷയം: നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍
കിളിമാനൂര്‍, മേയ് 6: ലാവ്ലിന്‍ വിഷയം: (നാളെ മേയ് 7) കോണ്‍ഗ്രെസ്സ് ഹര്‍ത്താല്‍
വിവാഹം
തട്ടത്തുമല: തട്ടത്തുമല ചായക്കാര്‍പച്ച അശ്വതി ഭവനില്‍ ശ്രീ.സി.കെ. ഗോപാല കൃഷ്ണന്റേയും ശ്രീമതി. എസ്. അമ്പിളിയുടേയും മകള്‍ അശ്വതി കൃഷ്നയും, ചായക്കാര്‍പച്ച സജി ഭവനില്‍ ശ്രീമാന്‍. ശശിധരന്‍ പിള്ളയുടേയും ശ്രീമതി. സരസ്വതിഅമ്മയുടേയും മകന്‍ സജി കുമാറും തമ്മിലുള്ള വിവാഹം ഈ മാസം.
വിവാഹം
തട്ടത്തുമല: തട്ടത്തുമല നെടുമ്പാറ ഷീനാ മൻസിലിൽ ശ്രീ. ഇ.എം. മുസ്തഫയുടേയും എ. ആരിഫാ ബീവിയുടേയും മകൻ ഷജീബും, പാങ്ങോട് ഉളിയംകോട് അൽഫി മൻസിലിൽ ശ്രീ. അബൂ ഷൈഹിന്റേയും ശ്രീമതി. ലൈലാബീവിയുടേയും മകൾ അൽഫിയും തമ്മില്ലുള്ള വിവാഹം 2009 മേയ് 17-ന് പാങ്ങോട് യത്തീംഖാന ആഡിറ്റോറിയത്തിൽ വച്ചു നടക്കും.
വിവാഹം
കിളിമാനൂർ, മേയ് 3 : കിളിമാനൂർ, പാപ്പാല ലക്ഷ്മിശ്രീയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ. കിളിമാനൂർ ചന്ദ്രന്റേയും, ശ്രീമതി. വിജയലക്ഷ്മി അമ്മയുടേയും മകൻ പ്രവീണും, കല്ലമ്പലം, മാവിൻമൂട് അനുപമയിൽ സാഹിത്യകാരൻ ശ്രീ. ശശി മാവിൻ മൂടിന്റേയും, ശ്രീമതി. ജയകുമാരിയുടേയും മകൾ വിനീതയും തമ്മിലുള്ള വിവാഹം കല്ലമ്പലം ജെ.ജെ. ആഡിറ്റോറിയത്തിൽ വച്ചു നടന്നു.
വിവാഹം
തട്ടത്തുമല, മേയ് 3: തട്ടത്തുമല പ്രതിഭാ സ്ചൂളിൽ (പ്രതിഭാ മന്ദിരം) ശ്രീ. കെ. രാജേന്ദ്രന്റേയും ശ്രീമതി. വി. സുഷമയുടേയും മകൻ പ്രവീന്‍രാജും കടയ്ക്കാവൂര്‍, പാണന്റെമുക്ക് അന്നവിള വീട്ടില്‍ ശ്രീമാന്‍ ആര്‍. ശശാങ്കന്റേയും, ശ്രീമതി. എസ്. ലളിതയുടേയും മകള്‍ അനുവും തമ്മിലുള്ള വിവാഹം നിലയ്ക്കാമുക്ക് ഇന്ദിരാ ആഡിറ്റോറിയത്തില്‍ ഇന്നു നടന്നു.
No comments:
Post a Comment