2009 ജൂൺ വാർത്തകൾ
മരണം
തട്ടത്തുമല, ജൂൺ 23: തട്ടത്തുമല ചിഞ്ചു റൈസ് മിൽ ഉടമയുടെ ഭാര്യാമാതാവും, പരേതനായ കീഴ്പേരൂർ, തകഴി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആളുടെ ഭാര്യയുമായ വൃദ്ധമാതാവ് എം.സി റോഡിനോടു ചേർന്നുള്ള ഉയർന്ന തിട്ടപ്പുറത്തുനിന്നും താഴേയ്ക്കു വീണ് മരണപ്പെട്ടു.
ഗ്രാമസഭ
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ ജൂൺ 21 തിങ്കളാഴ്ച തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു.
വിവാഹം
തട്ടത്തുമല ഇടക്കരിക്കകം ഷാൻ മന്ദിരത്തിൽ പരേതനായ സെയ്നുലാബ്ദീന്റെയും നബീസാബീവിയുടെയും മകൻ ഷാനും കടയ്ക്കൽ ഐരക്കുഴി അസിം മൻസിലിൽ അഷ്റഫിന്റെയും നസീറാബീവിയുടെയും മകൾ അൻസിയും തമ്മിലുള്ള വിവാഹം 2009 ജൂൺ 29 തിങ്കളാഴ്ച കടയ്ക്കൽ ശ്രീശൈലം ആഡിറ്റോറിയത്തിൽ.
സി.പി.എം പ്രകടനം
തട്ടത്തുമല, ജൂൺ 19: ബംഗാളിലെ മാവോയിസ്റ്റ് അക്രമങ്ങളിൽ പ്രതിഷേധിച്ച് കിളിമാനൂരിലും ടൌൺ കേന്ദ്രീകരിച്ച് സി.പി.എം പ്രകടനം നടന്നു.
ധനസഹായം വിതരണം ചെയ്തു
തട്ടത്തുമല, ജൂണ്‍ 14: ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ യു.എ.ഇ യില്‍ ഉള്ള മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ കുടുംബംഗളിലെ അംഗംഗളുടെ നേതൃത്വത്തില്‍ യു.എ.ഇ യില്‍ തന്നെയുള്ള തട്ടത്തുമല സ്വദേശികളില്‍ നിന്നും സംഭരിച്ച് അയച്ച തുക അവരുടെ നിര്‍ദ്ദേശാനുസരണം തട്ടത്തുമല മറവക്കുഴി റെസിഡെന്‍സ് അസോസിയേഷന്‍ മുഖാന്തരം വിതരണം ചെയ്തു.
കിളിമാനൂര്‍ എം.എല്‍.എ ശ്രീ. എന്‍.രാജന്‍ ആണ് എം.ആര്‍.എ അങ്കണത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വ്വഹിച്ചത്.
മരണപ്പെട്ട രാജേഷിന്റെ കുഞ്ഞിന് ഇരുപത്തയ്യായിരം രൂപ നല്‍കി. പതിനെട്ട് വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ഈ തുകയും പലിശയും അടക്കം ഉള്ള തുക കുട്ടിയ്ക്ക് ലഭിയ്ക്കും. രാജേഷിന്റെ മാതാവിനും അയ്യയിരം രൂപയുടെ ചെക്കു നല്‍കി.
മരണപ്പെട്ട തട്ടത്തുമല ലക്ഷം വീടു സ്വദേശിയായിരുന്ന ബിജുവിന്റെ വിധവയ്ക്ക് അയ്യായിരം രൂപയുടെ ചെക്കു നല്‍കി.
കൂടാതെ യത്തീം ഖാനയ്ക്കു സമീപം ചായക്കട നടത്തുന്ന ദാമോദരന്‍ നായര്‍ക്കും അയ്യായിരം രൂപയുടെ ചെക്കു നല്‍കി.
എം.ആര്‍.എ സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. പ്രെസിഡെന്റ് സി.ബി. അപ്പു പ്രവാസികളുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി.എല്‍.അജീഷ്, ശ്രീകല എന്നിവരും, എം.ആര്‍.എ ഭാരവാഹികളില്പെടുന്ന ശ്രീ. അസീസ്സ്, പള്ളം ബാബു, ഭാര്‍ഗവന്‍സാര്‍, എന്നിവരും ഫ്രാക്കു പ്രെസിഡെന്റും സംസാരിച്ചു. ഇ.എ.സജിം കൃതജ്ഞത പറഞ്ഞു.
സ്കൂളുകൾ തുറന്നു
തട്ടത്തുമല, ജൂൺ 1 : മദ്ധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നു തുറന്നു.
ദേശാഭിമാനി എന്റെ പത്രം
തട്ടത്തുമല, ജൂൺ 3: തട്ടത്തുമല ഗവ. എച്ച്.എസ്.എസ്സിൽ ‘ദേശാഭിമാനി എന്റെ പത്രം` പരിപാടി സി.പി.എം തിരു: ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.
No comments:
Post a Comment