തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, September 1, 2009

2009 സെപ്റ്റംബർ വാർത്തകൾ

2009 സെപ്റ്റംബർ വാർത്തകൾ

എം.ആർ.എ ജൂനിയർ വിംഗ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും

തട്ടത്തുമല, സെപ്റ്റംബർ 3: മറവക്കുഴി എം.ആർ.എ ജൂനിയർ വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9.30-ന് എം.ആർ.എ ഓഫീസ് അങ്കണത്തിൽ വച്ച് എം.ആർ.എ രക്ഷാധികാരി ശ്രീ.ഭർഗ്ഗവൻ സാർ നിർവ്വഹിച്ചു. ജൂനിയർ വിംഗ് പ്രസിഡന്റ് സജിൻ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ ഭാരവാഹികളായ എസ്.സലിം, അബ്ദുൽ അസീസ്, ഷൈലാ ഫാൻസി, രാജസേനൻ, ജോഷ്വാ, ഇ.എ.സജിം എന്നിവർ ആശസാ പ്രസംഗം നടത്തി. ജൂനിയർ വിംഗ് സെക്രട്ടറി അഖിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷെമിൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. കുട്ടികളും മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുത്തു.

വൈകുന്നേരം 5.30-നു പുറമെനിന്നു വിളിച്ച കലാകാരന്മാരുടെ മിമിക്സ് ഉണ്ടായിരുന്നു.(പ്രതീഷും കൂട്ടുകാരനും.) തുടർന്ന് സമാപന സമ്മേളനം എം.ആർ.എ സെക്രട്ടറി സി.ബി.അപ്പു നിർവ്വഹിച്ചു. എസ്.ലാബറുദീൻ, പള്ളം ബാബു, എസ്. സലിം, അബ്ദുൽ അസീസ്, ജോഷ്വാ, രാജസേനൻ, ഷൈലാ ഫാൻസി, സി.ബി.അനിൽകുമാർ, ഭാർഗ്ഗവൻ സാർ, ഇ.എ.സജിം എന്നിവർ സംസാരിച്ചു. ശ്രീ. പള്ളം ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സജിൻ വാഹിദ് അദ്ധ്യക്ഷനായിരുന്നു. ഷെമിൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.

മരണം

തട്ടത്തുമല, സെപ്റ്റമ്പർ 2: തട്ടത്തുമല ചായക്കാർപച്ചയിൽ ആർ.വിജയകുമാറിന്റെയും (ലൈബ്രറേറിയൻ), ഡ്രൈവർ ഉണ്ണിയുടെയും ഒരു സഹോദരിയുടെ ഭർത്താവ് അപ്പു എന്നു വിളിയ്ക്കപ്പെട്ടിരുന്ന ആൾ മരണപ്പെട്ടു. ആർ.കെ.വി ബസിലെ കണ്ടക്ടർ ആയിരുന്നു. ഏതാനും ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യയും രണ്ടുമക്കളും ഉണ്ട്. മൃതുദേഹം ഇന്നു പുലർച്ചെതന്നെ സംസ്കരിയ്ക്കും.

നാടൻപന്തുകളി മത്സരം

തട്ടത്തുമല, സെപ്റ്റമ്പർ 2 (തിരുവോണം): തട്ടത്തുമല കെ.എം.ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി മത്സരം നടന്നു. ഏതാനും വർഷം നടത്താതിരിയ്ക്കുകയായിരുന്ന നാടൻപന്തുകളി ഇത്തവണ മുതൽ പുനരാരംഭിച്ചിരിയ്ക്കുകയാണ്. തട്ടത്തുമല പടിഞ്ഞാറേ റോഡിൽ മറവക്കുഴിയിൽ (ഫാൻസിയുടെ വീട്ടിനു മുന്നിൽ) റോഡിലാണ് പരിപാടി നടന്നത്‌. രാവിലെ 9 മണിയ്ക്കു ആരംഭിച്ച മത്സരം ഉച്ചയ്ക്ക് 1 മണിയ്ക്ക് സമാപിച്ചു.

ഒന്നാം സമ്മാനം അടയമൺ പുലരി വായനശാലയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം തട്ടത്തുമല മറവക്കുഴി ടീമിനു ലഭിച്ചു. നല്ല കളിക്കാരനുള്ള ട്രോഫി അടമൺ പുലരിയ്ക്കു തന്നെ ലഭിച്ചു. ഒന്നാം സമ്മാനം പള്ളം ബാബു സ്പോൺസർ ചെയ്ത പള്ളം രാമക്രിഷ്ണപിള്ള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലബ്രറി വക 750 രൂപ കാഷ് അവാർഡും. രണ്ടാം സ്ഥാനം മാവിള ബിജു സ്പോൺസർ ചെയ്ത ട്രോഫിയും ലൈബ്രറിവക 350 രൂപ കാഷ് അവാർഡും. നല്ല കളിക്കാരനു ലൈബ്രറി വക ട്രൊഫി.

സമ്മാനങ്ങൾ കളിസ്ഥലത്തു വച്ച് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി അഡ്വ.എസ്. ജയച്ചന്ദ്രൻ, പള്ളം ബാബു, എം.ആർ.അഭിലാഷ്, ഷെമീർ വട്ടപ്പാറ, എസ്. മഹേന്ദ്രൻ, എസ്. സലിം മുതലായവർ സംബന്ധിച്ചു. ജി.ജയശങ്കർ നന്ദി പറഞ്ഞു.

ശാസ്താംപൊയ്ക ഓണാഘോഷം

തട്ടത്തുമല, സെപ്റ്റംബർ 2: ശാസ്താം പൊയ്കയിൽ താഴ്വാരം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു.

അത്തപ്പൂക്കള മത്സരം


തട്ടത്തുമല, സെപ്റ്റമ്പർ 1: മറവക്കുഴി റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം നടന്നു.

രാവിലെ
എട്ടര മണിയോടെ മത്സരത്തിന് അത്തപ്പൂകളമിട്ട വീടുകൾ എം.ആർ. ഭാരവാഹികളും ജഡ്ജിമാരും സന്ദർശിച്ചു. ലേഖ ടീച്ചർ , ഗിരിജ ടീച്ചർ , ചന്ദ്ര സേനൻ എന്നിവരായിരുന്നു ജഡ്ജസ്. പ്രസിഡന്റ് എസ്.സലിം, സെക്രട്ടറി സി.ബി. അപ്പു, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ അബ്ദുൽ അസീസ്, ..സജിം ഏതാനും ജൂനിയർവിംഗ് പ്രവർത്തകർ എന്നിവരാണ് ജഡ്ജസിനൊപ്പം പൂക്കളങ്ങൾ സന്ദർശിച്ചത്.

ആകെ
അഞ്ച് വീടുകളിലായി അഞ്ച് അത്തപ്പൂക്കളങ്ങളാണുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ തന്നെ എം.ആർ. ആസ്ഥാനമന്ദിരത്തിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു. എം.ആർ. വാർഷിക സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

ഇത്തവണ വമ്പിച്ച വിലക്കുറവ്


ഓണത്തിന് ഇത്തവണ പൊതു വിപണികളിൽ നിന്ന് വമ്പിച്ച വിലക്കുറവിൽ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞു. ഓപ്പൺ മാർക്കറ്റിൽ വൻ വിലക്കയറ്റം നില നിൽക്കവേയാണ് ഇത്. സർക്കാർ കാര്യക്ഷമമായി ഇടപെട്ടതുകൊണ്ടാണ് വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിഞ്ഞത്. ഒരു ഗവർണ്മെന്റു വിചാരിച്ചാൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാൻ കഴിയും എന്ന് തെളിയിക്കപ്പെട്ടിരിയ്ക്കുകയാണ്. ഇപ്പോഴത്തെ വിലക്കുറവ് ജനം സമ്മതിച്ചിരിയ്ക്കുന്നു. എന്നാൽ ഓണം കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പോൾ പ്രവചിയ്ക്കാനാകില്ല. രാജ്യം മുഴുവൻ വൻ വിലക്കയറ്റം ആണ്.

വിവാഹം

കടയ്ക്കൽ, സെപ്റ്റമ്പർ 12: മുമ്പ് തട്ടത്തുമല താമസിച്ചിരുന്ന (ഇപ്പോൾ കടയ്ക്കൽ കാര്യം മൈലാടും കുന്ന് വീട്‌, ഇടത്തറ പി.ഓ) കെ.പി.ദിനേശിന്റെ (കെ.എസ്.എഫ്. ഇ) വിവാഹം കിഴക്കുംഭാഗം ഐറിഷ് ആഡിറ്റോറിയത്തിൽ നടന്നു. വധു ചോഴിയക്കോട് അരിപ്പ പുത്തൻ വീട്ടിൽ മിത്രന്റെയും, ജയയുടെയും മകൾ ലക്ഷ്മി.

സി.പി.എം ഏരിയാ ജാഥ

തട്ടത്തുമല, സെപ്റ്റംബർ 22: ആസിയാൻ കരാറിനെതിരെയും, മനുഷ്യചങ്ങലയുടെ പ്രചരണത്തിനുവേണ്ടിയും സി.പി.എം കിളിമാനൂർ ഏരിയാ ജാഥ. തട്ടത്തുമല യിൽ രാവിലെ ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 22,23, 24 തീയതികളിലാണ് ജാഥ നടന്നത്‌.



മരണം

സെപ്റ്റംബർ
24: തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ മുസ്തഫയുടെ രണ്ടാമത്തെ മകളും മുത്തു നുജൂമിന്റെ (നസീം) രണ്ടാമത്തെ സഹോദരിയുമായ വർക്കല നരിക്കല്ലിൽ താമസിയ്ക്കുന്ന സാജിറയുടെ(സപ്പ്) ഭർത്താവ് ജാഫർ(ഉദ്ദേശം 50 വയസ്സ് ) ഹൃദയാഘാതം വന്ന് മരണപ്പെട്ടൂ.

ആഘോഷം

സെപ്റ്റമ്പർ 28: പാങ്ങൽത്തടം: പാങ്ങൽത്തടത്തിൽ പൂജാ അവധി കണക്കാക്കി ആഘോഷം. രണ്ടു ദിവസത്തെ പരിപാടികൾ. വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി, നാടകം മുതലായവ ഉണ്ടായിരുന്നു. നാടകം ഇരുപത്തിയെട്ടാം തീയതി തിങ്കളാഴ്ച ആയിരുന്നു.

ഇരുപത്തിയെട്ടാം ഓണാഘോഷം

സെപ്റ്റമ്പർ 29: വാഴോട്‌: വാഴോട് ഇരുപത്തിയെട്ടാം ഓണം പ്രമാണിച്ച് ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങൾ , മുളയിൽ കയറ്റം, വടംവലി, ചെറിയ മിമിക്സ് എന്നിവ ഉണ്ടായിരുന്നു. മിമിക്സിന്റെ റിഹേഴ്സൽ തട്ടത്തുമല കെ.എം. ലൈബ്രറിയിൽ വച്ചായിരുന്നു.

No comments: