ഒരു കവിത പറയാം
(അഡോബ് ഫ്ലാഷ് പ്ലേയർ ഉണ്ടെങ്കിലെ ഇതു കേൾക്കാൻ കഴിയുകയുള്ളു)
KAVITHA | Upload Music
ഹൃദയഭൂമി
മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;
കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !
കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !
മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!
2 comments:
കൊള്ളാം.
കൊടുത്തു വാങ്ങുവാൻ ഇന്നാർക്കും തൽപര്യമില്ലല്ലോ.
കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
നിർത്തുകില്ലവിടെ എന്നണോ?
ആശംസകൾ
Sulthan | സുൽത്താൻ
സാറേ,
കവിത കേട്ട് വായിച്ചു. നന്നായിരിക്കുന്നു.
Post a Comment