ചായക്കാർപച്ച ഉത്സവം
തട്ടത്തുമല, മാർച്ച് 19: തട്ടത്തുമല ചായക്കാർപച്ച ശിവപാർവ്വതീ ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവം മാർച്ച് 19, 20 തീയതികളിലാണ്. 19-ന് ക്ഷേത്രച്ചടങ്ങുകളും അന്നദാനവും മറ്റും. 20-ന് ക്ഷേത്രച്ചടങ്ങുകൾക്കു പുറമേ എഴുന്നള്ളത്തും മറ്റ് കലാപരിപാടികളും മറ്റും നടക്കും. രാത്രി നാടകമുണ്ട്. കൊച്ചിൻ ആദിത്യ അവതരിപ്പിക്കുന്ന ആദ്യ വള്ളുവൻ എന്ന നാടകമാണ്.
ചായക്കാർപച്ച പുതിയതടം
തട്ടത്തുമല, മാർച്ച് 19: ചായക്കാർപച്ച ശിവപാർവ്വതീ ക്ഷേത്രത്തിനു സമീപത്തു നിന്ന് മറവക്കുഴിയിൽ ഫാൻസിവാതുക്കൽ ചെന്നു ചേരുന്ന പുതിയ തടത്തിന്റെ നിർമ്മാണം തുടങ്ങി വച്ചിട്ടുണ്ട്. തടം തുടങ്ങുന്നിടത്ത് ഒരു വസ്തു ഉടമ സ്റ്റേ വാങ്ങിയിയതിനാൽ ഉള്ള തടസ്സവും, തടം അവസാനിക്കുന്ന ഭാഗത്ത് വസ്തു വിട്ടു കൊടുക്കാൻ അവിടുത്തെ വസ്തു ഉടമകൾ അനുവദിക്കാത്തതും സംബന്ധിച്ച പ്രസ്നങ്ങൾ പരിഹരിക്കാൻ പൊതു പ്രവർത്തകർ ശ്രമിച്ചു വരുന്നു.
കെ.എം ലൈബ്രറി കെട്ടിട നിർമ്മാണം
തട്ടത്തുമല, മാർച്ച് 19: : കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. പഴയകെട്ടിടം പുതുക്കി നിർമ്മിച്ചു. മുകളിൽ ആംഗ്ലയർ കെട്ടി ഹാൾ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ ഇരുനില കെട്ടിടത്തിൽ ഇനി വയറിംഗ് ജോലികളേ ബാക്കിയുള്ളു. വായനശാലയോട് അനുബധിച്ചുള്ള റേഡിയോ പാർക്കിൽ റ്റി.വി വയ്ക്കാനുള്ള സംവിധാനം ആയി. പാർക്കിൽ ഇരിക്കാനുള്ള ഇടത്ത് മേൽക്കൂരയും നിർമ്മിച്ചു. ഇപ്പോൾ വായന ശാലയുടെ മുഖച്ഛായ മാറി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പുതിയ പുസ്തകങ്ങൾ വാങ്ങി
തട്ടത്തുമല മാർച്ച് 19: തട്ടത്തുമല കെ.എം ലൈബ്രറിയിൽ ഈ വർഷത്തെ ഗ്രാന്റ് തുകയ്ക്കുള്ള പുസ്തകങ്ങൾ മാര്‍ച്ച് 12-ന് വാങ്ങി.
കൈലാസം സൈഡ് വാൾ
തട്ടത്തുമല, മാര്‍ച്ച് 19: കൈലാസം തേരിയടിവാരത്ത് ഒരു ഭാഗത്ത് സൈഡ് വാൾ കെട്ട് പുരോഗമിക്കുന്നു. പൊതുമരാമത്ത് വർക്കാണ്. ചില തർക്കങ്ങൾ ഉണ്ടായത് നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ട് പരിഹരിച്ചു.
No comments:
Post a Comment