സ്ഥാനാർത്ഥികൾ
തട്ടത്തുമല വാര്‍ഡ്
തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മറവക്കുഴി ഗിരിജ കുമാരി (സി.പി.ഐ) മത്സരിക്കുന്നു. പട്ടാളം മുരളിയുടെ ഭാര്യയാണ് റിട്ടയേർഡ് ടീച്ചറായ ഗിരിജ കുമാരി. ചായക്കാർപച്ചയിലെ അംബികയാണ് (മണിയുടെ ഭാര്യ) യു.ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്)
കിളിമാനൂർ ജില്ലാ ഡിവിഷനിൽ കെ.രാജേന്ദ്രൻ
കിളിമാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കിളിമാനൂർ ഡിവിഷനിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്തിയായി കെ. രാജേന്ദ്രൻ (സി.പി.എം) മത്സരിക്കുന്നു. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിൽ മത്സരിക്കുന്നത് ആരെന്ന് വ്യക്തമായിട്ടില്ല. ജെ.എസ്.എസിനാണ് സീറ്റെന്ന് കേൾക്കുന്നു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ തട്ടത്തുമല ഉൾപ്പെടുന്ന വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആയി. ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്) ചായക്കാർപച്ച മണിയുടെ ഭാര്യയും കുട്ടൻപിള്ളയുടെ മകളുമായ അംബികയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മറവക്കുഴി ഗിരിജ കുമാരി (സി.പി.ഐ) മത്സരിക്കുന്നു. പട്ടാളം മുരളിയുടെ ഭാര്യയാണ് റിട്ടയേർഡ് ടീച്ചറായ ഗിരിജ കുമാരി. ആദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന അഡ്വ. ഷീന പ്രചരണം തുടങ്ങിയിരുന്നെങ്കിലും സ്വന്തം പ്രൊഫഷനുമായി ബന്ധപ്പെട്ട അസൌകര്യങ്ങളും മറ്റും കണക്കിലെടുത്ത് പിന്മാറി. പിന്നീട് ചായക്കാർപച്ചയിലെ സുനിമോളെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചെങ്കിലും ആ കുട്ടിയും പിന്മാറുകയായിരുന്നു.
രണ്ടാം വാർഡിൽ (പറണ്ടക്കുഴി) എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐ (എം) -ലെ റഹിയാനത്ത് ബീവിയും യു,ഡി.എഫ് സ്ഥാനാർത്ഥി (കോൺഗ്രസ്സ്) ബ്രഹ്മദത്തയും ആണ്.
മൂന്നാം വാർഡിൽ (ചെമ്പകശേരി) എൽ.ഡി.എഫ് സ്ഥാനാർത്ഥി സുമയും (സി.പി.എം), യു.ഡി. എഫിൽ കോൺഗ്രസ്സ്) സ്ഥാനാർത്ഥി അനിതാ സാമും തമ്മിലാണ് മത്സരം.
പപ്പാല മണലേത്തുപച്ച പതിനേഴാം വാർഡിൽ ജി.
എൽ അജീഷും (
സി.
പി.
ഐ)
ശോഭയും (
കോൺഗ്രസ്സ്)
തമ്മിലും പപ്പാല അതിനടുത്ത വാർഡിൽ ജി.
വിക്രമനും (
സിപി.
എം),
എ.
ഷിഹാബുദീനും (
കോൺഗ്രസ്സ്)
തമ്മിലാണ് മത്സരം.
ഡി.വൈ.എഫ്. ഐ നേതാവ് ഹരീഷ് ഷെഡ്ഡിൽക്കടയിലും മുൻ പറണ്ടക്കുഴി മെമ്പർ രതീഷ് (സി.പി.എം) കുളപ്പാറ വാർഡിലും മത്സരിക്കുന്നു.
തട്ടത്തുമല ഉൾപ്പെടുന്ന കിളിമാനൂർ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ കെ.രാജേന്ദ്രൻ (സി.പി.എം) എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്.
കവിതാ സി.ഡി പ്രകാശനം
കിളിമാനൂർ, സെപ്റ്റംബർ 19: ചെഗുവേരാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണൻ കുട്ടി മടവൂരിന്റെ ‘നേര്’ എന്ന കവിതാ സി.ഡി പ്രകാശനവും കവിസമ്മേളനവും വൈകുന്നേരം കിളിമാനൂർ ടൌൺ യു.പി.എസിൽ നടന്നു. കുരീപ്പുഴ ശ്രീകുമാർ സമ്മേളനത്തിന്റെ ഉദ്ഘാടനവും സി.ഡി പ്രകാശനകർമ്മവും നിർവ്വഹിച്ചു. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.എൽ അജീഷ് സ്വാഗതം പറഞ്ഞു. കവിയരങ്ങിൽ കുരീപ്പുഴ ശ്രീകുമാർ, ഉമ്മന്നൂർ ഗോപാലകൃഷ്ണൻ, കുടിയേല ശ്രീകുമാർ, കീഴാർ മുരളി, ദീപക് ചന്ദ്രൻൻ മങ്ങാട്, കൃഷ്ണൻ കുട്ടി മടവൂർ എന്നിവർ പങ്കെടുത്തു. പി.ഹരീഷ് കൃതജ്ഞത പറഞ്ഞു.
വിവാഹം
തട്ടത്തുമല, സെപ്റ്റംബർ 19: തട്ടത്തുമല സബീർ മൻസിലിൽ ജെ.സൈനുലാബ്ദീന്റെയും, എ. മെഹ്ബൂബാ ബീവിയുടെയും മകൻ സബീറും നിലമേൽ ബംഗ്ലാം കുന്ന് എൻ.കെ ഹൌസിൽ എൻ.കെ. അബ്ദുൽ വാഹിദിന്റെയും ഷാനിഫാ ബീവിയുടെയും മകൾ മുഹസിനാ ബീവിയും തമ്മിലുള്ള വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ നടന്നു.
ചെഗുവേര സാംസ്കാരിക സമിതി
കിളിമാനൂർ, സെപ്റ്റംബർ 16: കിളിമാനൂർ കേന്ദ്രീകരിച്ച് പുരോഗമന ചെഗുവേര സംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപീകരിച്ചു. സെപ്റ്റംബർ 16 വ്യാഴാഴ്ച വൈകുന്നേരം കിളിമാനൂർ ബോസ് ആൻഡ് രജീവ് പാരലൽ കോളേജിൽ രൂപീകരണ യോഗം കൂടി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഭാവി പരിപാടികൾ ആലോചിക്കുകയും ചെയ്തു. ഭാരവാഹികൾ ജി.എൽ. അജീഷ് (പ്രസിഡന്റ്), നിതിൻ (വൈസ് പ്രസിഡന്റ്), പി.ഹരീഷ് (സെക്രട്ടറി), ജി. ജയശങ്കർ (ജോയിന്റ് സെക്രട്ടറി) അനിൽ കുമാർ (ട്രഷറർ).
സെപ്റ്റംബർ 19-
നു നടക്കുന്ന കവി കൃഷ്ണൻ കുട്ടി മടവൂരിന്റെ കവിതകളുടെ സി.
ഡി പ്രകാശനമാണ് ആദ്യത്തെ പൊതു പരിപാടി.
വിവാഹം
സെപ്റ്റംബർ 16: പെരുംകുന്നം ഷാഫി മൻസിലിൽ മുഹമ്മദ് ഇല്ല്യാസിന്റെയും ഉമൈറത്ത് ബീവിയുടെയും മകൾ ഷബ്നയും തേവന്നൂർ ചരുവിള പുത്തൻ വീട്ടിൽ മർഹും കാസിം കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൻ നൌഷാദും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 16 വ്യാഴാഴ്ച നിലമേൽ എസ്.എച്ച് ആഡിറ്റോറിയത്തിൽ
നടന്നു.
എ.സി ചെല്ലപ്പൻ അന്തരിച്ചു
സെപ്റ്റംബർ 13: കിളിമാനൂരിലെ സി.പി.എം നേതാവും കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമയിരുന്ന എ.സി. ചെല്ലപ്പൻ സെപ്റ്റംബർ 13-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. കുറെ നാളുകളായി അസുഖബാധിതനായിരുന്നു. കിളിമാനൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തിയ എ.സി.ചെല്ലപ്പൻ സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളിരംഗത്തായിരുന്നു പ്രധാന പ്രവർത്തനം. എന്നാൽ ഏതാനും വർഷം മുൻപ് പ്രാദേശികമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് സി.പി. എമ്മുമായി തെറ്റിപ്പിരിഞ്ഞ് ആർ.എസ്.പിയിലും പിന്നീട് കോൺഗ്രസ്സിലും ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. അടുത്തകാലത്തായി ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി വലിയ ബന്ധം ഇല്ലായിരുന്നെങ്കിലും പൊതുജന സേവനരംഗത്ത് സജീവമായിരുന്നു.
വിവാഹം
സെപ്റ്റംബർ 3: ചായക്കർപച്ച ഇന്ദീവരത്തിൽ ജെ.ലീലയുടെയും വല്ലൂർ രജീ ഭവനിൽ എൻ. രാധാകൃഷ്ണന്നായരുടെയും ജെ.സുശീലയുടെയും മകൻ രാജേഷും തമ്മിലുള്ള വിവാഹം 2010 സെപ്റ്റംബർ 3-ന് കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടന്നു.
വിവാഹം
സെപ്റ്റംബർ 9:പറണ്ടക്കുഴി പ്രീതാ മന്ദിരത്തിൽ പരേതനായ പ്രഭാകരൻ നായരുടെയും വിജയകുമാരിയുടെയും മകൾ പ്രിയാമോളും (ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപിക) തിരുവനന്തപുരം അമ്പലത്തറ റ്റി.സി 48/1062, സൂര്യയിൽ ശ്രീമാൻ എ.ജനാർദ്ദനൻ നായരുടെയും പരേതയായ കെ.ശാന്തകുമാരി അമ്മയുടെയും മകൻ ജെ.എസ്. ജയരാജും തമ്മിലുള്ള വിവാഹം 2010 സെപ്റ്റംബർ 9-ന് കിളിമാനൂർ ശ്രീനാരായണ ആഡിറ്റോറിയത്തിൽ നടന്നു.
മരണം
തട്ടത്തുമല,
സെപ്റ്റമ്പർ 7:
തട്ടത്തുമല ബീമാ മൻസിൽ പരേതനായ അബൂബേക്കറിന്റെ (
ബേക്കർ സാർ)
ഭാര്യയും,
കിളിമാനൂർ മാഷ് മോട്ടേഴ്സ് പ്രൊപ്പറൈറ്ററായിരുന്ന പരേതനായ മുഹമ്മദാലിയുടെയും ഹാജർ ഉമ്മയുടെയും മകളുമായ സുബൈദാബീവി (65) നിര്യാതയായി.
ഇന്ന് സെപ്റ്റമ്പർ 7
തിങ്കളാഴ്ച പുലർച്ചെ കിളിമാനൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
ഖബറടക്കം വൈകിട്ട് മൂന്നു മണിക്ക് തട്ടത്തുമല മുസ്ലിം ജമാ-
അത്ത് ഖബർസ്ഥാനിൽ നടന്നു.
മക്കൾ :
ജസീനാ ബീവി,
ബീമാ ബീവി.
മരുമക്കൾ:
സലാഹുദീൻ,
ഷാഹുൽ ഹമീദ്.
ചെറുമക്കൾ തൻസി,
തഫ്സീന,
തൌഫിയ,
ഷബാന.
പിതാവ്:
കിളിമാനൂർ മാഷ് മോട്ടേഴ്സ് പ്രൊപ്പറൈറ്ററായിരുന്ന പരേതനായ മുഹമ്മദാലി.
മാതാവ് ഹാജർ ഉമ്മ.