ചെഗുവേര സാംസ്കാരിക സമിതി
കിളിമാനൂർ, സെപ്റ്റംബർ 16: കിളിമാനൂർ കേന്ദ്രീകരിച്ച് പുരോഗമന ചെഗുവേര സംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപീകരിച്ചു. സെപ്റ്റംബർ 16 വ്യാഴാഴ്ച വൈകുന്നേരം കിളിമാനൂർ ബോസ് ആൻഡ് രജീവ് പാരലൽ കോളേജിൽ രൂപീകരണ യോഗം കൂടി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഭാവി പരിപാടികൾ ആലോചിക്കുകയും ചെയ്തു. ഭാരവാഹികൾ ജി.എൽ. അജീഷ് (പ്രസിഡന്റ്), നിതിൻ (വൈസ് പ്രസിഡന്റ്), പി.ഹരീഷ് (സെക്രട്ടറി), ജി. ജയശങ്കർ (ജോയിന്റ് സെക്രട്ടറി) അനിൽ കുമാർ (ട്രഷറർ).സെപ്റ്റംബർ 19-നു നടക്കുന്ന കവി കൃഷ്ണൻ കുട്ടി മടവൂരിന്റെ കവിതകളുടെ സി.ഡി പ്രകാശനമാണ് ആദ്യത്തെ പൊതു പരിപാടി.
വിവാഹം
സെപ്റ്റംബർ 16: പെരുംകുന്നം ഷാഫി മൻസിലിൽ മുഹമ്മദ് ഇല്ല്യാസിന്റെയും ഉമൈറത്ത് ബീവിയുടെയും മകൾ ഷബ്നയും തേവന്നൂർ ചരുവിള പുത്തൻ വീട്ടിൽ മർഹും കാസിം കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൻ നൌഷാദും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 16 വ്യാഴാഴ്ച നിലമേൽ എസ്.എച്ച് ആഡിറ്റോറിയത്തിൽ നടന്നു.
എ.സി ചെല്ലപ്പൻ അന്തരിച്ചു
സെപ്റ്റംബർ 13: കിളിമാനൂരിലെ സി.പി.എം നേതാവും കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമയിരുന്ന എ.സി. ചെല്ലപ്പൻ സെപ്റ്റംബർ 13-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. കുറെ നാളുകളായി അസുഖബാധിതനായിരുന്നു. കിളിമാനൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തിയ എ.സി.ചെല്ലപ്പൻ സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളിരംഗത്തായിരുന്നു പ്രധാന പ്രവർത്തനം. എന്നാൽ ഏതാനും വർഷം മുൻപ് പ്രാദേശികമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് സി.പി. എമ്മുമായി തെറ്റിപ്പിരിഞ്ഞ് ആർ.എസ്.പിയിലും പിന്നീട് കോൺഗ്രസ്സിലും ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. അടുത്തകാലത്തായി ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി വലിയ ബന്ധം ഇല്ലായിരുന്നെങ്കിലും പൊതുജന സേവനരംഗത്ത് സജീവമായിരുന്നു.
വിവാഹം
സെപ്റ്റംബർ 3: ചായക്കർപച്ച ഇന്ദീവരത്തിൽ ജെ.ലീലയുടെയും വല്ലൂർ രജീ ഭവനിൽ എൻ. രാധാകൃഷ്ണന്നായരുടെയും ജെ.സുശീലയുടെയും മകൻ രാജേഷും തമ്മിലുള്ള വിവാഹം 2010 സെപ്റ്റംബർ 3-ന് കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടന്നു.
വിവാഹം
സെപ്റ്റംബർ 9:പറണ്ടക്കുഴി പ്രീതാ മന്ദിരത്തിൽ പരേതനായ പ്രഭാകരൻ നായരുടെയും വിജയകുമാരിയുടെയും മകൾ പ്രിയാമോളും (ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപിക) തിരുവനന്തപുരം അമ്പലത്തറ റ്റി.സി 48/1062, സൂര്യയിൽ ശ്രീമാൻ എ.ജനാർദ്ദനൻ നായരുടെയും പരേതയായ കെ.ശാന്തകുമാരി അമ്മയുടെയും മകൻ ജെ.എസ്. ജയരാജും തമ്മിലുള്ള വിവാഹം 2010 സെപ്റ്റംബർ 9-ന് കിളിമാനൂർ ശ്രീനാരായണ ആഡിറ്റോറിയത്തിൽ നടന്നു.
2010 സെപ്റ്റംബർ വാർത്തകൾ
മരണം
തട്ടത്തുമല, സെപ്റ്റമ്പർ 7: തട്ടത്തുമല ബീമാ മൻസിൽ പരേതനായ അബൂബേക്കറിന്റെ (ബേക്കർ സാർ) ഭാര്യയും, കിളിമാനൂർ മാഷ് മോട്ടേഴ്സ് പ്രൊപ്പറൈറ്ററായിരുന്ന പരേതനായ മുഹമ്മദാലിയുടെയും ഹാജർ ഉമ്മയുടെയും മകളുമായ സുബൈദാബീവി (65) നിര്യാതയായി. ഇന്ന് സെപ്റ്റമ്പർ 7 തിങ്കളാഴ്ച പുലർച്ചെ കിളിമാനൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഖബറടക്കം വൈകിട്ട് മൂന്നു മണിക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടന്നു. മക്കൾ : ജസീനാ ബീവി, ബീമാ ബീവി. മരുമക്കൾ: സലാഹുദീൻ, ഷാഹുൽ ഹമീദ്. ചെറുമക്കൾ തൻസി, തഫ്സീന, തൌഫിയ, ഷബാന. പിതാവ്:കിളിമാനൂർ മാഷ് മോട്ടേഴ്സ് പ്രൊപ്പറൈറ്ററായിരുന്ന പരേതനായ മുഹമ്മദാലി. മാതാവ് ഹാജർ ഉമ്മ.

No comments:
Post a Comment