തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, July 6, 2011

20011 ജൂലൈ വാര്‍ത്തകള്‍


20011
ജൂലൈ വാര്‍ത്തകള്‍

ബ്ലോഗ് മീറ്റ്

ജൂലായ് 31: തൊടുപുഴ ബ്ലോഗ് മീറ്റ് നടന്നു.

മരണം

തട്ടത്തുമല, ജൂലായ് 24: തട്ടത്തുമല ചരുവിള പുത്തൻ വീട്ടിൽ ചെല്ലമ്മാൾ(90) വാർദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. പ്രവാസി മലയാളിയായിരുന്ന മണിരാജ്, തുളസീധരൻ, ലളിത എന്നിവർ മക്കൾ.

ദേശാഭിമാനി എന്റെ പത്രം പരിപാടി

തട്ടത്തുമല, ജൂലായ് 21: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ദേശാഭിമാനി എന്റെ പത്രം പരിപാടി ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മരണം

തട്ടത്തുമല, ജൂലൈ 19: തട്ടത്തുമല പൊയ്കയിൽ രാജപ്പൻ മരണപ്പെട്ടു. ഉദ്ദേശം അറുപതു വയസിനു മുകളിൽ പ്രായം. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. സി.പി.എം പാർട്ടി അംഗം ആയിരുന്നു. ശാന്തയാണ് ഭാര്യ. ബിരുദ ധാരികളായ രണ്ടു പെണ്മക്കൾ. ആറ്റിങ്ങൾ കോളേജിലെ ഹിസ്റ്ററി പ്രൊഫസ്സർ സത്യന്റെ സഹോദരീഭർത്താവാണ് പരേതൻ. മൃതു ദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മരണം

മുഹമ്മദ്‌ ഫാത്തിമ

തട്ടത്തുമല, ജൂലായ് 6: തട്ടത്തുമല ഓടിട്ട കടയീൽ വീട്ടിൽ പരേതനായ ജമാൽ ആശാന്റെ ഭാര്യ മുഹമ്മദ് ഫാത്തിമ വാർദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടടുപ്പിച്ച് പോങ്ങനാട് തകരപ്പറമ്പിൽ മൂത്ത മകൾ ആബിദാ ബീവിയുടെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. ഉച്ചയോടെ തട്ടത്തുനലയിലുള്ള രണ്ടാമത്തെ മകൾ നസീറാ ബീവിയുടെ വീട്ടിൽ കൊണ്ടു വന്ന് പൊതു ദർശനത്തിനു വച്ച ശേഷം തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മക്കൾ: അബ്ദുൽ വാഹിദ് (ലേറ്റ്, മറയൂരിൽ റവന്യൂ സർവീസിലായിരുന്നു.), ബഷീർ (ലേറ്റ്, പ്രവാസിയായിരുന്നു), ആബിദാ ബീവി ( റിട്ട. ടീച്ചർ പി.വി.എൽ.പി.സ് കൈലാസം കുന്ന്), നസീറാ ബീവി. മരുമക്കൾ: മണി, സീനത്ത്, തകരപ്പറമ്പ് ഇബ്രാഹിം കുഞ്ഞ് (റിട്ട. ടീച്ചർ ) ഹുസൈൻ (ലേറ്റ്, കെ.എസ്.ആർ.റ്റി.സി കണ്ടക്ടർ ആയിരുന്നു).

ബ്ലോഗ് സെന്റർ ഉദ്ഘാടനം ചെയ്തു

അങ്ങനെ ബൂലോകത്തിന് ഒരു ആസ്ഥനമന്ദിരം എന്നലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുന്നു. . തിരുവനന്തപുരത്ത് ബ്ലോഗ് സെന്ററിനു തുടക്കമായി.കോവളം ജംഗ്ഷനിൽ ബീച്ച് റോഡിനു സമീപമുള്ള കാനറാ ബാങ്ക് ബ്യിൽഡിംഗിൽ ജംഗ്ഷൻ ആർട്ട് കഫേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബ്ലോഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 2011 ജൂലായ് 1ന് വൈകുന്നേരം ആറുമണിയോടെ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത ബ്ലോഗ്ഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ) നില വിളക്കു കൊളുത്തി നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ചുരുക്കം വാക്കുകളിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. ചടങ്ങിൽ നമ്മുടെ ബൂലോകം സാരഥി ജോ, ജെയിംസ് സണ്ണി പാറ്റൂർ,..സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ, ജോർജു കുട്ടി, മിസിസ് മനോജ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. ലളിതവും പ്രൌഢ ഗംഭീരവുമായ ഉദ്ഘാടന ചടങ്ങ് ബൂലോകത്തിന്റെ ചരിത്രത്തിൽ പുതിയൊരദ്ധ്യായമായി.

No comments: