തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, December 27, 2011

പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു

പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു

2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു (ആസിഡ്) മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.

Saturday, December 24, 2011

ഡി.വൈ.എഫ്.ഐ കൺവെൻഷൻ

ഡി.വൈ.എഫ്.ഐ കൺവെൻഷൻ

തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു

വാഹനാപകടം:
യുവാവും യുവതിയും മരണപ്പെട്ടു

തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.

Friday, December 9, 2011

2011 ഡിസംബർ വാർത്തകൾ

2011
ഡിസംബർ വാർത്തകൾ

പൂർവ്വ വിദ്യാർത്ഥിസംഗമം നടന്നു

2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു ("ആസിഡ്") മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.

പാർട്ടിഓഫിസ് മണി മരണപ്പെട്ടു

2011 ഡിസംബർ 24: സി.പി.ഐ (എം) കിളീമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും സി.പി.ഐ (എം) പാർട്ടി അംഗവുമായിരുന്ന മണിയൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെയായിരുന്നു മരണം. കുറച്ചു നാളായി അസുഖം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു.

മണിയുടെ മൃതുദേഹം സംസ്കരിച്ചു.

2011 ഡിസംബർ 25: ഇന്നലെ രാത്രി മരണപ്പെട്ട സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും പാർട്ടി അംഗവും സജീവ പ്രവർത്തകനുമായിരുന്ന മണിയന്റെ മൃതുദേഹം രാവിലെ പതിനൊന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.ഐ (എം) ജില്ലാ-ഏരിയാ നേതാക്കളടക്കം വിവിധ കക്ഷി നേതക്കൾ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

സെൽവരാജ് മരണപ്പെട്ടു

2011 ഡിസംബർ 25: തട്ടത്തുമല എസ്.എൻ.ഡി.പി കുന്നിൽ താമസിച്ചിരുന്ന സെൽവരാജ് മരണപ്പെട്ടു. ഭാര്യയും രണ്ട് പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. അസുഖം ബാധിച്ച് തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്. കിളിമാനൂർ ടൌൺ സ്റ്റുഡിയോ നടത്തുന്ന പറണ്ടക്കുഴി സത്യപ്രകാശിന്റെ സഹോദരീഭർത്താവാണ് പരേതൻ.

ഗൃഹപ്രവേശം

2011 ഡിസംബർ 25: തട്ടത്തുമല ഫാൻസിയുടെ പുതിയ വിട്ടിൽ ഗൃഹപ്രവേശം നടന്നു.

ലക്ഷംവീട് ബേബി മരണപ്പെട്ടു

2011 ഡിസംബർ 26: തട്ടത്തുമല ലക്ഷം വീട്ടിൽ താമസിച്ചിരുന്ന ബേബി മരണപ്പെട്ടു. കുറച്ചുകാലമായി വീടുമായി അകന്നു കഴിഞ്ഞിരുന്ന വന്നും പോയും നിൽക്കുകയായിരുന്നു.അടുത്തിടെയാണ് വീണ്ടും ലക്ഷം വീട് കോളനിയിൽ വന്ന് കുടുംബത്തോടൊപ്പം താമസമാക്കിയത്. കാലിനു അവശതപറ്റി കുറച്ചുകാലമായി നടക്കാൻ പ്രയാസം നേരിട്ടിരുന്നു. മൃതുദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു

തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.

ഡി.വൈ.എഫ്.ഐ കൺവെൻഷൻ

തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പാര്‍ട്ടി ഫണ്ട് ഏറ്റുവാങ്ങി

കിളിമാനൂ‍ർ, 2011 ഡിസംബർ 8: സി.പി..എം സംസ്ഥാന സമ്മേളന ഫണ്ട് കിളിമാനൂരിൽ പാർട്ടി ജില്ലാ സെക്രറി കടകമ്പള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.

വിവാഹം

തട്ടത്തുമല പള്ളത്തിൽ വീട്ടിൽ ബാബുവിന്റെയും (പി.പി) ചന്ദ്രലേഖ ടീച്ചറുടെയും മകൾ ആതിരാ ബാബുവിന്റെ വിഹാഹം 2011 ഡിസംബർ 10-ന് കിളിമാനൂര്‍ ടൌൺ ഹാളിൽ നടന്നു.

ശ്രുതിലയം മീറ്റ്

തിരുവനന്തപുരം, 2011 ഡിസംബർ 9: ശ്രുതിലയം ഓൺലെയിൻ കമ്മ്യൂണിറ്റിയുടെ വാർഷികോത്സവം വിവിധ പരിപാടികളോടെ 2011 ഡിസംബർ 10- ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ( വരാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം റിക്കോർഡ് ചെയ്തുകൊണ്ട് വന്ന് ഇടുകയായിരുന്നു). സനൽകുമാർ ഐ.എ.എസ്, ഗിരീ‍ഷ് പുലിയൂർ, പഴവിള രമേശൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.