പി.ജി അനുസ്മരണം നടന്നു
കിളീമാനൂർ, 2012 നവംബർ
24: പുരോഗമന കലാസാഹിത്യസംഘം കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഗോവിന്ദപ്പിള്ള
അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ
നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ കിളിമാനൂർ ചന്ദ്രൻ മുഖ്യപ്രഭാഷണം
നടത്തി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ, മടവൂർ ത്രിവിക്രമൻ നായർ,
പി.വത്സലകുമാർ, എ.ഗണേശൻ, ഡോ.പി.മുരുകദാസ് എന്നിവർ സംസാരിച്ചു. എം.നാരായണൻ അദ്ധ്യക്ഷത
വഹച്ചു. സജ്ജനൻ സ്വാഗതവും ഇ.എ.സജിം കൃതജ്ഞതയും പറഞ്ഞു.
വിവാഹം
പറണ്ടക്കുഴി: തട്ടത്തുമല
പറണ്ടക്കുഴി അശ്വതി ഭവനിൽ പി.മുരളീധരൻ നായരുടെയും ആർ.ചന്ദ്രുകയുടെയും മകൻ എം.സി. അഭിലാഷും
തുമ്പോട് സീമന്തപുരം കൃഷ്ണവിലാസത്തിൽ പി.മൻമദക്കുറുപ്പിന്റെയും
എസ്. പത്മകുമാരിയുടെയും മകൾ കാർത്തികയും തമ്മിലുള്ള വിവാഹം 2012 നവംബർ 25-ന് മടവൂർ
തേവരുമുകളിൽ ആഡിറ്റോറിയത്തിൽ.
ജനമൈത്രി പോലീസിന്റെ സൌജന്യ ചുക്കുകാപ്പി
കിളീമാനൂർ, 2012 നവംബർ 16: മണ്ഡലകാലം പ്രമാണിച്ച് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എം.സി.റോഡുവക്കിൽ ജനമൈത്രി പോലീസിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. ഇന്ന് രാത്രി ഉദ്ഘാടനം നടന്നു. (2012 നവംബർ 16). രാത്രികാല വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ സേവനം നൽകുന്നത്. പ്രത്യേകിച്ചും ഡ്രൈവർമാർക്ക് ഈ ചുക്ക് കാപ്പി കിടിച്ച് വിശ്രമിച്ച ശേഷമുള്ള വാഹനമോടിക്കൽ ഉല്ലാസകരമാകും. ഉറക്കം പോകും. മറ്റ് യാത്രക്കാർക്കും കാപ്പി നൽകും. വരുന്ന വാഹനങ്ങളെ പോലിസും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് തടഞ്ഞു നിർത്തി ചുക്ക് കാപ്പി കുടിച്ചിട്ടു പോകാൻ ക്ഷണിക്കും. ആവശ്യമുള്ളവർ വന്നു കുടിക്കും. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ കൂടി ഭാഗമാണിത്. എം.സി.റോഡിലും (സ്റ്റേറ്റ് ഹൈവേ) നാഷണൽ ഹൈവേയിലും ഇടയ്ക്കിടയ്ക്കുളള പോലീസ്സ്റ്റേഷൻ പരിസരത്തുള്ള റോഡുവക്കിൽ ഈ സേവനം നടത്തുന്നുണ്ട്. ഇന്നലെ കിളിമാനൂർ പോലീസ് സ്റ്റേഷനുമുന്നിൽ ചുക്കുകാപ്പി വിതരണത്തിനു പോലീസുകാർക്കൊപ്പം സഹായത്തിനെത്തിയത് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ്. (ഞാനുമുണ്ടായിരുന്നു). ഓരോ ദിവസവും ഓരോ റെസിഡന്റ്സ് അസോസിയേഷനുകൾക്കാണ് സഹായച്ചുമതല. പോലീസിന്റെ ഈ ജനമൈത്രി വളരെ നല്ല ഒരു ഉദ്യമമാണ്.
ഡ്രൈവർ ഉറങ്ങാതിരിക്കാൻ സൌജന്യ ചുക്കു കാപ്പി സെന്റർ
കിളീമാനൂർ, 2012 നവംബർ 16: വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിന് രാത്രികാല വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്ക് കാപ്പി നൽകുന്ന പരിപാടി കിളിമാനൂർ പോലീസ് സ്റ്റേഷനു മുമ്പിൽ നടന്നു. കഴിഞ്ഞ വർഷവും ഈ പരിപാടി ഉണ്ടായിരുന്നു. ശബരിമാല സീസണിലാണ് ഈ പരിപാടി നടത്തുന്നത്. കിളിമാനൂർ പോലീസ്, ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസൊയേഷൻ കിളീമാനൂരിന്റെ (ഫ്രാക്ക്) കൂടി സഹകരണത്തിൽ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് ഇതിന്റെ ഉദ്ഘാടനത്തിനു മുമ്പ് സർക്കിൾ ഓഫീസിൽ ഒരു ബോധവൽക്കരണ മീറ്റിംഗും ഉണ്ടായിരുന്നു. ചുക്ക് കാപ്പി സെന്ററിന്റെ ഉദ്ഘാടനം ആറ്റിങ്ങൾ ഡി.വൈ.എസ്. എസ്.പി രാത്രി ഏഴ് മണിയ്ക്ക് നിർവ്വഹിച്ചു. ഒക്കെ നല്ല കാര്യം!
സെമിനാർ
കിളിമാനൂർ, 2012 നവംബർ 5: സി.പി.ഐ.എം പഴയകുന്നുമ്മേൽ എൽ.സിയുടെ ആഭിമുഖ്യത്തിൽ ദേശാഭിമാനിയും നവകേരളവും എന്ന വിഷയത്തിൽ കിളിമാനൂർ ഠൌൺ യു.പി.എസിൽ സെമിനാർ നടന്നു. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പി.എം. മനോജ് പ്രഭാഷണം നടത്തി.
മരണം: ചാത്തമ്പറ അബ്ദുൽ മജീദ് മരണപ്പെട്ടു
ചാത്തമ്പറ, 2012 നവംബർ 14: തട്ടത്തുമല ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഇളയ സഹോദരി ഷഹീദയെന്നു വിളിക്കുന്ന ഷാഹിദാ ബീവിയുടെ ഭർത്താവ് അബ്ദുൽ മജീദ് രാത്രി പുലർച്ചേ മരണപ്പെട്ടു. മക്കൾ മുഹമ്മദ് നവാസ്, രസ്ന, ഷാനവാസ്. മരുമകൻ സവാദ് നഗരൂർ. മൂത്തമകൻ നവാസ് യു.എ.ഇയിൽ നിന്നും വന്നശേഷം സന്ധ്യയ്ക്ക് കടുവയിൽ മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഖബറടക്കം നടന്നു.
വിവാഹം
നെടുമ്പറമ്പ് പൊയ്കവിള നന്ദനത്തിൽ തുളസീധരന്റെയും കെ.ലളിതയുടെയും മകൾ ലിജിയും (ഇവർ മുമ്പ് തട്ടത്തുമലയിൽ ആയിരുന്നു) നന്ദായ്‌വനം ആര്യാഭവനിൽ ശശിയുടെയും ഷൈലയുടെയും മകൻ അനീഷും തമ്മിലുള്ള വിവാഹം 2012 നവംബർ 11 ഞായറാഴ്ച (സമയം:11-30-12-30) നഗരൂർ പൊയ്കവിള ഭഗവതിയോട് ദേവീക്ഷേത്രസന്നിധിയിൽ.
വിവാഹം
പറണ്ടക്കുഴി സന്ധ്യാ ഭവനിൽ സുഭാഷിതന്റെയും സുധയുടെയും മകൾ ഷൈനിയും കല്ലമ്പലം മത്തനാട് ഇന്ദിരവിലാസത്തിൽ പരേതനായ ശാന്തന്റെയും ഇന്ദിരാദേവിയുടെയും മകൻ രാഖിലും തമ്മിലുള്ള വിവാഹം 2012 നവംബർ 29-ന് ശിവഗിരി ശാരദാ മഠത്തിൽ.
വിവാഹം
കിളിമാനൂർ ഊമൻപള്ളിക്കര കുഴിവിള ഗീത ഭവനിൽ രവീന്ദ്രന്റെയും ഗീതയുടെയും മകൾ രേവതിയും തട്ടത്തുമല മണലേത്തുപച്ച സജിത്ത് ഭവനിൽ പരേതനായ പുഷ്കരന്റെയും സുജാതയുടെയും മകൻ സജിത്തും തമ്മിലുള്ള വിവാഹം കിളിമാനൂർ ഠൌൺ ഹാളിൽ 2012 നവംബർ 29-ന് (സമയം 11.10- 12.30).
മരണം
തട്ടത്തുമല, 2012 നവംബർ 5: അരുൺ എന്ന കുട്ടൻ അജി എന്ന കൊച്ചുകുട്ടൻ എന്നിവരുടെ പിതാവ് കഴിഞ്ഞ രാത്രി മരണപ്പെട്ടു. വിളയിൽ വീട്ടിൽ ശിവരാമപിള്ളയുടെ മരുമകൻ. ഭാര്യ വത്സല. അരുണിനും അജിയ്ക്കും പുറമെ ആശ എന്ന മകളും ഉണ്ട്. മകളുടെ വീട്ടിൽ വച്ചാണ് അസുഖം വന്നത്. കടയ്ക്കൽ ഗവ. ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം സംസ്കാരം നെടുമ്പാറ കിഴക്കേ വട്ടപ്പാറയിലുള്ള വീട്ടുവളപ്പിൽ നടന്നു. അഡ്വ. എസ്.ജയച്ചന്ദ്രന്റെ സഹോദരീഭർത്താവാണ് പരേതൻ.
No comments:
Post a Comment