തട്ടത്തുമല നാട്ടുവർത്തമാനം

Sunday, November 18, 2012

രാത്രികാല യാത്രികർക്ക് സൌജന്യ ചുക്ക് കാപ്പി


ജനമൈത്രി പോലീസിന്റെ സൌജന്യ ചുക്കുകാപ്പി

കിളീമാനൂർ, 2012 നവംബർ 16: മണ്ഡലകാലം പ്രമാണിച്ച് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എം.സി.റോഡുവക്കിൽ ജനമൈത്രി പോലീസിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. ഇന്ന് രാത്രി ഉദ്ഘാടനം നടന്നു. (2012 നവംബർ 16). രാത്രികാല വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ സേവനം നൽകുന്നത്. പ്രത്യേകിച്ചും ഡ്രൈവർമാർക്ക് ഈ ചുക്ക് കാപ്പി കിടിച്ച് വിശ്രമിച്ച ശേഷമുള്ള വാഹനമോടിക്കൽ ഉല്ലാസകരമാകും. ഉറക്കം പോകും. മറ്റ് യാത്രക്കാർക്കും കാപ്പി നൽകും. വരുന്ന വാഹനങ്ങളെ പോലിസും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന്  തടഞ്ഞു നിർത്തി ചുക്ക് കാപ്പി കുടിച്ചിട്ടു പോകാൻ ക്ഷണിക്കും. ആവശ്യമുള്ളവർ വന്നു കുടിക്കും. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ കൂടി ഭാഗമാണിത്. എം.സി.റോഡിലും (സ്റ്റേറ്റ് ഹൈവേ) നാഷണൽ ഹൈവേയിലും ഇടയ്ക്കിടയ്ക്കുളള പോലീസ്സ്റ്റേഷൻ പരിസരത്തുള്ള റോഡുവക്കിൽ ഈ സേവനം നടത്തുന്നുണ്ട്. ഇന്നലെ കിളിമാനൂർ പോലീസ് സ്റ്റേഷനുമുന്നിൽ ചുക്കുകാപ്പി വിതരണത്തിനു പോലീസുകാർക്കൊപ്പം സഹായത്തിനെത്തിയത് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ്. (ഞാനുമുണ്ടായിരുന്നു). ഓരോ ദിവസവും ഓരോ റെസിഡന്റ്സ് അസോസിയേഷനുകൾക്കാണ് സഹായച്ചുമതല. പോലീസിന്റെ ഈ ജനമൈത്രി വളരെ നല്ല ഒരു ഉദ്യമമാണ്.

No comments: