തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, November 18, 2014

മരണം


മരണം

തട്ടത്തുമല, 2014 നവംബർ 18: തട്ടത്തുമല ജംഗ്ഷനിലെ പഴയ റഷീദ് ബിൽഡിംഗിൽ റഷീദിന്റെ മാതാവ് നബീസാ ബീവി മരണപ്പെട്ടു.

Thursday, October 23, 2014

ഇബ്രാഹിം കുഞ്ഞ് സാറിന് അവാർഡ് നൽകി


മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ്  എ. ഇബ്രാഹിം കുഞ്ഞ് സാറിന് നൽകി

തട്ടത്തുമല എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും   ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ‌ തെരഞ്ഞെടുക്കപ്പെട്ടു. 7-10-2014 ചൊവ്വാഴ്ച  വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ വച്ച് പ്രസ്തുത അവാർഡും   ആദരവും നൽകി. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച‌ത്. പ്രദേശത്തെ  രാഷ്ട്രീയ-‌സാംസ്കാരിക രംഗത്തെ  പ്രമുഖവ്യക്തികൾ   പരിപാടിയിൽ സംബന്ധിച്ചു.  പ്രസ്തുത പരിപാടിയുടെ ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.


സ്വാഗതം: ബി.ഹീരലാൽ

ഉദ്ഘാടനപ്രസംഗം: പ്രശസ്ത സിനിമാ സംവിധായകനും ഗാന രചയിതാവുമായ ശ്രീ. ബാലു കിരിയത്ത്.

പ്രശസ്തി പത്രം  വായിക്കുന്നു.

പ്രശസ്തി പത്രം  വായിക്കുന്നു.

ഏറ്റവും നല്ല പൊതു പ്രവർത്തകനുള്ള അവാർഡ്  ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാറിന്  ബാലു കിരിയത്ത് നൽകുന്നു

ഡോ.ഷറഫുദീൻ ഇബ്രാഹിം കുഞ്ഞ് സാറിനെ ആദരിക്കുന്നു. 

ഇബ്രാഹിം കുഞ്ഞ് സാറിന്റെ മറുപടി പ്രസംഗം.


ജഡ്ജിംഗ് കമ്മിറ്റി അംഗം എം. വിജയകുകുമാർ സാറിനെ  പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥൻ ആദരിക്കുന്നു.

തുളസിസാറിനെ ഡോ.ഷറഫുദീൻ  ആദരിക്കുന്നു.

പ്രശസ്തി പത്രം

  
എൻ. ബാഹുലേയൻ  സ്മാരക ശില്പം

Tuesday, October 7, 2014

എൻ.ബാഹുലേ‌യൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന്


എൻ.ബാഹുലേ‌യൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന് 

എ.ഇബ്രാഹിം കുഞ്ഞ് സാർ

മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് എന്റെ പിതാവ് എ. ഇബ്രാഹിം കുഞ്ഞ് സാറിന് ആണെന്ന വിവരവും സന്തോഷവും ഇതിനാൽ പങ്ക് വയ്ക്കുന്നു.

എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും അർഹനായിരിക്കുന്നത് എന്റെ പിതാവ് ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ അവർകൾ ആണ്. ഇന്ന് (7-10-2014 ചൊവ്വ‌) വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ വച്ച് പ്രസ്തുത അവാർഡ് ദാനവും ആദരവും നൽകും. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കുന്നത്. വിവിധ സാംസ്കാരിക രാഷ്ട്രീയ നായകൻമാർ പരിപാടിയിൽ സംബന്ധിക്കും. എല്ലാവർക്കും സ്വാഗതം.

Tuesday, August 12, 2014

അഡ്വ. എസ്. ജയച്ചന്ദ്രന് മികച്ച സഹകാരിയ്ക്കുള്ള അവാർഡ്


അഡ്വ. എസ്. ജയച്ചന്ദ്രന് മികച്ച സഹകാരിയ്ക്കുള്ള അവാർഡ്



കിളിമാനൂർ: വർക്കല അലിഹസൻ മെമ്മോറിയൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച സഹകാരിയ്ക്ക് ഏർപ്പെടുത്തിയ അലിഹസൻ പുരസ്കാരത്തിന്  കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയച്ചന്ദ്രൻ അർഹനായി. സുതാര്യമായ വായ്പാ വിതരണവും തിരിച്ചടവും നിക്ഷേപ സമാഹരണവും മെച്ചപ്പെട്ട പ്രവർത്തനവും പരിഗണിച്ചാണ് അവാർഡ് നൽകിയതെന്ന് അലിഹസൻ സാംസ്കാരിക സമിതി ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സി.പി.ഐ.എം നേതൃത്വത്തിലേയ്ക്ക് ഉയർന്നു വന്ന അഡ്വ. എസ് ജയച്ചന്ദ്രൻ നിലവിൽ  സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.  ഗ്രന്ഥശാലാലാ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം തട്ടത്തുലലയുടെ അഭിമാന‌സ്തംഭമായ  തട്ടത്തുമല കെ.എം.ലൈബ്രറി സെക്രട്ടറികൂ‌ യാണ്. തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, നിലമേൽ എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ചെയർമാനും ഗവ. ലാ കോളേജിൽ കൌൺസിലറും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.  അഭിമാനകരമായ ഈ പുരസ്കാരത്തിന് അർഹനായ അഡ്വ. എസ്. ജയച്ചന്ദ്രൻ സഖാവിന് സി.പി.ഐ.എം തട്ടത്തുമല-മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ അഭിവാദനങ്ങൾ! 

Friday, July 25, 2014

ശ്രീധരയണ്ണൻ മരണപ്പെട്ടു



ശ്രീധരയണ്ണൻ മരണപ്പെട്ടു

തട്ടത്തുമല, 2014 ജൂലായ് 24: തട്ടത്തുമല മറവക്കുഴി ചരുവിള വീട്ടിൽ ശ്രീധരൻ (85)  മരണപ്പെട്ടു. കുറച്ചു നാളായി കിടപ്പിലായിരുന്നു. മക്കൾ വിജയ, ഷീല, ശ്യാമള. മരുമക്കൾ: ഗിരിദാസ്, സുജീന്ദ്രൻ, സന്തോഷ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അവസാന കാലം വരെ സ്വന്തമായി ജോലി ചെയ്ത് ജീവിച്ചിരുന്ന ശ്രീധരയണ്ണൻ തട്ടത്തുമലക്കാർക്ക് വളരെ സുപരിചിതനായിരുന്നു. തട്ടത്തുമല ജംഗ്ഷനിലെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കോരിക്കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം തൊഴിൽ.  ഇവിടെ വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു കുട്ടൻ പിള്ളയും ഒരു അച്യുതൻ പിള്ളയും ഉണ്ടായിരുന്നു. കടകളിൽ വെള്ളമെത്തിക്കലായിരുന്നു അവരുടെ പണി. അവർക്കു ശേഷമാണ് ശ്രീധരയണ്ണൻ ഈ തൊഴിലിലേയ്ക്ക് വരുന്നത്.

തട്ടത്തുമല ജംഗ്ഷനിൽ ഇറങ്ങുന്ന എല്ലാവരും എല്ലാ ദിവസവും കാണുന്ന ഒരു മനുഷ്യനായിരുന്നു നാട്ടുകാരുടെ സ്വന്തം ശ്രീധരയണ്ണൻ.  ആർക്കും ഒരു ഉപദ്രവവുമില്ലാത്ത നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ. തട്ടത്തുമല ജംഗ്ഷനിലുള്ള തയ്ക്കാവിലെ കിണറ്റിൽ നിന്നും വെള്ളം കോരി ഒരു അലൂമിനിയം കലത്തിൽ  തലയിൽ  ചുമന്ന് വളരെ നിശബ്ദമായി അദ്ദേഹം തട്ടത്തുമല ജംഗ്ഷനിലൂടെ   നടന്നു പോകുന്ന കാഴ്ച ഈ നാട്ടുകാർക്ക്  അത്ര‌വേഗം മറക്കാനാവില്ല. അദ്ദേഹത്തിന് സ്വന്തമായി ഐ.ഡി കാർഡോ ആധാറോ മറ്റ് ജീവിത രേഖകളോ ഒന്നുമുണ്ടായിരുന്നില്ല. അതൊന്നും എടുക്കാൻ മിനക്കെടുമായിരുന്നി‌ല്ല.  പലരും പെൻഷനോ മറ്റോ വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതും അതുകൊണ്ടാണ്.

എല്ലാവരോടും നിഷ്കളങ്കമായ സ്നേഹം മാത്രമാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ളതെന്ന് എല്ലാവർക്കും അറിയാം. പരിചയമുള്ള ആരെ കണ്ടാലും എന്തെങ്കിലും കുശലം പറയാതെയുമിരിക്കില്ല. ചിലരോടൊക്കെ പ്രത്യേക വാത്സല്യവുമാണ്.  ഇത്തരം പ്രത്യേക സ്വഭാവങ്ങളോടു കൂടിയ  നിരക്ഷരരും നിർദോഷികളുമായ എത്രയോ പേർ ഓരോ നാടുകളിലുമുണ്ടാകും.  സമൂഹത്തിലെ കാപട്യങ്ങളൊന്നുമറിയാതെ, അവർ അവരുടെ ജിവിത കാലത്തെ ഇങ്ങനെയെല്ലാം അടയാളപ്പെടുത്തി ഇതുപോലെ കടന്നു പോകും.ഞങ്ങളുടെ പ്രിയ ശ്രീധരയണ്ണന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

Thursday, June 5, 2014

മസൂദ് സാർ അന്തരിച്ചു


മസൂദ് സാർ അന്തരിച്ചു




തട്ടത്തുമല ഗവ.എച്ച്എസ്.എസിലെ പൂർവ്വകാല അദ്ധ്യാപകനും ആകാശവാണി ഫെയിമും കലാ-സാഹിത്യകാരനുമായിരുന്ന മസൂദ് സാർ (കിളീമാനൂർ മസൂദ്) അന്തരിച്ചു. തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. പിന്നീട് അദ്ദേഹം യംഗ്‌മെൻസ് തിയേറ്റേഴ്സ് എന്ന പേരിൽ മറ്റൊരു സമിതി രൂപീകരിച്ച അതിനെ നയിച്ചു. നല്ലൊരു കലാകാരനയിരുന്നു അദ്ദേഹം. റേഡിയോ നാടകങ്ങളിൽ പങ്കെടുത്തിരുന്നു. നാടൻ കലാരൂപങ്ങളുടെ പ്രചാരകനായിരുന്നു. ഒരു കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആകാശവണിയിലും പൊതു വേദികളീലും വില്പാട്ട് അവതരിപ്പിച്ചിരുന്നു. പ്രൊഫഷണൽ നടകങ്ങളിലും അമച്ച്വർ നാടകങ്ങളിലും അഭിനയ്ച്ചിരുന്നു. ദീർഘകാലം തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു.

Saturday, May 17, 2014

ജി.രാജേന്ദ്ര കുമാർ (ബോംബെ ബാബു) അനുസ്മരണം


ജി.രാജേന്ദ്ര കുമാർ (ബോംബെ ബാബു) അനുസ്മരണം

കഴിഞ്ഞ വർഷം വാഹനാപകടത്തിൽ അകാലത്തിൽ മരണമടഞ്ഞ തട്ടത്തുമലയുടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ജി.രാജേന്ദ്ര കുമാർ (ബോംബെ ബാബു) അനുസ്മരണം വിവിധ പരിപാടികളോടെ 2014 മേയ് 24-ന് ആചരിക്കുന്നു. മേയ് 23-ന് പ്രസംഗ മത്സരം. (യു.പി, എച്ച്.എസ്, ഹയർ സെക്കണ്ടറി). മേയ് 24-ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും കവിയരങ്ങും.

അനുസ്മരണ സമ്മേളനം


അദ്ധ്യക്ഷൻ- അഡ്വ.എസ്. ജയച്ചന്ദ്രൻ 

സ്വാഗതം-ഇ.എ.സജിം 
ഉദ്ഘാടനം- അഡ്വ. ബി.സത്യൻ
സമ്മാനദാനം-എ.ഇബ്രാഹിം കുഞ്ഞ്. 
അനുസ്മരണപ്രഭാഷണങ്ങൾ:
കെ.രാജേന്ദ്രൻ 
തട്ടത്തുമല ബഷീർ
എസ്.രഘുനാഥൻ 
പള്ളം ബാബു
എ.ഗണേശൻ 
ആർ. വാസുദേവൻ പിള്ള
ജി.എൽ. അജീഷ്
പി.റോയ്
ബി.ജയതിലകൻ നായർ
ബി. ഹീരലാൽ
എം.റഹിം
വൈ.അഷ്‌റഫ്
ജി. വിക്രമൻ
എസ്.സുലൈമാൻ
എസ്. സലിം
ബിന്ദു രാമചന്ദ്രൻ
കെ.അംബികാ കുമാരി
കെ.സുമ 
കൃതജ്ഞത- എം.ആർ. അഭിലാഷ്

കവിയരങ്ങ്


അദ്ധ്യക്ഷൻ- ജി.ജയശങ്കർ

സ്വാഗതം-എസ്. യഹിയ
ഉദ്ഘാടനം- മുരുകൻ കാട്ടാക്കട 
കവികൾ: ജെയിംസ് സണ്ണി പാറ്റൂർ
കെ.ജി.സൂരജ്
വി.എസ്.ബിന്ദു
വിനോദ് വെള്ളായണി
അനിൽ കുര്യാത്തി
കമലാലയം രാജൻ
ഡോ. ദീപാ ബിജോ അലക്സാണ്ടർ
തുഷാർ പ്രതാപ്
എൻ. അജി മോൻ 
കൃതജ്ഞത- എം. ഷജീബ്

Thursday, February 13, 2014

മരണം

നിര്യാതനായി 

തട്ടത്തുമല, 2014 ഫെബ്രുവരി 13:  പറണ്ടക്കുഴി വിഷ്ണു & അശ്വതി ഭവനിൽ കറുമ്പൻ (65 ) നിര്യാതനായി. ഒരു കർഷകത്തൊഴിലാളിയായിരുന്നു പരേതൻ. ഭാര്യ ഗോമതി, മക്കൾ മിനി, കുഞ്ഞുമോൻ, മരുമക്കൾ വേണുഗോപാൽ, ചിത്രലേഖ.


Tuesday, February 11, 2014

മരണം



നിര്യാതനായി 
തട്ടത്തുമല കിഴക്കേതോപ്പിൽ കൃഷ്ണവിലാസത്തിൽ രാമകൃഷ്ണ പിള്ള (കൈലാസം) നിര്യാതനായി. 87 വയസ്സായിരുന്നു.

Monday, January 6, 2014

എം.ആർ.എ വാർഷികം


എം.ആർ.എ വാർഷികം

തട്ടത്തുമല, 2013 ഡിസംബർ 28: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗം എം.ആർ.എ ആസ്ഥാനത്ത് നടന്നു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അംഗം  കെ. അംബികാകുമാരി, ഗായിക കുമാരി ഭാഗ്യ ലക്ഷ്മി, എ. അഹമ്മദ് കബീർ,  എ.അബ്ദുൽ അസീസ്,  വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ബി.എസ്. ഷാബി,. പള്ളം ബബു,  ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷതവഹിച്ചു. എസ്. സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതജ്ഞതയും പറഞ്ഞു. പുതിയ ഭാരവാഹികൾ എ.താജുദീൻ (പ്രസിഡന്റ്), എ. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്), കെ.രാജസേനൻ (സെക്രട്ടറി), എ. അഹമ്മദ് കബീർ, ഷൈലാ ഫാൻസി (ജോയിന്റ് സെക്രട്ടറിമാർ), പള്ളം ബാബു  (ട്രഷറർ), വി.ഭാർഗ്ഗവൻ (രക്ഷാധികാരി)

വിശദ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും:
http://mrathattathumala.blogspot.in/2013/12/mrapothuyogam.html

Wednesday, January 1, 2014

എം.ആർ.എ പൊതുയോഗം


മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ)
പതിനൊന്നാമത് പൊതുയോഗം

മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ പതിനൊന്നാമത് പൊതുയോഗം 2013 ഡിസംബർ 28 ശനിയാഴ്ച  എം. ആർ.എ അങ്കണത്തിൽ നടന്നു കുടുംബസംഗമം, കലാ-കയികമത്സരങ്ങൾ, ക്വിസ് പ്രോഗ്രാം,  സമൂഹസദ്യ, സാംസ്കരികസമ്മേളനം, അവാർഡ് ദാനം, പഠനോപകരണ വിതരണം, മുതിർന്ന പൌരന്മാരെ ആദരിയ്ക്കൽ, എം.ആർ.എ ഭരണസമിതി തെരഞ്ഞെടുക്കൽ എന്നിങ്ങനെ  വിവിധ പരിപാടികൾ  പതിനൊന്നാമത് പൊതുയോഗത്തിന്റെ ഭാഗമായി നടന്നു. പൊതുയോഗത്തിൽ ആദ്യവസാനം എം.ആർ.എ കുടുംബാംഗങ്ങൾ ഉൾപ്പെട്ട   നല്ലൊരു സദസ്സ് ഉണ്ടായിരുന്നു എന്നത് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. 

കാര്യ പരിപാടികൾ


പൊതുയോഗത്തിന്റെ കാര്യപരിപാടികൾ രാവിലെ ഒൻപതു മണിയ്ക്ക് എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ പതാക ഉയർത്തിയതോടെ  ഔപചാരികമായി ആരംഭിച്ചു.

കലാ-കായിക മത്സരങ്ങൾ

പതാക ഉയർത്തലിനെ  തുടർന്ന്  കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. എം.ആർ.എ കുടുംബാംഗവും സ്കൂൾ  അദ്ധ്യാപകനുമായ ഇസ്മയിൽ സാർ  കലാ-കായിക മത്സരങ്ങൾക്ക് ഭംഗിയായി  നേതൃത്വം നൽകി. 

കുടുംബസദ്യ

ഉച്ചയ്ക്ക് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്പോൺസർ ചെയ്ത കുടുംബ സദ്യ നടന്നു.

പൊതുയോഗം

വൈകുന്നേരം 4 മണിയോടെ പൊതു‌യോഗം ആരംഭിച്ചു. എം.ആർ.എ പ്രസിഡന്റ് ശ്രീ. സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ വൈസ് പ്രസിഡന്റ് ശ്രീ. അഹമ്മദ് കബീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.ആർ.എ ജോയിന്റ് സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. പൊതുയോഗം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. എം.ആർ.എ സെക്രട്ടറി ശ്രീ. ബി.എസ് ഷാബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വശ്രി. എ.അബ്ദുൽ അസീസ്, വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.ആർ.എ ട്രഷറർ, ശ്രീ. ആർ. വിജയകുമാർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീ.കെ.ജി. പ്രിൻസ് അവാർഡ് ദാനവും, കുമാരി ഭാഗ്യ ലക്ഷ്മി സമ്മാനദാനവും നിർവ്വഹിച്ചു. ഭാഗ്യലക്ഷ്മിയുടെ മനോഹരമായ ഗാനാലാപനവും നടന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ്  കഴിഞ്ഞ് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. ഷൈലാ ഫാൻസി കൃതജ്ഞത രേഖപ്പെടുത്തി.

ഭരണസമിതി തെരഞ്ഞെടുപ്പ്

പൊതുയോഗത്തിൽവച്ച്  എം.ആർ.എയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു.  ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. പതിനഞ്ചംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല. രക്ഷധികാരിയായി വി.ഭാർഗ്ഗവനെയും പൊതുയോഗം തെരഞ്ഞെടുത്തു. 

അദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയും  സത്യപ്രതിജ്ഞയും

എം.ആർ.എയുടെ പതിനൊന്നാമത് പൊതുയോഗം തെരഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ്   കമ്മിറ്റിയുടെ ആദ്യ യോഗം 2013 ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക്  എം.ആർ.എ ഓഫീസിൽ കൂടി. മുൻഭാരവാഹികൾ പുതിയ ഭരണ സമിതിയ്ക്ക് ഔപചാരികമായി അധികാരം കൈമാറി. തുടർന്ന് രക്ഷാധികാരി വി.ഭാർഗ്ഗവന്റെ  അദ്ധ്യക്ഷതയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ. താജുദീനെയും  വൈസ് പ്രസിഡന്റായി എ.അബ്ദുൽ അസീസിനെയും സെക്രട്ടറിയായി കെ. രാജസേനനെയും ജോയിന്റ് സെക്രട്ടറിമാരായി എ.അഹമ്മദ് കബീർ,  ഷൈലാ ഫാൻസി എന്നിവരെയും ട്രഷററായി ആർ. വിജയ കുമാറിനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. ആദ്യം പുതിയ പ്രസിഡന്റ് ശ്രീ. എ. താജുദീൻ സത്യപ്രതിജ്ഞചെയ്തു. രക്ഷാധികാരി വി.ഭാർഗ്ഗവനാണ് പ്രസിഡന്റിന്  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അതിനുശേഷം ശേഷം പ്രസിഡന്റ്  സെക്രട്ടറിയ്ക്കും തുടർന്ന്    എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾക്കും  അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാൾ ഒഴികെയുള്ളവർ  ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു.  ഒരാൾ  ദൃഢപ്രതിജ്ഞയാണ് എടുത്തത്.  കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തശേഷം കമ്മിറ്റിയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  ശ്രീ. ജനാർദ്ദനൻ നായരെ കൂടി ഉൾപ്പെടുത്താനും ആദ്യ കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ പുതിയ കമ്മിറ്റിയിൽ ആകെ പതിനേഴ്  അംഗങ്ങളായി. മുരളീധരൻ നായരെ ആഡിറ്റർ ആയും കമ്മിറ്റി തീരുമാനിച്ചു.

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂട്ടീവ് കമ്മിറ്റി

എം.ആർ.എ ഇരുനൂറാമത് എക്സിക്യൂവ് കമ്മിറ്റി 2014 ജനുവരി 5 ന്   പ്രസിഡന്റ്  എ. താജുദീന്റെ  അദ്ധ്യക്ഷതയിൽ എം.ആർ.എ ഓഫീസ് ഹാളിൽ കൂടി. മുൻഭാരവാഹികൾ  പുതിയ കമ്മിറ്റിയ്ക്ക് ഔപചാരികമായി അധികാരവും രേഖകളും കൈമാറി. തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ച്  എക്സിക്യൂട്ടീവ്  കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശ്രി. ജനാർദ്ദനൻ നായരുടെ സത്യപ്രതിജ്ഞ നടന്നു. പ്രസിഡന്റ് എ.താജുദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.  ശ്രീ.സി.ബി.അനിൽകുമാറിനെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ  ഇന്നത്തെ കമ്മിറ്റി തീരുമാനിച്ചു. അങ്ങനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അംഗം 17  ആകും. കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല, 16. ശ്രീ. ജനാർദ്ദനൻ നായർ, 17. സി.ബി.അനിൽ കുമാർ. രക്ഷാധികാരി വി.ഭാർഗ്ഗവൻ. ഇന്നത്തെ കമ്മിറ്റി    ഭാവി പ്രവർത്തനങ്ങളുടെ ആലോചനയിൽ  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മൂന്ന് വികസന മേഖലകൾ നിശ്ചയിച്ച്  ഓരോന്നിനും ചുമതലക്കാരെ തീരുമാനിച്ചു.