തട്ടത്തുമല നാട്ടുവർത്തമാനം

Sunday, April 1, 2012

ഇ.എം.എസ് അനുസ്മരണം


നിലമേലിൽ ഇ.എം.എസ് അനുസ്മരണം നടന്നു

നിലമേൽ, 2012 ഏപ്രിൽ 1: നിലമേൽ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണ സെമിനാറും കവിയരങ്ങും നടന്നു. ഇ.എം.എസ് ഭരണാധികാരിയും ചിന്തകനും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. വൈകുന്നേരം അഞ്ച് മണിയ്ക്ക്  നിലമേൽ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന സെമിനാറിൽ മടത്തറ സുഗതൻ, ഡോ.തട്ടത്തുമല ഷറഫുദീൻ (കേരള സർവ്വകലാശാലാ ചരിത്രവിഭാഗം അദ്ധ്യക്ഷൻ), കിളിമാനൂർ ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പി.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിൽ പ്രൊ.കുമ്മിൾ സുകുമാരൻ, കല്ലറ അജയൻ, ശശി മാവിൻ‌മൂട്, മടവൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.   വയലാർ എഴുതിയ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു....” എന്ന ഗാനം പ്രശസ്ത ഗായകൻ നിലമേൽ സംഗീത് ആലപിച്ചു. എം. ഹാഷിം സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

Tuesday, March 20, 2012

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമല, 2012 മാര്‍ച്ച് 20: ഇന്നലെ കിളീമാനൂരിൽ രാജാ രവിവർമ്മ സ്മാരകം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച ഡി.വ്വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരെ പോലിസ്സും യൂ‍ത്ത് കോൺഗ്രസ്സുകാരും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കിളിമാനൂർ, പുതിയകാവ്, പോങ്ങനാട്, കാരേറ്റ്, തട്ടത്തുമല എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുന്നു.

Thursday, March 15, 2012

തട്ടത്തുമലയിൽ ക്രിക്കറ്റ് മാച്ച്


തട്ടത്തുമലയിൽ ക്രിക്കറ്റ് പരമ്പരയും കലാ-സാംസ്കാരിക പരിപാടികളും


തട്ടത്തുമല ക്രിക്കറ്റ് മാച്ച് (റ്റി.പി.എൽ) ഇത്തവണയും ഗംഭീരമായി നടത്തുന്നതിനുള്ള ആലോചനായോഗം 2012 മാർച്ച് 14 ന് വൈകുന്നേരം കെ.എം ലൈബ്രറി ഹാളിൽ നടന്നു. എം.ആർ.അഭിലാഷ്, ജി.ജയശങ്കർ, റഹിം ആലുമ്മൂട്, ജെ.വിനു തുടങ്ങിയവർ സംസാരിച്ചു. പരിപടിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തട്ടത്തുമല കെ. എം.ലൈബ്രറിയും പ്രീമിയർ ലീഗും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രസ്തുത പരിപാടി ഇത്തവണയും തട്ടത്തുമലയുടെ സാംസ്കാരിക ഉത്സവമായി മാറും. കഴിഞ്ഞ വർഷം യു.എ.ഇ യിലെ തട്ടത്തുമലക്കാരായ പ്രവാസീ മലയാളികളുടെ കൂടി സഹകരണത്തിൽ നടന്ന പരിപാടി വൻ വിജയമായിരുന്നു.

കഴിഞ്ഞ വർഷത്തെ പരിപാടികൾക്കു ശേഷം ബാക്കിവന്ന തുകകൊണ്ട് വാങ്ങിയ കളിസാധനങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ തിങ്കളാഴച ചിറയിൻ‌കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം പ്രീമിയർ ലീഗ് സെക്രട്ടറി ജി.ജയശങ്കറിനു നൽകി നിർവ്വഹിച്ചിരുന്നു. ഇത്തവണയും ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് വമ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും നാടൻ കലാമേളകൾ ഉൾപ്പെടെ വിവിധ കലാ പരിപാടികളും നടക്കും. പ്രശസ്ത വ്യക്തികൾ സമാപന യോഗത്തിൽ പങ്കെടുക്കും. ഏവരുടെയും സഹായസഹകരണവും കഴിയുന്നത്ര ജനസാന്നിദ്ധ്യവും ഇത്തവണയും പ്രതീക്ഷിക്കുന്നു.

Sunday, March 4, 2012

2012 മർച്ച് വർത്തകൾ

2012 മർച്ച് വർത്തകൾ

മരണം:

വട്ടപ്പാറ സുകുമാരപിള്ള മരണപ്പെട്ടു (അമ്പുവിന്റെ സഹോദരീഭർത്താവ്)

തട്ടത്തുമല, 2011 മർച്ച് 4: തട്ടത്തുമല വട്ടപ്പാറ തെക്കതിൽ വീട്ടിൽ സുകുമാരപിള്ള മരണപ്പെട്ടു. സ്വവസതിയിൽവച്ച് ഇന്ന് ഉച്ചയോടെ പെട്ടെന്ന് ഒരു നെഞ്ചുവേദന വന്ന് മരണപ്പെടുകയായിരുന്നു. ആസ്മയും മറ്റുമായി കുറച്ചു നാളായി ചികിത്സയിലുമായിരുന്നു. തട്ടത്തുമല കദളീവനം ഹോമിയോ ക്ലീനിക്കിലെ ഡോ. ഹരികുമാർ പരേതന്റെ വീട്ടിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. അംബിക കുമാരിയാണ് സുകുമാരപിള്ളയുടെ ഭാര്യ. മക്കൾ രാജേശ്വരി, മഹേശ്വരി. രണ്ടുപേരും വിവാഹിതർ. മൂത്ത മരുമകൻ ബാലചന്ദ്രൻ സ്ഥലത്തുണ്ട്. ഇളയ മരുമകൻ രാമചന്ദ്രന്‍ ഗൾഫിലാണ്. സി.പി.എം പ്രവർത്തകനും ആട്ടോഡ്രവറുമായ മായ അമ്പുവിന്റെ സഹോദരീഭർത്താവാണ് പരേതൻ. സംസ്കാരകർമ്മങ്ങൾ വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.

മരണം

മരണം:

വട്ടപ്പാറ സുകുമാരപിള്ള മരണപ്പെട്ടു (അമ്പുവിന്റെ സഹോദരീഭർത്താവ്)

തട്ടത്തുമല, 2011 മർച്ച് 4: തട്ടത്തുമല വട്ടപ്പാറ തെക്കതിൽ വീട്ടിൽ സുകുമാരപിള്ള മരണപ്പെട്ടു. സ്വവസതിയിൽവച്ച് ഇന്ന് ഉച്ചയോടെ പെട്ടെന്ന് ഒരു നെഞ്ചുവേദന വന്ന് മരണപ്പെടുകയായിരുന്നു. ആസ്മയും മറ്റുമായി കുറച്ചു നാളായി ചികിത്സയിലുമായിരുന്നു. തട്ടത്തുമല കദളീവനം ഹോമിയോ ക്ലീനിക്കിലെ ഡോ. ഹരികുമാർ പരേതന്റെ വീട്ടിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. അംബിക കുമാരിയാണ് സുകുമാരപിള്ളയുടെ ഭാര്യ. മക്കൾ രാജേശ്വരി, മഹേശ്വരി. രണ്ടുപേരും വിവാഹിതർ. മൂത്ത മരുമകൻ ബാലചന്ദ്രൻ സ്ഥലത്തുണ്ട്. ഇളയ മരുമകൻ രാമചന്ദ്രന്‍ ഗൾഫിലാണ്. സി.പി.എം പ്രവർത്തകനും ആട്ടോഡ്രവറുമായ മായ അമ്പുവിന്റെ സഹോദരീഭർത്താവാണ് പരേതൻ. സംസ്കാരകർമ്മങ്ങൾ വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.

Friday, February 24, 2012

ഉത്സവം

ഉത്സവം

തട്ടത്തുമല, 2012 ഫെബ്രുവരി 24: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്സവവും ഗജമേളയും ഇന്നായിരുന്നു. ഇരുപത്തിരണ്ട് ആന. രാത്രി ക്ഷേത്രവളപ്പിൽ നാടകവും ബാലേയും.

Monday, February 20, 2012

സി.എൻ.ദേവദാസ് അന്തരിച്ചു


സി.എൻ.ദേവദാസ് അന്തരിച്ചു


കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.

അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.

കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.

തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺ‌മക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.