തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, July 17, 2012

കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍


കെ.മുരളീധരന്‍ ഇന്ന് തട്ടത്തുമലയില്‍ എത്തുന്നു

തട്ടത്തുമല, 2012 ജൂലായ് 17: കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ സംസാരിക്കും.  ലീഡർ സാംസ്കാരിക വേദിയുടെ  ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. .  അന്തരിച്ച മുൻ‌ മുഖ്യമന്ത്രി  ലീഡർ   കെ. കരുണാകരന്റെയും അദ്ദേഹത്തിന്റെ പുത്രനും മുൻ കെ.പി.സി.സി പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ  കെ. മുരളീധരന്റെയും ആരാധകർ തട്ടത്തുമലയിൽ രൂപീകരിച്ചതാണ്  ലീഡർ സാംസ്കാരികവേദി. വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് കെ.മുരളീധരൻ ലീഡർ സാംസ്കാരിക വേദിയുടെ ഔപചാരികമായ  ഉദ്ഘാടനം നിർവ്വഹിക്കും. കോൺഗ്രസിന്റെ വിവിധ പ്രാദേശിക നേതാക്കളും യോഗത്തിൽ സംബന്ധിക്കും. യോഗത്തോടനുബന്ധിച്ച് നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ  വിതരണം ചെയ്യും. കഴിഞ്ഞ എസ്.എസ്,എൽ.സി , പ്ലസ് ടൂ പരീക്ഷാ വിജയികൾക്ക് സമ്മനങ്ങൾ നൽകും. കിളിമാനൂർ ക്രിക്കറ്റ് ക്ലബ്ബും,  തട്ടത്തുമല ടി.പി.എൽ ക്രിക്കറ്റ് ക്ലബ്ബും ഈയിടെ വെവ്വേറെ  നടത്തിയ ക്രിക്കറ്റ് മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകും. യോഗാനന്തരം തിരുവനന്തപുരം ടീമിന്റെ  ഗാനമേളയും ഉണ്ടായിരിക്കും. 

അനുമോദനം


അനുമോദനം

ബാലസംഘം  തിരുബനന്തപുരം ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രൊ. എ.സുധാകരൻ സ്മാരക  കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തട്ടത്തുമല ഗവ.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സുതിനാ സുഗതനെയും,  ഡോക്ടറേറ്റ് നേടിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ബി.എൽ.വിനുവിനെയും തട്ടത്തുമല സ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. 2012 ജൂലൈ 26- വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച നടക്കുന്ന അനുമോദന സമ്മേളനത്തിൽ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ വിശിഷ്ടാതിഥിയായിരിക്കും. പ്രസ്തുത പരിപാടിയ്ലേയ്ക്ക് ഏവരുടെയും സഹായ സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം

സ്കൂൾ വികസന സമിതി, തട്ടത്തുമല


Saturday, July 14, 2012

ബ്ലോഗർക്ക് അംഗീകാരം

ബ്ലോഗർ ജെയിംസ്  സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ. പോസ്റ്റ് വിശ്വമാനവികം 1-ൽ വായിക്കുക

http://easajim.blogspot.in/2012/07/jaims-sunni-pattoor.html

Monday, July 2, 2012

സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു



സൌജന്യ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

തട്ടത്തുമല, 2012 ജൂലൈ 2: തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (G.H.S.S Thattathumala)  നിന്നും   ന്യൂസ്റ്റാർ കോളേജിൽ പഠിക്കുന്ന  എസ്.എസി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരും നിർദ്ധനരുമായ കുട്ടികൾക്ക് സൌജന്യ പഠനസാമഗ്രികൾ വിതരണം ചെയ്തു. 2012 ജൂലൈ 2 ന് രാവിലെ 8 മണിയ്ക്ക്  ന്യൂസ്റ്റാർ കോളേജിൽ നടന്ന ചടങ്ങിൽ വച്ച് എ.ഇബ്രാഹിംകുഞ്ഞ് സാർ ആണ് പഠനസാമഗ്രികളുടെ വിതരണം നിർവ്വഹിച്ചത്. യൂണിഫോം, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയുൾപ്പെടുന്ന കിറ്റുകളാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകിയത്. 

ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്ന ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകൻ സിയാദും അദ്ദേഹത്തിന്റെ കാനഡയിലുള്ള സുഹൃത്തുക്കളായ അമലാ മേരി (കാനഡ), റിയാ റാഹേൽ (ഡൽഹി), ജോമോൻ മാത്യു ( ഇസ്രായേൽ) എന്നിവരും  ചേർന്നാണ് ഈ പഠന സാമഗ്രികൾ  സ്പോൺസർ ചെയ്തത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠന കര്യത്തിൽ  പ്രോത്സാഹനം നൽകുന്നതിനാണ്  സിയാദും കൂ‍ട്ടുകാരും ഈ സഹായം ഏർപ്പെടുത്തിയത്. 

ന്യൂസ്റ്റാർ കോളേജിൽ നിലവിൽ ഹൈസ്കൂൾ,  പ്ലസ്-ടൂ ക്ലാസ്സുകളിൽ     വിദ്യാർത്ഥികളായിട്ടൂള്ള പതിനേഴ് കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും  എസ്.സി-എസ്.ടി വിഭാഗങ്ങളില്പെടുന്നവരും കോളനി നിവാസികളും നിർദ്ധനരുമാണ്.   ന്യൂസ്റ്റാർ കോളേജ് വളപ്പിൽ ലളിതമായി സംഘടിപ്പിച്ച  പഠനോപകരണ വിതരണ ചടങ്ങിന് ന്യൂസ്റ്റാർ കോളേജിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   അഭ്യുദയ കാംക്ഷികളൂം സാക്ഷ്യം വഹിച്ചു. 













































Wednesday, June 27, 2012

മരണം



മരണം: ശിവദാസൻ 

പറണ്ടക്കുഴി, 2012 ജൂൺ 27: പറണ്ടക്കുഴി ശിവദാസൻ  മരണപ്പെട്ടു. ഭാര്യ ബ്രഹ്മദത്ത. മക്കൾ: അനിൽ കുമാർ (ഗൾഫ്), അജിത്ത് (ഗൾഫ്), അനിജ,  അഭിലാഷ് (നേവി),  അനൂപ് (റെയിൽ‌വേ). ജ്യേഷ്ഠൻ സദാശിവൻ. സംസ്കാരം നാളെ വൈകുന്നേരം. 

Monday, June 25, 2012

നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ


നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ

തട്ടത്തുമല, 2012 ജൂൺ 25: നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ പാർട്ടി ജില്ലാ സെക്രറ്ററിയേറ്റ് അംഗം വി.കെ.മധു ജാഥാക്യാപ്റ്റൻ ബി.എസ്.അനിൽ കുമാറിന്  പതാക കൈമാറി. ഉദ്ഘാടനം ചെയ്തു. പാർട്ടി-വർഗ്ഗബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.

Friday, June 22, 2012

കവിതാ സമാഹാരം- കണ്ണൂരിൽ പ്രകാശനം ചെയ്തു


കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ   പ്രകാശനം ചെയ്തു


മനു മൊട്ടുമ്മലിന്റെ കവിതാ സമാഹാരം സി.കെ.ഗുപ്തൻ സി.പി. അബൂ ബേക്കറിനു നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇ.എ.സജിം തട്ടത്തുമല, കെ.ജി.സൂരജ്, അനിൽ കുര്യാത്തി, മനു മൊട്ടുമ്മൽ, സുബീർ കണ്ണൂർ 

കണ്ണൂർ, 2012 ജൂൺ 20: ബ്ലോഗർ യുവകവി മനു മൊട്ടമ്മലിന്റെ ആദ്യ കവിതാസമാഹാരമായ “കടമ്പുകൾ പൂക്കുന്ന വഴികൾ” കണ്ണൂരിൽ പ്രകാശനം ചെയ്തു. 2012 ജൂൺ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ നടന്ന  ചടങ്ങിൽ എഴുത്തുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സി.കെ.ഗുപ്തൻ  പ്രമുഖ സാഹിത്യകാരൻ സി.പി.അബൂബേക്കറിന് പുസ്തകത്തിന്റെ പ്രതി  നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പുസ്തകത്തിന്റെ ആദ്യവില്പന യുവകവി കെ.ജി.സൂരജ് വിനോദ് അഞ്ചാമരെയ്ക്ക് നൽകി നിർവ്വഹിച്ചു. യുവ കവിയും ശ്രുതിലയം കമ്മ്യൂണിറ്റി ചീഫ് എഡിറ്ററുമായ അനിൽ കുര്യാത്തി അദ്ധ്യക്ഷത വഹിച്ചു.സുബിർ കണ്ണൂർ,ഹരിശങ്കർ കർത്താ ഇ.എ.സജിം തട്ടത്തുമല (സ്വാഗതം)   മനു മൊട്ടമ്മൽ (നന്ദി) എന്നിവർ സംസാരിച്ചു.തിരുവനന്തപുരം പരിധി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ശ്രുതിലയം ഗ്രൂപ്പാണ് പുസ്തകത്തിന്റെ പസിദ്ധീകരണത്തിനും പ്രകാശനത്തിനും മറ്റും നേതൃത്വം നൽ‌കിയത്.

സി.കെ.ഗുപ്തൻ
സി.പി.അബൂബേക്കർ

ഇ.എ.സജിം തട്ടത്തുമല