Thursday, February 13, 2014
Tuesday, February 11, 2014
Monday, January 6, 2014
എം.ആർ.എ വാർഷികം
എം.ആർ.എ വാർഷികം
തട്ടത്തുമല, 2013 ഡിസംബർ 28: തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷിക പൊതുയോഗം എം.ആർ.എ ആസ്ഥാനത്ത് നടന്നു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അംഗം കെ. അംബികാകുമാരി, ഗായിക കുമാരി ഭാഗ്യ ലക്ഷ്മി, എ. അഹമ്മദ് കബീർ, എ.അബ്ദുൽ അസീസ്, വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ബി.എസ്. ഷാബി,. പള്ളം ബബു, ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷതവഹിച്ചു. എസ്. സലിം സ്വാഗതവും ഷൈലാ ഫാൻസി കൃതജ്ഞതയും പറഞ്ഞു. പുതിയ ഭാരവാഹികൾ എ.താജുദീൻ (പ്രസിഡന്റ്), എ. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്), കെ.രാജസേനൻ (സെക്രട്ടറി), എ. അഹമ്മദ് കബീർ, ഷൈലാ ഫാൻസി (ജോയിന്റ് സെക്രട്ടറിമാർ), പള്ളം ബാബു (ട്രഷറർ), വി.ഭാർഗ്ഗവൻ (രക്ഷാധികാരി)
വിശദ വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും:
http://mrathattathumala.blogspot.in/2013/12/mrapothuyogam.html
Wednesday, January 1, 2014
എം.ആർ.എ പൊതുയോഗം
മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ)
പതിനൊന്നാമത് പൊതുയോഗം
മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) യുടെ പതിനൊന്നാമത് പൊതുയോഗം 2013 ഡിസംബർ 28 ശനിയാഴ്ച എം. ആർ.എ അങ്കണത്തിൽ നടന്നു കുടുംബസംഗമം, കലാ-കയികമത്സരങ്ങൾ, ക്വിസ് പ്രോഗ്രാം, സമൂഹസദ്യ, സാംസ്കരികസമ്മേളനം, അവാർഡ് ദാനം, പഠനോപകരണ വിതരണം, മുതിർന്ന പൌരന്മാരെ ആദരിയ്ക്കൽ, എം.ആർ.എ ഭരണസമിതി തെരഞ്ഞെടുക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ പതിനൊന്നാമത് പൊതുയോഗത്തിന്റെ ഭാഗമായി നടന്നു. പൊതുയോഗത്തിൽ ആദ്യവസാനം എം.ആർ.എ കുടുംബാംഗങ്ങൾ ഉൾപ്പെട്ട നല്ലൊരു സദസ്സ് ഉണ്ടായിരുന്നു എന്നത് ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.
കാര്യ പരിപാടികൾ
പൊതുയോഗത്തിന്റെ കാര്യപരിപാടികൾ രാവിലെ ഒൻപതു മണിയ്ക്ക് എം.ആർ.എ രക്ഷാധികാരി വി.ഭാർഗ്ഗവൻ പതാക ഉയർത്തിയതോടെ ഔപചാരികമായി ആരംഭിച്ചു.
കലാ-കായിക മത്സരങ്ങൾ
പതാക ഉയർത്തലിനെ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങൾ നടന്നു. എം.ആർ.എ കുടുംബാംഗവും സ്കൂൾ അദ്ധ്യാപകനുമായ ഇസ്മയിൽ സാർ കലാ-കായിക മത്സരങ്ങൾക്ക് ഭംഗിയായി നേതൃത്വം നൽകി.
കുടുംബസദ്യ
ഉച്ചയ്ക്ക് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്പോൺസർ ചെയ്ത കുടുംബ സദ്യ നടന്നു.
പൊതുയോഗം
വൈകുന്നേരം 4 മണിയോടെ പൊതുയോഗം ആരംഭിച്ചു. എം.ആർ.എ പ്രസിഡന്റ് ശ്രീ. സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ വൈസ് പ്രസിഡന്റ് ശ്രീ. അഹമ്മദ് കബീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.ആർ.എ ജോയിന്റ് സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. പൊതുയോഗം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി.പ്രിൻസ് ഉദ്ഘാടനം ചെയ്തു. എം.ആർ.എ സെക്രട്ടറി ശ്രീ. ബി.എസ് ഷാബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വശ്രി. എ.അബ്ദുൽ അസീസ്, വി.ഭാർഗ്ഗവൻ, എസ്.ലാബറുദീൻ, ഇ.എ.സജിം, കെ.രാജസേനൻ, ശ്രീമതി. ജി.സരസ്വതിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.ആർ.എ ട്രഷറർ, ശ്രീ. ആർ. വിജയകുമാർ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീ.കെ.ജി. പ്രിൻസ് അവാർഡ് ദാനവും, കുമാരി ഭാഗ്യ ലക്ഷ്മി സമ്മാനദാനവും നിർവ്വഹിച്ചു. ഭാഗ്യലക്ഷ്മിയുടെ മനോഹരമായ ഗാനാലാപനവും നടന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം.ആർ.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. ഷൈലാ ഫാൻസി കൃതജ്ഞത രേഖപ്പെടുത്തി.
ഭരണസമിതി തെരഞ്ഞെടുപ്പ്
പൊതുയോഗത്തിൽവച്ച് എം.ആർ.എയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ.കെ.എം. ബാലകൃഷ്ണൻ നായർ വരണാധികാരിയായിരുന്നു. പതിനഞ്ചംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല. രക്ഷധികാരിയായി വി.ഭാർഗ്ഗവനെയും പൊതുയോഗം തെരഞ്ഞെടുത്തു.
അദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയും സത്യപ്രതിജ്ഞയും
എം.ആർ.എയുടെ പതിനൊന്നാമത് പൊതുയോഗം തെരഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗം 2013 ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് എം.ആർ.എ ഓഫീസിൽ കൂടി. മുൻഭാരവാഹികൾ പുതിയ ഭരണ സമിതിയ്ക്ക് ഔപചാരികമായി അധികാരം കൈമാറി. തുടർന്ന് രക്ഷാധികാരി വി.ഭാർഗ്ഗവന്റെ അദ്ധ്യക്ഷതയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യയോഗം ചേർന്ന് പ്രസിഡന്റായി എ. താജുദീനെയും വൈസ് പ്രസിഡന്റായി എ.അബ്ദുൽ അസീസിനെയും സെക്രട്ടറിയായി കെ. രാജസേനനെയും ജോയിന്റ് സെക്രട്ടറിമാരായി എ.അഹമ്മദ് കബീർ, ഷൈലാ ഫാൻസി എന്നിവരെയും ട്രഷററായി ആർ. വിജയ കുമാറിനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
തുടർന്ന് പുതിയ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു. ആദ്യം പുതിയ പ്രസിഡന്റ് ശ്രീ. എ. താജുദീൻ സത്യപ്രതിജ്ഞചെയ്തു. രക്ഷാധികാരി വി.ഭാർഗ്ഗവനാണ് പ്രസിഡന്റിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അതിനുശേഷം ശേഷം പ്രസിഡന്റ് സെക്രട്ടറിയ്ക്കും തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾക്കും അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാൾ ഒഴികെയുള്ളവർ ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു. ഒരാൾ ദൃഢപ്രതിജ്ഞയാണ് എടുത്തത്. കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തശേഷം കമ്മിറ്റിയിൽ ഭാവി പരിപാടികൾ ചർച്ച ചെയ്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശ്രീ. ജനാർദ്ദനൻ നായരെ കൂടി ഉൾപ്പെടുത്താനും ആദ്യ കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു. അങ്ങനെ പുതിയ കമ്മിറ്റിയിൽ ആകെ പതിനേഴ് അംഗങ്ങളായി. മുരളീധരൻ നായരെ ആഡിറ്റർ ആയും കമ്മിറ്റി തീരുമാനിച്ചു.
എം.ആർ.എ ഇരുനൂറാമത് എക്സിക്യൂട്ടീവ് കമ്മിറ്റി
എം.ആർ.എ ഇരുനൂറാമത് എക്സിക്യൂവ് കമ്മിറ്റി 2014 ജനുവരി 5 ന് പ്രസിഡന്റ് എ. താജുദീന്റെ അദ്ധ്യക്ഷതയിൽ എം.ആർ.എ ഓഫീസ് ഹാളിൽ കൂടി. മുൻഭാരവാഹികൾ പുതിയ കമ്മിറ്റിയ്ക്ക് ഔപചാരികമായി അധികാരവും രേഖകളും കൈമാറി. തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശ്രി. ജനാർദ്ദനൻ നായരുടെ സത്യപ്രതിജ്ഞ നടന്നു. പ്രസിഡന്റ് എ.താജുദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ.സി.ബി.അനിൽകുമാറിനെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഇന്നത്തെ കമ്മിറ്റി തീരുമാനിച്ചു. അങ്ങനെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അംഗം 17 ആകും. കമ്മിറ്റി അംഗങ്ങൾ: 1. എ.അബ്ദുൽ അസീസ്, 2. ആർ. വിജയകുമാർ (പള്ളം ബാബു), 3. എ. അഹമ്മദ് കബീർ, 4. എസ്.സലിം, 5. കെ. രാജസേനൻ, 6. എ. താജുദീൻ, 7.ബി.എസ്. ഷാബി, 8. സി.ബി.അപ്പു, 9. ഇ.എ.സജിം, 10. ജയപ്രകാശ്, 11. ജോഷ്വാ, 12. ഷൈലാ ഫാൻസി, 13. ജി. സരസ്വതിയമ്മ, 14. സുനിമോൾ, 15. ശ്രീകല, 16. ശ്രീ. ജനാർദ്ദനൻ നായർ, 17. സി.ബി.അനിൽ കുമാർ. രക്ഷാധികാരി വി.ഭാർഗ്ഗവൻ. ഇന്നത്തെ കമ്മിറ്റി ഭാവി പ്രവർത്തനങ്ങളുടെ ആലോചനയിൽ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മൂന്ന് വികസന മേഖലകൾ നിശ്ചയിച്ച് ഓരോന്നിനും ചുമതലക്കാരെ തീരുമാനിച്ചു.
Labels:
എം.ആർ.എ,
പൊതുയോഗം 2013,
വാർത്ത,
റിപ്പോർട്ട്
Saturday, December 7, 2013
കിളിമാനൂർ ജില്ല വേണം
കിളിമാനൂർ ജില്ല വേണം
തിരുവനന്തപുരം ജില്ലയിൽ വർക്കല, വാമനപുരം, കൊല്ലം ജില്ലയിലെ കടയ്ക്കൽ അഥവാ ചടയമംഗലം എന്നീ പുതിയ താലൂക്കുകൾ രൂപീകരിച്ച് കിളിമാനൂർ ആസ്ഥാനമാക്കി കിളീമാനൂർ ജില്ല രൂപീകരിക്കണം. അല്ലെങ്കിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്ക് പടിഞ്ഞാറും വടക്കു കിഴക്കും) നെടുമങ്ങാട് താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (തെക്ക് കിഴക്ക്) കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും (വടക്കു കിഴക്ക്) എടുത്ത് ഉചിതമായ താലൂക്കൾ രൂപീകരിച്ച് കിളീമാനൂർ ആസ്ഥാനമാക്കി പുതിയ കിളിമാനൂർ ജില്ല രൂപീകരികണം. ആറ്റിങ്ങൽ ആസ്ഥാനമാക്കി ആറ്റിങ്ങൽ ജില്ല വന്നാലും മതി. അങ്ങനെയെങ്കിൽ പുതിയ കിളിമാനൂർ താലൂക്ക് രുപീകരിക്കണം. എന്തായാലും മേൽ പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെട്ട പുതിയൊരു ജില്ല വരണം.
Sunday, October 20, 2013
മരണം
വാഹന അപകടത്തിൽ ഹാൻവീവ് മാനേജർ ബദറുദീൻ മരണപ്പെട്ടു
തട്ടത്തുമല, 2013 ഒക്ടോബർ 18: റിട്ടയേർഡ് അദ്ധ്യാപകൻ വാഴോട് ഇല്ല്യാസ് സാറിന്റെ മകളുടെ ഭർത്താവ് ബദറുദീൻ (49) വാഹന അപകടത്തിൽ മരണപ്പെട്ടു. രാവിലെ സ്കൂട്ടറിൽ നിലമേൽ പോയി മീനും വാങ്ങി മടങ്ങി വരുമ്പോൾ എം.സി റോഡിൽ വാഴോടിനു തൊട്ടടുത്ത് കണ്ണൻകോട് വച്ച് എതിരെ വന്ന കാർ ബദറുദീന്റെ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഹാൻവീവിൽ മാനേജറായിരുന്നു പരേതൻ. ഭാര്യ നസീറ. മക്കൾ മുനീർ, മുംതാസ്. കിളീമാനൂർ ചെങ്കിക്കുന്ന് ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായ നവാസിന്റെ സഹോദരീഭർത്താവാണ് മരണപ്പെട്ട ബദറുദീൻ. . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വാഴോട്ട് വീട്ടിൽ കൊണ്ടു വന്നു പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്കു ശേഷം തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
Friday, October 11, 2013
സ്കൂൾബസ്
തട്ടത്തുമല, 2013 ഒക്ടോബർ 11: തട്ടത്തുമല ഗവ. എച്ച്.എസ്.എസിനു സ്കൂൾബസ് വാങ്ങാൻ ആദ്യ സംഭാവന പതിനായിരം രൂപാ കോൺഗ്രസ്സ് നേതാവ് ശ്രീ.എം.എം. ബഷീർ നൽകി. കമ്മിറ്റിയ്ക്കുവേണ്ടി തുക പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രനെയും ചിത്രത്തിൽ കാണാം.

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ സ്കൂൾബസ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ജനകീയ കമ്മിറ്റി ഇന്ന് സ്കൂളിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ ആലോചിച്ചു. അടുത്ത തിങ്കളാഴ്ച (2013 ഒക്ടോബർ 14) മുതൽ ഫണ്ട് ശേഖരണപ്രവർത്തനം ആരംഭിക്കും. ഇന്നത്തെ കമ്മിറ്റിയിൽ വച്ച് കമ്മിറ്റി അംഗം ശ്രി.എം.എം. ബഷീർ തന്റെ അനുജൻ പ്രവാസി മലയാളി സലിമിൽ നിന്ന് സ്വരൂപിച്ച പതിനായിരം രൂപ പി.ടി.എ പ്രസിഡന്റിനു കൈമാറി. തുടർന്ന് കമ്മിറ്റി അംഗം വാസുദേവൻ പിള്ള സാർ പതിനായിരം രൂപാ വാഗ്ദാനം ചെയ്തു. ഇന്ന് കമ്മിറ്റിഅംഗങ്ങളിൽ നിന്നു തന്നെ മൊത്തം ഏകദേശം അൻപതിനായിരത്തോളം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു മാസത്തെ ശമ്പളം മൊത്തമായും വാഗ്ദാനം ചെയ്ത സർക്കാർ ജീവനക്കാരും സമീപത്തെ പാരലൽ കോളേജുകളും ഉൾപ്പെടുന്നു. ഫണ്ട് ശേഖരണത്തിനിറങ്ങും മുമ്പുതന്നെ നല്ല തുകകൾ വേറെയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം നാല്പത്തിനാലായിരത്തോളം രൂപാ ഇന്ന് കമ്മിറ്റി അംഗങ്ങൾമാത്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് ബസ് വാങ്ങാൻ മൊത്തം വേണ്ടത്. അഞ്ച് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇനിയും നട്ടുകാരുടെ ഉദാരമായ സംഭാവനകൾകൊണ്ടു മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ബസ് വാങ്ങുന്ന ആവശ്യത്തിലേയ്ക്ക് കാനറാ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ ഹെഡ്മിസ്ട്രസ്സ്, പി.ടി.എ പ്രസിഡന്റ്, ജനറൽ കൺവീനർ എന്നിവരുടെ പേരിൽ ഒരു പ്രത്യേക ജോയിന്റ് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് ഈ നമ്പരിൽ സംഭാവനകൾ ഇടാവുന്നതാണ്. സംഭാവനകൾ നൽകുന്നവർ പേരുവിവരവും സംഭാവന തുകയും കമ്മിറ്റി അംഗങ്ങളിൽ ആരെയെങ്കിലും അറിയിക്കാൻ കൂടി ശ്രദ്ധിക്കുക. Account number 3475101003413, IFC CNRB0003475
Labels:
ജി.എച്ച്.എസ്.എസ് തട്ടത്തുമല,
വാർത്ത,
സ്കൂൾ ബസ്
Subscribe to:
Posts (Atom)

