പറണ്ടക്കുഴി, 2012 ജൂൺ 27: പറണ്ടക്കുഴി ശിവദാസൻ മരണപ്പെട്ടു. ഭാര്യ ബ്രഹ്മദത്ത. മക്കൾ: അനിൽ കുമാർ (ഗൾഫ്), അജിത്ത് (ഗൾഫ്), അനിജ, അഭിലാഷ് (നേവി), അനൂപ് (റെയിൽവേ). ജ്യേഷ്ഠൻ സദാശിവൻ. സംസ്കാരം നാളെ വൈകുന്നേരം.
തട്ടത്തുമല, 2012 ജൂൺ 25: നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ പാർട്ടി ജില്ലാ സെക്രറ്ററിയേറ്റ് അംഗം വി.കെ.മധു ജാഥാക്യാപ്റ്റൻ ബി.എസ്.അനിൽ കുമാറിന് പതാക കൈമാറി. ഉദ്ഘാടനം ചെയ്തു. പാർട്ടി-വർഗ്ഗബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.
കവിതാ സമാഹാരം- കടമ്പുകൾ പൂക്കുന്ന വഴികൾ-കണ്ണൂരിൽ പ്രകാശനം ചെയ്തു
മനു മൊട്ടുമ്മലിന്റെ കവിതാ സമാഹാരം സി.കെ.ഗുപ്തൻ സി.പി. അബൂ ബേക്കറിനു നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇ.എ.സജിം തട്ടത്തുമല, കെ.ജി.സൂരജ്, അനിൽ കുര്യാത്തി, മനു മൊട്ടുമ്മൽ, സുബീർ കണ്ണൂർ
കണ്ണൂർ, 2012 ജൂൺ 20: ബ്ലോഗർ യുവകവി മനു മൊട്ടമ്മലിന്റെ ആദ്യ കവിതാസമാഹാരമായ “കടമ്പുകൾ പൂക്കുന്ന വഴികൾ” കണ്ണൂരിൽ പ്രകാശനം ചെയ്തു. 2012 ജൂൺ 20-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സി.കെ.ഗുപ്തൻ പ്രമുഖ സാഹിത്യകാരൻ സി.പി.അബൂബേക്കറിന് പുസ്തകത്തിന്റെ പ്രതി നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പുസ്തകത്തിന്റെ ആദ്യവില്പന യുവകവി കെ.ജി.സൂരജ് വിനോദ് അഞ്ചാമരെയ്ക്ക് നൽകി നിർവ്വഹിച്ചു. യുവ കവിയും ശ്രുതിലയം കമ്മ്യൂണിറ്റി ചീഫ് എഡിറ്ററുമായ അനിൽ കുര്യാത്തി അദ്ധ്യക്ഷത വഹിച്ചു.സുബിർ കണ്ണൂർ,ഹരിശങ്കർ കർത്താ ഇ.എ.സജിം തട്ടത്തുമല (സ്വാഗതം) മനു മൊട്ടമ്മൽ (നന്ദി) എന്നിവർ സംസാരിച്ചു.തിരുവനന്തപുരം പരിധി പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ശ്രുതിലയം ഗ്രൂപ്പാണ് പുസ്തകത്തിന്റെ പസിദ്ധീകരണത്തിനും പ്രകാശനത്തിനും മറ്റും നേതൃത്വം നൽകിയത്.
തട്ടത്തുമല, 2012 മേയ് 29: തട്ടത്തുമല തോട്ടത്തിൽ വീട്ടിൽ വൈ.എം. ബഷീറിന്റെ പിതാവ് മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടക്കും.
തട്ടത്തുമല, 2012 മേയ് 28: തട്ടത്തുമലയിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടന്നു. മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെയാണ് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടന്ന ക്യാമ്പ് കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. ബേബി ഹരീന്ദ്രദാസ്, ആർ.സി.സിയിൽ നിന്നും വന്ന ഒരു ഡോക്ടർ എന്നിവർ സംസാരിച്ചു. ഷാഫി സ്വാഗതവും പള്ളം ബാബു കൃതജ്ഞതയും പറഞ്ഞു. വായപരിശോധന, സ്ത്രീകളുടെ സ്തനപരിശോധന, ഗർഭപാത്ര ഗള പരിശോധന എന്നിവയാണ് മുഖ്യമായും നടന്നത്. ഉച്ച കഴിഞ്ഞ് ക്യാമ്പ് അവസാനിച്ചു.നൂറിനടുത്ത് ആളുകൾ പരിശോധനയ്ക്കെത്തിയിരുന്നു. പരിശോധയക്ക് വരുന്നവർക്ക് അൻപത് രൂപാ രജിഷ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിരുന്നു.സംഘാടകർ പ്രതീക്ഷിച്ചതുപോലെ ആളുകൾ വന്നില്ല.
തട്ടത്തുമല: മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷന്റെയും (എം.ആർ.എ) തിരുവനനന്തപുരം ആർ.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 2012 മേയ് 28 തിങ്കളാഴ്ച തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച് സൌജന്യ കാൻസർ നിർണ്ണയ ക്യാമ്പ് നടക്കുന്നു. രാവിലെ ഒൻപത് മണിയ്ക്ക് ക്യാമ്പ് ആരംഭിക്കും. കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അൻപത് രൂപാ രജിസ്ട്രെഷൻ ഫീസ് നൽകി ക്യാൻസർ നിർണ്ണയ പരിശോധനകൾക്ക് വിധേയമാകാം. പന്ത്രണ്ട് മണിവരെയായിരിക്കും രജിസ്റ്റ്ട്രേഷൻ.
തട്ടത്തുമല, 2012 മയ് 21: 2012 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ്-ടൂ
പരീക്ഷകളിൽ തട്ടത്തുമല ഗവ.എച്ച്.എസ്.എസ് നേടിയ തിളക്കമാർന്ന വിജയം
തട്ടത്തുമലയ്ക്ക് ആഘോഷമായി. എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ സബ്
ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയത് തട്ടത്തുമല
ഗവ.എച്ച്.എസ്.എസ് ആണ്.എസ്.എസ്.എൽ.സിയ്ക്ക് 95% വിജയം എന്ന തിളക്കമാർന്ന
നേട്ടം തട്ടത്തുമല സ്കൂളിന് ഇത്തവണ കൈവരിക്കാൻ കഴിഞ്ഞു.പ്ലസ് ടൂവിനും
അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഈ ചരിത്രവിജയം പൂർവ്വ
വിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും അദ്ധ്യാപകരും
വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ഒത്തു ചേരുന്ന ആഘോഷമാക്കി
മാറ്റുവാനാണ് തട്ടത്തുമല പൌരാവലി മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചത്.
എസ്.എസ്.എൽ.സി പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും ഒപ്പം
സ്കൂളിനും മൈറ്റ് ഈവനിംഗിൽ വച്ച് തട്ടത്തുമല പൌരാവലി ഉപഹാരങ്ങളും
അനുമോദനങ്ങളും നൽകാൻ തീരുമാനിക്കുകയായിരുന്നു.
2012 മേയ് 21 ന് ഉച്ചയ്ക്ക് ശേഷം 2.30-ന് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ
നടന്ന മെരിറ്റ് ഈവനിംഗ് ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേന്ദ്രൻ ഔപചാരികമായി
ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പൌരാവലിയുടെയും പി.ടി.എയുടെയും
വ്യക്തികളുടെയും സംഘടനകളുടെയും വക സമ്മാനങ്ങളും ഉപഹാരങ്ങളും ചടങ്ങിൽ വച്ച്
നൽകി. സ്കൂളിന് പൌരാവലിയുടെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ പി.ടി.എ
പ്രസിഡന്റ് ജി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസകൾ
അർപ്പിച്ചുകൊണ്ട് അഡ്വ.ജയച്ചന്ദ്രൻ, എൻ. എം.എം.ബഷീർ, വാർഡ് മെമ്പർ
കെ.അംബികാകുമാരി, കെ.സുമ, എം.റഹിയാനത്ത്, ബി.ജയതിലകൻ നായർ, ആർ.വാസുദേവൻ
പിള്ള, പി.റോയി, എൻ.രാധാകൃഷ്ണൻ നായർ, വൈ.അഷ്‌റഫ്, എസ്.സലിം, ഇ.എ.സജിം, എം.
റഹിം, ടി.എസ്. അനിൽ കുമാർ, കെ.ജി. ബിജു, സി.എ.വത്‌സമ്മ (പ്രിൻസിപ്പാൾ)
എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.അനിൽ കുമാർ റിപ്പോർട്ട്
അവതരിപ്പിച്ചു. ഇ.എ.സജിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.അശോകൻ
കൃതജ്ഞതയും പറഞ്ഞു.