(2-5-2011, തിങ്കൾ)
തട്ടത്തുമല ക്രിക്കറ്റ് ടൂർണമെന്റിനു സമാപനം കുറിച്ച്
സാംസ്കാരിക സമ്മേളനം നടന്നു

തട്ടത്തുമല പ്രീമിയർ ലീഗ് കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സ്, തപസ്സ് യു.എ.ഇ എന്നിവയുമായി സഹകരിച്ചു നടത്തിയ രാജേഷ്- വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റും അതിനു സമാപനം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനവും അക്ഷരാർത്ഥത്തിൽ തട്ടത്തുമലയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു. പ്രദേശത്തെ യുവാക്കൾ ഒന്നടങ്കം രണ്ടാഴ്ചക്കാലമായി ക്രിക്കറ്റ് ലഹരിയിലായിരുന്നു . രണ്ടാം തീയതി തട്ടത്തുമല ജി. എച്ച്. എസ്. എസ് ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഒരു സാംസ്കാരികോത്സവമായും മാറി.
സമാപന സാംസ്കാരിക സമ്മേളനം വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ചു. അടുത്തിടെ അന്തരിച്ച തട്ടത്തുമലയിലെ മുൻ കാല രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുൻ കാല പ്രവർത്തകനും ആയിരുന്ന ഷറഫുദീനെ (ചെമ്പകശേരി) അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) പ്രത്യേക താല്പര്യാർത്ഥം സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയായിരുന്നു സാംസ്കാരിക വേദിയിലെ ആദ്യ ഇനം. നിർഭാഗ്യ വശാൽ ഈ പരിപാടിയിൽ മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്ന ബഹുമാനപ്പെട്ട എ സമ്പത്ത് എം.പി എത്തിയില്ല. അത്യാവശ്യമായി ഡൽഹിയിലേയ്ക്ക് പോകേണ്ടി വന്നതിനാലാണ് അദ്ദേഹം എത്താതിരുന്നത്.
ചിറയിൻ കീഴ് തലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ. സജിമിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. അന്തരിച്ച ഷറഫ് കാക്കയെ അനുസ്മരിച്ച് ഒരു നിമിഷത്തെ മൌനം ആചരിച്ച ശേഷം പ്രീമിയർ ലീഗ് പ്രസിഡന്റ് ജി. ജയശങ്കർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് തട്ടത്തുമല ഗവ. ഹൈസ്കൂളിലെ മുൻ കാല അദ്ധ്യാപകരും നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നടത്തിയവരുമായ ഏഴ് അദ്ധ്യാപകരെ ആദരിച്ചു. ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ് സാർ, വാസുദേവൻ പിള്ള സാർ, പുരുഷോത്തമൻ സാർ, ഇല്ല്യാസ് സാർ, ലില്ലി ടീച്ചർ, സരസ്വതിയമ്മ ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ഈ ഗുരുവാദരം പരിപാടി യു.എ.ഇ തപസ്സാണ് (തട്ടത്തുമല പ്രവാസി സംഗമം) സ്പോൺസർ ചെയ്തത്. കിളിമാനൂർ ഗ്രാമവികസന ബാങ്ക് പ്രസിഡന്റും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ സെക്രട്ടറിയുമായ അഡ്വ. എസ്. ജയച്ചന്ദ്രനും, തപസ്സിന്റെ പ്രതിനിധിയായ അനിൽകുമാറും ചേർന്ന് അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം അവർക്കോരോരുത്തർക്കും ഓരോ ഡയറിയും പേനയും സമ്മാനിച്ചു. ആദരവിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആദരിക്കപ്പെട്ട ഏഴ് അദ്ധ്യാപകരും സംസാരിച്ചു.
തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കോൺഗ്രസ്സ് നേതാവ് എം.എം. ബഷീർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംബികാ കുമാരി (വാർഡ് മെമ്പർ), ജി.എൽ. അജീഷ്, പള്ളം ബാബു, പി.റോയി, ബി. ജയതിലകൻ നായർ, ജി. രാജേന്ദ്ര കുമാർ, കെ.ജി.ബിജു, എം.ആർ. അഭിലാഷ്, ബി.ഹീരലാൽ, ആർ.അശോകൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും കോമൺ വെൽത്ത് സ്പോർട്ട്സ് താരം രശ്മി ബോസ് നൽകി. തട്ടത്തുമലയുടെ മരുമകൾ കൂടിയായ രശ്മി ബോസിന് പ്രീമിയർ ലീഗ് വക ഷീൽഡും സമ്മനിച്ചു. രശ്മി ബോസ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്നു നടന്ന കവിയരങ്ങിൽ പ്രശസ്ത കവികളായ കല്ലറ അജയൻ, കൃഷ്ണൻകുട്ടി മടവൂർ, കെ.ജി.സൂരജ്, ജെയിംസ് സണ്ണി പാറ്റൊർ, തുഷാർ പ്രതാപ് എന്നിവർ പങ്കെടുത്തു. ആർ.എസ്.കപിൽ കൃതജ്ഞത രേഖപ്പെടുത്തിയതോടെ സാംസ്കാരിക സമ്മേളനം അവസാനിച്ചു.
രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം ചാപ്ലിൻസിന്റെ കോമഡി മെഗാ ഷോ ആരംഭിച്ചു (www.കോമഡി മെഗാ ഷോ.com). മെഗാ ഷോയിൽ ഗംഭീരൻ സ്നേക്ക് ഷോ നടത്തിയവരിൽ ഒരു യുവാവിന് അബദ്ധവശാൽ പാമ്പ് കടിയേറ്റു. ഈ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും കൂട്ടത്തിൽ നടന്നു. സമ്മാന കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പരിപാടി മൊത്തത്തിൽ ഗംഭീരമായിരുന്നു. പരിപാടികളുമായി സഹകരിച്ച എല്ലാവർക്കും പ്രീമിയർ ലീഗ് പ്രവർത്തകർ നന്ദി അറിയിക്കുന്നു.
ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാറിനെ പൊന്നാട അണിയിക്കുന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, തപസ് യു.എ.ഇ പ്രതിനിധി അനിൽകുമാർ എന്നിവർ ചേർന്നാണ് പൊന്നാട അണിയിക്കുന്നത്.
ശ്രീ. മുഹമ്മദ് ഇല്ല്യാസ് സാർ സംസാരിക്കുന്നു
ശ്രീമതി ലില്ലി ടീച്ചർ സംസാരിക്കുന്നു
ശ്രീമതി. സരസ്വതി ടീച്ചർ സംസാരിക്കുന്നു
ചടങ്ങിൽ പങ്കെടുത്ത കോമൻ വെൽത്ത് താരം ശ്രീമതി. രശ്മി ബോസിന് സ്നേഹോപഹാരം നൽകുന്നു.
രശ്മി ബോസ് സംസാരിക്കുന്നു
സദസിൽ നിന്ന് ഒരു ദൃശ്യം

സമാപന സാംസ്കാരിക സമ്മേളനം വൈകുന്നേരം നാലുമണിയ്ക്ക് ആരംഭിച്ചു. അടുത്തിടെ അന്തരിച്ച തട്ടത്തുമലയിലെ മുൻ കാല രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുൻ കാല പ്രവർത്തകനും ആയിരുന്ന ഷറഫുദീനെ (ചെമ്പകശേരി) അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. യു.എ.യിയിലെ തട്ടത്തുമല നിവാസികളുടെ സംഘടനയായ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) പ്രത്യേക താല്പര്യാർത്ഥം സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയായിരുന്നു സാംസ്കാരിക വേദിയിലെ ആദ്യ ഇനം. നിർഭാഗ്യ വശാൽ ഈ പരിപാടിയിൽ മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്ന ബഹുമാനപ്പെട്ട എ സമ്പത്ത് എം.പി എത്തിയില്ല. അത്യാവശ്യമായി ഡൽഹിയിലേയ്ക്ക് പോകേണ്ടി വന്നതിനാലാണ് അദ്ദേഹം എത്താതിരുന്നത്.
ചിറയിൻ കീഴ് തലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ. സജിമിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. അന്തരിച്ച ഷറഫ് കാക്കയെ അനുസ്മരിച്ച് ഒരു നിമിഷത്തെ മൌനം ആചരിച്ച ശേഷം പ്രീമിയർ ലീഗ് പ്രസിഡന്റ് ജി. ജയശങ്കർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് തട്ടത്തുമല ഗവ. ഹൈസ്കൂളിലെ മുൻ കാല അദ്ധ്യാപകരും നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നടത്തിയവരുമായ ഏഴ് അദ്ധ്യാപകരെ ആദരിച്ചു. ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ് സാർ, വാസുദേവൻ പിള്ള സാർ, പുരുഷോത്തമൻ സാർ, ഇല്ല്യാസ് സാർ, ലില്ലി ടീച്ചർ, സരസ്വതിയമ്മ ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ഈ ഗുരുവാദരം പരിപാടി യു.എ.ഇ തപസ്സാണ് (തട്ടത്തുമല പ്രവാസി സംഗമം) സ്പോൺസർ ചെയ്തത്. കിളിമാനൂർ ഗ്രാമവികസന ബാങ്ക് പ്രസിഡന്റും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ സെക്രട്ടറിയുമായ അഡ്വ. എസ്. ജയച്ചന്ദ്രനും, തപസ്സിന്റെ പ്രതിനിധിയായ അനിൽകുമാറും ചേർന്ന് അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം അവർക്കോരോരുത്തർക്കും ഓരോ ഡയറിയും പേനയും സമ്മാനിച്ചു. ആദരവിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആദരിക്കപ്പെട്ട ഏഴ് അദ്ധ്യാപകരും സംസാരിച്ചു.
തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തി. യോഗത്തിൽ കോൺഗ്രസ്സ് നേതാവ് എം.എം. ബഷീർ, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംബികാ കുമാരി (വാർഡ് മെമ്പർ), ജി.എൽ. അജീഷ്, പള്ളം ബാബു, പി.റോയി, ബി. ജയതിലകൻ നായർ, ജി. രാജേന്ദ്ര കുമാർ, കെ.ജി.ബിജു, എം.ആർ. അഭിലാഷ്, ബി.ഹീരലാൽ, ആർ.അശോകൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും കോമൺ വെൽത്ത് സ്പോർട്ട്സ് താരം രശ്മി ബോസ് നൽകി. തട്ടത്തുമലയുടെ മരുമകൾ കൂടിയായ രശ്മി ബോസിന് പ്രീമിയർ ലീഗ് വക ഷീൽഡും സമ്മനിച്ചു. രശ്മി ബോസ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്നു നടന്ന കവിയരങ്ങിൽ പ്രശസ്ത കവികളായ കല്ലറ അജയൻ, കൃഷ്ണൻകുട്ടി മടവൂർ, കെ.ജി.സൂരജ്, ജെയിംസ് സണ്ണി പാറ്റൊർ, തുഷാർ പ്രതാപ് എന്നിവർ പങ്കെടുത്തു. ആർ.എസ്.കപിൽ കൃതജ്ഞത രേഖപ്പെടുത്തിയതോടെ സാംസ്കാരിക സമ്മേളനം അവസാനിച്ചു.
രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം ചാപ്ലിൻസിന്റെ കോമഡി മെഗാ ഷോ ആരംഭിച്ചു (www.കോമഡി മെഗാ ഷോ.com). മെഗാ ഷോയിൽ ഗംഭീരൻ സ്നേക്ക് ഷോ നടത്തിയവരിൽ ഒരു യുവാവിന് അബദ്ധവശാൽ പാമ്പ് കടിയേറ്റു. ഈ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും കൂട്ടത്തിൽ നടന്നു. സമ്മാന കൂപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പരിപാടി മൊത്തത്തിൽ ഗംഭീരമായിരുന്നു. പരിപാടികളുമായി സഹകരിച്ച എല്ലാവർക്കും പ്രീമിയർ ലീഗ് പ്രവർത്തകർ നന്ദി അറിയിക്കുന്നു.
തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍
തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം. ലൈബ്രറി, തപസ് യു. എ. ഇ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമപാനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം, ഗുരുവന്ദനം എന്നീ പരിപാടികളിൽ നിന്നുള്ള എതാനും ചിത്രങ്ങൾ

ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീമതി. രശ്മി ബോസ് വിതരണം ചെയ്യുന്നു
ഫോട്ടോസ് : ശ്രീ. പ്രതാപൻ, ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോസ്, തട്ടത്തുമല
3 comments:
ഫോട്ടോകള്‍ നന്നായിട്ടുണ്ട്
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
ഫൈസല്‍
സൗദിയ അറേബ്യ
one of the teachers name is missing from the felicitation list?
വിട്ടുപോയതല്ല, നിസാർ! ശ്രീ. അംബുജാക്ഷൻ സാർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
Post a Comment