ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
കിളീമാനൂർ: തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം.ലൈബ്രറി, തട്ടത്തുമല പ്രവാസി സംഗമം, യു.എ.ഇ (തപസ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമാപനം കുറിച്ച് 2011 മേയ് 2-ന് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനവും ഗുരു വന്ദനവും കവിയരങ്ങും നടന്നു. തട്ടത്തുമല ഗവ. എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്. ജയച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ മുൻ അദ്ധ്യാപകരായ ഏഴു പേരെ ചടങ്ങിൽ ആദരിച്ചു. ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്ക് കോമൺ വെൽത്ത് താരം രശ്മി ബോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന കവിയരങ്ങിൽ കല്ലറ അജയൻ, കൃഷ്ണൻകുട്ടി മടവൂർ, കെ.ജി.സൂരജ്, ജെയിംസ് സണ്ണി, തുഷാർ പ്രതാപ് എന്നിവർ പങ്കെടുത്തു
എ.ഇബ്രാഹിം കുഞ്ഞ്, എ. മസൂദ്, ആർ.വാസുദേവൻ പിള്ള, പുരുഷോത്തമൻ, മുഹമ്മദ് ഇല്ല്യാസ്, ലില്ലി ഭാർഗ്ഗവൻ, സരസ്വതി അമ്മ എന്നീ അദ്ധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. ജി.എൽ. അജീഷ്, അംബികാ കുമാരി, എം.എം. ബഷീർ, പള്ളം ബാബു, ബി.ഹീരലാൽ, കെ.ജി.ബിജു, പി.റോയി, ബി. ജയതിലകൻ നായർ, അശോകൻ, ജി.രാജേന്ദ്രകുമാർ, എം.ആർ.അഭിലാഷ് എന്നിവർ സംസാരിച്ചു.ഇ.എ. സജിം അദ്ധ്യക്ഷത വഹിച്ചു. ജി.ജയ ശങ്കർ സ്വാഗതവും കപിൽ ആർ.എസ് നന്ദിയും പറഞ്ഞു

No comments:
Post a Comment