തട്ടത്തുമല നാട്ടുവർത്തമാനം

Saturday, August 21, 2010

വാർത്തകൾ വിപണനം ചെയ്യപ്പെടുമ്പോൾ.........

മാദ്ധ്യമ സെമിനാർ



തട്ടത്തുമല, ആഗസ്റ്റ് 20: തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെയും ചിറയിൻ കീഴ് താലൂക്ക് ലൈബ്രറി കൌൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽവാർത്തകൾ വിപണനം ചെയ്യപ്പെടുമ്പോൾഎന്ന വിഷയത്തിൽ മാദ്ധ്യമ സെമിനാർ നടന്നു.

സുഖമില്ലാത്തതിനാൽ
ഉദ്ഘാടകനായിരുന്ന കെ.എം ലൈബ്രറി രക്ഷാധികാരി . ഇബ്രാഹിം കുഞ്ഞ് സാർ സെമിനാറിൽ എത്തിയില്ല. ചിറയിൻ കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി പകൽക്കുറി അജയകുമർ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു വിഷയം അവതരിപ്പിച്ചു.

ജി
. എൽ. അജീഷ്, . ഗണേശൻ, പള്ളം ബാബു, ജി. രജേന്ദ്രകുമാർ, ബി. ജയതിലകൻ നായർ എന്നിവർ സംസാരിച്ചു. കെ.എം ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. ജയച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ..സജിം സ്വാഗതവും കെ.എം ലൈബ്രറി ബോർഡ് അംഗം ജി. ജയശങ്കർ കൃതജ്ഞതയും രേഖപ്പെടുത്തി.

മൊബൈലിൽ ആണ് ചിത്രങ്ങൾ എടുത്തത്. ചില ചിത്രങ്ങൾ വ്യക്തമായില്ല. വ്യക്തതയുള്ള ചിത്രങ്ങൾ മാത്രം താഴെ നൽകിയിരിക്കുന്നു.


അഡ്വ. എസ്.ജയച്ചന്ദ്രൻ (അദ്ധ്യക്ഷൻ)


.എ.സജിം (സ്വാഗതം)


എസ്. അജയകുമാർ (ഉദ്ഘാടാനം)


കെ.ജി.ബിജു വിഷയം അവതരിപ്പിക്കുന്നു


ജി.എൽ.അജീഷ് (വാർഡ് മെമ്പർ)


ജി. രാജേന്ദ്രകുമാർ സംവാദത്തിനു തയ്യാറായി സദസ്സിനു മുന്നിൽ

ജി.ജയശങ്കർ (കൃതജ്ഞത)


സദസിന്റെ മറ്റൊരു ദൃശ്യം

4 comments:

ഇ.എ.സജിം തട്ടത്തുമല said...

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മാലോകരെ അറിയിക്കുവാൻ ബ്ലോഗ് എന്നൊരു മാദ്ധ്യമം ഉള്ളത് അനുഗ്രഹം തന്നെ!

Unknown said...

തീര്‍ച്ചയായും :)

Jassim said...

സജിംജി, താങ്കള്‍ ഉള്ളതുകൊണ്ട് ഈ വാര്‍ത്തകളെല്ലാം തന്നെ ചൂടോടെ അറിയാന്‍ കഴിയുന്നു. എന്തായാലും താങ്കളുടെ ഈ പ്രവര്‍ത്തികളെ പ്രശംസിക്കാതിരിക്കാന്‍ പ്രവാസികളായ ഞങ്ങളെപോലുള്ളവര്‍ക്ക് കഴിയില്ല. ഒരായിരം ഭാവുകങ്ങള്‍!!!!!! ഇനിയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.

jayanEvoor said...

അതെ.

ബ്ലോഗ് പൂതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു!

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

http://www.jayandamodaran.blogspot.com/